This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡബ്ളിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡബ്ളിന്‍ ഊയഹശി റിപ്പബ്ളിക് ഒഫ് അയര്‍ലണ്ടിന്റെ തലസ്ഥാനവും റിപ്പബ്ളി...)
(ഡബ്ലിന്‍)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ഡബ്ളിന്‍
+
=ഡബ്ലിന്‍=
 +
Dublin
-
ഊയഹശി
+
റിപ്പബ്ലിക് ഒഫ് അയര്‍ലണ്ടിന്റെ തലസ്ഥാനവും റിപ്പബ്ലിക്കിലെ ഏറ്റവും വലിയ നഗരവും. ഡബ്ലിന്‍ പ്രവിശ്യയുടെ തലസ്ഥാനവും മുഖ്യതുറമുഖവും കൂടിയാണിത്. അയര്‍ലണ്ടിന്റെ കിഴക്കന്‍തീരത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായുള്ള ഈ നഗരം വെയില്‍സിലെ ഹോളിഹെഡില്‍ (Holyhead) നിന്ന് 110 കി. മീ. മാറി സ്ഥിതി ചെയ്യുന്നു. ഡബ്ലിന്‍ ഉള്‍ക്കടലിന് അഭിമുഖമായുള്ള നഗരത്തിന്റെ മധ്യഭാഗത്തു കൂടിയാണ് ലിഫി നദി പ്രവഹിക്കുന്നത്. ജനസംഖ്യ: ഗ്രേറ്റര്‍ ഡബ്ളിന്‍ 952692 (1996).
-
റിപ്പബ്ളിക് ഒഫ് അയര്‍ലണ്ടിന്റെ തലസ്ഥാനവും റിപ്പബ്ളിക്കിലെ ഏറ്റവും വലിയ നഗരവും. ഡബ്ളിന്‍ പ്രവിശ്യയുടെ തലസ്ഥാനവും മുഖ്യതുറമുഖവും കൂടിയാണിത്. അയര്‍ലണ്ടിന്റെ കിഴക്കന്‍തീരത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായുള്ള ഈ നഗരം വെയില്‍സിലെ ഹോളിഹെഡില്‍ (ഒീഹ്യവലമറ) നിന്ന് 110 കി. മീ. മാറി സ്ഥിതി ചെയ്യുന്നു. ഡബ്ളിന്‍ ഉള്‍ക്കടലിന് അഭിമുഖമായുള്ള നഗരത്തിന്റെ മധ്യഭാഗത്തു കൂടിയാണ് ലിഫി നദി പ്രവഹിക്കുന്നത്. ജനസംഖ്യ: ഗ്രേറ്റര്‍ ഡബ്ളിന്‍ 952692 (1996).
+
ഇരുണ്ട ജലാശയം (Dark pool) എന്നര്‍ഥം വരുന്ന ഡബ്ബ്-ലിന്‍ (Dubb-linn) എന്ന പേര് നഗരത്തിനു നല്‍കിയത് ഇവിടത്തെ ഗേലിക് തദ്ദേശീയരാണ്. ലിഫി നദിയിലെ കറുത്തിരുണ്ട ജലത്തെയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. 1916-ലെയും 1921-ലെയും ജനകീയ വിപ്ളവങ്ങളുടെ മുഖ്യവേദിയായിരുന്ന ഒ കോണല്‍ സ്ട്രീറ്റാണ് ഇവിടത്തെ പ്രധാന തെരുവ്.
 +
[[Image:Dublin.png|200px|left|thumb|ഡബ്ലിന്‍ നഗരത്തിന്റെ മധ്യഭാഗത്തുകൂടി ഒഴുകുന്ന ലിഫി നദി]]
 +
കസ്റ്റംസ് ഹൗസ് (1790), ലിഫി നദിക്കഭിമുഖമായുള്ള 'ദ് ഫോര്‍ കോര്‍ട്സ്' (1785), ദ് ജനറല്‍ പോസ്റ്റോഫീസ് (1818) എന്നിവയാണ് ഇവിടത്തെ പ്രധാന മന്ദിരങ്ങള്‍. 1919-21-ലുണ്ടായ സ്വാതന്ത്യ്ര സമരത്തിലും തുടര്‍ന്ന് നടന്ന ആഭ്യന്തര യുദ്ധത്തിലും ഈ കെട്ടിടങ്ങള്‍ക്കെല്ലാം നാശനഷ്ടങ്ങള്‍ ഉണ്ടായി. ഡാനിഷ് രാജാവായ സ്ട്രിക് 1038-ല്‍ സ്ഥാപിച്ച ക്രൈസ്റ്റ് ചര്‍ച്ച് കതീഡ്രല്‍, ഡബ്ലിനിലെ ആദ്യത്തെ നോര്‍മന്‍ ആര്‍ച് ബിഷപ്പായിരുന്ന ആര്‍ച്ച് ബിഷപ്പ് കോമിന്‍ (Arch Bishop Comyn) 1192-ല്‍ സ്ഥാപിച്ച സെന്റ് പാട്രിക്സ് കതീഡ്രല്‍ (St.Patrick's Cathedral) എന്നിവ ഇവിടത്തെ പ്രധാന പ്രോട്ടസ്റ്റന്റ് ദേവാലയങ്ങളാകുന്നു.
-
  ഇരുണ്ട ജലാശയം (ഉമൃസ ുീീഹ) എന്നര്‍ഥം വരുന്ന ഡബ്ബ്-ലിന്‍ (ഊയയഹശിി) എന്ന പേര് നഗരത്തിനു നല്‍കിയത് ഇവിടത്തെ ഗേലിക് തദ്ദേശീയരാണ്. ലിഫി നദിയിലെ കറുത്തിരുണ്ട ജലത്തെയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. 1916-ലെയും 1921-ലെയും ജനകീയ വിപ്ളവങ്ങളുടെ മുഖ്യവേദിയായിരുന്ന ഒ കോണല്‍ സ്ട്രീറ്റാണ് ഇവിടത്തെ പ്രധാന തെരുവ്.
+
അയര്‍ലണ്ടിലെ മുഖ്യ കലാ-സാഹിത്യ-പഠന കേന്ദ്രമാണ് ഡബ്ലിന്‍. 1908-ല്‍ 'നാഷണല്‍ യൂണിവേഴ്സിറ്റി ഒഫ് അയര്‍ലന്‍ഡ്' ഡബ്ലിനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡബ്ലിന്‍-കോര്‍ക്-ഗാല്‍വേ (Dublin-Cork-Galway) എന്നീ യൂണിവേഴ്സിറ്റി കോളജുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എലിസബത്ത് രാജ്ഞി 1591-ല്‍ സ്ഥാപിച്ച യൂണിവേഴ്സിറ്റി ഒഫ് ഡബ്ലിന്‍ (ട്രിനിറ്റി കോളജ്), ഡബ്ലിന്‍ സിറ്റി യൂണിവേഴ്സിറ്റി എന്നിവയാണ് മറ്റു പ്രധാന സര്‍വകലാശാലകള്‍. നാഷണല്‍ മ്യൂസിയം, ദ് മുനിസിപ്പല്‍ ഗാലറി ഒഫ് മോഡേണ്‍ ആര്‍ട്ട്, ദ് നാഷണല്‍ ഗാലറി ഒഫ് ആര്‍ട്ട് എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടത്തെ ആബി തിയറ്റര്‍ (Abbey theatre) ഐറിഷ് നാടകകലയുടെ കേന്ദ്രമാണ്. 700 ഹെക്ടറോളം വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഡബ്ലിനിലെ ഫീനിക്സ് പാര്‍ക്ക് (Phoenix park) യൂറോപ്പിലെ തന്നെ വലുപ്പവും ഭംഗിയുമുള്ള പാര്‍ക്കുകളിലൊന്നാണ്.
-
  കസ്റ്റംസ് ഹൌസ് (1790), ലിഫി നദിക്കഭിമുഖമായുള്ള 'ദ് ഫോര്‍ കോര്‍ട്സ്' (1785), ദ് ജനറല്‍ പോസ്റ്റോഫീസ് (1818) എന്നിവയാണ് ഇവിടത്തെ പ്രധാന മന്ദിരങ്ങള്‍. 1919-21-ലുണ്ടായ സ്വാതന്ത്യ്ര സമരത്തിലും തുടര്‍ന്ന് നടന്ന ആഭ്യന്തര യുദ്ധത്തിലും ഈ കെട്ടിടങ്ങള്‍ക്കെല്ലാം നാശനഷ്ടങ്ങള്‍ ഉണ്ടായി. ഡാനിഷ് രാജാവായ സ്ട്രിക് 1038-ല്‍ സ്ഥാപിച്ച ക്രൈസ്റ്റ് ചര്‍ച്ച് കതീഡ്രല്‍, ഡബ്ളിനിലെ ആദ്യത്തെ നോര്‍മന്‍ ആര്‍ച് ബിഷപ്പായിരുന്ന ആര്‍ച്ച് ബിഷപ്പ് കോമിന്‍ (അൃരവ ആശവീുെ ഇീാ്യി ) 1192-ല്‍ സ്ഥാപിച്ച സെന്റ് പാട്രിക്സ് കതീഡ്രല്‍ (ട. ജമൃശരസ' ഇമവേലറൃമഹ) എന്നിവ ഇവിടത്തെ പ്രധാന പ്രോട്ടസ്റ്റന്റ് ദേവാലയങ്ങളാകുന്നു.
+
ഡബ്ലിനിലെ പല കെട്ടിടങ്ങളും 18-ാം ശ. -ല്‍ നിര്‍മിച്ചവയാണ്. ബ്രിട്ടിഷ് വൈസ്രോയിമാര്‍ നിര്‍മിച്ച ഡബ്ലിന്‍ കാസിലില്‍ ഇപ്പോള്‍ സര്‍ക്കാരാഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. 'ലീന്‍സ്റ്റെര്‍ ഹൗസി'ലാണ് ഐറിഷ് പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നത്. മെട്രോപൊലിറ്റിന്‍ പ്രോ-കതീഡ്രല്‍ (19-ാം ശ.) ആണ് ഇവിടത്തെ പ്രധാന റോമന്‍ കത്തോലിക്ക ദേവാലയം.
-
  അയര്‍ലണ്ടിലെ മുഖ്യ കലാ-സാഹിത്യ-പഠന കേന്ദ്രമാണ് ഡബ്ളിന്‍. 1908-ല്‍ 'നാഷണല്‍ യൂണിവേഴ്സിറ്റി ഒഫ് അയര്‍ലന്‍ഡ്' ഡബ്ളിനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡബ്ളിന്‍-കോര്‍ക്-ഗാല്‍വേ (ഊയഹശിഇീൃസഏമഹംമ്യ) എന്നീ യൂണിവേഴ്സിറ്റി കോളജുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എലിസബത്ത് രാജ്ഞി 1591-ല്‍ സ്ഥാപിച്ച യൂണിവേഴ്സിറ്റി ഒഫ് ഡബ്ളിന്‍ (ട്രിനിറ്റി കോളജ്), ഡബ്ളിന്‍ സിറ്റി യൂണിവേഴ്സിറ്റി എന്നിവയാണ് മറ്റു പ്രധാന സര്‍വകലാശാലകള്‍. നാഷണല്‍ മ്യൂസിയം, ദ് മുനിസിപ്പല്‍ ഗാലറി ഒഫ് മോഡേണ്‍ ആര്‍ട്ട്, ദ് നാഷണല്‍ ഗാലറി ഒഫ് ആര്‍ട്ട് എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടത്തെ ആബി തിയറ്റര്‍ (അയയല്യ വേലമൃല) ഐറിഷ് നാടകകലയുടെ കേന്ദ്രമാണ്. 700 ഹെക്ടറോളം വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഡബ്ളിനിലെ ഫീനിക്സ് പാര്‍ക്ക് (ജവീലിശഃ ുമൃസ) യൂറോപ്പിലെ തന്നെ വലുപ്പവും ഭംഗിയുമുള്ള പാര്‍ക്കുകളിലൊന്നാണ്.
+
1922-ല്‍ ബ്രിട്ടനില്‍ നിന്നും അയര്‍ലണ്ട് സ്വാതന്ത്ര്യം നേടിയതോടെ ഡബ്ലിന്റെ വ്യാവസായിക പുരോഗതി ആരംഭിച്ചു. ഇപ്പോള്‍ ലോകത്തിലെ വന്‍ വ്യാവസായിക നഗരങ്ങളുടെ നിരയിലേക്ക് ദ്രുതഗതിയില്‍ വികസിച്ചു കൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നാണ് ഡബ്ലിന്‍. ബിയര്‍, വിസ്കി, തുണിത്തരങ്ങള്‍, പാദരക്ഷകള്‍, വളങ്ങള്‍, രാസവസ്തുക്കള്‍ മുതലായവ ഇവിടത്തെ മുഖ്യ വ്യാവസായികോത്പന്നങ്ങളില്‍പ്പെടുന്നു. വിനോദസഞ്ചാരത്തിന് വന്‍ പ്രാധാന്യമുണ്ടെങ്കിലും പ്രഥമസ്ഥാനം കൃഷിക്കാണ്. ഒരു പ്രധാന സാമ്പത്തിക കേന്ദ്രം കൂടിയാണ് ഡബ്ലിന്‍. ഡബ്ലിന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് 1973 മുതല്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിച്ചു വരുന്നു. ഇവിടത്തെ ഹില്‍ ഒഫ് ഹൗത് (Hill of howth) അയര്‍ലണ്ടിലെ നയനമോഹനമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്.
-
  ഡബ്ളിനിലെ പല കെട്ടിടങ്ങളും 18-ാം ശ. -ല്‍ നിര്‍മിച്ചവയാണ്. ബ്രിട്ടിഷ് വൈസ്രോയിമാര്‍ നിര്‍മിച്ച ഡബ്ളിന്‍ കാസിലില്‍ ഇപ്പോള്‍ സര്‍ക്കാരാഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. 'ലീന്‍സ്റ്റെര്‍ ഹൌസി'ലാണ് ഐറിഷ് പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നത്. മെട്രോപൊലിറ്റിന്‍ പ്രോ-കതീഡ്രല്‍ (19-ാം ശ.)
+
അയര്‍ലണ്ടിലെ മുഖ്യതുറമുഖം കൂടിയായ ഡബ്ലിന്‍ ഇവിടത്തെ ഒരു പ്രമുഖ ജനവാസകേന്ദ്രവുമാണ്. ഒരു സാമ്പത്തിക-വ്യാവസായിക കേന്ദ്രമായ ഈ നഗരം ആഭ്യന്തര-വിദേശവാണിജ്യങ്ങളുടെ മുഖ്യകേന്ദ്രവും കൂടിയാകുന്നു. രാജ്യത്തെ ഗതാഗത ശ്യംഖലയുടെ സിരാകേന്ദ്രവും ഈ നഗരം തന്നെയാണ്. ഡബ്ലിനില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിക്കുന്നുണ്ട്. ജോനാഥന്‍ സ്വിഫ്റ്റ്, ജോര്‍ജ് ബര്‍ണാഡ്ഷാ, തോമസ് മൂര്‍, ഓസ്കാര്‍ വൈല്‍ഡ്, ഡബ്ലിയു. ബി. യേറ്റ്സ്, ജെയിംസ് ജോയ്സ് തുടങ്ങിയ പ്രശസ്തരായ എഴുത്തുകാര്‍ ഈ നഗരത്തിന്റെ സംഭാവനകളാണ്.  
