This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്വഷ്ടാവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 7: വരി 7:
ഇന്ദ്രനോട് കടുത്ത ശത്രുത പുലര്‍ത്തിവന്ന ത്വഷ്ടാവ് ഇന്ദ്രന്റെ വിനാശം ആഗ്രഹിച്ച് തപസ്സുചെയ്തു ശക്തിനേടി. രോചന എന്ന പത്നിയില്‍ (രചന എന്നും പരാമര്‍ശമുണ്ട്) അതിശക്തിമാനായ ഒരു പുത്രന്‍ ജനിച്ചു. ഈ പുത്രന് വിശ്വരൂപന്‍ എന്നായിരുന്നു പേര്. മൂന്ന് ശിരസ്സുണ്ടായിരുന്നതിനാല്‍ ത്രിശിരസ്സ് എന്നും അറിയപ്പെട്ടു. ഇന്ദ്രനെ വധിക്കാന്‍വേണ്ടി ശക്തി ലഭിക്കുന്നതിന് ഉഗ്രതപസ്സനുഷ്ഠിച്ച ത്രിശിരസ്സിനെ ഇന്ദ്രന്‍ വധിച്ചു. കുപിതനായ ത്വഷ്ടാവ് അഥര്‍വണമന്ത്രംകൊണ്ടു ഹോമം നടത്തി. എട്ടാം ദിവസം ഹോമകുണ്ഡത്തില്‍നിന്ന് തേജസ്വിയായ പുരുഷന്‍ ജനിച്ച് എന്താണ് ആഗ്രഹമെന്നാരാഞ്ഞു. ഇന്ദ്രന്റെ വധമാണ് ആഗ്രഹമെന്നറിയിച്ചതനുസരിച്ച് വൃത്രന്‍ അതിനു സന്നദ്ധനായി പുറപ്പെട്ടു. (കശ്യപമുനിയുടെയും ദനുവിന്റെയും മകനായ ബലനെ  അഥവാ വലനെ ഇന്ദ്രന്‍ വധിച്ചപ്പോള്‍ കുപിതനായ മുനി ജടയിലെ ഒരു ഇഴ പിഴുതെടുത്ത് അഗ്നിയില്‍ ഹോമിച്ചപ്പോഴാണ് വൃത്രന്‍ ജനിച്ചത് എന്നും പുരാണങ്ങളില്‍ പരാമര്‍ശമുണ്ട്). വൃത്രനും ഇന്ദ്രന്റെ വജ്രായുധത്താല്‍ വധിക്കപ്പെടുകയാണുണ്ടായത്. നിരാശനായ ത്വഷ്ടാവ്,ഇന്ദ്രനും പുത്രദുഃഖമനുഭവിക്കും എന്നു ശപിച്ചിട്ട് തപസ്സനുഷ്ഠിക്കുന്നതിനുവേണ്ടി മേരുപര്‍വതത്തിലേക്കു പോയി.

