This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിമോര്‍ ദ്വീപ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 8: വരി 8:
ടിമോര്‍ ദ്വീപിനു കുറുകേ കാണപ്പെടുന്ന സമാന്തരമലനിരകളിലുള്ള റമേലു പര്‍വതമാണ് (2950 മീ.) ദ്വീപിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം. ഇന്തോനേഷ്യന്‍ ദ്വീപസമൂഹത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നാണ് ടിമോര്‍. ഡി. മുതല്‍ മാ. വരെയാണ് മഴക്കാലം. വടക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റുകളാണ് ദ്വീപിലെ മഴയ്ക്ക് പ്രധാനകാരണം. ടിമോര്‍ ദ്വീപിലെ മണ്ണ് തീരെ വളക്കൂറുള്ളതല്ല. സസ്യജാലം വിരളമായിരിക്കുന്നതിനും കാരണം ഇതാണ്. എന്നാല്‍ യൂക്കാലിപ്റ്റസ്, ചന്ദനം, തേക്ക്, മുള, ഈട്ടി എന്നീ വാണിജ്യമൂല്യമുള്ള വൃക്ഷങ്ങള്‍ അവിടവിടെയായി വളരുന്നുണ്ട്. സ്വര്‍ണം, വെള്ളി തുടങ്ങിയവയുടെ ധാതുനിക്ഷേപങ്ങളും ടിമോറിലുണ്ട്.

-
ടിമോര്‍ നിവാസികളുടെ പ്രധാന ഉപജീവനമാര്‍ഗം കാര്‍ഷികവൃത്തിയാണ്. ചോളം, നെല്ല്, കാപ്പി, കൊപ്ര, പഴങ്ങള്‍ എന്നിവയാണ് പ്രധാന കാര്‍ഷിക വിളകള്‍. പ്രാദേശിക സമ്പദ്ഘടന മാറ്റക്കൃഷി, ജലസേചനസൌകര്യങ്ങളോടുകൂടിയും അല്ലാതെയും നടത്തുന്ന നെല്‍ക്കൃഷി (Wet& dry rice farming) എന്നിവയെ ആശ്രയിച്ചിരിക്കുന്നു. നാണ്യവിളകളില്‍ കാപ്പി, കൊക്കോ, തേങ്ങ, ചന്ദനം എന്നിവയ്ക്കാണ് പ്രാമുഖ്യം. കന്നുകാലി വളര്‍ത്തലും ഒരു പ്രധാന ഉപജീവനമാര്‍ഗമാണ്. പ്രത്യേക ഇനത്തില്‍പ്പെട്ട കുതിരകളെയും ഇവിടെ വളര്‍ത്തുന്നുണ്ട്.
+
ടിമോര്‍ നിവാസികളുടെ പ്രധാന ഉപജീവനമാര്‍ഗം കാര്‍ഷികവൃത്തിയാണ്. ചോളം, നെല്ല്, കാപ്പി, കൊപ്ര, പഴങ്ങള്‍ എന്നിവയാണ് പ്രധാന കാര്‍ഷിക വിളകള്‍. പ്രാദേശിക സമ്പദ്ഘടന മാറ്റക്കൃഷി, ജലസേചനസൗകര്യങ്ങളോടുകൂടിയും അല്ലാതെയും നടത്തുന്ന നെല്‍ക്കൃഷി (Wet& dry rice farming) എന്നിവയെ ആശ്രയിച്ചിരിക്കുന്നു. നാണ്യവിളകളില്‍ കാപ്പി, കൊക്കോ, തേങ്ങ, ചന്ദനം എന്നിവയ്ക്കാണ് പ്രാമുഖ്യം. കന്നുകാലി വളര്‍ത്തലും ഒരു പ്രധാന ഉപജീവനമാര്‍ഗമാണ്. പ്രത്യേക ഇനത്തില്‍പ്പെട്ട കുതിരകളെയും ഇവിടെ വളര്‍ത്തുന്നുണ്ട്.
ജനങ്ങളിലധികവും സങ്കര മലായ്, പോളിനേഷ്യന്‍, പാപ്പുവന്‍ വംശജരാണ്. കുപാങ്  ധജനസംഖ്യ: 5,22,780; (1991)പ ദിലി, [ജനസംഖ്യ: 1,23,705; (1991)] എന്നിവ പ്രധാന നഗരങ്ങളാണ്. പരമ്പരാഗത മതവിഭാഗങ്ങളെ കൂടാതെ മുസ്ലീം-ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെട്ടവരും ടിമോറിലുണ്ട്. ഇവിടത്തെ ഗതാഗത-വാര്‍ത്താവിനിമയമാര്‍ഗങ്ങള്‍ തീരെ അവികസിതമാണ്.