-
ആണ് ഇവിടത്തെ പ്രധാന റോമന്‍ കത്തോലിക്ക ദേവാലയം.
+
ഡബ്ലിന്‍ നഗരത്തിന്റെ ഭരണം ലോഡ്മേയര്‍, ആല്‍ഡര്‍മാന്‍, കൗണ്‍സിലര്‍മാര്‍ എന്നിവരില്‍ നിക്ഷിപ്തമായിരിക്കുന്നു. സിറ്റി മാനേജര്‍ക്കാണ് എക്സിക്യൂട്ടീവ് അധികാരം.
-
  1922-ല്‍ ബ്രിട്ടനില്‍ നിന്നും അയര്‍ലണ്ട് സ്വാതന്ത്യ്രം നേടിയതോടെ ഡബ്ളിന്റെ വ്യാവസായിക പുരോഗതി ആരംഭിച്ചു. ഇപ്പോള്‍ ലോകത്തിലെ വന്‍ വ്യാവസായിക നഗരങ്ങളുടെ നിരയിലേക്ക് ദ്രുതഗതിയില്‍ വികസിച്ചു കൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നാണ് ഡബ്ളിന്‍. ബിയര്‍, വിസ്കി, തുണിത്തരങ്ങള്‍, പാദരക്ഷകള്‍, വളങ്ങള്‍, രാസവസ്തുക്കള്‍ മുതലായവ ഇവിടത്തെ മുഖ്യ വ്യാവസായികോത്പന്നങ്ങളില്‍പ്പെടുന്നു. വിനോദസഞ്ചാരത്തിന് വന്‍ പ്രാധാന്യമുണ്ടെങ്കിലും പ്രഥമസ്ഥാനം കൃഷിക്കാണ്. ഒരു പ്രധാന സാമ്പത്തിക കേന്ദ്രം കൂടിയാണ് ഡബ്ളിന്‍. ഡബ്ളിന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് 1973 മുതല്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിച്ചു വരുന്നു. ഇവിടത്തെ ഹില്‍ ഒഫ് ഹൌത് (ഒശഹഹ ീള വീംവേ) അയര്‍ലണ്ടിലെ നയനമോഹനമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്.
+
'''ചരിത്രം.''' അഞ്ചാം നൂറ്റാണ്ടില്‍ സെയ്ന്റ് പാട്രിക് എന്ന മിഷനറി ക്രിസ്തുമതപ്രവര്‍ത്തനം തുടങ്ങിയതോടെ ഡബ്ളിന്‍ പുറംനാടുകളുമായി ബന്ധത്തിലാവാന്‍ ഇടവന്നു. ലിഫി നദീമുഖത്തിന്റെ വാണിജ്യ പ്രധാന്യം മുന്‍കൂട്ടികണ്ട ഡെന്‍മാര്‍ക്കുകാരോട് ഡബ്ലിന്‍ നഗരം ഏറെ കടപ്പെട്ടിരിക്കുന്നു. ഏതാണ്ട് എ.ഡി. 841-ല്‍ ഇവിടത്തെ ഒരു കുന്നിന്‍നെറുകയില്‍ പണി കഴിപ്പിച്ച കോട്ടയില്‍ നിന്നുമായിരുന്നു നഗരത്തിന്റെ ആരംഭം. 871-ല്‍ വൈക്കിങ്ങായി അധികാരത്തിലേറിയ ഐവറിന്റെ ഭരണത്തിലാണ് നഗരം ദ്രുതവികാസം നേടിയത്. 1014-ലെ യുദ്ധത്തിനുശേഷം ഡാനിഷ് ഡബ്ലിന്റെ അധികാരം ക്ഷയിച്ചു തുടങ്ങി. പിന്നീട് ഇംഗ്ലീഷുകാരുടെ ആധിപത്യമാണുണ്ടായത്.
-
  അയര്‍ലണ്ടിലെ മുഖ്യതുറമുഖം കൂടിയായ ഡബ്ളിന്‍ ഇവിടത്തെ ഒരു പ്രമുഖ ജനവാസകേന്ദ്രവുമാണ്. ഒരു സാമ്പത്തിക-വ്യാവസായിക കേന്ദ്രമായ ഈ നഗരം ആഭ്യന്തര-വിദേശവാണിജ്യങ്ങളുടെ മുഖ്യകേന്ദ്രവും കൂടിയാകുന്നു. രാജ്യത്തെ ഗതാഗത ശ്യംഖലയുടെ സിരാകേന്ദ്രവും ഈ നഗരം തന്നെയാണ്. ഡബ്ളിനില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിക്കുന്നുണ്ട്. ജോനാഥന്‍ സ്വിഫ്റ്റ്, ജോര്‍ജ് ബര്‍ണാഡ്ഷാ, തോമസ് മൂര്‍, ഓസ്കാര്‍ വൈല്‍ഡ്, ഡബ്ളിയു. ബി. യേറ്റ്സ്, ജെയിംസ് ജോയ്സ് തുടങ്ങിയ പ്രശസ്തരായ എഴുത്തുകാര്‍ ഈ നഗരത്തിന്റെ സംഭാവനകളാണ്.  
+
1170-ല്‍ ആംഗ്ലോ-നോര്‍മന്‍സ് കീഴടക്കിയതോടെ അയര്‍ലന്‍ഡിലെ ഇംഗ്ലീഷ് മേല്‍ക്കോയ്മയുടെ കേന്ദ്രമായി ഡബ്ലിന്‍ നഗരം മാറി. ഡബ്ളിനെ അയര്‍ലന്‍ഡിലെ ബ്രിട്ടിഷധികാര പ്രദേശങ്ങളുടെ തലസ്ഥാനമായി പ്രഖ്യാപിച്ചത് ഹെന്റി II (1172) ആണ്. 1209-ല്‍ ഇവിടത്തെ ഇംഗ്ലീഷുകാര്‍ക്കുനേരെ ഐറിഷുകാര്‍ കടുത്ത ആക്രമണം അഴിച്ചുവിട്ടു. 'മഹാവിപ്ലവ' (Great Rebellion) കാലത്ത് നഗരം പാര്‍ലമെന്റേറിയന്‍സിനു കീഴടങ്ങി (1647). 17-ാം ശതകത്തിന്റെ അവസാനഘട്ടത്തില്‍ നാശോന്മുഖമായിക്കൊണ്ടിരുന്ന ഈ നഗരം 18-ാം ശതകത്തോടെ അത്ഭുതാവഹമായ നവോത്ഥാനത്തിനു സാക്ഷ്യം വഹിച്ചു. ഗതാഗതസൗകര്യവും വാണിജ്യവും അഭിവൃദ്ധിപ്പെട്ടു. വാസ്തുവിദ്യാരംഗത്ത് പുരോഗതിയുണ്ടായി. ജനസംഖ്യയില്‍ വര്‍ധനവുണ്ടാവുകയും ചെയ്തു. 1782 മുതല്‍ 1800 വരെ ഡബ്ലിനില്‍ സ്വതന്ത്ര പാര്‍ലമെന്റ് നിലവിലുണ്ടായിരുന്നു.
-
  ഡബ്ളിന്‍ നഗരത്തിന്റെ ഭരണം ലോഡ്മേയര്‍, ആല്‍ഡര്‍മാന്‍, കൌണ്‍സിലര്‍മാര്‍ എന്നിവരില്‍ നിക്ഷിപ്തമായിരിക്കുന്നു. സിറ്റി മാനേജര്‍ക്കാണ് എക്സിക്യൂട്ടീവ് അധികാരം.
+
1800-ലെ യൂണിയന്‍ ആക്റ്റ് പ്രകാരം ഐറിഷ് പാര്‍ലമെന്റിനെ പിരിച്ചു വിട്ടത് വീണ്ടും ഈ നഗരത്തിന് ക്ഷതമേല്പിച്ചു. 19-ാം ശ. -ത്തിലും ഡബ്ളിന്റെ ചരിത്രം പ്രക്ഷുബ്ദ്ധമാകാന്‍ ഇത് കാരണമായി. അന്ന് 'റീപീല്‍ മൂവ്മെന്റിന്റെ' (Repeal movement) കേന്ദ്രമായിരുന്ന ഡബ്ലിന്‍, 1803-ലെ ജനകീയ വിപ്ലവത്തിനു ശേഷം റോബര്‍ട്ട് എമെറ്റിന്റെ (Robert Emmet) വധശിക്ഷയുടെ വേദിയായി. 1867-ല്‍ 'ഫിനിയന്‍ വിപ്ലവം' ആരംഭിച്ചതും ഇവിടെത്തന്നെ. 1873-ല്‍ ആദ്യത്തെ ഹോം റൂള്‍ കോണ്‍ഫറന്‍സ് അരങ്ങേറിയതും ഡബ്ലിനില്‍ ആയിരുന്നു.
-
ചരിത്രം. അഞ്ചാം നൂറ്റാണ്ടില്‍ സെയ്ന്റ് പാട്രിക് എന്ന മിഷനറി ക്രിസ്തുമതപ്രവര്‍ത്തനം തുടങ്ങിയതോടെ ഡബ്ളിന്‍ പുറംനാടുകളുമായി ബന്ധത്തിലാവാന്‍ ഇടവന്നു. ലിഫി നദീമുഖത്തിന്റെ വാണിജ്യ പ്രധാന്യം മുന്‍കൂട്ടികണ്ട ഡെന്‍മാര്‍ക്കുകാരോട് ഡബ്ളിന്‍ നഗരം ഏറെ കടപ്പെട്ടിരിക്കുന്നു. ഏതാണ്ട് എ.ഡി. 841-ല്‍ ഇവിടത്തെ ഒരു കുന്നിന്‍നെറുകയില്‍ പണി കഴിപ്പിച്ച കോട്ടയില്‍ നിന്നുമായിരുന്നു നഗരത്തിന്റെ ആരംഭം. 871-ല്‍ വൈക്കിങ്ങായി അധികാരത്തിലേറിയ ഐവറിന്റെ ഭരണത്തിലാണ് നഗരം ദ്രുതവികാസം നേടിയത്. 1014-ലെ യുദ്ധത്തിനുശേഷം ഡാനിഷ് ഡബ്ളിന്റെ അധികാരം ക്ഷയിച്ചു തുടങ്ങി. പിന്നീട് ഇംഗ്ളീഷുകാരുടെ ആധിപത്യമാണുണ്ടായത്.
+
1905-ല്‍ ഐറിഷ് സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള 'സിന്‍ ഫിന്‍ മൂവ്മെന്റ്' (Sinn Fein Movement) ഡബ്ലിനില്‍ രൂപം കൊണ്ടു. നഗരത്തിലെ തൊഴിലാളികള്‍ക്കിടയിലുണ്ടായ അസ്വാരസ്യങ്ങള്‍ 1913-ല്‍ ലഹളകള്‍ക്കു വഴിയൊരുക്കുകയായിരുന്നു. പ്രക്ഷുബ്ധമായ ഈ അന്തീക്ഷത്തില്‍ നിന്നായിരുന്നു 'സിറ്റിസണ്‍ ആര്‍മിയുടെ' തുടക്കം. പ്രസിദ്ധമായ 'ഈസ്റ്റര്‍ വീക്ക്' (Easter week) ലഹളയില്‍ മുഖ്യപങ്കു വഹിച്ചത് ഈ സൈനിക വിഭാഗമാണ്. സിറ്റിസണ്‍ ആര്‍മിയും ഐറിഷ് സന്നദ്ധസേവകരും ചേര്‍ന്ന് തെരുവുകള്‍ തോറും സായുധവിപ്ലവം പ്രഖ്യാപിച്ചത് ഈ സമയത്തായിരുന്നു. ആധുനികമാര്‍ഗങ്ങളുപയോഗിച്ച് ബ്രിട്ടന്‍ ലഹള അടിച്ചമര്‍ത്തുകയും ലഹളക്കാരുടെ ആവാസകേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തതോടെ ഒരാഴ്ചയോളം നീണ്ടു നിന്ന വിപ്ലവത്തിനു തിരശ്ശീല വീണു. ലഹളയ്ക്ക് നേതൃത്വം നല്‍കിയവരെ പിന്നീട് ബ്രിട്ടന്‍ തൂക്കിക്കൊന്നു.
 +
[[Image:Dublin-1.png|200px|right|thumb|ട്രിനിറ്റി കോളേജ്]]
 +
1918-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഡിന്‍ഫിന്‍ പാര്‍ട്ടി വിജയം നേടി. 1919 ജ. 21-ന് ഐറിഷ് സ്വാതന്ത്ര്യം നേടിയെങ്കിലും ബ്രിട്ടനു നേരെ ഗറില്ലായുദ്ധങ്ങള്‍ രണ്ടു വര്‍ഷത്തോളം തുടര്‍ന്നു കൊണ്ടേയിരുന്നു. തുടര്‍ന്ന് ലണ്ടനില്‍ വച്ച് ഒരു സമാധാന ഉടമ്പടി രൂപം കൊണ്ടു. പക്ഷേ ഇതിലെ പല നിബന്ധനകളും ഇരുകക്ഷികള്‍ക്കും സ്വീകാര്യമായിരുന്നില്ല. ഉടമ്പടിയെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും തമ്മിലുണ്ടായ ആഭ്യന്തരയുദ്ധം 1923 ഏ. 30 വരെ നീണ്ടു നിന്നു. 1922-ലെ ഐറിഷ് ഫ്രീ സ്റ്റേറ്റിന്റെ (Irish Free State) രൂപീകരണത്തോടു കൂടി ക്രമേണ ശാന്തമായ ഡബ്ലിനില്‍ 1927-ലും ഒരു വന്‍ ലഹള അരങ്ങേറി. രണ്ടാംലോകയുദ്ധത്തില്‍ നിഷ്പക്ഷ നിലപാടാണ് അയര്‍ലണ്ട് സ്വീകരിച്ചിരുന്നതെങ്കിലും ജര്‍മനി നടത്തിയ ബോംബാക്രമണത്തില്‍ (1941) രണ്ടു തവണ ഡബ്ലിന്‍ നഗരത്തിന് സാരമായ നാശനഷ്ടങ്ങള്‍ വരുത്തി വയ്ക്കുകയുണ്ടായി.
-
  1170-ല്‍ ആംഗ്ളോ-നോര്‍മന്‍സ് കീഴടക്കിയതോടെ അയര്‍ലന്‍ഡിലെ ഇംഗ്ളീഷ് മേല്‍ക്കോയ്മയുടെ കേന്ദ്രമായി ഡബ്ളിന്‍ നഗരം മാറി. ഡബ്ളിനെ അയര്‍ലന്‍ഡിലെ ബ്രിട്ടിഷധികാര പ്രദേശങ്ങളുടെ തലസ്ഥാനമായി പ്രഖ്യാപിച്ചത് ഹെന്റി കക (1172) ആണ്. 1209-ല്‍ ഇവിടത്തെ ഇംഗ്ളീഷുകാര്‍ക്കുനേരെ ഐറിഷുകാര്‍ കടുത്ത ആക്രമണം അഴിച്ചുവിട്ടു. 'മഹാവിപ്ളവ' (ഏൃലമ ഞലയലഹഹശീി) കാലത്ത് നഗരം പാര്‍ലമെന്റേറിയന്‍സിനു കീഴടങ്ങി (1647). 17-ാം ശതകത്തിന്റെ അവസാനഘട്ടത്തില്‍ നാശോന്മുഖമായിക്കൊണ്ടിരുന്ന ഈ നഗരം 18-ാം ശതകത്തോടെ അത്ഭുതാവഹമായ നവോത്ഥാനത്തിനു സാക്ഷ്യം വഹിച്ചു. ഗതാഗതസൌകര്യവും വാണിജ്യവും അഭിവൃദ്ധിപ്പെട്ടു. വാസ്തുവിദ്യാരംഗത്ത് പുരോഗതിയുണ്ടായി. ജനസംഖ്യയില്‍ വര്‍ധനവുണ്ടാവുകയും ചെയ്തു. 1782 മുതല്‍ 1800 വരെ ഡബ്ളിനില്‍ സ്വതന്ത്ര പാര്‍ലമെന്റ് നിലവിലുണ്ടായിരുന്നു.
+
അയര്‍ലണ്ടിന്റെ കിഴക്കേ തീരത്തായാണ് ഡബ്ലിന്‍ കൗണ്ടിയുടെ സ്ഥാനം. വിക്ലോ മലനിരയുടെ ഭാഗങ്ങള്‍ ഇതിന്റെ തെ. പ. ആയി കാണാം. വ. -ഉം പ. -ഉം ഭാഗങ്ങളില്‍ ഫലഭൂയിഷ്ഠമായ സമതലങ്ങള്‍ കാണപ്പെടുന്നു. കൗണ്ടിയുടെ വിസ്തീര്‍ണം: 920 ച.കി.മീ. 2. മധ്യജോര്‍ജിയയിലെ ഒരു നഗരത്തിനും ഇതു തന്നെയാണ് പേര്‍. അറ്റ്ലാന്റയ്ക്ക് തെക്കു കിഴക്കായുള്ള ഈ നഗരം ലോറന്‍സ് കൗണ്ടിയുടെ ആസ്ഥാനമാണ്.
-
 
