This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡഗ്ലസ്,കിര്‍ക്ക് (1916 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Removing all content from page) |
|||
വരി 1: | വരി 1: | ||
+ | ഡഗ്ളസ,് കിര്‍ക്ക് (1916 - ) | ||
+ | ഉീൌഴഹമ, ഗശൃസ | ||
+ | |||
+ | പ്രസിദ്ധ അമേരിക്കന്‍ ചലച്ചിത്രതാരം. പരുക്കന്‍ കഥാപാത്രങ്ങളേയും ഐതിഹാസിക കഥാപാത്രങ്ങളേയും അവതരിപ്പിച്ച് ജനശ്രദ്ധ ആകര്‍ഷിച്ചു. റഷ്യയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് കുടിയേറിയ ഒരു കുടുംബത്തില്‍ ഡഗ്ളസ് ജനിച്ചു. ഗുസ്തിക്കാരനായും മറ്റും നേടിയ സമ്പാദ്യം കൊണ്ടാണ് വിദ്യാഭ്യാസം നടത്തിയത്. | ||
+ | |||
+ | 1946-ല്‍ ദ് സ്ട്രേഞ്ച് ലൌ ഒഫ് മര്‍ത്താ ഇവേഴ്സ് എന്ന ചലച്ചിത്രത്തിലൂടെ രംഗത്തു വന്ന ഡഗ്ളസ് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ചാംപ്യന്‍ എന്ന ചിത്രത്തില്‍ ബോക്സര്‍ ആയി അഭിനയിച്ച് താരാംഗീകാരം നേടി. ഈ ചിത്രത്തിലെ അഭിനയത്തിന് ഓസ്കാര്‍ നോമിനേഷനും ലഭിച്ചു. തുടര്‍ന്ന് ഏസ് ഇന്‍ദ ഹോള്‍ (1951), ഡിറ്റക്റ്റീവ് സ്റ്റോറി (1951), ട്വന്റി തൌസന്റ് ലീഗ്സ് അണ്ടര്‍ ദ് സീ (1954) എന്നീ ചലച്ചിത്രങ്ങളിലൂടെ മുന്‍നിരയിലേക്കു വന്നു. 1956-ല്‍ ലസ്റ്റ് ഫോര്‍ ലൈഫ് എന്ന ചിത്രത്തില്‍ വിന്‍സന്റ് വാന്‍ഗോയുടെ റോളിലും 1957-ല്‍ കുബ്രിക്കിന്റെ പാത്സ് ഒഫ് ഗ്ളോറി എന്ന ചിത്രത്തില്‍ മഹായുദ്ധകാലത്തെ ഫ്രഞ്ച് ഓഫീസറായും അഭിനയിച്ചു. 1960-ല്‍ കുബ്രിക് സംവിധാനം ചെയ്ത സ്പാര്‍ട്ടക്കസ് എന്ന ഇതിഹാസ ചലച്ചിത്രത്തില്‍ അടിമത്തത്തിനെതിരേ പോരാടുന്ന റോമന്‍ അടിമയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രശംസ നേടി. | ||
+ | |||
+ | 1970-കളില്‍ ഡഗ്ളസ്് സിനിമാസംവിധാനരംഗത്തേക്ക് കടന്നു. 1973-ല്‍ സ്കാലവാഗ് എന്ന ചിത്രം സംവിധാനം ചെയ്യുകയും അതില്‍ അഭിനയിക്കുകയും ചെയ്തു. സാറ്റേണ്‍ ത്രീ (1979), ടഫ് ഗൈസ് (1986) എന്നിവയാണ് മറ്റു ചിത്രങ്ങള്‍. ടഫ് ഗൈസ് എന്ന ചിത്രത്തില്‍ പ്രസിദ്ധ നടന്‍ ബര്‍ട്ട് ലങ്കാസ്റററോടൊപ്പം ട്രെയിന്‍ കൊള്ളക്കാരുടെ റോളിലായിരുന്നു അഭിനയം. | ||
+ | |||
+ | 1991-ല്‍ അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലൈഫ് | ||
+ | |||
+ | ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഡഗ്ളസിന് ലഭിച്ചു. 1988-ല്‍ ദ് റാഗ്മാന്‍സ് സണ്‍ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ച ഡഗ്ളസ് പില്ക്കാലത്ത് ഏതാനും നോവലുകളും രചിക്കുകയുണ്ടായി. |
05:24, 8 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഡഗ്ളസ,് കിര്‍ക്ക് (1916 - )
ഉീൌഴഹമ, ഗശൃസ
പ്രസിദ്ധ അമേരിക്കന്‍ ചലച്ചിത്രതാരം. പരുക്കന്‍ കഥാപാത്രങ്ങളേയും ഐതിഹാസിക കഥാപാത്രങ്ങളേയും അവതരിപ്പിച്ച് ജനശ്രദ്ധ ആകര്‍ഷിച്ചു. റഷ്യയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് കുടിയേറിയ ഒരു കുടുംബത്തില്‍ ഡഗ്ളസ് ജനിച്ചു. ഗുസ്തിക്കാരനായും മറ്റും നേടിയ സമ്പാദ്യം കൊണ്ടാണ് വിദ്യാഭ്യാസം നടത്തിയത്.
