This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെര്‍ബിഷയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 14: വരി 14:
ജനങ്ങളില്‍ ഭൂരിഭാഗവും ഡെര്‍ബിഷയറിന്റെ വ്യവസായ കേന്ദ്രമായ കിഴക്കന്‍ മേഖലയില്‍ നിവസിക്കുന്നു. പൗരാണിക വസ്ത്രധാരണരീതി ഇവിടത്തെ ജനങ്ങളുടെ പ്രത്യേകതയാണ്. വേനല്‍ക്കാലത്ത് ഇവര്‍ 'വെല്‍ ഡ്രെസ്സിംഗ്' (Well Dressing) എന്ന സവിശേഷ വസ്ത്രധാരണ രീതി അനുവര്‍ത്തിക്കുന്നു. 1665-ലെ പ്ളേഗ് ബാധ എല്ലാ വര്‍ഷവും ഇയാമില്‍ (Eyam) ഓര്‍മിക്കപ്പെടാറുണ്ട്. ആഗസ്റ്റിലെ അവസാനത്തെ ഞായറാഴ്ച ഇവിടെ ഒരു മതകാര്‍മിക കൂട്ടായ്മ സംഘടിപ്പിക്കുന്ന പതിവുണ്ട്. ഗ്രാമങ്ങളില്‍ നിന്ന് പുറത്തേക്ക് പ്ലേഗ് പടരാതിരിക്കാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ച ഗ്രാമീണരെ അനുസ്മരിക്കുകയാണ് ഈ കൂട്ടായ്മയിലെ മുഖ്യ പരിപാടി.

-
ഭരണസൗകര്യാര്‍ഥം ഡെര്‍ബിഷയറിനെ 8 ദേശീയ ഭരണ നിര്‍വാഹക ജില്ലകളായി വിഭജിച്ചിരിക്കുന്നു: (1) ആംബര്‍വാലി, (2) ബൊള്‍സോവെര്‍ (Bolsover), (3) ചെസ്റ്റല്‍ ഫീല്‍ഡ് (4) ഡെര്‍ബിഷയര്‍ ഡേല്‍സ് (Derbyshire Dales), (5) ഹൈപീക് (High Peak), (7) നോര്‍ത്ത് ഈസ്റ്റ് ഡെര്‍ബിഷയര്‍, (8) സൗത്ത് ഡെര്‍ബിഷയര്‍. മാറ്റ്ലോക്കാണ് (Matlock) പ്രവിശ്യയുടെ സിരാകേന്ദ്രം. പ്രത്യേക യൂണിറ്ററി അതോറിറ്റിയില്‍ നിഷിപ്തമാണ് ഡെര്‍ബിഷയര്‍ നഗരത്തിന്റെ ഭരണചുമതല. റിപ്പലെയിലാണ് പോലീസ് സേനയുടെ ആസ്ഥാനം. ഡെര്‍ബിഷയറില്‍ ക്രൌണ്‍ കോര്‍ട്ട് (Crown Court) സമ്മേളിക്കുന്നു.
+
ഭരണസൗകര്യാര്‍ഥം ഡെര്‍ബിഷയറിനെ 8 ദേശീയ ഭരണ നിര്‍വാഹക ജില്ലകളായി വിഭജിച്ചിരിക്കുന്നു: (1) ആംബര്‍വാലി, (2) ബൊള്‍സോവെര്‍ (Bolsover), (3) ചെസ്റ്റല്‍ ഫീല്‍ഡ് (4) ഡെര്‍ബിഷയര്‍ ഡേല്‍സ് (Derbyshire Dales), (5) ഹൈപീക് (High Peak), (7) നോര്‍ത്ത് ഈസ്റ്റ് ഡെര്‍ബിഷയര്‍, (8) സൗത്ത് ഡെര്‍ബിഷയര്‍. മാറ്റ്ലോക്കാണ് (Matlock) പ്രവിശ്യയുടെ സിരാകേന്ദ്രം. പ്രത്യേക യൂണിറ്ററി അതോറിറ്റിയില്‍ നിഷിപ്തമാണ് ഡെര്‍ബിഷയര്‍ നഗരത്തിന്റെ ഭരണചുമതല. റിപ്പലെയിലാണ് പോലീസ് സേനയുടെ ആസ്ഥാനം. ഡെര്‍ബിഷയറില്‍ ക്രൗണ്‍ കോര്‍ട്ട് (Crown Court) സമ്മേളിക്കുന്നു.
'''സമ്പദ്വ്യവസ്ഥ.''' കല്‍ക്കരി ഖനനമാണ് ഡെര്‍ബിഷയറിലെ പ്രധാന വ്യവസായം. കൗണ്ടിയുടെ കിഴക്കന്‍ മേഖലയിലെ കല്‍ക്കരിപ്പാടങ്ങളും ഇരുമ്പയിര് ഖനികളും തൊട്ടടുത്ത പ്രവിശ്യയായ നോട്ടിങ് ഹാംഷയറിലേക്ക് (Notting Hamsjhire) വ്യാപിച്ചിരിക്കുന്നു. ആല്‍ഫ്രെട്ടോണ്‍ (Alfreton), ബൊള്‍സോവെര്‍ (Bolsover), ക്ലേ ക്രോസ് (clay cross), ഹിനോര്‍ (Heanor) ഇല്‍കെസ്റ്റണ്‍ (ilkestor) എന്നിവയാണ് ഇവിടത്തെ പ്രധാന ഖനന മേഖലകള്‍. പ്രവിശ്യയുടെ മധ്യമേഖലയില്‍ നിന്നും ലഭിക്കുന്ന ശിലകള്‍ നിര്‍മാണാവശ്യത്തിന് വ്യാപകമായി ഉപയോഗിക്കുന്നു. ബുക്സ്റ്റ്, വിര്‍ക്സ് വര്‍ത് (wirks worth) എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ ചുണ്ണാമ്പുകല്ല് ഉത്പാദിപ്പിക്കുന്നു. പീക്ക് ഡിസ്ട്രിക്ടില്‍ ഒരു ഈയ ഖനി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നും 'ബ്ലൂ ജോണ്‍'  