+
-
  1800-ലെ യൂണിയന്‍ ആക്റ്റ് പ്രകാരം ഐറിഷ് പാര്‍ലമെന്റിനെ പിരിച്ചു വിട്ടത് വീണ്ടും ഈ നഗരത്തിന് ക്ഷതമേല്പിച്ചു. 19-ാം ശ. -ത്തിലും ഡബ്ളിന്റെ ചരിത്രം പ്രക്ഷുബ്ദ്ധമാകാന്‍ ഇത് കാരണമായി. അന്ന് 'റീപീല്‍ മൂവ്മെന്റിന്റെ' (ഞലുലമഹ ാീ്ലാലി) കേന്ദ്രമായിരുന്ന ഡബ്ളിന്‍, 1803-ലെ ജനകീയ വിപ്ളവത്തിനു ശേഷം റോബര്‍ട്ട് എമെറ്റിന്റെ (ഞീയലൃ ഋാാല) വധശിക്ഷയുടെ വേദിയായി. 1867-ല്‍ 'ഫിനിയന്‍ വിപ്ളവം' ആരംഭിച്ചതും ഇവിടെത്തന്നെ. 1873-ല്‍ ആദ്യത്തെ ഹോം റൂള്‍ കോണ്‍ഫറന്‍സ് അരങ്ങേറിയതും ഡബ്ളിനില്‍ ആയിരുന്നു.
+
-
 
