This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടഫ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ടഫ്  
+
=ടഫ് =
Tuff
Tuff
അഗ്നിപര്‍വതജന്യ ക്ഷാരീയ പദാര്‍ഥങ്ങള്‍ ഘനീഭവിച്ച് രൂപം കൊള്ളുന്ന ശില. അഗ്നിപര്‍വത വിസ്ഫോടനത്തിന്റെ ഫലമായി ഭൗമാന്തര്‍ഭാഗത്തുനിന്നു വിസര്‍ജിക്കപ്പെടുന്ന പൈറോക്ലാസ്റ്റിക് പദാര്‍ഥങ്ങളുടെ സാന്ദ്രീകരണം മൂലം രൂപാന്തരം പ്രാപിക്കുന്ന എല്ലാ ശിലകളെയും പൊതുവേ 'ടഫ്' എന്ന് വിളിക്കാറുണ്ടെങ്കിലും, നിയതാര്‍ഥത്തില്‍ 4 മി. മീറ്ററിന് താഴെ മാത്രം വലുപ്പമുള്ള ക്ഷാരീയ ഘടകങ്ങളില്‍ നിന്നു രൂപംകൊള്ളുന്ന ശിലയാണ് യഥാര്‍ഥ ടഫ്. ശിലാഘടകങ്ങളുടെ വലുപ്പവ്യത്യാസത്തെ ആസ്പദമാക്കി ടഫിനെ 'ലാപില്ലി ടഫ്' (Lapilli Tuff), 'അഗ്നിപര്‍വതബ്രസിയ', 'അഗ്ലോമെറേറ്റ്' എന്നിങ്ങനെ മൂന്നായി വര്‍ഗീകരിച്ചിരിക്കുന്നു.  

ലാവയില്‍ ലയിച്ചുചേര്‍ന്നിരിക്കുന്ന വാതകാംശത്തിന്റെ പരിമാണമാണ് വിസ്ഫോടനത്തിന്റെ തീവ്രതയെയും അടിസ്ഥാനഘടകപദാര്‍ഥങ്ങളുടെ വലുപ്പത്തെയും നിര്‍ണയിക്കുന്ന പ്രധാന ഘടകം. സാന്ദ്രതയും ഭാരവും കൂടിയ 'പൈറോക്ളാസ്റ്റിക' പദാര്‍ഥങ്ങള്‍ അഗ്നിപര്‍വത നാളിക്കു സമീപം നിക്ഷേപിക്കപ്പെടുമ്പോള്‍, ഭാരം കുറഞ്ഞവ വായുപ്രവാഹത്തിന്റെ ഗതിക്കനുസൃതമായി നീക്കം ചെയ്യപ്പെടുകയും ആയിരത്തിലധികം കി.മീ. അകലെ വരെ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. കാറ്റിനാല്‍ നീക്കം ചെയ്യുന്ന ക്ഷാരീയ പദാര്‍ഥങ്ങളില്‍ ഗണ്യമായൊരളവ് സമുദ്രത്തില്‍ ചെന്നടിയാറുണ്ട്. ഇവയില്‍ ഭൂരിഭാഗവും പില്‍ക്കാലത്ത് ഷേയ് ല്‍, മണല്‍ക്കല്ല്, ചുണ്ണാമ്പുകല്ല് തുടങ്ങിയ ശിലകളുടെ ഭാഗമായിത്തീരുന്നു. വരണ്ട ഭൂപ്രദേശങ്ങളിലും മറ്റും നിക്ഷേപിക്കപ്പെടുന്ന ക്ഷാരീയ പദാര്‍ഥങ്ങള്‍ മഴവെള്ളവും നദീജലവും നടത്തുന്ന അപരദനത്തിന് വിധേയമായി സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് നീക്കം ചെയ്യപ്പെടുകയും കാലാന്തരത്തില്‍ 'ഹൈബ്രിഡ് ടഫ്' എന്ന സ്തരീകൃത അവസാദശിലയായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു.  
+
ലാവയില്‍ ലയിച്ചുചേര്‍ന്നിരിക്കുന്ന വാതകാംശത്തിന്റെ പരിമാണമാണ് വിസ്ഫോടനത്തിന്റെ തീവ്രതയെയും അടിസ്ഥാനഘടകപദാര്‍ഥങ്ങളുടെ വലുപ്പത്തെയും നിര്‍ണയിക്കുന്ന പ്രധാന ഘടകം. സാന്ദ്രതയും ഭാരവും കൂടിയ 'പൈറോക്ലാസ്റ്റിക' പദാര്‍ഥങ്ങള്‍ അഗ്നിപര്‍വത നാളിക്കു സമീപം നിക്ഷേപിക്കപ്പെടുമ്പോള്‍, ഭാരം കുറഞ്ഞവ വായുപ്രവാഹത്തിന്റെ ഗതിക്കനുസൃതമായി നീക്കം ചെയ്യപ്പെടുകയും ആയിരത്തിലധികം കി.മീ. അകലെ വരെ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. കാറ്റിനാല്‍ നീക്കം ചെയ്യുന്ന ക്ഷാരീയ പദാര്‍ഥങ്ങളില്‍ ഗണ്യമായൊരളവ് സമുദ്രത്തില്‍ ചെന്നടിയാറുണ്ട്. ഇവയില്‍ ഭൂരിഭാഗവും പില്‍ക്കാലത്ത് ഷേയ് ല്‍, മണല്‍ക്കല്ല്, ചുണ്ണാമ്പുകല്ല് തുടങ്ങിയ ശിലകളുടെ ഭാഗമായിത്തീരുന്നു. വരണ്ട ഭൂപ്രദേശങ്ങളിലും മറ്റും നിക്ഷേപിക്കപ്പെടുന്ന ക്ഷാരീയ പദാര്‍ഥങ്ങള്‍ മഴവെള്ളവും നദീജലവും നടത്തുന്ന അപരദനത്തിന് വിധേയമായി സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് നീക്കം ചെയ്യപ്പെടുകയും കാലാന്തരത്തില്‍ 'ഹൈബ്രിഡ് ടഫ്' എന്ന സ്തരീകൃത അവസാദശിലയായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു.  
രാസസംയോഗത്തിന്റെ അടിസ്ഥാനത്തില്‍ ടഫിനെ മൂന്നിനങ്ങളായി വിഭജിക്കാം; (i) റൈയോളിറ്റിക് ടഫ്, (ii) ട്രക്കിറ്റിക് ടഫ്, (iii) അന്‍ഡിസിറ്റിക് ടഫ്. ടഫിലെ സ്ഫടികശിലാഘടകങ്ങളുടെ അനുപാതമാണ് ഈ ശിലയുടെ വര്‍ഗീകരണത്തിന് ആസ്പദമായ മറ്റൊരുപാധി. സ്ഫടിക-ശിലാഘടകങ്ങളുടെ അനുപാതത്തെ അടിസ്ഥാനപ്പെടുത്തി ടഫിനെ വിട്രിക് ടഫ്, ക്രിസ്റ്റല്‍ ടഫ്, ലിഥിക് ടഫ് എന്നിങ്ങനെയും മൂന്നായി തരംതിരിച്ചിട്ടുണ്ട്.