1946-ല്‍ ദ് സ്ട്രേഞ്ച് ലൌ ഒഫ് മര്‍ത്താ ഇവേഴ്സ് എന്ന ചലച്ചിത്രത്തിലൂടെ രംഗത്തു വന്ന ഡഗ്ളസ് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ചാംപ്യന്‍ എന്ന ചിത്രത്തില്‍ ബോക്സര്‍ ആയി അഭിനയിച്ച് താരാംഗീകാരം നേടി. ഈ ചിത്രത്തിലെ അഭിനയത്തിന് ഓസ്കാര്‍ നോമിനേഷനും ലഭിച്ചു. തുടര്‍ന്ന് ഏസ് ഇന്‍ദ ഹോള്‍ (1951), ഡിറ്റക്റ്റീവ് സ്റ്റോറി (1951), ട്വന്റി തൌസന്റ് ലീഗ്സ് അണ്ടര്‍ ദ് സീ (1954) എന്നീ ചലച്ചിത്രങ്ങളിലൂടെ മുന്‍നിരയിലേക്കു വന്നു. 1956-ല്‍ ലസ്റ്റ് ഫോര്‍ ലൈഫ് എന്ന ചിത്രത്തില്‍ വിന്‍സന്റ് വാന്‍ഗോയുടെ റോളിലും 1957-ല്‍ കുബ്രിക്കിന്റെ പാത്സ് ഒഫ് ഗ്ളോറി എന്ന ചിത്രത്തില്‍ മഹായുദ്ധകാലത്തെ ഫ്രഞ്ച് ഓഫീസറായും അഭിനയിച്ചു. 1960-ല്‍ കുബ്രിക് സംവിധാനം ചെയ്ത സ്പാര്‍ട്ടക്കസ് എന്ന ഇതിഹാസ ചലച്ചിത്രത്തില്‍ അടിമത്തത്തിനെതിരേ പോരാടുന്ന റോമന്‍ അടിമയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രശംസ നേടി.
1970-കളില്‍ ഡഗ്ളസ്് സിനിമാസംവിധാനരംഗത്തേക്ക് കടന്നു. 1973-ല്‍ സ്കാലവാഗ് എന്ന ചിത്രം സംവിധാനം ചെയ്യുകയും അതില്‍ അഭിനയിക്കുകയും ചെയ്തു. സാറ്റേണ്‍ ത്രീ (1979), ടഫ് ഗൈസ് (1986) എന്നിവയാണ് മറ്റു ചിത്രങ്ങള്‍. ടഫ് ഗൈസ് എന്ന ചിത്രത്തില്‍ പ്രസിദ്ധ നടന്‍ ബര്‍ട്ട് ലങ്കാസ്റററോടൊപ്പം ട്രെയിന്‍ കൊള്ളക്കാരുടെ റോളിലായിരുന്നു അഭിനയം.
1991-ല്‍ അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലൈഫ്
ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഡഗ്ളസിന് ലഭിച്ചു. 1988-ല്‍ ദ് റാഗ്മാന്‍സ് സണ്‍ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ച ഡഗ്ളസ് പില്ക്കാലത്ത് ഏതാനും നോവലുകളും രചിക്കുകയുണ്ടായി.