വരി 21: വരി 21:
പ്രവിശ്യയുടെ കിഴക്കന്‍ മേഖലയാണ് നിര്‍മാണവ്യവസായത്തിനാവശ്യമായ അസംസ്കൃത പദാര്‍ഥങ്ങള്‍ പ്രദാനം ചെയ്യുന്നത്. ചെസ്റ്റര്‍ഫീല്‍ഡാണ് പ്രവിശ്യയിലെ മുഖ്യ എന്‍ജിനിയറിംഗ്-സ്റ്റീല്‍ വ്യവസായ കേന്ദ്രം. നിരവധി രാസവ്യവസായ ശാലകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. യു.കെ. യുടെ റെയില്‍വേ നിര്‍മാണ വ്യവസായത്തിന്റെ കേന്ദ്രമാണ് ഡെര്‍ബി (Derby). ഇവിടെ ഉത്പാദിപ്പിക്കുന്ന യന്ത്രസാമഗ്രികള്‍ കപ്പല്‍ മാര്‍ഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. റോള്‍സ് റോയ്സിലെ (Rolls-Royce) ഫാക്ടറികളില്‍ ഉത്പാദിപ്പിക്കപ്പെട്ട വിമാന യന്ത്രങ്ങള്‍ക്ക് ലോകമാര്‍ക്കറ്റില്‍ വന്‍ വിപണന സാധ്യതയാണുള്ളത്. 1400-കളില്‍ ഉത്പാദനം ആരംഭിച്ച ടെക്സ്റ്റയില്‍ വ്യവസായമാണ് ഡെര്‍ബിഷയറിന്റെ മറ്റൊരു പ്രധാന ധനാഗമമാര്‍ഗം. പരുത്തി, സില്‍ക്ക് എന്നിവയ്ക്ക് പുറമേ നൈലോണ്‍, റയോണ്‍ എന്നീ കൃത്രിമ ഫൈബറുകളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.