+
-
  1905-ല്‍ ഐറിഷ് സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള 'സിന്‍ ഫിന്‍ മൂവ്മെന്റ്' (ടശിി എലശി ങ്ീലാലി) ഡബ്ളിനില്‍ രൂപം കൊണ്ടു. നഗരത്തിലെ തൊഴിലാളികള്‍ക്കിടയിലുണ്ടായ അസ്വാരസ്യങ്ങള്‍ 1913-ല്‍ ലഹളകള്‍ക്കു വഴിയൊരുക്കുകയായിരുന്നു. പ്രക്ഷുബ്ധമായ ഈ അന്തീക്ഷത്തില്‍ നിന്നായിരുന്നു 'സിറ്റിസണ്‍ ആര്‍മിയുടെ' തുടക്കം. പ്രസിദ്ധമായ 'ഈസ്റ്റര്‍ വീക്ക്' (ഋമലൃെേ ംലലസ) ലഹളയില്‍ മുഖ്യപങ്കു വഹിച്ചത് ഈ സൈനിക വിഭാഗമാണ്. സിറ്റിസണ്‍ ആര്‍മിയും ഐറിഷ് സന്നദ്ധസേവകരും ചേര്‍ന്ന് തെരുവുകള്‍ തോറും സായുധവിപ്ളവം പ്രഖ്യാപിച്ചത് ഈ സമയത്തായിരുന്നു. ആധുനികമാര്‍ഗങ്ങളുപയോഗിച്ച് ബ്രിട്ടന്‍ ലഹള അടിച്ചമര്‍ത്തുകയും ലഹളക്കാരുടെ ആവാസകേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തതോടെ ഒരാഴ്ചയോളം നീണ്ടു നിന്ന വിപ്ളവത്തിനു തിരശ്ശീല വീണു. ലഹളയ്ക്ക് നേതൃത്വം നല്‍കിയവരെ പിന്നീട് ബ്രിട്ടന്‍ തൂക്കിക്കൊന്നു.
+
-
 