16-ാം ശ.-ന്റെ ആരംഭത്തില്‍ തന്നെ പോര്‍ച്ചുഗീസുകാര്‍ ഇവിടെ വാസമുറപ്പിച്ചിരുന്നു. 1613-ല്‍ ഡച്ച് കച്ചവടക്കാര്‍ ആദ്യമായി ഇവിടെയെത്തി. ഈ രണ്ടു വിഭാഗങ്ങളും തമ്മില്‍ ദ്വീപിന്റെ അധികാരത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങള്‍ നിരവധി ഉടമ്പടികളുടെ രൂപീകരണത്തിന് വഴിതെളിച്ചു. 1950-ല്‍ ദ്വീപിന്റെ പ. ഭാഗത്തുള്ള ഡച്ച് ടിമോര്‍ ഇന്തോനേഷ്യന്‍ റിപ്പബ്ലിക്കിന്റെ ഭാഗമായിത്തീര്‍ന്നു. കുപാങ് ആയിരുന്നു ഡച്ച് ടിമോറിന്റെ കേന്ദ്രപ്രദേശം. ദ്വീപിന്റെ കി. ഭാഗത്തുള്ള പോര്‍ച്ചുഗീസ് ടിമോര്‍, 1975-ല്‍ ഇന്തൊനേഷ്യ ബലം പ്രയോഗിച്ച് തങ്ങളുടെ അധീനതയിലാക്കി. 1999 ആഗ. -ല്‍ കിഴക്കന്‍ ടിമോര്‍ ഇന്തോനേഷ്യന്‍ ആധിപത്യത്തില്‍ നിന്ന് മോചനം ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ അനവധി കലാപങ്ങള്‍ക്കും രക്തച്ചൊരിച്ചിലിനുമൊടുവില്‍ 2002 മേയ് 20-ന് കിഴക്കന്‍ ടിമോര്‍ സ്വതന്ത്രമായി.

Current revision as of 09:54, 20 ഡിസംബര്‍ 2008

ടിമോര്‍ ദ്വീപ്

Timor Island

തെക്കന്‍ ഇന്തോനേഷ്യയിലെ മലായ് ദ്വീപസമൂഹത്തില്‍പ്പെടുന്ന ഒരു ദ്വീപ്. ലെസര്‍സുന്ദാ ദ്വീപുകളിലെ (Lesser Sunda Island) ഏറ്റവും വലുപ്പമേറിയ ഈ ദ്വീപ് ദ്വീപസമൂഹത്തിന്റെ കിഴക്കേയറ്റത്ത് സ്ഥിതി ചെയ്യുന്നു. ഏകദേശം 450 കി. മീറ്ററോളം നീളവും 105 കി. മീറ്ററോളം വീതിയും ടിമോര്‍ ദ്വീപിനുണ്ട്. വിസ്തീര്‍ണം: 30,820 ച. കി. മീ.; അതിരുകള്‍: വ. സാവു, ബാന്‍ഡ കടലുകള്‍, തെ. ടിമോര്‍ കടല്‍.

ടിമോര്‍ ദ്വീപിനു കുറുകേ കാണപ്പെടുന്ന സമാന്തരമലനിരകളിലുള്ള റമേലു പര്‍വതമാണ് (2950 മീ.) ദ്വീപിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം. ഇന്തോനേഷ്യന്‍ ദ്വീപസമൂഹത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നാണ് ടിമോര്‍. ഡി. മുതല്‍ മാ. വരെയാണ് മഴക്കാലം. വടക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റുകളാണ് ദ്വീപിലെ മഴയ്ക്ക് പ്രധാനകാരണം. ടിമോര്‍ ദ്വീപിലെ മണ്ണ് തീരെ വളക്കൂറുള്ളതല്ല. സസ്യജാലം വിരളമായിരിക്കുന്നതിനും കാരണം ഇതാണ്. എന്നാല്‍ യൂക്കാലിപ്റ്റസ്, ചന്ദനം, തേക്ക്, മുള, ഈട്ടി എന്നീ വാണിജ്യമൂല്യമുള്ള വൃക്ഷങ്ങള്‍ അവിടവിടെയായി വളരുന്നുണ്ട്. സ്വര്‍ണം, വെള്ളി തുടങ്ങിയവയുടെ ധാതുനിക്ഷേപങ്ങളും ടിമോറിലുണ്ട്.

