This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോമസ് പോള്‍ (1889 - 1933)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
-
തോമസ് പോള്‍ (1889 - 1933)  
+
=തോമസ് പോള്‍ (1889 - 1933)=
മലയാള പുസ്തകപ്രസാധകനും പത്രപ്രവര്‍ത്തകനും. മലയാളത്തിലെ ആദ്യത്തെ പ്രസാധകരിലൊരാളാണ് ഇദ്ദേഹം. സ്വന്തം സ്ഥലം തിരുവല്ലയായിരുന്നെങ്കിലും തിരുവനന്തപുരമാണ് പ്രവര്‍ത്തന മേഖലയായി തിരഞ്ഞെടുത്തത്. ഇംഗ്ളീഷ് പുസ്തകങ്ങളുടെ ഏജന്റായി പ്രവര്‍ത്തിച്ചുകൊണ്ട് പ്രസാധനരംഗത്തു കടന്നുവന്നു. തുടര്‍ന്ന് 1915-ല്‍ വിദ്യാവിലാസം (വി.വി. ബുക്ക് ഡിപ്പോ) എന്ന പേരില്‍ സ്വന്തമായി ഒരു പുസ്തകശാല തിരുവനന്തപുരത്തു സ്ഥാപിച്ചു. പില്ക്കാലത്ത് എറണാകുളത്തും കോഴിക്കോട്ടും ശാഖകള്‍ തുറന്നു. പ്രസിദ്ധ ഗ്രന്ഥങ്ങളും സ്കൂള്‍ പുസ്തകങ്ങളുമാണ് പ്രധാനമായും ഇവിടെനിന്നു പ്രസിദ്ധീകരിച്ചിരുന്നത്. അനവധി ഭാഷാസാഹിത്യകാരന്മാരുടെ ജീവചരിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

[[Image:Thomas Paul- mahacharithamala.png|100x200px|left|thumb|തോമസ് പോള്‍]]

