This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെറാഡൂണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഡെറാഡൂണ്‍)
 
വരി 2: വരി 2:
Dehradun
Dehradun
-
ഉത്തരാഞ്ചല്‍ സംസ്ഥാനത്തിന്റെ തലസ്ഥാനം, സംസ്ഥാനത്തെ ഒരു ജില്ല, ആസ്ഥാന പട്ടണം. മുമ്പ് ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഡെറാഡൂണ്‍, 2000 ന. -ല്‍ ഉത്തരാഞ്ചല്‍ സംസ്ഥാനം രൂപംകൊതോടെ അതിന്റെ തലസ്ഥാനമായി. ജില്ലാ വിസ്തൃതി: 3088 ച.കി.മീ.; ജനസംഖ്യ: 1279083 (2001); ജനസാന്ദ്രത: 414/ച.കി.മീ. (2001); സ്ത്രീ-പുഷാനുപാതം: 893 (2001); ജനസംഖ്യാ വര്‍ധന നിരക്ക് (1991-2001): 24.71; സാക്ഷരതാ നിരക്ക്: 78.96 (2001); നഗരജനസംഖ്യ: 368000 (1991).
+
ഉത്തരാഞ്ചല്‍ സംസ്ഥാനത്തിന്റെ തലസ്ഥാനം, സംസ്ഥാനത്തെ ഒരു ജില്ല, ആസ്ഥാന പട്ടണം. മുമ്പ് ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഡെറാഡൂണ്‍, 2000 ന. -ല്‍ ഉത്തരാഞ്ചല്‍ സംസ്ഥാനം രൂപംകൊണ്ടതോടെ അതിന്റെ തലസ്ഥാനമായി. ജില്ലാ വിസ്തൃതി: 3088 ച.കി.മീ.; ജനസംഖ്യ: 1279083 (2001); ജനസാന്ദ്രത: 414/ച.കി.മീ. (2001); സ്ത്രീ-പുഷാനുപാതം: 893 (2001); ജനസംഖ്യാ വര്‍ധന നിരക്ക് (1991-2001): 24.71; സാക്ഷരതാ നിരക്ക്: 78.96 (2001); നഗരജനസംഖ്യ: 368000 (1991).
ഉത്തരാഞ്ചല്‍ സംസ്ഥാനത്തിന്റെ വ. പ. ആയി ഡല്‍ഹിയില്‍ നിന്നും സു. 225 കി.മീ. ദൂരെയാണ് ഡെറാഡൂണിന്റെ സ്ഥാനം. പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ ഹരിദ്വാര്‍ ഇവിടെ നിന്നും ഏകദേശം 50 കി.മീ. അകലെ സ്ഥിതി ചെയ്യുന്നു. ഡെറാഡൂണ്‍ ജില്ലയുടെ പ. ഹിമാചല്‍ പ്രദേശ് - ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളും വ.പ. ഹിമാചല്‍ പ്രദേശ് സംസ്ഥാനവും അതിരുകള്‍ തീര്‍ക്കുന്നു. ഉത്തരകാശി ജില്ലയും ഹിമാചല്‍ പ്രദേശിലെ സിംല ജില്ലയും വടക്കേ അതിര്‍ത്തി നിര്‍ണയിക്കുമ്പോള്‍ തേഹ്രി-ഗഢ്വാള്‍, ഗഢ്വാള്‍ എന്നീ ജില്ലകള്‍ കിഴക്കന്‍ അതിര്‍ത്തികളായി നിലകൊള്ളുന്നു. ഡെറാഡൂണ്‍ ജില്ലയുടെ തെ. ഭാഗത്ത് ഹരിദ്വാര്‍ ജില്ലയും പ. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയും ഹിമാചല്‍ പ്രദേശിലെ സിര്‍മോര്‍ ജില്ലയുമാണ് സ്ഥിതി ചെയ്യുന്നത്.  