ടിമോര്‍ നിവാസികളുടെ പ്രധാന ഉപജീവനമാര്‍ഗം കാര്‍ഷികവൃത്തിയാണ്. ചോളം, നെല്ല്, കാപ്പി, കൊപ്ര, പഴങ്ങള്‍ എന്നിവയാണ് പ്രധാന കാര്‍ഷിക വിളകള്‍. പ്രാദേശിക സമ്പദ്ഘടന മാറ്റക്കൃഷി, ജലസേചനസൗകര്യങ്ങളോടുകൂടിയും അല്ലാതെയും നടത്തുന്ന നെല്‍ക്കൃഷി (Wet& dry rice farming) എന്നിവയെ ആശ്രയിച്ചിരിക്കുന്നു. നാണ്യവിളകളില്‍ കാപ്പി, കൊക്കോ, തേങ്ങ, ചന്ദനം എന്നിവയ്ക്കാണ് പ്രാമുഖ്യം. കന്നുകാലി വളര്‍ത്തലും ഒരു പ്രധാന ഉപജീവനമാര്‍ഗമാണ്. പ്രത്യേക ഇനത്തില്‍പ്പെട്ട കുതിരകളെയും ഇവിടെ വളര്‍ത്തുന്നുണ്ട്.

ജനങ്ങളിലധികവും സങ്കര മലായ്, പോളിനേഷ്യന്‍, പാപ്പുവന്‍ വംശജരാണ്. കുപാങ് ധജനസംഖ്യ: 5,22,780; (1991)പ ദിലി, [ജനസംഖ്യ: 1,23,705; (1991)] എന്നിവ പ്രധാന നഗരങ്ങളാണ്. പരമ്പരാഗത മതവിഭാഗങ്ങളെ കൂടാതെ മുസ്ലീം-ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെട്ടവരും ടിമോറിലുണ്ട്. ഇവിടത്തെ ഗതാഗത-വാര്‍ത്താവിനിമയമാര്‍ഗങ്ങള്‍ തീരെ അവികസിതമാണ്.

16-ാം ശ.-ന്റെ ആരംഭത്തില്‍ തന്നെ പോര്‍ച്ചുഗീസുകാര്‍ ഇവിടെ വാസമുറപ്പിച്ചിരുന്നു. 1613-ല്‍ ഡച്ച് കച്ചവടക്കാര്‍ ആദ്യമായി ഇവിടെയെത്തി. ഈ രണ്ടു വിഭാഗങ്ങളും തമ്മില്‍ ദ്വീപിന്റെ അധികാരത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങള്‍ നിരവധി ഉടമ്പടികളുടെ രൂപീകരണത്തിന് വഴിതെളിച്ചു. 1950-ല്‍ ദ്വീപിന്റെ പ. ഭാഗത്തുള്ള ഡച്ച് ടിമോര്‍ ഇന്തോനേഷ്യന്‍ റിപ്പബ്ലിക്കിന്റെ ഭാഗമായിത്തീര്‍ന്നു. കുപാങ് ആയിരുന്നു ഡച്ച് ടിമോറിന്റെ കേന്ദ്രപ്രദേശം. ദ്വീപിന്റെ കി. ഭാഗത്തുള്ള പോര്‍ച്ചുഗീസ് ടിമോര്‍, 1975-ല്‍ ഇന്തൊനേഷ്യ ബലം പ്രയോഗിച്ച് തങ്ങളുടെ അധീനതയിലാക്കി. 1999 ആഗ. -ല്‍ കിഴക്കന്‍ ടിമോര്‍ ഇന്തോനേഷ്യന്‍ ആധിപത്യത്തില്‍ നിന്ന് മോചനം ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ അനവധി കലാപങ്ങള്‍ക്കും രക്തച്ചൊരിച്ചിലിനുമൊടുവില്‍ 2002 മേയ് 20-ന് കിഴക്കന്‍ ടിമോര്‍ സ്വതന്ത്രമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