കേരളഭാഷാപ്രണയികള്‍ (എട്ടുഭാഗം), സാഹിത്യപ്രണയികള്‍ (അഞ്ചുഭാഗം) എന്നീ ജീവചരിത്ര പരമ്പരകളാണ് തോമസ് പോള്‍ മലയാളസാഹിത്യത്തിനു നല്കിയ പ്രധാന സംഭാവന. കുമാരനാശാന്‍, വി.സി. ബാലകൃഷ്ണപ്പണിക്കര്‍ എന്നിവരെക്കുറിച്ച് കുന്നത്തു ജനാര്‍ദന മേനോനും വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍, ചന്തുമേനോന്‍ എന്നിവരെക്കുറിച്ച് മൂര്‍ക്കോത്തു കുമാരനും ഒടുവില്‍ കുഞ്ഞുകൃഷ്ണ മേനോന്‍, പന്തളം കേരളവര്‍മ എന്നിവരെക്കുറിച്ച് എ.ഡി. ഹരിശര്‍മയും കുഞ്ഞിക്കുട്ടന്‍ തമ്പുരാനെക്കുറിച്ച് കോയിപ്പിള്ളി പരമേശ്വരക്കുറുപ്പും ഉണ്ണായിവാര്യരെക്കുറിച്ച് ടി.കെ. രാമന്‍മേനോനുമാണ് കേരളഭാഷാപ്രണയികളില്‍ ജീവചരിത്രങ്ങള്‍ രചിച്ചിരിക്കുന്നത്. സാഹിത്യപ്രണയികളില്‍ കൈക്കുളങ്ങര രാമവാര്യര്‍, ഗുണ്ടര്‍ട്ട്, കെ.സി. കേശവപിള്ള, നടുവത്തു നമ്പൂതിരി, ചാത്തുക്കുട്ടി മന്നാടിയാര്‍ മുതലായവരെയാണ് പ്രതിപാദ്യവിഷയമാക്കിയിരിക്കുന്നത്. വ്യക്തികളുടെ ജീവിതപ്രകാശനത്തെക്കാള്‍ അവരുടെ കൃതികളുടെ നിരൂപണത്തിന് കൂടുതല്‍ പ്രാധാന്യം നല്കിയിരിക്കുന്നു എന്നതാണ് ഈ ഗ്രന്ഥപരമ്പരയുടെ  പ്രത്യേകത. മേല്പറഞ്ഞവയ്ക്കു പുറമേ ഒടുവില്‍ ശങ്കരന്‍കുട്ടിമേനോനെക്കൊണ്ട് സ്കാന്ദപുരാണത്തിന്റെ ഏതാനും ഭാഗങ്ങളും ക്ഷേമേന്ദ്രന്റെ രാമായണ മഞ്ജരിയും കിളിപ്പാട്ടായി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
+
''കേരളഭാഷാപ്രണയികള്‍'' (എട്ടുഭാഗം), ''സാഹിത്യപ്രണയികള്‍'' (അഞ്ചുഭാഗം) എന്നീ ജീവചരിത്ര പരമ്പരകളാണ് തോമസ് പോള്‍ മലയാളസാഹിത്യത്തിനു നല്കിയ പ്രധാന സംഭാവന. കുമാരനാശാന്‍, വി.സി. ബാലകൃഷ്ണപ്പണിക്കര്‍ എന്നിവരെക്കുറിച്ച് കുന്നത്തു ജനാര്‍ദന മേനോനും വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍, ചന്തുമേനോന്‍ എന്നിവരെക്കുറിച്ച് മൂര്‍ക്കോത്തു കുമാരനും ഒടുവില്‍ കുഞ്ഞുകൃഷ്ണ മേനോന്‍, പന്തളം കേരളവര്‍മ എന്നിവരെക്കുറിച്ച് എ.ഡി. ഹരിശര്‍മയും കുഞ്ഞിക്കുട്ടന്‍ തമ്പുരാനെക്കുറിച്ച് കോയിപ്പിള്ളി പരമേശ്വരക്കുറുപ്പും ഉണ്ണായിവാര്യരെക്കുറിച്ച് ടി.കെ. രാമന്‍മേനോനുമാണ് കേരളഭാഷാപ്രണയികളില്‍ ജീവചരിത്രങ്ങള്‍ രചിച്ചിരിക്കുന്നത്. സാഹിത്യപ്രണയികളില്‍ കൈക്കുളങ്ങര രാമവാര്യര്‍, ഗുണ്ടര്‍ട്ട്, കെ.സി. കേശവപിള്ള, നടുവത്തു നമ്പൂതിരി, ചാത്തുക്കുട്ടി മന്നാടിയാര്‍ മുതലായവരെയാണ് പ്രതിപാദ്യവിഷയമാക്കിയിരിക്കുന്നത്. വ്യക്തികളുടെ ജീവിതപ്രകാശനത്തെക്കാള്‍ അവരുടെ കൃതികളുടെ നിരൂപണത്തിന് കൂടുതല്‍ പ്രാധാന്യം നല്കിയിരിക്കുന്നു എന്നതാണ് ഈ ഗ്രന്ഥപരമ്പരയുടെ  പ്രത്യേകത. മേല്പറഞ്ഞവയ്ക്കു പുറമേ ഒടുവില്‍ ശങ്കരന്‍കുട്ടിമേനോനെക്കൊണ്ട് സ്കാന്ദപുരാണത്തിന്റെ ഏതാനും ഭാഗങ്ങളും ക്ഷേമേന്ദ്രന്റെ രാമായണ മഞ്ജരിയും കിളിപ്പാട്ടായി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദീപം എന്ന പേരില്‍ ഒരു സചിത്ര മാസികയും തോമസ് പോള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി (1920). മൂര്‍ക്കോത്തു കുമാരനായിരുന്നു ഇതിന്റെ പത്രാധിപര്‍. തോമസ് പോള്‍ മരിക്കുന്നതുവരെയും ഇത് നല്ല രീതിയില്‍ നടന്നുവന്നു. ദീപത്തിനു പുറമേ പശ്ചിമതാരകത്തിന്റെ പ്രസാധകനായ വാക്കര്‍ സായ്പ് നടത്തിവന്ന ''ദ് വെസ്റ്റേണ്‍ സ്റ്റാര്‍'' വിലയ്ക്കു വാങ്ങി തിരുവനന്തപുരത്തുനിന്ന് അല്പകാലം പ്രസിദ്ധീകരിച്ചു.

സ്വന്തമായി പുസ്തകരചന നടത്താതെതന്നെ മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും അഭിവൃദ്ധിക്കായി അക്ഷീണം പ്രയത്നിച്ചു വിജയം വരിച്ച പ്രസാധകരില്‍ ഒരാളാണ് തോമസ് പോള്‍.

Current revision as of 08:41, 16 ഫെബ്രുവരി 2009

തോമസ് പോള്‍ (1889 - 1933)