ഗംഗാനദി ഉത്തരേന്ത്യന്‍ സമതലത്തിലേക്കു പ്രവേശിക്കുന്ന ഭൂഭാഗത്താണ് ഡെറാഡൂണിന്റെ സ്ഥാനം. ഹിമാലയത്തിന്റെ അടിവാര നിരകളിലുള്ള (foot hills) ഡെറാഡൂണ്‍ സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 696 മീ. ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഭൂമിശാസ്ത്രപരമായി രു പ്രത്യേക ഭൂഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഡെറാഡൂണ്‍; പര്‍വത പ്രദേശവും, ഉപ-പര്‍വത പ്രദേശവും. മലനിരകളും താഴ്വാരങ്ങളുമടങ്ങിയതാണ് പര്‍വത പ്രദേശം. ക്രമരഹിതവും ചെങ്കുത്തായ ചരിവുകളോടുകൂടിയതുമായ മലനിരകള്‍ ഈ ഭൂപ്രദേശത്തിന്റെ പ്രത്യേകതയാണ്. യമുനാ-ടോണ്‍സ് (Tons)നദികളുടെ നീര്‍വാര്‍ച്ച തടങ്ങളെ (drainage basins) തമ്മില്‍ വേര്‍തിരിക്കുന്ന ഉന്നത തടം ഈ ഭൂവിഭാഗത്തിലുണ്ട്. പര്‍വതഭൂഭാഗത്തിനും താഴെയായാണ് ഉപപര്‍വത ഭൂഭാഗം. തെ. ഭാഗത്ത് സിവാലിക് കുന്നുകളാലും വ. ഹിമാലയന്‍ പര്‍വതങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഡൂണ്‍ താഴ്വര ഇവിടെ സ്ഥിതിചെയ്യുന്നു. മിതോഷ്ണ കാലാവസ്ഥയാണ് ഡെറാഡൂണിലേത്. വേനല്‍ക്കാലത്തുപോലും ഇവിടെ കാര്യമായ ചൂട് അനുഭവപ്പെടാറില്ല.
+
ഗംഗാനദി ഉത്തരേന്ത്യന്‍ സമതലത്തിലേക്കു പ്രവേശിക്കുന്ന ഭൂഭാഗത്താണ് ഡെറാഡൂണിന്റെ സ്ഥാനം. ഹിമാലയത്തിന്റെ അടിവാര നിരകളിലുള്ള (foot hills) ഡെറാഡൂണ്‍ സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 696 മീ. ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഭൂമിശാസ്ത്രപരമായി രണ്ടു പ്രത്യേക ഭൂഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഡെറാഡൂണ്‍; പര്‍വത പ്രദേശവും, ഉപ-പര്‍വത പ്രദേശവും. മലനിരകളും താഴ്വാരങ്ങളുമടങ്ങിയതാണ് പര്‍വത പ്രദേശം. ക്രമരഹിതവും ചെങ്കുത്തായ ചരിവുകളോടുകൂടിയതുമായ മലനിരകള്‍ ഈ ഭൂപ്രദേശത്തിന്റെ പ്രത്യേകതയാണ്. യമുനാ-ടോണ്‍സ് (Tons)നദികളുടെ നീര്‍വാര്‍ച്ച തടങ്ങളെ (drainage basins) തമ്മില്‍ വേര്‍തിരിക്കുന്ന ഉന്നത തടം ഈ ഭൂവിഭാഗത്തിലുണ്ട്. പര്‍വതഭൂഭാഗത്തിനും താഴെയായാണ് ഉപപര്‍വത ഭൂഭാഗം. തെ. ഭാഗത്ത് സിവാലിക് കുന്നുകളാലും വ. ഹിമാലയന്‍ പര്‍വതങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഡൂണ്‍ താഴ്വര ഇവിടെ സ്ഥിതിചെയ്യുന്നു. മിതോഷ്ണ കാലാവസ്ഥയാണ് ഡെറാഡൂണിലേത്. വേനല്‍ക്കാലത്തുപോലും ഇവിടെ കാര്യമായ ചൂട് അനുഭവപ്പെടാറില്ല.
വന സമ്പന്നമാണ് ഡെറാഡൂണ്‍ ജില്ല. ജില്ലയുടെ സമ്പദ്ഘടനയില്‍  വനവിഭവങ്ങള്‍ മുഖ്യ പങ്കുവഹിക്കുന്നു. ജില്ലാ വിസ്തൃതിയുടെ 43.7 ശ.മാ. വനങ്ങളാണ്. ഉയരത്തിലുള്ള വ്യതിയാനവും വിവിധയിനം മണ്ണിനങ്ങളും ജില്ലയ്ക്ക് വൈവിധ്യമായ സസ്യസമ്പത്ത് പ്രദാനം ചെയ്തിരിക്കുന്നു. ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ സാല്‍ വനങ്ങള്‍ക്കും സ്തൂപികാഗ്രിത വനങ്ങള്‍ക്കുമാണ് പ്രാമുഖ്യം. ഇവിടത്തെ പഴയ സംരക്ഷിത വനങ്ങളില്‍ കാണുന്ന ഒരു സ്തൂപികാഗ്രിത വൃക്ഷമാണ് ചീര്‍ (Chir); ദേവദാരു വൃക്ഷങ്ങളും വിരളമല്ല. പൂര്‍വഭാഗത്തെ സസ്യസമ്പത്ത് കൂടുതല്‍ വൈവിധ്യമുള്ളതാണ്. സമതലപ്രദേശങ്ങളിലും വിവിധ തരത്തിലുള്ള സസ്യജാലം വളരുന്നുണ്ട്. തെ. ഭാഗത്ത് സിവാലിക് കുന്നുകളും വ. ഭാഗത്ത് ഹിമാലയന്‍ നിരകളും അതിരിടുന്ന ഡെറാഡൂണ്‍ ജില്ലയുടെ പൂര്‍വഭാഗത്തിലൂടെ ഗംഗാനദിയും പശ്ചിമഭാഗത്തിലൂടെ യമുനയും ഒഴുകുന്നു. ഗംഗാനദി ജപോവനി (Japoban) ക്കടുത്തുവച്ചും യമുനാനദി ജാന്‍സറി (Jansar)നടുത്തുവച്ചുമാണ് ജില്ലയില്‍ പ്രവേശിക്കുന്നത്. അസാന്‍ (Asan), സുസ്വ (Suswa), ടോണ്‍സ് (Tons), റിസ്പാന (Rispana) ബിന്‍ദാല്‍ (Bindal) അമലാവ (Amalava) തുടങ്ങിയവയാണ് മറ്റു പ്രധാന നദികള്‍.