വൈവിധ്യമാര്‍ന്ന ഭൂവിജ്ഞാനീയ ഘടനയും ഭൂപ്രകൃതിയും മണ്ണിനങ്ങളും ഡെര്‍ബിഷയറിനെ ഇംഗ്ളിലെ ഒരു വ്യതിരിക്ത കാര്‍ഷിക മേഖലയാക്കി മാറ്റിയിരിക്കുന്നു. കുന്നിന്‍ പ്രദേശങ്ങള്‍ നിറഞ്ഞ പ്രവിശ്യയുടെ ഉത്തര മേഖലയിലെ മണ്ണ് കൃഷിക്ക് അനുയോജ്യമല്ല. ഇവിടെ കൃഷിഭൂമിയുടെ ഭൂരിഭാഗവും മേച്ചില്‍പ്പുറങ്ങളായിത്തീര്‍ന്നിരിക്കുന്നു. ആടു വളര്‍ത്തലിനാണ് ഇവിടെ പ്രാമുഖ്യം. വളക്കൂറുള്ള താഴ്വാരങ്ങളില്‍ പുല്ലിനങ്ങള്‍ കൃഷി ചെയ്യുന്നു. പാല്‍ ഉത്പാദന വ്യവസായത്തിന്റെ ഒരു സുപ്രധാന കേന്ദ്രമാണ് ബക്ക് വെല്‍ (Backwell). സമതലപ്രദേശങ്ങള്‍ ഉള്‍പ്പെട്ട പ്രവിശ്യയുടെ തെക്കന്‍ മേഖലയില്‍ ബാര്‍ലി, ഓട്സ് എന്നിവ വിളയുന്നു. പാലും പാലുത്പന്നങ്ങളുമാണ് മുഖ്യ കാര്‍ഷികോത്പന്നങ്ങള്‍.
+
വൈവിധ്യമാര്‍ന്ന ഭൂവിജ്ഞാനീയ ഘടനയും ഭൂപ്രകൃതിയും മണ്ണിനങ്ങളും ഡെര്‍ബിഷയറിനെ ഇംഗ്ലണ്ടിലെ ഒരു വ്യതിരിക്ത കാര്‍ഷിക മേഖലയാക്കി മാറ്റിയിരിക്കുന്നു. കുന്നിന്‍ പ്രദേശങ്ങള്‍ നിറഞ്ഞ പ്രവിശ്യയുടെ ഉത്തര മേഖലയിലെ മണ്ണ് കൃഷിക്ക് അനുയോജ്യമല്ല. ഇവിടെ കൃഷിഭൂമിയുടെ ഭൂരിഭാഗവും മേച്ചില്‍പ്പുറങ്ങളായിത്തീര്‍ന്നിരിക്കുന്നു. ആടു വളര്‍ത്തലിനാണ് ഇവിടെ പ്രാമുഖ്യം. വളക്കൂറുള്ള താഴ്വാരങ്ങളില്‍ പുല്ലിനങ്ങള്‍ കൃഷി ചെയ്യുന്നു. പാല്‍ ഉത്പാദന വ്യവസായത്തിന്റെ ഒരു സുപ്രധാന കേന്ദ്രമാണ് ബക്ക് വെല്‍ (Backwell). സമതലപ്രദേശങ്ങള്‍ ഉള്‍പ്പെട്ട പ്രവിശ്യയുടെ തെക്കന്‍ മേഖലയില്‍ ബാര്‍ലി, ഓട്സ് എന്നിവ വിളയുന്നു. പാലും പാലുത്പന്നങ്ങളുമാണ് മുഖ്യ കാര്‍ഷികോത്പന്നങ്ങള്‍.
-