-
ത്വഷ്ടാവിന് സന്നിവേശന്‍ എന്ന പുത്രനും കശേരു എന്ന പുത്രിയുമുണ്ടായിരുന്നതായി പരാമര്‍ശമുണ്ട്. കശേരുവിനെ ഒരിക്കല്‍ നരകാസുരന്‍ അപഹരിച്ചുകൊണ്ടുപോയ കഥ മഹാഭാരതത്തിലെ സഭാപര്‍വത്തില്‍ വിവരിക്കുന്നു. നളന്‍ എന്ന വാനരന്‍ ത്വഷ്ടാവിന്റെ (വിശ്വകര്‍മാവിന്റെ) പുത്രനാണെന്നും ത്വഷ്ടാവ് സുബ്രഹ്മണ്യന് ചക്രന്‍, അനുചക്രന്‍ എന്നീ പാര്‍ഷദന്മാരെ നല്കിയെന്നും മഹാഭാരതത്തില്‍ യഥാക്രമം വനപര്‍വത്തിലും ശല്യപര്‍വത്തിലും പ്രസ്താവമുണ്ട്. ത്വഷ്ടാവ് എന്ന പദത്തിന് ബ്രഹ്മാവ്, ആദിത്യന്‍, വിശ്വകര്‍മാവ്, ആശാരി എന്നീ അര്‍ഥങ്ങളും നല്കിക്കാണുന്നു.
+
ത്വഷ്ടാവിന് സന്നിവേശന്‍ എന്ന പുത്രനും കശേരു എന്ന പുത്രിയുമുണ്ടായിരുന്നതായി പരാമര്‍ശമുണ്ട്. കശേരുവിനെ ഒരിക്കല്‍ നരകാസുരന്‍ അപഹരിച്ചുകൊണ്ടുപോയ കഥ ''മഹാഭാരത''ത്തിലെ സഭാപര്‍വത്തില്‍ വിവരിക്കുന്നു. നളന്‍ എന്ന വാനരന്‍ ത്വഷ്ടാവിന്റെ (വിശ്വകര്‍മാവിന്റെ) പുത്രനാണെന്നും ത്വഷ്ടാവ് സുബ്രഹ്മണ്യന് ചക്രന്‍, അനുചക്രന്‍ എന്നീ പാര്‍ഷദന്മാരെ നല്കിയെന്നും ''മഹാഭാരത''ത്തില്‍ യഥാക്രമം വനപര്‍വത്തിലും ശല്യപര്‍വത്തിലും പ്രസ്താവമുണ്ട്. ത്വഷ്ടാവ് എന്ന പദത്തിന് ബ്രഹ്മാവ്, ആദിത്യന്‍, വിശ്വകര്‍മാവ്, ആശാരി എന്നീ അര്‍ഥങ്ങളും നല്കിക്കാണുന്നു.

Current revision as of 12:07, 20 ഫെബ്രുവരി 2009

ത്വഷ്ടാവ്

പുരാണപ്രസിദ്ധനായ ഒരു പ്രജാപതി. ഇന്ദ്രനോടുള്ള വൈരവും ഇന്ദ്രനെ വധിക്കാനുള്ള പ്രയത്നവുമാണ് ത്വഷ്ടാവിനെ മറ്റു പ്രജാപതിമാരില്‍നിന്നു വ്യത്യസ്തനാക്കിയിരിക്കുന്നത്. ഇന്ദ്രനാല്‍ വധിക്കപ്പെട്ട ത്രിശിരസ്സ്, വൃത്രന്‍ എന്നീ മഹാതപസ്വികളുടെ ജനയിതാവ് എന്ന നിലയിലും ത്വഷ്ടാവ് പ്രസിദ്ധനാണ്.

ഋഗ്വേദത്തില്‍ ഇന്ദ്രന്റെ ശത്രുവായ ഒരു അസുരന്‍ എന്ന നിലയില്‍ ത്വഷ്ടാവിനെ ചിത്രീകരിക്കുന്നുണ്ട്. പുരാണങ്ങളില്‍ ചില സന്ദര്‍ഭങ്ങളില്‍ ഇന്ദ്രന്റെ സഹായിയായും ത്വഷ്ടാവിനെ വര്‍ണിച്ചിരിക്കുന്നു. വിശ്വകര്‍മാവിന്റെ പുത്രനെന്നും കശ്യപമഹര്‍ഷിയുടെ പുത്രനെന്നും വിഭിന്നരീതിയില്‍ പരാമര്‍ശമുണ്ട്. വിശ്വകര്‍മാവിന് അജൈകപാത്ത് (അജന്‍, ഏകപാത്ത് എന്ന് രണ്ട് പേരായും ചിലപ്പോള്‍ പരാമര്‍ശമുണ്ട്), അഹിര്‍ബുധ്ന്യന്‍, ത്വഷ്ടാവ്, രുദ്രന്‍ എന്നീ പുത്രന്മാരുണ്ടായിരുന്നതായി പ്രസ്താവിക്കുന്നു. വിശ്വകര്‍മാവിന്റെ പര്യായമായും ത്വഷ്ടാവ് എന്ന പദം പ്രയോഗത്തിലുണ്ട്. രുദ്രന്മാരില്‍ ഒരാളായും ത്വഷ്ടാവ് പരിഗണിക്കപ്പെടുന്നു. കശ്യപമുനിയുടെയും അദിതിയുടെയും പുത്രനാണ് ത്വഷ്ടാവ് എന്നും കശ്യപന്റെ പത്നിയായ സുരഭിയുടെ പുത്രനാണ് എന്നും വിഭിന്നമായ പ്രസ്താവനയുണ്ട്.