Current revision as of 08:17, 16 ഡിസംബര്‍ 2008

ടഫ്

Tuff

അഗ്നിപര്‍വതജന്യ ക്ഷാരീയ പദാര്‍ഥങ്ങള്‍ ഘനീഭവിച്ച് രൂപം കൊള്ളുന്ന ശില. അഗ്നിപര്‍വത വിസ്ഫോടനത്തിന്റെ ഫലമായി ഭൗമാന്തര്‍ഭാഗത്തുനിന്നു വിസര്‍ജിക്കപ്പെടുന്ന പൈറോക്ലാസ്റ്റിക് പദാര്‍ഥങ്ങളുടെ സാന്ദ്രീകരണം മൂലം രൂപാന്തരം പ്രാപിക്കുന്ന എല്ലാ ശിലകളെയും പൊതുവേ 'ടഫ്' എന്ന് വിളിക്കാറുണ്ടെങ്കിലും, നിയതാര്‍ഥത്തില്‍ 4 മി. മീറ്ററിന് താഴെ മാത്രം വലുപ്പമുള്ള ക്ഷാരീയ ഘടകങ്ങളില്‍ നിന്നു രൂപംകൊള്ളുന്ന ശിലയാണ് യഥാര്‍ഥ ടഫ്. ശിലാഘടകങ്ങളുടെ വലുപ്പവ്യത്യാസത്തെ ആസ്പദമാക്കി ടഫിനെ 'ലാപില്ലി ടഫ്' (Lapilli Tuff), 'അഗ്നിപര്‍വതബ്രസിയ', 'അഗ്ലോമെറേറ്റ്' എന്നിങ്ങനെ മൂന്നായി വര്‍ഗീകരിച്ചിരിക്കുന്നു.