വരി 16: വരി 16:
ഏതാണ്ട് 97-ഓളം അംഗീകൃത വ്യവസായ സ്ഥാപനങ്ങള്‍ ഡെറാഡൂണ്‍ ജില്ലയിലുണ്ട്. ഇതില്‍ രണ്ണെം ഘനവ്യവസായങ്ങളാണ്; ദ് ഇന്ത്യന്‍ ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സും, ദി സ്റ്റേര്‍ഡിയ കെമിക്കല്‍സും. ഗ്രാമപ്രദേശങ്ങളില്‍ കുടില്‍-പരമ്പരാഗത വ്യവസായങ്ങള്‍ക്കാണ് മുന്‍തൂക്കം. ബിര്‍ല-യമഹ ലിമിറ്റഡ്, ഇന്ത്യന്‍ സ്പൈസസ് ആന്‍ഡ് ഫുഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നിവയാണ് മറ്റു പ്രധാന വ്യവസായ സ്ഥാപനങ്ങള്‍. കൂടാതെ ഒരു സിമെന്റ് പ്ലാന്റും, കാത്സ്യം കാര്‍ബൈഡ് പ്ലാന്റും ഡെറാഡൂണിലുണ്ട്. കമ്പിളി, വസ്ത്രങ്ങള്‍, ബള്‍ബുകള്‍, കാര്‍പെറ്റുകള്‍, സോപ്പുകള്‍, വാക്കിങ് സ്റ്റിക്കുകള്‍, പ്ലാസ്റ്റര്‍ ഒഫ് പാരീസ്, മരുന്നുകള്‍ എന്നിവയാണ് പ്രധാന വ്യാവസായികോത്പന്നങ്ങള്‍. ഇവയില്‍ പലതും കയറ്റുമതി ചെയ്യപ്പെടുന്നു. ഇറക്കുമതിയിനങ്ങളില്‍ ഭക്ഷ്യസാധനങ്ങള്‍, ഗ്ലാസ്, പരുത്തി, തുണി, കല്‍ക്കരി, ചില പച്ചക്കറികള്‍ എന്നിവയ്ക്കാണ് പ്രാധാന്യം.