മലയാള പുസ്തകപ്രസാധകനും പത്രപ്രവര്‍ത്തകനും. മലയാളത്തിലെ ആദ്യത്തെ പ്രസാധകരിലൊരാളാണ് ഇദ്ദേഹം. സ്വന്തം സ്ഥലം തിരുവല്ലയായിരുന്നെങ്കിലും തിരുവനന്തപുരമാണ് പ്രവര്‍ത്തന മേഖലയായി തിരഞ്ഞെടുത്തത്. ഇംഗ്ളീഷ് പുസ്തകങ്ങളുടെ ഏജന്റായി പ്രവര്‍ത്തിച്ചുകൊണ്ട് പ്രസാധനരംഗത്തു കടന്നുവന്നു. തുടര്‍ന്ന് 1915-ല്‍ വിദ്യാവിലാസം (വി.വി. ബുക്ക് ഡിപ്പോ) എന്ന പേരില്‍ സ്വന്തമായി ഒരു പുസ്തകശാല തിരുവനന്തപുരത്തു സ്ഥാപിച്ചു. പില്ക്കാലത്ത് എറണാകുളത്തും കോഴിക്കോട്ടും ശാഖകള്‍ തുറന്നു. പ്രസിദ്ധ ഗ്രന്ഥങ്ങളും സ്കൂള്‍ പുസ്തകങ്ങളുമാണ് പ്രധാനമായും ഇവിടെനിന്നു പ്രസിദ്ധീകരിച്ചിരുന്നത്. അനവധി ഭാഷാസാഹിത്യകാരന്മാരുടെ ജീവചരിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തോമസ് പോള്‍

കേരളഭാഷാപ്രണയികള്‍ (എട്ടുഭാഗം), സാഹിത്യപ്രണയികള്‍ (അഞ്ചുഭാഗം) എന്നീ ജീവചരിത്ര പരമ്പരകളാണ് തോമസ് പോള്‍ മലയാളസാഹിത്യത്തിനു നല്കിയ പ്രധാന സംഭാവന. കുമാരനാശാന്‍, വി.സി. ബാലകൃഷ്ണപ്പണിക്കര്‍ എന്നിവരെക്കുറിച്ച് കുന്നത്തു ജനാര്‍ദന മേനോനും വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍, ചന്തുമേനോന്‍ എന്നിവരെക്കുറിച്ച് മൂര്‍ക്കോത്തു കുമാരനും ഒടുവില്‍ കുഞ്ഞുകൃഷ്ണ മേനോന്‍, പന്തളം കേരളവര്‍മ എന്നിവരെക്കുറിച്ച് എ.ഡി. ഹരിശര്‍മയും കുഞ്ഞിക്കുട്ടന്‍ തമ്പുരാനെക്കുറിച്ച് കോയിപ്പിള്ളി പരമേശ്വരക്കുറുപ്പും ഉണ്ണായിവാര്യരെക്കുറിച്ച് ടി.കെ. രാമന്‍മേനോനുമാണ് കേരളഭാഷാപ്രണയികളില്‍ ജീവചരിത്രങ്ങള്‍ രചിച്ചിരിക്കുന്നത്. സാഹിത്യപ്രണയികളില്‍ കൈക്കുളങ്ങര രാമവാര്യര്‍, ഗുണ്ടര്‍ട്ട്, കെ.സി. കേശവപിള്ള, നടുവത്തു നമ്പൂതിരി, ചാത്തുക്കുട്ടി മന്നാടിയാര്‍ മുതലായവരെയാണ് പ്രതിപാദ്യവിഷയമാക്കിയിരിക്കുന്നത്. വ്യക്തികളുടെ ജീവിതപ്രകാശനത്തെക്കാള്‍ അവരുടെ കൃതികളുടെ നിരൂപണത്തിന് കൂടുതല്‍ പ്രാധാന്യം നല്കിയിരിക്കുന്നു എന്നതാണ് ഈ ഗ്രന്ഥപരമ്പരയുടെ പ്രത്യേകത. മേല്പറഞ്ഞവയ്ക്കു പുറമേ ഒടുവില്‍ ശങ്കരന്‍കുട്ടിമേനോനെക്കൊണ്ട് സ്കാന്ദപുരാണത്തിന്റെ ഏതാനും ഭാഗങ്ങളും ക്ഷേമേന്ദ്രന്റെ രാമായണ മഞ്ജരിയും കിളിപ്പാട്ടായി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദീപം എന്ന പേരില്‍ ഒരു സചിത്ര മാസികയും തോമസ് പോള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി (1920). മൂര്‍ക്കോത്തു കുമാരനായിരുന്നു ഇതിന്റെ പത്രാധിപര്‍. തോമസ് പോള്‍ മരിക്കുന്നതുവരെയും ഇത് നല്ല രീതിയില്‍ നടന്നുവന്നു. ദീപത്തിനു പുറമേ പശ്ചിമതാരകത്തിന്റെ പ്രസാധകനായ വാക്കര്‍ സായ്പ് നടത്തിവന്ന ദ് വെസ്റ്റേണ്‍ സ്റ്റാര്‍ വിലയ്ക്കു വാങ്ങി തിരുവനന്തപുരത്തുനിന്ന് അല്പകാലം പ്രസിദ്ധീകരിച്ചു.

സ്വന്തമായി പുസ്തകരചന നടത്താതെതന്നെ മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും അഭിവൃദ്ധിക്കായി അക്ഷീണം പ്രയത്നിച്ചു വിജയം വരിച്ച പ്രസാധകരില്‍ ഒരാളാണ് തോമസ് പോള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