+
-
  1918-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഡിന്‍ഫിന്‍ പാര്‍ട്ടി വിജയം നേടി. 1919 ജ. 21-ന് ഐറിഷ് സ്വാതന്ത്യ്രം നേടിയെങ്കിലും ബ്രിട്ടനു നേരെ ഗറില്ലായുദ്ധങ്ങള്‍ രണ്ടു വര്‍ഷത്തോളം തുടര്‍ന്നു കൊണ്ടേയിരുന്നു. തുടര്‍ന്ന് ലണ്ടനില്‍ വച്ച് ഒരു സമാധാന ഉടമ്പടി രൂപം കൊണ്ടു. പക്ഷേ ഇതിലെ പല നിബന്ധനകളും ഇരുകക്ഷികള്‍ക്കും സ്വീകാര്യമായിരുന്നില്ല. ഉടമ്പടിയെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും തമ്മിലുണ്ടായ ആഭ്യന്തരയുദ്ധം 1923 ഏ. 30 വരെ നീണ്ടു നിന്നു. 1922-ലെ ഐറിഷ് ഫ്രീ സ്റ്റേറ്റിന്റെ (കൃശവെ എൃലല ടമേലേ) രൂപീകരണത്തോടു കൂടി ക്രമേണ ശാന്തമായ ഡബ്ളിനില്‍ 1927-ലും ഒരു വന്‍ ലഹള അരങ്ങേറി. രണ്ടാംലോകയുദ്ധത്തില്‍ നിഷ്പക്ഷ നിലപാടാണ് അയര്‍ലണ്ട് സ്വീകരിച്ചിരുന്നതെങ്കിലും ജര്‍മനി നടത്തിയ ബോംബാക്രമണത്തില്‍ (1941) രണ്ടു തവണ ഡബ്ളിന്‍ നഗരത്തിന് സാരമായ നാശനഷ്ടങ്ങള്‍ വരുത്തി വയ്ക്കുകയുണ്ടായി.
+
-
 
