This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തോങ്ഗ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: തോങ്ഗ ഠവീിഴമ ആഫ്രിക്കയുടെ തെക്കേ തീരത്ത് നിവസിക്കുന്ന ഒരു ജനവിഭാഗം. ...) |
|||
വരി 1: | വരി 1: | ||
- | തോങ്ഗ | + | =തോങ്ഗ= |
+ | Thonga | ||
- | + | ആഫ്രിക്കയുടെ തെക്കേ തീരത്ത് നിവസിക്കുന്ന ഒരു ജനവിഭാഗം. പ്രധാനമായും മൊസാംബിക്, സിംബാബ്വെയുടെ ചില ഭാഗങ്ങള്‍, ദക്ഷിണാഫ്രിക്കയിലെ ട്രാന്സ്വാള് എന്നിവിടങ്ങളില്‍ അധിവസിക്കുന്നു. മൊസാംബിക്കിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രാചീന ജനവിഭാഗമാണ് ഇത്. ബത്തോങ്ഗ (Bathonga), ഷംഗാന-തോങ്ഗ (Shangana-Thonga) എന്നിങ്ങനെയും ഇവര്‍ അറിയപ്പെടുന്നു. നൈഗര്‍-കോങ്ഗോ ഭാഷാവിഭാഗത്തില്‍പ്പെട്ട ബന്തു (Bantu) ആണ് ഇവരുടെ ഭാഷ. ശാരീരികഘടനയില്‍ നീഗ്രോകളുമായി സാമ്യമുണ്ട്. ഭൂരിഭാഗം ജനങ്ങളും ക്രിസ്തുമതാനുയായികളാണ്. കൃഷിയും കന്നുകാലിവളര്‍ത്തലുമാണ് പ്രധാന ഉപജീവനമാര്‍ഗങ്ങള്‍. സ്ത്രീകളാണ് കൃഷിപ്പണി അധികവും ചെയ്യുന്നത്. പുരുഷന്മാരിലധികവും ദക്ഷിണാഫ്രിക്കയിലെ ഖനികളില്‍ ജോലിചെയ്യുന്നു. ചെളികൊണ്ടും തടികൊണ്ടും നിര്‍മിച്ചവയാണ് ഇവരുടെ വീടുകള്‍. തോങ്ഗകള്ക്കിടയില് ബഹുഭാര്യത്വം സാധാരണമാണ്. വിവാഹത്തോടനുബന്ധിച്ച് സ്ത്രീധനം നല്‍കുക പതിവാണ്. | |
- | + | തോങ്ഗ വര്‍ഗക്കാരുടെ ആദ്യകാല ചരിത്രത്തെക്കുറിച്ച് വ്യക്തമായ അറിവ് ലഭ്യമല്ല. ഒരു സ്വതന്ത്ര ജനവിഭാഗമായി അവര്‍ ഏകോപിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു. 19-ാം ശ.-ത്തിന്റെ ആരംഭത്തില്‍ ദക്ഷിണാഫ്രിക്കയില്‍നിന്നു കുടിയേറിയ ന്ഗുനി (Nguni) വര്‍ഗക്കാര്‍ തോങ്ഗ വര്‍ഗക്കാരെ ആക്രമിച്ചു കീഴ്പ്പെടുത്തി. 1891-ല്‍ തോങ്ഗ ജനത പോര്‍ച്ചുഗീസ് ഭരണത്തിന്‍കീഴിലായി. 1975-ല്‍ പോര്‍ച്ചുഗീസ് ഭരണത്തില്‍നിന്നു സ്വാതന്ത്യ്രം ലഭിച്ചു. സ്വന്തം രാജ്യത്തിലെ ദാരിദ്യ്രം നിറഞ്ഞ സാമ്പത്തിക സ്ഥിതിയെത്തുടര്‍ന്ന് ഭൂരിഭാഗം ജനങ്ങളും ദക്ഷിണാഫ്രിക്ക, സാംബിയ, സിംബാബ്വെ തുടങ്ങിയ രാജ്യങ്ങളിലേക്കു കുടിയേറി. 20-ാം ശ.-ത്തിന്റെ അവസാനത്തില്‍ തോങ്ഗകളുടെ ജനസംഖ്യ 4.6 ദശലക്ഷമായിരുന്നു. | |
