This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാര്‍ട്ടാറിക് അമ്ളം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(ഇടക്കുള്ള 25 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | =ടാര്‍ട്ടാറിക് | + | =ടാര്‍ട്ടാറിക് അമ്ലം = |
Tartaric acid | Tartaric acid | ||
- | ഘടനാപരമായി സാദൃശ്യമുള്ള രണ്ട് അസമമിത (asymmetric) കാര്‍ബണ്‍ അണുക്കള്‍ ഉള്ള ഒരു ഡൈഹൈഡ്രോക്സി | + | ഘടനാപരമായി സാദൃശ്യമുള്ള രണ്ട് അസമമിത (asymmetric) കാര്‍ബണ്‍ അണുക്കള്‍ ഉള്ള ഒരു ഡൈഹൈഡ്രോക്സി അമ്ലം. നാല് ഐസോമെട്രിക് രൂപങ്ങളില്‍ സ്ഥിതിചെയ്യുന്നു. (1) ഡെക്സ്ട്രോ, ഡി അഥവാ + അമ്ലം. (2) ലേവോ, എല്‍ അഥവാ - അമ്ലം. (3) റെസിമിക്, ഡി, എല്‍ അഥവാ (+, -) അമ്ലം. ഡി അമ്ലത്തിന്റെയും എല്‍ അമ്ലത്തിന്റെയും സമതന്മാത്രീയ മിശ്രിതമായതിനാല്‍ ഓപ്ടിക്കല്‍ ആക്ടിവത (optical activity) പ്രദര്‍ശിപ്പിക്കുന്നില്ല. (4) മീസോമെറിക്, എം അമ്ലം; ഘടനാപരമായി ഓപ്ടിക്കല്‍ ആക്ടിവത പ്രദര്‍ശിപ്പിക്കുന്നില്ല. ഡി, എല്‍, എം അമ്ലങ്ങളുടെ ഘടനാ ഫോര്‍മുല താഴെ കാണിക്കുന്നു. |
- | + | ||
- | + | ||
- | + | [[Image:pno83 new.png|200x|]] | |
- | + | ഫ്യുമാറിക് അമ്ലം പൊട്ടാസിയം പെര്‍മാന്‍ഗനേറ്റിന്റെ നേര്‍ത്ത ക്ഷാരലായനിയുമായി പ്രതിപ്രവര്‍ത്തിച്ച് റെസിമിക് അമ്ല മിശ്രിതം ഉണ്ടാവുന്നു. ഇതേ സാഹചര്യങ്ങളില്‍ മലിയിക് (maleic) അമ്ലം മീസോ ടാര്‍ട്ടാറിക് അമ്ലം ആണ് നല്കുന്നത്. | |
- | + | [[Image:pno83b2.png|200x]] | |
- | + | α-α<sup>1</sup>ഡൈബ്രോമോ സക്സിനിക് അമ്ലം സില്‍വര്‍ ഓക്സൈഡിന്റെ ജലീയ പ്ലവവുമായി ചേര്‍ത്ത് തിളപ്പിക്കുമ്പോള്‍ റെസിമിക് അമ്ലവും, മീസോ അമ്ലവും ഉണ്ടാവുന്നു. | |
+ | [[Image:pno83.png]] | ||
- | + | ഡി (+) ടാര്‍ട്ടാറിക് അമ്ലം സ്വതന്ത്രാവസ്ഥയിലും, പൊട്ടാസിയം ഹൈഡ്രജന്‍ ടാര്‍ട്ടാറേറ്റായും (മുന്തിരിച്ചാറ്) സ്ഥിതിചെയ്യുന്നു. മുന്തിരിങ്ങയുടെ കിണ്വനം നടക്കുമ്പോള്‍ ടാര്‍ട്ടാറിക് അമ്ലത്തിന്റെ പൊട്ടാസിയം ലവണം ചുവന്ന നിറത്തിലുള്ള ഒരു അവക്ഷിപ്തമായി വേര്‍തിരിയുന്നു. ഇത് ആര്‍ഗോള്‍ (argol) എന്ന പേരില്‍ അറിയപ്പെടുന്നു. ആര്‍ഗോളിന്റെ പുനഃക്രിസ്റ്റലീകരണം വഴി കൂടുതല്‍ ശുദ്ധമായ ക്രീം ഓഫ് ടാര്‍ട്ടാര്‍ (വെളുത്ത നിറം) ലഭിക്കുന്നു. ക്രീം ഓഫ് ടാര്‍ട്ടാര്‍ വെള്ളത്തില്‍ ലയിപ്പിച്ച ശേഷം, കാല്‍സിയം ഹൈഡ്രോക്സൈഡ് ചേര്‍ത്ത് അരിച്ചെടുക്കുന്നു. അരിച്ചെടുത്ത ലായനിയില്‍ കാല്‍സിയം ക്ലോറൈഡ് ചേര്‍ക്കുമ്പോള്‍ കാല്‍സിയം ടാര്‍ട്ടാറേറ്റ് അവക്ഷേപിക്കപ്പെടുന്നു. സള്‍ഫ്യൂറിക് അമ്ലവുമായി പ്രതിപ്രവര്‍ത്തിച്ച് ഡി (+) ടാര്‍ട്ടാറിക് അമ്ലം ഉണ്ടാകുന്നു. | |
- | + | [[Image:pno84a1.png]] | |
- | |||
- | + | എല്‍ (-) ടാര്‍ട്ടാറിക് അമ്ലം പ്രകൃതിയില്‍ ലഭ്യമല്ല. റെസിമിക് അമ്ലം വിയോജിപ്പിച്ചാണ് എല്‍ (-) ടാര്‍ട്ടാറിക് അമ്ലം ഉണ്ടാക്കുന്നത്. ഭൗതികമായും രാസികമായും ഈ രണ്ട് അമ്ലങ്ങളും സമാന സ്വഭാവമാണ് പ്രദര്‍ശിപ്പിക്കുന്നത്. നാല് ടാര്‍ട്ടാറിക് അമ്ലങ്ങളുടെയും ഗുണധര്‍മങ്ങള്‍ പട്ടികയില്‍ കാണിച്ചിരിക്കുന്നു. | |
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
പട്ടിക | പട്ടിക | ||
+ | [[Image:pno84b.png|200x|]] | ||
- | + | ഡി (+) ടാര്‍ട്ടാറിക് അമ്ലം സോഡിയം ഹൈഡ്രോക്സൈഡ് ലായനിയിലോ ജലത്തിലോ ചേര്‍ത്ത് ചൂടാക്കുമ്പോള്‍ 29-33 ശ. മാ. റെസിമിക് മിശ്രിതവും 13-17 ശ. മാ. മീസോ അമ്ലവും ലഭിക്കുന്നു. | |
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ടാര്‍ട്ടാറിക് അമ്ലം ചൂടാക്കുമ്പോള്‍ പൈറൂവിക് അമ്ലം ഉണ്ടാവുന്നു. | |
- | + | [[Image:pno84c.png]] | |
- | |||
- | + | റോച്ചലേ ലവണം (Rochelle salt) അഥവാ സോഡിയം പൊട്ടാസിയം ഡി (+) ടാര്‍ട്ടാറേറ്റ് (Na K C<sub>4</sub>H<sub>4</sub>O<sub>6</sub>.4H<sub>2</sub>O), ടാര്‍ട്ടാര്‍ എമറ്റിക് അഥവാ പൊട്ടാസിയം ആന്‍റ്റിമൊണയില്‍ ഡി (+) ടാര്‍ട്ടാറേറ്റ് [K (SbO)C<sub>4</sub>H<sub>4</sub>O<sub>6</sub>]½ H<sub>2</sub>O എന്നിവയാണ് ടാര്‍ട്ടാറിക് അമ്ലത്തിന്റെ ഏറ്റവും ഉപയോഗപ്രദമായ സംയുക്തങ്ങള്‍. അമ്ലവും ടാര്‍ട്ടാര്‍ എമറ്റിക്കും ചായം മുക്കല്‍, അച്ചടി എന്നിവയില്‍ ഒരു വര്‍ണബന്ധകമായി ഉപയോഗിക്കാറുണ്ട്. ലഘുപാനീയങ്ങളുടെ നിര്‍മാണത്തിലും ടാര്‍ട്ടാറിക് അമ്ലം ഉപയോഗിച്ചു വരുന്നു. ടാര്‍ട്ടാര്‍ എമറ്റിക് വൈദ്യശാസ്ത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഔഷധമാണ്. ഒരു വമനകാരി എന്ന നിലയിലും, കാലാ ആസാറി (കാളജ്വരം)ന്റെ ചികിത്സയ്ക്കും ഇത് ഉപയോഗിച്ചുവരുന്നു. എന്നാല്‍ കൂടിയ തോതില്‍ ഇത് വിഷമായി മാറാറുണ്ട്. |