മലനിരകള്‍ നിറഞ്ഞ പ്രവിശ്യയുടെ വടക്കന്‍ മേഖലയില്‍ റോഡ് ഗതാഗതം വളരെ ദൂര്‍ഘടമാണ്. പീക്ഡിസ്ട്രിക്ടില്‍ കൂടി മൂന്നു ട്രങ്ക് റോഡുകള്‍ കടന്നുപോകുന്നുണ്ട്. കിഴക്കന്‍ മേഖലയില്‍ കൂടി കടന്നുപോകുന്ന എം.1 മോട്ടോര്‍ വേ ലനെ ഉത്തര ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നു.
+
മലനിരകള്‍ നിറഞ്ഞ പ്രവിശ്യയുടെ വടക്കന്‍ മേഖലയില്‍ റോഡ് ഗതാഗതം വളരെ ദൂര്‍ഘടമാണ്. പീക്ഡിസ്ട്രിക്ടില്‍ കൂടി മൂന്നു ട്രങ്ക് റോഡുകള്‍ കടന്നുപോകുന്നുണ്ട്. കിഴക്കന്‍ മേഖലയില്‍ കൂടി കടന്നുപോകുന്ന എം.1 മോട്ടോര്‍ വേ ലണ്ടനെ ഉത്തര ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നു.
-
മാഞ്ചെസ്റ്ററിനെ ലനുമായും ഇംഗ്ലണ്ടിന്റെ തെ. ഉം പ. ഉം ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്ന റെയില്‍പ്പാത പീക്ക് ഡിസ്ട്രിക്ടിലൂടെയാണ് കടന്നുപോകുന്നത്. ഷെഫീല്‍ഡില്‍ (Sheffield) നിന്നും ആരംഭിക്കുന്ന പ്രധാന റെയില്‍പ്പാത ചെസ്റ്റര്‍ ഫീല്‍ഡിലൂടെ കടന്നുപോകുന്നു.
+
മാഞ്ചെസ്റ്ററിനെ ലണ്ടനുമായും ഇംഗ്ലണ്ടിന്റെ തെ. ഉം പ. ഉം ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്ന റെയില്‍പ്പാത പീക്ക് ഡിസ്ട്രിക്ടിലൂടെയാണ് കടന്നുപോകുന്നത്. ഷെഫീല്‍ഡില്‍ (Sheffield) നിന്നും ആരംഭിക്കുന്ന പ്രധാന റെയില്‍പ്പാത ചെസ്റ്റര്‍ ഫീല്‍ഡിലൂടെ കടന്നുപോകുന്നു.
ഡെര്‍ബിയില്‍ നിന്നും ഒരു പ്രാദേശിക ദിനപത്രം പ്രസിദ്ധീകരിക്കുന്നുണ്ട്. വലിയ പട്ടണങ്ങളില്‍ വീക്കിലി-വാര്‍ത്താ പത്രങ്ങള്‍ക്കാണ് പ്രാധാന്യം. ബി.ബി.സിയുടെ ഒരു പ്രാദേശിക റേഡിയോ നിലയവും ഡെര്‍ബിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Current revision as of 04:51, 23 ഡിസംബര്‍ 2008

ഡെര്‍ബിഷയര്‍

Derbyshire

മധ്യഇംഗ്ലണ്ടിലെ ഒരു കൗണ്ടി. കുന്നുകളും താഴ്വരകളും, കൂലം കുത്തിയൊഴുകുന്ന അരുവികളും ചതുപ്പുനിലങ്ങളും നിറഞ്ഞ ഈ പ്രദേശം വിനോദ സഞ്ചാരികളുടെ ഒരു പറുദീസയാണ്. കല്‍ക്കരി ഖനികളും, വ്യാവസായിക കേന്ദ്രങ്ങളും കൃഷിയിടങ്ങളും കൊണ്ട് സമ്പന്നമാണ് ഡെര്‍ബിഷയറിന്റെ പ്രാന്തപ്രദേശങ്ങള്‍. ഇംഗ്ലണ്ടിലെ ഏറ്റവും ഉയരം കൂടിയ പട്ടണമായ ബോക്സ്ടണ്‍ (Boxton) സ്ഥിതിചെയ്യുന്നത് ഡെര്‍ബിഷയറിലാണ്. സമുദ്രനിരപ്പില്‍ നിന്ന് സു. 310 മീ. ഉയരത്തിലാണ് ഈ പട്ടണത്തിന്റെ സ്ഥാനം. വിസ്തൃതി 2,600 ച.കി.മീ.; ജനസംഖ്യ 91500 (1991); പ്രധാന പട്ടണങ്ങള്‍: ഡെര്‍ബി, ചെസ്റ്റര്‍ ഫീല്‍ഡ് (Chester field), ഇല്‍കെസ്റ്റണ്‍ (Ilkeston), ലോങ് ഇയാറ്റണ്‍ (long Eaton), ഗ്ലോസോപ് (Closop), ഹിയനോര്‍ (Heanor).

ലേഡി ബോവര്‍ ജലസംഭരണി

വ. ദക്ഷിണ യോര്‍ക്ക്ഷയര്‍, പശ്ചിമയോര്‍ക്ക്ഷയര്‍, കി. നോട്ടിങ്ഹാംഷയര്‍, തെ. ലിസ്റ്റെര്‍ഷയര്‍ (Leicestershire), സ്റ്റാഫോര്‍ഡ്ഷെയര്‍ (stafford shire), ചെഷയര്‍ (Cheshire), പ. മാന്‍ചെസ്റ്റര്‍ എന്നിവയാണ് ഡെര്‍ബിഷയറിന്റെ അതിരുകള്‍. ഏറ്റവും കൂടിയ ദൈര്‍ഘ്യം : തെ.വ. 61 കി.മീ.; കി. പ. 42 കി.മീ.

കുന്നുകളുടെ പ്രവിശ്യയാണ് ഡെര്‍ബിഷയര്‍. മലനിരകളാല്‍ മനോജ്ഞമായ വ. പടിഞ്ഞാറന്‍ പീക്ഡിസ്ട്രിക്റ്റും, തെ.ഉം, കി. ഉം ഭാഗങ്ങളിലെ വ്യാവസായിക മേഖലകളും തമ്മില്‍ ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ ഏറെയാണ്. പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും സമുദ്രനിരപ്പില്‍നിന്നും 150 മീ.-ല്‍ കൂടുതല്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. പീക്ക് ഡിസ്ട്രിക്റ്റിലെ ചില പ്രദേശങ്ങള്‍ക്ക് 610 മീ.-ലധികം ഉയരമുണ്ട്. പ്രവിശ്യയുടെ മധ്യ-പശ്ചിമ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ലോ പീക്ക് (Low peak) മേഖല ചുണ്ണാമ്പുകല്‍പ്രദേശം, കുത്തിയൊഴുകുന്ന അരുവികള്‍, പുഴകള്‍, മേച്ചില്‍പ്പുറങ്ങള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ചുണ്ണാമ്പുകല്‍ ഉന്നതതടത്തിനു താഴെ നിരവധി പ്രകൃതിദത്ത ഗുഹകളും പഴയ ഈയ ഖനികളും കാണാം.