ഒരു പ്രധാന വാണിജ്യകേന്ദ്രവും സുഖവാസ കേന്ദ്രവുമാണ് ഡെറാഡൂണ്‍. ബി.സി. 3-ാം ശ.-ത്തില്‍ മൌര്യ സാമ്രാജ്യത്തിലുള്‍പ്പെട്ടതായിരുന്നു ഈ പ്രദേശം. 1871 മുതല്‍ ഇത് ഒരു പ്രത്യേക ജില്ലയായി കണക്കാക്കപ്പെട്ടു തുടങ്ങി. ജനങ്ങളില്‍ ഹിന്ദു, മുസ്ളിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ-ജൈന മതസ്ഥര്‍ ഉള്‍പ്പെടുന്നു. ഹിന്ദി, സിന്ധി, പഞ്ചാബി, ഉറുദു എന്നിവയാണ് മുഖ്യ ഭാഷകള്‍. രു തഹസിലുകളും ആറു കമ്യൂണിറ്റി ഡവലപ്മെന്റ് ബ്ളോക്കുകളും ഈ ജില്ലയിലുണ്ട്. 17 പട്ടണങ്ങളും 764 ഗ്രാമങ്ങളും ഇതില്‍പ്പെടുന്നു. റെയില്‍-റോഡു ഗതാഗതത്തിലും പിറകിലല്ല ഈ ജില്ല. 64.5 കി.മീ. ദൈര്‍ഘ്യമുള്ള റെയില്‍ പാതയും, 1211.71 കി.മീ. ദൈര്‍ഘ്യമുള്ള റോഡുകളും ജില്ലയിലുണ്ട്. ഡെറാഡൂണ്‍ ജില്ലയിലെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ ജില്ലയ്ക്ക് വളരെയധികം പ്രാമുഖ്യം നേടിക്കൊടുത്തിരിക്കുന്നു. 2001-ലെ സെന്‍സസ് പ്രകാരം ജില്ലയില്‍ 881476 പേര്‍ സാക്ഷരരായിരുന്നു.
+
ഒരു പ്രധാന വാണിജ്യകേന്ദ്രവും സുഖവാസ കേന്ദ്രവുമാണ് ഡെറാഡൂണ്‍. ബി.സി. 3-ാം ശ.-ത്തില്‍ മൗര്യ സാമ്രാജ്യത്തിലുള്‍പ്പെട്ടതായിരുന്നു ഈ പ്രദേശം. 1871 മുതല്‍ ഇത് ഒരു പ്രത്യേക ജില്ലയായി കണക്കാക്കപ്പെട്ടു തുടങ്ങി. ജനങ്ങളില്‍ ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ-ജൈന മതസ്ഥര്‍ ഉള്‍പ്പെടുന്നു. ഹിന്ദി, സിന്ധി, പഞ്ചാബി, ഉറുദു എന്നിവയാണ് മുഖ്യ ഭാഷകള്‍. രണ്ടു തഹസിലുകളും ആറു കമ്യൂണിറ്റി ഡവലപ്മെന്റ് ബ്ലോക്കുകളും ഈ ജില്ലയിലുണ്ട്. 17 പട്ടണങ്ങളും 764 ഗ്രാമങ്ങളും ഇതില്‍പ്പെടുന്നു. റെയില്‍-റോഡു ഗതാഗതത്തിലും പിറകിലല്ല ഈ ജില്ല. 64.5 കി.മീ. ദൈര്‍ഘ്യമുള്ള റെയില്‍ പാതയും, 1211.71 കി.മീ. ദൈര്‍ഘ്യമുള്ള റോഡുകളും ജില്ലയിലുണ്ട്. ഡെറാഡൂണ്‍ ജില്ലയിലെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ ജില്ലയ്ക്ക് വളരെയധികം പ്രാമുഖ്യം നേടിക്കൊടുത്തിരിക്കുന്നു. 2001-ലെ സെന്‍സസ് പ്രകാരം ജില്ലയില്‍ 881476 പേര്‍ സാക്ഷരരായിരുന്നു.
ഡെറാഡൂണ്‍ ജില്ലയുടെ ആസ്ഥാനമായ ഡെറാഡൂണ്‍ നഗരം ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. പ്രസിദ്ധമായ മസൂറി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കു പോകുന്ന പാതയിലെ ഇതിന്റെ സ്ഥാനം ഈ ഘടകത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. മുസ്ലീം വാസ്തുശില്പവിദ്യയുടെ മകുടോദാഹരണമായ ഒരു ആരാധനാലയമാണ് ഡെറാഡൂണ്‍ നഗരത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്.