Current revision as of 06:03, 19 ഡിസംബര്‍ 2008
ടാര്‍ട്ടാറിക് അമ്ലം
Tartaric acid
ഘടനാപരമായി സാദൃശ്യമുള്ള രണ്ട് അസമമിത (asymmetric) കാര്‍ബണ്‍ അണുക്കള്‍ ഉള്ള ഒരു ഡൈഹൈഡ്രോക്സി അമ്ലം. നാല് ഐസോമെട്രിക് രൂപങ്ങളില്‍ സ്ഥിതിചെയ്യുന്നു. (1) ഡെക്സ്ട്രോ, ഡി അഥവാ + അമ്ലം. (2) ലേവോ, എല്‍ അഥവാ - അമ്ലം. (3) റെസിമിക്, ഡി, എല്‍ അഥവാ (+, -) അമ്ലം. ഡി അമ്ലത്തിന്റെയും എല്‍ അമ്ലത്തിന്റെയും സമതന്മാത്രീയ മിശ്രിതമായതിനാല്‍ ഓപ്ടിക്കല്‍ ആക്ടിവത (optical activity) പ്രദര്‍ശിപ്പിക്കുന്നില്ല. (4) മീസോമെറിക്, എം അമ്ലം; ഘടനാപരമായി ഓപ്ടിക്കല്‍ ആക്ടിവത പ്രദര്‍ശിപ്പിക്കുന്നില്ല. ഡി, എല്‍, എം അമ്ലങ്ങളുടെ ഘടനാ ഫോര്‍മുല താഴെ കാണിക്കുന്നു.
ഫ്യുമാറിക് അമ്ലം പൊട്ടാസിയം പെര്‍മാന്‍ഗനേറ്റിന്റെ നേര്‍ത്ത ക്ഷാരലായനിയുമായി പ്രതിപ്രവര്‍ത്തിച്ച് റെസിമിക് അമ്ല മിശ്രിതം ഉണ്ടാവുന്നു. ഇതേ സാഹചര്യങ്ങളില്‍ മലിയിക് (maleic) അമ്ലം മീസോ ടാര്‍ട്ടാറിക് അമ്ലം ആണ് നല്കുന്നത്.
α-α1ഡൈബ്രോമോ സക്സിനിക് അമ്ലം സില്‍വര്‍ ഓക്സൈഡിന്റെ ജലീയ പ്ലവവുമായി ചേര്‍ത്ത് തിളപ്പിക്കുമ്പോള്‍ റെസിമിക് അമ്ലവും, മീസോ അമ്ലവും ഉണ്ടാവുന്നു.
ഡി (+) ടാര്‍ട്ടാറിക് അമ്ലം സ്വതന്ത്രാവസ്ഥയിലും, പൊട്ടാസിയം ഹൈഡ്രജന്‍ ടാര്‍ട്ടാറേറ്റായും (മുന്തിരിച്ചാറ്) സ്ഥിതിചെയ്യുന്നു. മുന്തിരിങ്ങയുടെ കിണ്വനം നടക്കുമ്പോള്‍ ടാര്‍ട്ടാറിക് അമ്ലത്തിന്റെ പൊട്ടാസിയം ലവണം ചുവന്ന നിറത്തിലുള്ള ഒരു അവക്ഷിപ്തമായി വേര്‍തിരിയുന്നു. ഇത് ആര്‍ഗോള്‍ (argol) എന്ന പേരില്‍ അറിയപ്പെടുന്നു. ആര്‍ഗോളിന്റെ പുനഃക്രിസ്റ്റലീകരണം വഴി കൂടുതല്‍ ശുദ്ധമായ ക്രീം ഓഫ് ടാര്‍ട്ടാര്‍ (വെളുത്ത നിറം) ലഭിക്കുന്നു. ക്രീം ഓഫ് ടാര്‍ട്ടാര്‍ വെള്ളത്തില്‍ ലയിപ്പിച്ച ശേഷം, കാല്‍സിയം ഹൈഡ്രോക്സൈഡ് ചേര്‍ത്ത് അരിച്ചെടുക്കുന്നു. അരിച്ചെടുത്ത ലായനിയില്‍ കാല്‍സിയം ക്ലോറൈഡ് ചേര്‍ക്കുമ്പോള്‍ കാല്‍സിയം ടാര്‍ട്ടാറേറ്റ് അവക്ഷേപിക്കപ്പെടുന്നു. സള്‍ഫ്യൂറിക് അമ്ലവുമായി പ്രതിപ്രവര്‍ത്തിച്ച് ഡി (+) ടാര്‍ട്ടാറിക് അമ്ലം ഉണ്ടാകുന്നു.