ഇന്ദ്രനോട് കടുത്ത ശത്രുത പുലര്‍ത്തിവന്ന ത്വഷ്ടാവ് ഇന്ദ്രന്റെ വിനാശം ആഗ്രഹിച്ച് തപസ്സുചെയ്തു ശക്തിനേടി. രോചന എന്ന പത്നിയില്‍ (രചന എന്നും പരാമര്‍ശമുണ്ട്) അതിശക്തിമാനായ ഒരു പുത്രന്‍ ജനിച്ചു. ഈ പുത്രന് വിശ്വരൂപന്‍ എന്നായിരുന്നു പേര്. മൂന്ന് ശിരസ്സുണ്ടായിരുന്നതിനാല്‍ ത്രിശിരസ്സ് എന്നും അറിയപ്പെട്ടു. ഇന്ദ്രനെ വധിക്കാന്‍വേണ്ടി ശക്തി ലഭിക്കുന്നതിന് ഉഗ്രതപസ്സനുഷ്ഠിച്ച ത്രിശിരസ്സിനെ ഇന്ദ്രന്‍ വധിച്ചു. കുപിതനായ ത്വഷ്ടാവ് അഥര്‍വണമന്ത്രംകൊണ്ടു ഹോമം നടത്തി. എട്ടാം ദിവസം ഹോമകുണ്ഡത്തില്‍നിന്ന് തേജസ്വിയായ പുരുഷന്‍ ജനിച്ച് എന്താണ് ആഗ്രഹമെന്നാരാഞ്ഞു. ഇന്ദ്രന്റെ വധമാണ് ആഗ്രഹമെന്നറിയിച്ചതനുസരിച്ച് വൃത്രന്‍ അതിനു സന്നദ്ധനായി പുറപ്പെട്ടു. (കശ്യപമുനിയുടെയും ദനുവിന്റെയും മകനായ ബലനെ അഥവാ വലനെ ഇന്ദ്രന്‍ വധിച്ചപ്പോള്‍ കുപിതനായ മുനി ജടയിലെ ഒരു ഇഴ പിഴുതെടുത്ത് അഗ്നിയില്‍ ഹോമിച്ചപ്പോഴാണ് വൃത്രന്‍ ജനിച്ചത് എന്നും പുരാണങ്ങളില്‍ പരാമര്‍ശമുണ്ട്). വൃത്രനും ഇന്ദ്രന്റെ വജ്രായുധത്താല്‍ വധിക്കപ്പെടുകയാണുണ്ടായത്. നിരാശനായ ത്വഷ്ടാവ്,ഇന്ദ്രനും പുത്രദുഃഖമനുഭവിക്കും എന്നു ശപിച്ചിട്ട് തപസ്സനുഷ്ഠിക്കുന്നതിനുവേണ്ടി മേരുപര്‍വതത്തിലേക്കു പോയി.

ത്വഷ്ടാവിന് സന്നിവേശന്‍ എന്ന പുത്രനും കശേരു എന്ന പുത്രിയുമുണ്ടായിരുന്നതായി പരാമര്‍ശമുണ്ട്. കശേരുവിനെ ഒരിക്കല്‍ നരകാസുരന്‍ അപഹരിച്ചുകൊണ്ടുപോയ കഥ മഹാഭാരതത്തിലെ സഭാപര്‍വത്തില്‍ വിവരിക്കുന്നു. നളന്‍ എന്ന വാനരന്‍ ത്വഷ്ടാവിന്റെ (വിശ്വകര്‍മാവിന്റെ) പുത്രനാണെന്നും ത്വഷ്ടാവ് സുബ്രഹ്മണ്യന് ചക്രന്‍, അനുചക്രന്‍ എന്നീ പാര്‍ഷദന്മാരെ നല്കിയെന്നും മഹാഭാരതത്തില്‍ യഥാക്രമം വനപര്‍വത്തിലും ശല്യപര്‍വത്തിലും പ്രസ്താവമുണ്ട്. ത്വഷ്ടാവ് എന്ന പദത്തിന് ബ്രഹ്മാവ്, ആദിത്യന്‍, വിശ്വകര്‍മാവ്, ആശാരി എന്നീ അര്‍ഥങ്ങളും നല്കിക്കാണുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