ഡെര്‍ബിഷിയറിലെ വിമാന യന്ത്ര നിര്‍മാണകേന്ദ്രം

ഡെര്‍ബിഷയര്‍ പ്രവിശ്യയിലെ ഭൂരിഭാഗം നദികളും നീളം കുറഞ്ഞതും വേഗതയേറിയതുമാണ്. 97 കി.മീ. ദൈര്‍ഘ്യമുള്ള ഡെര്‍വെന്റ് (Derwent) ആണ് ഏറ്റവും വലിയ നദി. ഹൈപീക്കില്‍ (High Peak) നിന്നും ഉദ്ഭവിക്കുന്ന ഡെര്‍വെന്റ് മാറ്റ്ലോക്കിലെ ചുണ്ണാമ്പുകല്‍ ഗോര്‍ജ് കടന്നു പ്രവിശ്യയുടെ ദക്ഷിണാതിര്‍ത്തിയിലൂടെ ഒഴുകുന്ന ട്രെന്റില്‍ സംഗമിക്കുന്നു. പീക്ക് ഡിസ്ട്രിക്ടിലെ ആക്സ് എഡ്ജില്‍ (Axe edge) ല്‍ നിന്നും ഉദ്ഭവിക്കുന്ന ഡോവാണ് മറ്റൊരു പ്രധാന നദി.

പൊതുവേ സമശീതോഷ്ണമാണ് ഡെര്‍ബിഷയറിലെ കാലാവസ്ഥ. കുന്നിന്‍ പ്രദേശങ്ങള്‍ ശൈത്യകാലത്ത് മഞ്ഞുമൂടി കിടക്കുന്നു. പീക്ക് ഡിസ്ട്രിക്ടില്‍ വര്‍ഷത്തില്‍ 1,120 മി.മീ. വരെ ശ.ശ. മഴ ലഭിക്കുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ 740 മി.മീ. മാത്രമേ മഴ ലഭിക്കുന്നുള്ളു. ഇവിടെ താപനില ജ.ല്‍-3°C സെ. വരെ താഴുന്നു. ജൂലായിലാണ് താപനിലയില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവ് അനുഭവപ്പെടുന്നത്, 16°സെ.

ജനങ്ങളില്‍ ഭൂരിഭാഗവും ഡെര്‍ബിഷയറിന്റെ വ്യവസായ കേന്ദ്രമായ കിഴക്കന്‍ മേഖലയില്‍ നിവസിക്കുന്നു. പൗരാണിക വസ്ത്രധാരണരീതി ഇവിടത്തെ ജനങ്ങളുടെ പ്രത്യേകതയാണ്. വേനല്‍ക്കാലത്ത് ഇവര്‍ 'വെല്‍ ഡ്രെസ്സിംഗ്' (Well Dressing) എന്ന സവിശേഷ വസ്ത്രധാരണ രീതി അനുവര്‍ത്തിക്കുന്നു. 1665-ലെ പ്ളേഗ് ബാധ എല്ലാ വര്‍ഷവും ഇയാമില്‍ (Eyam) ഓര്‍മിക്കപ്പെടാറുണ്ട്. ആഗസ്റ്റിലെ അവസാനത്തെ ഞായറാഴ്ച ഇവിടെ ഒരു മതകാര്‍മിക കൂട്ടായ്മ സംഘടിപ്പിക്കുന്ന പതിവുണ്ട്. ഗ്രാമങ്ങളില്‍ നിന്ന് പുറത്തേക്ക് പ്ലേഗ് പടരാതിരിക്കാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ച ഗ്രാമീണരെ അനുസ്മരിക്കുകയാണ് ഈ കൂട്ടായ്മയിലെ മുഖ്യ പരിപാടി.

ഭരണസൗകര്യാര്‍ഥം ഡെര്‍ബിഷയറിനെ 8 ദേശീയ ഭരണ നിര്‍വാഹക ജില്ലകളായി വിഭജിച്ചിരിക്കുന്നു: (1) ആംബര്‍വാലി, (2) ബൊള്‍സോവെര്‍ (Bolsover), (3) ചെസ്റ്റല്‍ ഫീല്‍ഡ് (4) ഡെര്‍ബിഷയര്‍ ഡേല്‍സ് (Derbyshire Dales), (5) ഹൈപീക് (High Peak), (7) നോര്‍ത്ത് ഈസ്റ്റ് ഡെര്‍ബിഷയര്‍, (8) സൗത്ത് ഡെര്‍ബിഷയര്‍. മാറ്റ്ലോക്കാണ് (Matlock) പ്രവിശ്യയുടെ സിരാകേന്ദ്രം. പ്രത്യേക യൂണിറ്ററി അതോറിറ്റിയില്‍ നിഷിപ്തമാണ് ഡെര്‍ബിഷയര്‍ നഗരത്തിന്റെ ഭരണചുമതല. റിപ്പലെയിലാണ് പോലീസ് സേനയുടെ ആസ്ഥാനം. ഡെര്‍ബിഷയറില്‍ ക്രൗണ്‍ കോര്‍ട്ട് (Crown Court) സമ്മേളിക്കുന്നു.