Current revision as of 05:00, 23 ഡിസംബര്‍ 2008

ഡെറാഡൂണ്‍

Dehradun

ഉത്തരാഞ്ചല്‍ സംസ്ഥാനത്തിന്റെ തലസ്ഥാനം, സംസ്ഥാനത്തെ ഒരു ജില്ല, ആസ്ഥാന പട്ടണം. മുമ്പ് ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഡെറാഡൂണ്‍, 2000 ന. -ല്‍ ഉത്തരാഞ്ചല്‍ സംസ്ഥാനം രൂപംകൊണ്ടതോടെ അതിന്റെ തലസ്ഥാനമായി. ജില്ലാ വിസ്തൃതി: 3088 ച.കി.മീ.; ജനസംഖ്യ: 1279083 (2001); ജനസാന്ദ്രത: 414/ച.കി.മീ. (2001); സ്ത്രീ-പുഷാനുപാതം: 893 (2001); ജനസംഖ്യാ വര്‍ധന നിരക്ക് (1991-2001): 24.71; സാക്ഷരതാ നിരക്ക്: 78.96 (2001); നഗരജനസംഖ്യ: 368000 (1991).

ഉത്തരാഞ്ചല്‍ സംസ്ഥാനത്തിന്റെ വ. പ. ആയി ഡല്‍ഹിയില്‍ നിന്നും സു. 225 കി.മീ. ദൂരെയാണ് ഡെറാഡൂണിന്റെ സ്ഥാനം. പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ ഹരിദ്വാര്‍ ഇവിടെ നിന്നും ഏകദേശം 50 കി.മീ. അകലെ സ്ഥിതി ചെയ്യുന്നു. ഡെറാഡൂണ്‍ ജില്ലയുടെ പ. ഹിമാചല്‍ പ്രദേശ് - ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളും വ.പ. ഹിമാചല്‍ പ്രദേശ് സംസ്ഥാനവും അതിരുകള്‍ തീര്‍ക്കുന്നു. ഉത്തരകാശി ജില്ലയും ഹിമാചല്‍ പ്രദേശിലെ സിംല ജില്ലയും വടക്കേ അതിര്‍ത്തി നിര്‍ണയിക്കുമ്പോള്‍ തേഹ്രി-ഗഢ്വാള്‍, ഗഢ്വാള്‍ എന്നീ ജില്ലകള്‍ കിഴക്കന്‍ അതിര്‍ത്തികളായി നിലകൊള്ളുന്നു. ഡെറാഡൂണ്‍ ജില്ലയുടെ തെ. ഭാഗത്ത് ഹരിദ്വാര്‍ ജില്ലയും പ. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയും ഹിമാചല്‍ പ്രദേശിലെ സിര്‍മോര്‍ ജില്ലയുമാണ് സ്ഥിതി ചെയ്യുന്നത്.

ഗംഗാനദി ഉത്തരേന്ത്യന്‍ സമതലത്തിലേക്കു പ്രവേശിക്കുന്ന ഭൂഭാഗത്താണ് ഡെറാഡൂണിന്റെ സ്ഥാനം. ഹിമാലയത്തിന്റെ അടിവാര നിരകളിലുള്ള (foot hills) ഡെറാഡൂണ്‍ സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 696 മീ. ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഭൂമിശാസ്ത്രപരമായി രണ്ടു പ്രത്യേക ഭൂഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഡെറാഡൂണ്‍; പര്‍വത പ്രദേശവും, ഉപ-പര്‍വത പ്രദേശവും. മലനിരകളും താഴ്വാരങ്ങളുമടങ്ങിയതാണ് പര്‍വത പ്രദേശം. ക്രമരഹിതവും ചെങ്കുത്തായ ചരിവുകളോടുകൂടിയതുമായ മലനിരകള്‍ ഈ ഭൂപ്രദേശത്തിന്റെ പ്രത്യേകതയാണ്. യമുനാ-ടോണ്‍സ് (Tons)നദികളുടെ നീര്‍വാര്‍ച്ച തടങ്ങളെ (drainage basins) തമ്മില്‍ വേര്‍തിരിക്കുന്ന ഉന്നത തടം ഈ ഭൂവിഭാഗത്തിലുണ്ട്. പര്‍വതഭൂഭാഗത്തിനും താഴെയായാണ് ഉപപര്‍വത ഭൂഭാഗം. തെ. ഭാഗത്ത് സിവാലിക് കുന്നുകളാലും വ. ഹിമാലയന്‍ പര്‍വതങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഡൂണ്‍ താഴ്വര ഇവിടെ സ്ഥിതിചെയ്യുന്നു. മിതോഷ്ണ കാലാവസ്ഥയാണ് ഡെറാഡൂണിലേത്. വേനല്‍ക്കാലത്തുപോലും ഇവിടെ കാര്യമായ ചൂട് അനുഭവപ്പെടാറില്ല.