+
-
  അയര്‍ലണ്ടിന്റെ കിഴക്കേ തീരത്തായാണ് ഡബ്ളിന്‍ കൌണ്ടിയുടെ സ്ഥാനം. വിക്ലോ മലനിരയുടെ ഭാഗങ്ങള്‍ ഇതിന്റെ തെ. പ. ആയി കാണാം. വ. -ഉം പ. -ഉം ഭാഗങ്ങളില്‍ ഫലഭൂയിഷ്ഠമായ സമതലങ്ങള്‍ കാണപ്പെടുന്നു. കൌണ്ടിയുടെ വിസ്തീര്‍ണം: 920 ച.കി.മീ. 2. മധ്യജോര്‍ജിയയിലെ ഒരു നഗരത്തിനും ഇതു തന്നെയാണ് പേര്‍. അറ്റ്ലാന്റയ്ക്ക് തെക്കു കിഴക്കായുള്ള ഈ നഗരം ലോറന്‍സ് കൌണ്ടിയുടെ ആസ്ഥാനമാണ്.
+
(ഡോ. മധുദേവന്‍ നായര്‍, സ. പ.)
(ഡോ. മധുദേവന്‍ നായര്‍, സ. പ.)

Current revision as of 08:55, 6 ജനുവരി 2009

ഡബ്ലിന്‍

Dublin

റിപ്പബ്ലിക് ഒഫ് അയര്‍ലണ്ടിന്റെ തലസ്ഥാനവും റിപ്പബ്ലിക്കിലെ ഏറ്റവും വലിയ നഗരവും. ഡബ്ലിന്‍ പ്രവിശ്യയുടെ തലസ്ഥാനവും മുഖ്യതുറമുഖവും കൂടിയാണിത്. അയര്‍ലണ്ടിന്റെ കിഴക്കന്‍തീരത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായുള്ള ഈ നഗരം വെയില്‍സിലെ ഹോളിഹെഡില്‍ (Holyhead) നിന്ന് 110 കി. മീ. മാറി സ്ഥിതി ചെയ്യുന്നു. ഡബ്ലിന്‍ ഉള്‍ക്കടലിന് അഭിമുഖമായുള്ള നഗരത്തിന്റെ മധ്യഭാഗത്തു കൂടിയാണ് ലിഫി നദി പ്രവഹിക്കുന്നത്. ജനസംഖ്യ: ഗ്രേറ്റര്‍ ഡബ്ളിന്‍ 952692 (1996).

ഇരുണ്ട ജലാശയം (Dark pool) എന്നര്‍ഥം വരുന്ന ഡബ്ബ്-ലിന്‍ (Dubb-linn) എന്ന പേര് നഗരത്തിനു നല്‍കിയത് ഇവിടത്തെ ഗേലിക് തദ്ദേശീയരാണ്. ലിഫി നദിയിലെ കറുത്തിരുണ്ട ജലത്തെയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. 1916-ലെയും 1921-ലെയും ജനകീയ വിപ്ളവങ്ങളുടെ മുഖ്യവേദിയായിരുന്ന ഒ കോണല്‍ സ്ട്രീറ്റാണ് ഇവിടത്തെ പ്രധാന തെരുവ്.

ഡബ്ലിന്‍ നഗരത്തിന്റെ മധ്യഭാഗത്തുകൂടി ഒഴുകുന്ന ലിഫി നദി

കസ്റ്റംസ് ഹൗസ് (1790), ലിഫി നദിക്കഭിമുഖമായുള്ള 'ദ് ഫോര്‍ കോര്‍ട്സ്' (1785), ദ് ജനറല്‍ പോസ്റ്റോഫീസ് (1818) എന്നിവയാണ് ഇവിടത്തെ പ്രധാന മന്ദിരങ്ങള്‍. 1919-21-ലുണ്ടായ സ്വാതന്ത്യ്ര സമരത്തിലും തുടര്‍ന്ന് നടന്ന ആഭ്യന്തര യുദ്ധത്തിലും ഈ കെട്ടിടങ്ങള്‍ക്കെല്ലാം നാശനഷ്ടങ്ങള്‍ ഉണ്ടായി. ഡാനിഷ് രാജാവായ സ്ട്രിക് 1038-ല്‍ സ്ഥാപിച്ച ക്രൈസ്റ്റ് ചര്‍ച്ച് കതീഡ്രല്‍, ഡബ്ലിനിലെ ആദ്യത്തെ നോര്‍മന്‍ ആര്‍ച് ബിഷപ്പായിരുന്ന ആര്‍ച്ച് ബിഷപ്പ് കോമിന്‍ (Arch Bishop Comyn) 1192-ല്‍ സ്ഥാപിച്ച സെന്റ് പാട്രിക്സ് കതീഡ്രല്‍ (St.Patrick's Cathedral) എന്നിവ ഇവിടത്തെ പ്രധാന പ്രോട്ടസ്റ്റന്റ് ദേവാലയങ്ങളാകുന്നു.

അയര്‍ലണ്ടിലെ മുഖ്യ കലാ-സാഹിത്യ-പഠന കേന്ദ്രമാണ് ഡബ്ലിന്‍. 1908-ല്‍ 'നാഷണല്‍ യൂണിവേഴ്സിറ്റി ഒഫ് അയര്‍ലന്‍ഡ്' ഡബ്ലിനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡബ്ലിന്‍-കോര്‍ക്-ഗാല്‍വേ (Dublin-Cork-Galway) എന്നീ യൂണിവേഴ്സിറ്റി കോളജുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എലിസബത്ത് രാജ്ഞി 1591-ല്‍ സ്ഥാപിച്ച യൂണിവേഴ്സിറ്റി ഒഫ് ഡബ്ലിന്‍ (ട്രിനിറ്റി കോളജ്), ഡബ്ലിന്‍ സിറ്റി യൂണിവേഴ്സിറ്റി എന്നിവയാണ് മറ്റു പ്രധാന സര്‍വകലാശാലകള്‍. നാഷണല്‍ മ്യൂസിയം, ദ് മുനിസിപ്പല്‍ ഗാലറി ഒഫ് മോഡേണ്‍ ആര്‍ട്ട്, ദ് നാഷണല്‍ ഗാലറി ഒഫ് ആര്‍ട്ട് എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടത്തെ ആബി തിയറ്റര്‍ (Abbey theatre) ഐറിഷ് നാടകകലയുടെ കേന്ദ്രമാണ്. 700 ഹെക്ടറോളം വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഡബ്ലിനിലെ ഫീനിക്സ് പാര്‍ക്ക് (Phoenix park) യൂറോപ്പിലെ തന്നെ വലുപ്പവും ഭംഗിയുമുള്ള പാര്‍ക്കുകളിലൊന്നാണ്.