സമ്പദ്വ്യവസ്ഥ. കല്‍ക്കരി ഖനനമാണ് ഡെര്‍ബിഷയറിലെ പ്രധാന വ്യവസായം. കൗണ്ടിയുടെ കിഴക്കന്‍ മേഖലയിലെ കല്‍ക്കരിപ്പാടങ്ങളും ഇരുമ്പയിര് ഖനികളും തൊട്ടടുത്ത പ്രവിശ്യയായ നോട്ടിങ് ഹാംഷയറിലേക്ക് (Notting Hamsjhire) വ്യാപിച്ചിരിക്കുന്നു. ആല്‍ഫ്രെട്ടോണ്‍ (Alfreton), ബൊള്‍സോവെര്‍ (Bolsover), ക്ലേ ക്രോസ് (clay cross), ഹിനോര്‍ (Heanor) ഇല്‍കെസ്റ്റണ്‍ (ilkestor) എന്നിവയാണ് ഇവിടത്തെ പ്രധാന ഖനന മേഖലകള്‍. പ്രവിശ്യയുടെ മധ്യമേഖലയില്‍ നിന്നും ലഭിക്കുന്ന ശിലകള്‍ നിര്‍മാണാവശ്യത്തിന് വ്യാപകമായി ഉപയോഗിക്കുന്നു. ബുക്സ്റ്റ്, വിര്‍ക്സ് വര്‍ത് (wirks worth) എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ ചുണ്ണാമ്പുകല്ല് ഉത്പാദിപ്പിക്കുന്നു. പീക്ക് ഡിസ്ട്രിക്ടില്‍ ഒരു ഈയ ഖനി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നും 'ബ്ലൂ ജോണ്‍' (Blue John) എന്ന പേരില്‍ അറിയപ്പെടുന്ന ഫ്ളൂര്‍സ്പാര്‍ (Flourspar) ലഭിക്കുന്നു.

പ്രവിശ്യയുടെ കിഴക്കന്‍ മേഖലയാണ് നിര്‍മാണവ്യവസായത്തിനാവശ്യമായ അസംസ്കൃത പദാര്‍ഥങ്ങള്‍ പ്രദാനം ചെയ്യുന്നത്. ചെസ്റ്റര്‍ഫീല്‍ഡാണ് പ്രവിശ്യയിലെ മുഖ്യ എന്‍ജിനിയറിംഗ്-സ്റ്റീല്‍ വ്യവസായ കേന്ദ്രം. നിരവധി രാസവ്യവസായ ശാലകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. യു.കെ. യുടെ റെയില്‍വേ നിര്‍മാണ വ്യവസായത്തിന്റെ കേന്ദ്രമാണ് ഡെര്‍ബി (Derby). ഇവിടെ ഉത്പാദിപ്പിക്കുന്ന യന്ത്രസാമഗ്രികള്‍ കപ്പല്‍ മാര്‍ഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. റോള്‍സ് റോയ്സിലെ (Rolls-Royce) ഫാക്ടറികളില്‍ ഉത്പാദിപ്പിക്കപ്പെട്ട വിമാന യന്ത്രങ്ങള്‍ക്ക് ലോകമാര്‍ക്കറ്റില്‍ വന്‍ വിപണന സാധ്യതയാണുള്ളത്. 1400-കളില്‍ ഉത്പാദനം ആരംഭിച്ച ടെക്സ്റ്റയില്‍ വ്യവസായമാണ് ഡെര്‍ബിഷയറിന്റെ മറ്റൊരു പ്രധാന ധനാഗമമാര്‍ഗം. പരുത്തി, സില്‍ക്ക് എന്നിവയ്ക്ക് പുറമേ നൈലോണ്‍, റയോണ്‍ എന്നീ കൃത്രിമ ഫൈബറുകളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.