വന സമ്പന്നമാണ് ഡെറാഡൂണ്‍ ജില്ല. ജില്ലയുടെ സമ്പദ്ഘടനയില്‍ വനവിഭവങ്ങള്‍ മുഖ്യ പങ്കുവഹിക്കുന്നു. ജില്ലാ വിസ്തൃതിയുടെ 43.7 ശ.മാ. വനങ്ങളാണ്. ഉയരത്തിലുള്ള വ്യതിയാനവും വിവിധയിനം മണ്ണിനങ്ങളും ജില്ലയ്ക്ക് വൈവിധ്യമായ സസ്യസമ്പത്ത് പ്രദാനം ചെയ്തിരിക്കുന്നു. ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ സാല്‍ വനങ്ങള്‍ക്കും സ്തൂപികാഗ്രിത വനങ്ങള്‍ക്കുമാണ് പ്രാമുഖ്യം. ഇവിടത്തെ പഴയ സംരക്ഷിത വനങ്ങളില്‍ കാണുന്ന ഒരു സ്തൂപികാഗ്രിത വൃക്ഷമാണ് ചീര്‍ (Chir); ദേവദാരു വൃക്ഷങ്ങളും വിരളമല്ല. പൂര്‍വഭാഗത്തെ സസ്യസമ്പത്ത് കൂടുതല്‍ വൈവിധ്യമുള്ളതാണ്. സമതലപ്രദേശങ്ങളിലും വിവിധ തരത്തിലുള്ള സസ്യജാലം വളരുന്നുണ്ട്. തെ. ഭാഗത്ത് സിവാലിക് കുന്നുകളും വ. ഭാഗത്ത് ഹിമാലയന്‍ നിരകളും അതിരിടുന്ന ഡെറാഡൂണ്‍ ജില്ലയുടെ പൂര്‍വഭാഗത്തിലൂടെ ഗംഗാനദിയും പശ്ചിമഭാഗത്തിലൂടെ യമുനയും ഒഴുകുന്നു. ഗംഗാനദി ജപോവനി (Japoban) ക്കടുത്തുവച്ചും യമുനാനദി ജാന്‍സറി (Jansar)നടുത്തുവച്ചുമാണ് ജില്ലയില്‍ പ്രവേശിക്കുന്നത്. അസാന്‍ (Asan), സുസ്വ (Suswa), ടോണ്‍സ് (Tons), റിസ്പാന (Rispana) ബിന്‍ദാല്‍ (Bindal) അമലാവ (Amalava) തുടങ്ങിയവയാണ് മറ്റു പ്രധാന നദികള്‍.

കൃഷിയിടങ്ങള്‍ ജലസേചിതമാണെങ്കിലും വളക്കൂറവുള്ള മണ്ണിനങ്ങള്‍ ഉല്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. നെല്ലാണ് പ്രധാന ഖാരിഫ് വിള; പ്രധാന റാബി വിള ഗോതമ്പും. ജില്ലയിലെ മിക്ക ഭാഗങ്ങളിലും ഗോതമ്പ് കൃഷി ചെയ്യപ്പെടുന്നു. മാങ്ങ, പേരയ്ക്ക, പീച്ച്, മുന്തിരി, സ്ട്രോബെറി, സബര്‍ജല്ലി (Pear), നാരങ്ങ, ലിച്ചി തുടങ്ങിയവാണ് പ്രധാന പഴവര്‍ഗങ്ങള്‍. ഇതില്‍ ലിച്ചിപ്പഴം ഏറെ പ്രസിദ്ധമാണ്. പച്ചക്കറികളില്‍ ഉരുളക്കിഴങ്ങിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. ഇവിടത്തെ ആഭ്യന്തരോപയോഗം കഴിഞ്ഞുവരുന്ന ഉരുളക്കിഴങ്ങ് മറ്റു ജില്ലകളിലേക്കു കയറ്റി അയയ്ക്കുന്നു.