എല്‍ (-) ടാര്‍ട്ടാറിക് അമ്ലം പ്രകൃതിയില്‍ ലഭ്യമല്ല. റെസിമിക് അമ്ലം വിയോജിപ്പിച്ചാണ് എല്‍ (-) ടാര്‍ട്ടാറിക് അമ്ലം ഉണ്ടാക്കുന്നത്. ഭൗതികമായും രാസികമായും ഈ രണ്ട് അമ്ലങ്ങളും സമാന സ്വഭാവമാണ് പ്രദര്‍ശിപ്പിക്കുന്നത്. നാല് ടാര്‍ട്ടാറിക് അമ്ലങ്ങളുടെയും ഗുണധര്‍മങ്ങള്‍ പട്ടികയില്‍ കാണിച്ചിരിക്കുന്നു.
പട്ടിക
ഡി (+) ടാര്‍ട്ടാറിക് അമ്ലം സോഡിയം ഹൈഡ്രോക്സൈഡ് ലായനിയിലോ ജലത്തിലോ ചേര്‍ത്ത് ചൂടാക്കുമ്പോള്‍ 29-33 ശ. മാ. റെസിമിക് മിശ്രിതവും 13-17 ശ. മാ. മീസോ അമ്ലവും ലഭിക്കുന്നു.
ടാര്‍ട്ടാറിക് അമ്ലം ചൂടാക്കുമ്പോള്‍ പൈറൂവിക് അമ്ലം ഉണ്ടാവുന്നു.
റോച്ചലേ ലവണം (Rochelle salt) അഥവാ സോഡിയം പൊട്ടാസിയം ഡി (+) ടാര്‍ട്ടാറേറ്റ് (Na K C4H4O6.4H2O), ടാര്‍ട്ടാര്‍ എമറ്റിക് അഥവാ പൊട്ടാസിയം ആന്‍റ്റിമൊണയില്‍ ഡി (+) ടാര്‍ട്ടാറേറ്റ് [K (SbO)C4H4O6]½ H2O എന്നിവയാണ് ടാര്‍ട്ടാറിക് അമ്ലത്തിന്റെ ഏറ്റവും ഉപയോഗപ്രദമായ സംയുക്തങ്ങള്‍. അമ്ലവും ടാര്‍ട്ടാര്‍ എമറ്റിക്കും ചായം മുക്കല്‍, അച്ചടി എന്നിവയില്‍ ഒരു വര്‍ണബന്ധകമായി ഉപയോഗിക്കാറുണ്ട്. ലഘുപാനീയങ്ങളുടെ നിര്‍മാണത്തിലും ടാര്‍ട്ടാറിക് അമ്ലം ഉപയോഗിച്ചു വരുന്നു. ടാര്‍ട്ടാര്‍ എമറ്റിക് വൈദ്യശാസ്ത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഔഷധമാണ്. ഒരു വമനകാരി എന്ന നിലയിലും, കാലാ ആസാറി (കാളജ്വരം)ന്റെ ചികിത്സയ്ക്കും ഇത് ഉപയോഗിച്ചുവരുന്നു. എന്നാല്‍ കൂടിയ തോതില്‍ ഇത് വിഷമായി മാറാറുണ്ട്.