- | + | ||
- | + | ||
(ജോണ്‍ എസ്.വി.) | (ജോണ്‍ എസ്.വി.) |
Current revision as of 09:34, 14 ഫെബ്രുവരി 2009
തോങ്ഗ
Thonga
ആഫ്രിക്കയുടെ തെക്കേ തീരത്ത് നിവസിക്കുന്ന ഒരു ജനവിഭാഗം. പ്രധാനമായും മൊസാംബിക്, സിംബാബ്വെയുടെ ചില ഭാഗങ്ങള്‍, ദക്ഷിണാഫ്രിക്കയിലെ ട്രാന്സ്വാള് എന്നിവിടങ്ങളില്‍ അധിവസിക്കുന്നു. മൊസാംബിക്കിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രാചീന ജനവിഭാഗമാണ് ഇത്. ബത്തോങ്ഗ (Bathonga), ഷംഗാന-തോങ്ഗ (Shangana-Thonga) എന്നിങ്ങനെയും ഇവര്‍ അറിയപ്പെടുന്നു. നൈഗര്‍-കോങ്ഗോ ഭാഷാവിഭാഗത്തില്‍പ്പെട്ട ബന്തു (Bantu) ആണ് ഇവരുടെ ഭാഷ. ശാരീരികഘടനയില്‍ നീഗ്രോകളുമായി സാമ്യമുണ്ട്. ഭൂരിഭാഗം ജനങ്ങളും ക്രിസ്തുമതാനുയായികളാണ്. കൃഷിയും കന്നുകാലിവളര്‍ത്തലുമാണ് പ്രധാന ഉപജീവനമാര്‍ഗങ്ങള്‍. സ്ത്രീകളാണ് കൃഷിപ്പണി അധികവും ചെയ്യുന്നത്. പുരുഷന്മാരിലധികവും ദക്ഷിണാഫ്രിക്കയിലെ ഖനികളില്‍ ജോലിചെയ്യുന്നു. ചെളികൊണ്ടും തടികൊണ്ടും നിര്‍മിച്ചവയാണ് ഇവരുടെ വീടുകള്‍. തോങ്ഗകള്ക്കിടയില് ബഹുഭാര്യത്വം സാധാരണമാണ്. വിവാഹത്തോടനുബന്ധിച്ച് സ്ത്രീധനം നല്‍കുക പതിവാണ്.
തോങ്ഗ വര്‍ഗക്കാരുടെ ആദ്യകാല ചരിത്രത്തെക്കുറിച്ച് വ്യക്തമായ അറിവ് ലഭ്യമല്ല. ഒരു സ്വതന്ത്ര ജനവിഭാഗമായി അവര്‍ ഏകോപിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു. 19-ാം ശ.-ത്തിന്റെ ആരംഭത്തില്‍ ദക്ഷിണാഫ്രിക്കയില്‍നിന്നു കുടിയേറിയ ന്ഗുനി (Nguni) വര്‍ഗക്കാര്‍ തോങ്ഗ വര്‍ഗക്കാരെ ആക്രമിച്ചു കീഴ്പ്പെടുത്തി. 1891-ല്‍ തോങ്ഗ ജനത പോര്‍ച്ചുഗീസ് ഭരണത്തിന്‍കീഴിലായി. 1975-ല്‍ പോര്‍ച്ചുഗീസ് ഭരണത്തില്‍നിന്നു സ്വാതന്ത്യ്രം ലഭിച്ചു. സ്വന്തം രാജ്യത്തിലെ ദാരിദ്യ്രം നിറഞ്ഞ സാമ്പത്തിക സ്ഥിതിയെത്തുടര്‍ന്ന് ഭൂരിഭാഗം ജനങ്ങളും ദക്ഷിണാഫ്രിക്ക, സാംബിയ, സിംബാബ്വെ തുടങ്ങിയ രാജ്യങ്ങളിലേക്കു കുടിയേറി. 20-ാം ശ.-ത്തിന്റെ അവസാനത്തില്‍ തോങ്ഗകളുടെ ജനസംഖ്യ 4.6 ദശലക്ഷമായിരുന്നു.
(ജോണ്‍ എസ്.വി.)