ജില്ലയില്‍ കന്നുകാലി വളര്‍ത്തലും കാര്യമായ വികാസം നേടിയെടുത്തിരിക്കുന്നു. കോഴി വളര്‍ത്തലും തൃപ്തികരമായ രീതിയില്‍ വികസിച്ചിട്ടുണ്ട്. പാലിനും കൃഷിയാവശ്യങ്ങള്‍ക്കും കന്നുകാലി വളര്‍ത്തല്‍ വളരെ ഉപയുക്തമാകുന്നു. പ്രധാനമായും കമ്പിളിയുത്പാദനത്തിനാണ് ആടുകളെ വളര്‍ത്തുന്നത്. വിനോദസഞ്ചാരവും ഇവിടത്തെ മറ്റൊരു പ്രധാന ധനാഗമമാര്‍ഗമാകുന്നു. മസൂറി, സഹസ്രധാര, ചക്രാത (Chakrata), ലാഖ്മണ്ഡല്‍ (Lakhmandal), ഡാക് പഥര്‍ (Dak Pather), കല്‍സി (Kalsi) തുടങ്ങിയവ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.

ഏതാണ്ട് 97-ഓളം അംഗീകൃത വ്യവസായ സ്ഥാപനങ്ങള്‍ ഡെറാഡൂണ്‍ ജില്ലയിലുണ്ട്. ഇതില്‍ രണ്ണെം ഘനവ്യവസായങ്ങളാണ്; ദ് ഇന്ത്യന്‍ ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സും, ദി സ്റ്റേര്‍ഡിയ കെമിക്കല്‍സും. ഗ്രാമപ്രദേശങ്ങളില്‍ കുടില്‍-പരമ്പരാഗത വ്യവസായങ്ങള്‍ക്കാണ് മുന്‍തൂക്കം. ബിര്‍ല-യമഹ ലിമിറ്റഡ്, ഇന്ത്യന്‍ സ്പൈസസ് ആന്‍ഡ് ഫുഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നിവയാണ് മറ്റു പ്രധാന വ്യവസായ സ്ഥാപനങ്ങള്‍. കൂടാതെ ഒരു സിമെന്റ് പ്ലാന്റും, കാത്സ്യം കാര്‍ബൈഡ് പ്ലാന്റും ഡെറാഡൂണിലുണ്ട്. കമ്പിളി, വസ്ത്രങ്ങള്‍, ബള്‍ബുകള്‍, കാര്‍പെറ്റുകള്‍, സോപ്പുകള്‍, വാക്കിങ് സ്റ്റിക്കുകള്‍, പ്ലാസ്റ്റര്‍ ഒഫ് പാരീസ്, മരുന്നുകള്‍ എന്നിവയാണ് പ്രധാന വ്യാവസായികോത്പന്നങ്ങള്‍. ഇവയില്‍ പലതും കയറ്റുമതി ചെയ്യപ്പെടുന്നു. ഇറക്കുമതിയിനങ്ങളില്‍ ഭക്ഷ്യസാധനങ്ങള്‍, ഗ്ലാസ്, പരുത്തി, തുണി, കല്‍ക്കരി, ചില പച്ചക്കറികള്‍ എന്നിവയ്ക്കാണ് പ്രാധാന്യം.