ഡബ്ലിനിലെ പല കെട്ടിടങ്ങളും 18-ാം ശ. -ല്‍ നിര്‍മിച്ചവയാണ്. ബ്രിട്ടിഷ് വൈസ്രോയിമാര്‍ നിര്‍മിച്ച ഡബ്ലിന്‍ കാസിലില്‍ ഇപ്പോള്‍ സര്‍ക്കാരാഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. 'ലീന്‍സ്റ്റെര്‍ ഹൗസി'ലാണ് ഐറിഷ് പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നത്. മെട്രോപൊലിറ്റിന്‍ പ്രോ-കതീഡ്രല്‍ (19-ാം ശ.) ആണ് ഇവിടത്തെ പ്രധാന റോമന്‍ കത്തോലിക്ക ദേവാലയം.

1922-ല്‍ ബ്രിട്ടനില്‍ നിന്നും അയര്‍ലണ്ട് സ്വാതന്ത്ര്യം നേടിയതോടെ ഡബ്ലിന്റെ വ്യാവസായിക പുരോഗതി ആരംഭിച്ചു. ഇപ്പോള്‍ ലോകത്തിലെ വന്‍ വ്യാവസായിക നഗരങ്ങളുടെ നിരയിലേക്ക് ദ്രുതഗതിയില്‍ വികസിച്ചു കൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നാണ് ഡബ്ലിന്‍. ബിയര്‍, വിസ്കി, തുണിത്തരങ്ങള്‍, പാദരക്ഷകള്‍, വളങ്ങള്‍, രാസവസ്തുക്കള്‍ മുതലായവ ഇവിടത്തെ മുഖ്യ വ്യാവസായികോത്പന്നങ്ങളില്‍പ്പെടുന്നു. വിനോദസഞ്ചാരത്തിന് വന്‍ പ്രാധാന്യമുണ്ടെങ്കിലും പ്രഥമസ്ഥാനം കൃഷിക്കാണ്. ഒരു പ്രധാന സാമ്പത്തിക കേന്ദ്രം കൂടിയാണ് ഡബ്ലിന്‍. ഡബ്ലിന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് 1973 മുതല്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിച്ചു വരുന്നു. ഇവിടത്തെ ഹില്‍ ഒഫ് ഹൗത് (Hill of howth) അയര്‍ലണ്ടിലെ നയനമോഹനമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്.

അയര്‍ലണ്ടിലെ മുഖ്യതുറമുഖം കൂടിയായ ഡബ്ലിന്‍ ഇവിടത്തെ ഒരു പ്രമുഖ ജനവാസകേന്ദ്രവുമാണ്. ഒരു സാമ്പത്തിക-വ്യാവസായിക കേന്ദ്രമായ ഈ നഗരം ആഭ്യന്തര-വിദേശവാണിജ്യങ്ങളുടെ മുഖ്യകേന്ദ്രവും കൂടിയാകുന്നു. രാജ്യത്തെ ഗതാഗത ശ്യംഖലയുടെ സിരാകേന്ദ്രവും ഈ നഗരം തന്നെയാണ്. ഡബ്ലിനില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിക്കുന്നുണ്ട്. ജോനാഥന്‍ സ്വിഫ്റ്റ്, ജോര്‍ജ് ബര്‍ണാഡ്ഷാ, തോമസ് മൂര്‍, ഓസ്കാര്‍ വൈല്‍ഡ്, ഡബ്ലിയു. ബി. യേറ്റ്സ്, ജെയിംസ് ജോയ്സ് തുടങ്ങിയ പ്രശസ്തരായ എഴുത്തുകാര്‍ ഈ നഗരത്തിന്റെ സംഭാവനകളാണ്.

ഡബ്ലിന്‍ നഗരത്തിന്റെ ഭരണം ലോഡ്മേയര്‍, ആല്‍ഡര്‍മാന്‍, കൗണ്‍സിലര്‍മാര്‍ എന്നിവരില്‍ നിക്ഷിപ്തമായിരിക്കുന്നു. സിറ്റി മാനേജര്‍ക്കാണ് എക്സിക്യൂട്ടീവ് അധികാരം.

ചരിത്രം. അഞ്ചാം നൂറ്റാണ്ടില്‍ സെയ്ന്റ് പാട്രിക് എന്ന മിഷനറി ക്രിസ്തുമതപ്രവര്‍ത്തനം തുടങ്ങിയതോടെ ഡബ്ളിന്‍ പുറംനാടുകളുമായി ബന്ധത്തിലാവാന്‍ ഇടവന്നു. ലിഫി നദീമുഖത്തിന്റെ വാണിജ്യ പ്രധാന്യം മുന്‍കൂട്ടികണ്ട ഡെന്‍മാര്‍ക്കുകാരോട് ഡബ്ലിന്‍ നഗരം ഏറെ കടപ്പെട്ടിരിക്കുന്നു. ഏതാണ്ട് എ.ഡി. 841-ല്‍ ഇവിടത്തെ ഒരു കുന്നിന്‍നെറുകയില്‍ പണി കഴിപ്പിച്ച കോട്ടയില്‍ നിന്നുമായിരുന്നു നഗരത്തിന്റെ ആരംഭം. 871-ല്‍ വൈക്കിങ്ങായി അധികാരത്തിലേറിയ ഐവറിന്റെ ഭരണത്തിലാണ് നഗരം ദ്രുതവികാസം നേടിയത്. 1014-ലെ യുദ്ധത്തിനുശേഷം ഡാനിഷ് ഡബ്ലിന്റെ അധികാരം ക്ഷയിച്ചു തുടങ്ങി. പിന്നീട് ഇംഗ്ലീഷുകാരുടെ ആധിപത്യമാണുണ്ടായത്.