വൈവിധ്യമാര്‍ന്ന ഭൂവിജ്ഞാനീയ ഘടനയും ഭൂപ്രകൃതിയും മണ്ണിനങ്ങളും ഡെര്‍ബിഷയറിനെ ഇംഗ്ലണ്ടിലെ ഒരു വ്യതിരിക്ത കാര്‍ഷിക മേഖലയാക്കി മാറ്റിയിരിക്കുന്നു. കുന്നിന്‍ പ്രദേശങ്ങള്‍ നിറഞ്ഞ പ്രവിശ്യയുടെ ഉത്തര മേഖലയിലെ മണ്ണ് കൃഷിക്ക് അനുയോജ്യമല്ല. ഇവിടെ കൃഷിഭൂമിയുടെ ഭൂരിഭാഗവും മേച്ചില്‍പ്പുറങ്ങളായിത്തീര്‍ന്നിരിക്കുന്നു. ആടു വളര്‍ത്തലിനാണ് ഇവിടെ പ്രാമുഖ്യം. വളക്കൂറുള്ള താഴ്വാരങ്ങളില്‍ പുല്ലിനങ്ങള്‍ കൃഷി ചെയ്യുന്നു. പാല്‍ ഉത്പാദന വ്യവസായത്തിന്റെ ഒരു സുപ്രധാന കേന്ദ്രമാണ് ബക്ക് വെല്‍ (Backwell). സമതലപ്രദേശങ്ങള്‍ ഉള്‍പ്പെട്ട പ്രവിശ്യയുടെ തെക്കന്‍ മേഖലയില്‍ ബാര്‍ലി, ഓട്സ് എന്നിവ വിളയുന്നു. പാലും പാലുത്പന്നങ്ങളുമാണ് മുഖ്യ കാര്‍ഷികോത്പന്നങ്ങള്‍.

മലനിരകള്‍ നിറഞ്ഞ പ്രവിശ്യയുടെ വടക്കന്‍ മേഖലയില്‍ റോഡ് ഗതാഗതം വളരെ ദൂര്‍ഘടമാണ്. പീക്ഡിസ്ട്രിക്ടില്‍ കൂടി മൂന്നു ട്രങ്ക് റോഡുകള്‍ കടന്നുപോകുന്നുണ്ട്. കിഴക്കന്‍ മേഖലയില്‍ കൂടി കടന്നുപോകുന്ന എം.1 മോട്ടോര്‍ വേ ലണ്ടനെ ഉത്തര ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നു. മാഞ്ചെസ്റ്ററിനെ ലണ്ടനുമായും ഇംഗ്ലണ്ടിന്റെ തെ. ഉം പ. ഉം ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്ന റെയില്‍പ്പാത പീക്ക് ഡിസ്ട്രിക്ടിലൂടെയാണ് കടന്നുപോകുന്നത്. ഷെഫീല്‍ഡില്‍ (Sheffield) നിന്നും ആരംഭിക്കുന്ന പ്രധാന റെയില്‍പ്പാത ചെസ്റ്റര്‍ ഫീല്‍ഡിലൂടെ കടന്നുപോകുന്നു.

ഡെര്‍ബിയില്‍ നിന്നും ഒരു പ്രാദേശിക ദിനപത്രം പ്രസിദ്ധീകരിക്കുന്നുണ്ട്. വലിയ പട്ടണങ്ങളില്‍ വീക്കിലി-വാര്‍ത്താ പത്രങ്ങള്‍ക്കാണ് പ്രാധാന്യം. ബി.ബി.സിയുടെ ഒരു പ്രാദേശിക റേഡിയോ നിലയവും ഡെര്‍ബിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