ഒരു പ്രധാന വാണിജ്യകേന്ദ്രവും സുഖവാസ കേന്ദ്രവുമാണ് ഡെറാഡൂണ്‍. ബി.സി. 3-ാം ശ.-ത്തില്‍ മൗര്യ സാമ്രാജ്യത്തിലുള്‍പ്പെട്ടതായിരുന്നു ഈ പ്രദേശം. 1871 മുതല്‍ ഇത് ഒരു പ്രത്യേക ജില്ലയായി കണക്കാക്കപ്പെട്ടു തുടങ്ങി. ജനങ്ങളില്‍ ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ-ജൈന മതസ്ഥര്‍ ഉള്‍പ്പെടുന്നു. ഹിന്ദി, സിന്ധി, പഞ്ചാബി, ഉറുദു എന്നിവയാണ് മുഖ്യ ഭാഷകള്‍. രണ്ടു തഹസിലുകളും ആറു കമ്യൂണിറ്റി ഡവലപ്മെന്റ് ബ്ലോക്കുകളും ഈ ജില്ലയിലുണ്ട്. 17 പട്ടണങ്ങളും 764 ഗ്രാമങ്ങളും ഇതില്‍പ്പെടുന്നു. റെയില്‍-റോഡു ഗതാഗതത്തിലും പിറകിലല്ല ഈ ജില്ല. 64.5 കി.മീ. ദൈര്‍ഘ്യമുള്ള റെയില്‍ പാതയും, 1211.71 കി.മീ. ദൈര്‍ഘ്യമുള്ള റോഡുകളും ജില്ലയിലുണ്ട്. ഡെറാഡൂണ്‍ ജില്ലയിലെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ ജില്ലയ്ക്ക് വളരെയധികം പ്രാമുഖ്യം നേടിക്കൊടുത്തിരിക്കുന്നു. 2001-ലെ സെന്‍സസ് പ്രകാരം ജില്ലയില്‍ 881476 പേര്‍ സാക്ഷരരായിരുന്നു.

ഡെറാഡൂണ്‍ ജില്ലയുടെ ആസ്ഥാനമായ ഡെറാഡൂണ്‍ നഗരം ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. പ്രസിദ്ധമായ മസൂറി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കു പോകുന്ന പാതയിലെ ഇതിന്റെ സ്ഥാനം ഈ ഘടകത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. മുസ്ലീം വാസ്തുശില്പവിദ്യയുടെ മകുടോദാഹരണമായ ഒരു ആരാധനാലയമാണ് ഡെറാഡൂണ്‍ നഗരത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്.

ഔറംഗസേബിന്റെ ഭരണകാലത്ത് ഗുരുറാം രാജ് പണി കഴിപ്പിച്ച ഒരു ഗുരുദ്വാര ഇവിടത്തെ ദാമന്‍വാല പ്രദേശത്തു സ്ഥിതി ചെയ്യുന്നു. നഗരത്തില്‍ നിന്ന് ഏതാണ്ട് 8 കി.മീ. അകലെയുള്ള റോബേഴ്സ് ഗുഹ ഒരു നൈസര്‍ഗിക വിനോദസഞ്ചാര കേന്ദ്രമാണ്. കുന്നുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ഗുഹയിലേക്കൊഴുകിയെത്തുന്ന ജലം പെട്ടെന്ന് ഭൂമിക്കടിയിലേക്ക് അപ്രത്യക്ഷമാവുകയും ഏതാനും ഗജങ്ങള്‍ മാറി ഒരു ചെറുഅരുവിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. റെസ്റ്റ് ഹൗസുകളും ഹോട്ടലുകളും ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പാര്‍പ്പിടസൗകര്യങ്ങളൊരുക്കുന്നുണ്ട്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്താ, ലഖ്നൗ, വാരാണസി തുടങ്ങിയ നഗരങ്ങളുമായി ഡെറാഡൂണ്‍ റെയില്‍-റോഡുമാര്‍ഗം ബന്ധപ്പെട്ടിരിക്കുന്നു.

മുമ്പ് വര്‍ഷങ്ങളോളം ഉത്തരേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായിരുന്നു ഡെറാഡൂണ്‍ നഗരം. ആധുനിക കാലത്തും ഈ പ്രത്യേകതയ്ക്ക് മാറ്റമുണ്ടായിട്ടില്ല. ഇവിടത്തെ ഡൂണ്‍വാലി സ്കൂള്‍ വളരെ പ്രസിദ്ധമാണ്. ഡെറാഡൂണിലുള്ള ലോകപ്രശസ്തമായ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഏഷ്യയിലെ ഇതുപോലുള്ള ഏകസ്ഥാപനമാണ്. ദി ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ദ് സര്‍വെ ഒഫ് ഇന്ത്യ, ദി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോളിയം ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കമ്മിഷന്‍ തുടങ്ങിയവയാണ് ഡെറാഡൂണിലെ മറ്റു പ്രധാന സ്ഥാപനങ്ങള്‍. ഡെറാഡൂണിലെ സ്കൂള്‍ ഒഫ് ഫോറസ്ട്രി ഉള്‍പ്പെടെയുള്ള പല സ്ഥാപനങ്ങളും ഉപരി പഠന സൗകര്യങ്ങളൊരുക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