1170-ല്‍ ആംഗ്ലോ-നോര്‍മന്‍സ് കീഴടക്കിയതോടെ അയര്‍ലന്‍ഡിലെ ഇംഗ്ലീഷ് മേല്‍ക്കോയ്മയുടെ കേന്ദ്രമായി ഡബ്ലിന്‍ നഗരം മാറി. ഡബ്ളിനെ അയര്‍ലന്‍ഡിലെ ബ്രിട്ടിഷധികാര പ്രദേശങ്ങളുടെ തലസ്ഥാനമായി പ്രഖ്യാപിച്ചത് ഹെന്റി II (1172) ആണ്. 1209-ല്‍ ഇവിടത്തെ ഇംഗ്ലീഷുകാര്‍ക്കുനേരെ ഐറിഷുകാര്‍ കടുത്ത ആക്രമണം അഴിച്ചുവിട്ടു. 'മഹാവിപ്ലവ' (Great Rebellion) കാലത്ത് നഗരം പാര്‍ലമെന്റേറിയന്‍സിനു കീഴടങ്ങി (1647). 17-ാം ശതകത്തിന്റെ അവസാനഘട്ടത്തില്‍ നാശോന്മുഖമായിക്കൊണ്ടിരുന്ന ഈ നഗരം 18-ാം ശതകത്തോടെ അത്ഭുതാവഹമായ നവോത്ഥാനത്തിനു സാക്ഷ്യം വഹിച്ചു. ഗതാഗതസൗകര്യവും വാണിജ്യവും അഭിവൃദ്ധിപ്പെട്ടു. വാസ്തുവിദ്യാരംഗത്ത് പുരോഗതിയുണ്ടായി. ജനസംഖ്യയില്‍ വര്‍ധനവുണ്ടാവുകയും ചെയ്തു. 1782 മുതല്‍ 1800 വരെ ഡബ്ലിനില്‍ സ്വതന്ത്ര പാര്‍ലമെന്റ് നിലവിലുണ്ടായിരുന്നു.

1800-ലെ യൂണിയന്‍ ആക്റ്റ് പ്രകാരം ഐറിഷ് പാര്‍ലമെന്റിനെ പിരിച്ചു വിട്ടത് വീണ്ടും ഈ നഗരത്തിന് ക്ഷതമേല്പിച്ചു. 19-ാം ശ. -ത്തിലും ഡബ്ളിന്റെ ചരിത്രം പ്രക്ഷുബ്ദ്ധമാകാന്‍ ഇത് കാരണമായി. അന്ന് 'റീപീല്‍ മൂവ്മെന്റിന്റെ' (Repeal movement) കേന്ദ്രമായിരുന്ന ഡബ്ലിന്‍, 1803-ലെ ജനകീയ വിപ്ലവത്തിനു ശേഷം റോബര്‍ട്ട് എമെറ്റിന്റെ (Robert Emmet) വധശിക്ഷയുടെ വേദിയായി. 1867-ല്‍ 'ഫിനിയന്‍ വിപ്ലവം' ആരംഭിച്ചതും ഇവിടെത്തന്നെ. 1873-ല്‍ ആദ്യത്തെ ഹോം റൂള്‍ കോണ്‍ഫറന്‍സ് അരങ്ങേറിയതും ഡബ്ലിനില്‍ ആയിരുന്നു.

1905-ല്‍ ഐറിഷ് സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള 'സിന്‍ ഫിന്‍ മൂവ്മെന്റ്' (Sinn Fein Movement) ഡബ്ലിനില്‍ രൂപം കൊണ്ടു. നഗരത്തിലെ തൊഴിലാളികള്‍ക്കിടയിലുണ്ടായ അസ്വാരസ്യങ്ങള്‍ 1913-ല്‍ ലഹളകള്‍ക്കു വഴിയൊരുക്കുകയായിരുന്നു. പ്രക്ഷുബ്ധമായ ഈ അന്തീക്ഷത്തില്‍ നിന്നായിരുന്നു 'സിറ്റിസണ്‍ ആര്‍മിയുടെ' തുടക്കം. പ്രസിദ്ധമായ 'ഈസ്റ്റര്‍ വീക്ക്' (Easter week) ലഹളയില്‍ മുഖ്യപങ്കു വഹിച്ചത് ഈ സൈനിക വിഭാഗമാണ്. സിറ്റിസണ്‍ ആര്‍മിയും ഐറിഷ് സന്നദ്ധസേവകരും ചേര്‍ന്ന് തെരുവുകള്‍ തോറും സായുധവിപ്ലവം പ്രഖ്യാപിച്ചത് ഈ സമയത്തായിരുന്നു. ആധുനികമാര്‍ഗങ്ങളുപയോഗിച്ച് ബ്രിട്ടന്‍ ലഹള അടിച്ചമര്‍ത്തുകയും ലഹളക്കാരുടെ ആവാസകേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തതോടെ ഒരാഴ്ചയോളം നീണ്ടു നിന്ന വിപ്ലവത്തിനു തിരശ്ശീല വീണു. ലഹളയ്ക്ക് നേതൃത്വം നല്‍കിയവരെ പിന്നീട് ബ്രിട്ടന്‍ തൂക്കിക്കൊന്നു.

ട്രിനിറ്റി കോളേജ്

1918-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഡിന്‍ഫിന്‍ പാര്‍ട്ടി വിജയം നേടി. 1919 ജ. 21-ന് ഐറിഷ് സ്വാതന്ത്ര്യം നേടിയെങ്കിലും ബ്രിട്ടനു നേരെ ഗറില്ലായുദ്ധങ്ങള്‍ രണ്ടു വര്‍ഷത്തോളം തുടര്‍ന്നു കൊണ്ടേയിരുന്നു. തുടര്‍ന്ന് ലണ്ടനില്‍ വച്ച് ഒരു സമാധാന ഉടമ്പടി രൂപം കൊണ്ടു. പക്ഷേ ഇതിലെ പല നിബന്ധനകളും ഇരുകക്ഷികള്‍ക്കും സ്വീകാര്യമായിരുന്നില്ല. ഉടമ്പടിയെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും തമ്മിലുണ്ടായ ആഭ്യന്തരയുദ്ധം 1923 ഏ. 30 വരെ നീണ്ടു നിന്നു. 1922-ലെ ഐറിഷ് ഫ്രീ സ്റ്റേറ്റിന്റെ (Irish Free State) രൂപീകരണത്തോടു കൂടി ക്രമേണ ശാന്തമായ ഡബ്ലിനില്‍ 1927-ലും ഒരു വന്‍ ലഹള അരങ്ങേറി. രണ്ടാംലോകയുദ്ധത്തില്‍ നിഷ്പക്ഷ നിലപാടാണ് അയര്‍ലണ്ട് സ്വീകരിച്ചിരുന്നതെങ്കിലും ജര്‍മനി നടത്തിയ ബോംബാക്രമണത്തില്‍ (1941) രണ്ടു തവണ ഡബ്ലിന്‍ നഗരത്തിന് സാരമായ നാശനഷ്ടങ്ങള്‍ വരുത്തി വയ്ക്കുകയുണ്ടായി.

അയര്‍ലണ്ടിന്റെ കിഴക്കേ തീരത്തായാണ് ഡബ്ലിന്‍ കൗണ്ടിയുടെ സ്ഥാനം. വിക്ലോ മലനിരയുടെ ഭാഗങ്ങള്‍ ഇതിന്റെ തെ. പ. ആയി കാണാം. വ. -ഉം പ. -ഉം ഭാഗങ്ങളില്‍ ഫലഭൂയിഷ്ഠമായ സമതലങ്ങള്‍ കാണപ്പെടുന്നു. കൗണ്ടിയുടെ വിസ്തീര്‍ണം: 920 ച.കി.മീ. 2. മധ്യജോര്‍ജിയയിലെ ഒരു നഗരത്തിനും ഇതു തന്നെയാണ് പേര്‍. അറ്റ്ലാന്റയ്ക്ക് തെക്കു കിഴക്കായുള്ള ഈ നഗരം ലോറന്‍സ് കൗണ്ടിയുടെ ആസ്ഥാനമാണ്.

(ഡോ. മധുദേവന്‍ നായര്‍, സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