ലാവയില്‍ ലയിച്ചുചേര്‍ന്നിരിക്കുന്ന വാതകാംശത്തിന്റെ പരിമാണമാണ് വിസ്ഫോടനത്തിന്റെ തീവ്രതയെയും അടിസ്ഥാനഘടകപദാര്‍ഥങ്ങളുടെ വലുപ്പത്തെയും നിര്‍ണയിക്കുന്ന പ്രധാന ഘടകം. സാന്ദ്രതയും ഭാരവും കൂടിയ 'പൈറോക്ലാസ്റ്റിക' പദാര്‍ഥങ്ങള്‍ അഗ്നിപര്‍വത നാളിക്കു സമീപം നിക്ഷേപിക്കപ്പെടുമ്പോള്‍, ഭാരം കുറഞ്ഞവ വായുപ്രവാഹത്തിന്റെ ഗതിക്കനുസൃതമായി നീക്കം ചെയ്യപ്പെടുകയും ആയിരത്തിലധികം കി.മീ. അകലെ വരെ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. കാറ്റിനാല്‍ നീക്കം ചെയ്യുന്ന ക്ഷാരീയ പദാര്‍ഥങ്ങളില്‍ ഗണ്യമായൊരളവ് സമുദ്രത്തില്‍ ചെന്നടിയാറുണ്ട്. ഇവയില്‍ ഭൂരിഭാഗവും പില്‍ക്കാലത്ത് ഷേയ് ല്‍, മണല്‍ക്കല്ല്, ചുണ്ണാമ്പുകല്ല് തുടങ്ങിയ ശിലകളുടെ ഭാഗമായിത്തീരുന്നു. വരണ്ട ഭൂപ്രദേശങ്ങളിലും മറ്റും നിക്ഷേപിക്കപ്പെടുന്ന ക്ഷാരീയ പദാര്‍ഥങ്ങള്‍ മഴവെള്ളവും നദീജലവും നടത്തുന്ന അപരദനത്തിന് വിധേയമായി സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് നീക്കം ചെയ്യപ്പെടുകയും കാലാന്തരത്തില്‍ 'ഹൈബ്രിഡ് ടഫ്' എന്ന സ്തരീകൃത അവസാദശിലയായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു.

രാസസംയോഗത്തിന്റെ അടിസ്ഥാനത്തില്‍ ടഫിനെ മൂന്നിനങ്ങളായി വിഭജിക്കാം; (i) റൈയോളിറ്റിക് ടഫ്, (ii) ട്രക്കിറ്റിക് ടഫ്, (iii) അന്‍ഡിസിറ്റിക് ടഫ്. ടഫിലെ സ്ഫടികശിലാഘടകങ്ങളുടെ അനുപാതമാണ് ഈ ശിലയുടെ വര്‍ഗീകരണത്തിന് ആസ്പദമായ മറ്റൊരുപാധി. സ്ഫടിക-ശിലാഘടകങ്ങളുടെ അനുപാതത്തെ അടിസ്ഥാനപ്പെടുത്തി ടഫിനെ വിട്രിക് ടഫ്, ക്രിസ്റ്റല്‍ ടഫ്, ലിഥിക് ടഫ് എന്നിങ്ങനെയും മൂന്നായി തരംതിരിച്ചിട്ടുണ്ട്.

ദ്രവലാവയുടെ (liquid lava) വിസ്ഫോടനഫലമായാണ് വിട്രിക് ടഫ് രൂപംകൊള്ളുന്നത്. ലാവയില്‍ അന്തര്‍ലീനമായിരിക്കുന്ന വികസിത ക്രിസ്റ്റലുകള്‍ വിസ്ഫോടനത്തിന്റെ ആഘാതത്താല്‍ ഛിന്നഭിന്നമാകുകയും അവയുടെ അതിസൂക്ഷ്മ ഘടകങ്ങള്‍ ഘനീഭവിക്കുകയും ചെയ്യുന്നതിന്റെ ഫലമായാണ് ക്രിസ്റ്റല്‍ ടഫ് ഉണ്ടാകുന്നത്.

അഗ്നിപര്‍വതസ്ഫോടനത്താല്‍ ചിതറിത്തെറിക്കുന്ന ഖരശിലയുടെ വിഘടിതശകലങ്ങളാണ് ലിഥിക് ടഫിലെ അടിസ്ഥാനഘടകങ്ങള്‍. ഖരശിലാഘടകങ്ങള്‍ക്കു പുറമേ അവസാദ-കായാന്തരശിലകളുടെ അവശിഷ്ടങ്ങളും ഇതില്‍ ചേരാറുണ്ട്.

ടഫ് ഉള്‍പ്പെടെയുള്ള ക്ഷാരീയ നിക്ഷേപങ്ങള്‍ മാറ്റത്തിന് വിധേയമാകാനുള്ള പ്രവണത വളരെ കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്നു. ടഫിലെ നല്ലൊരു ശ.മാ. സ്ഫടികാംശം അതിസൂക്ഷ്മ സിലിക്കയോ, ഫെല്‍സ്പാറോ ആയി പുനഃക്രിസ്റ്റലീകരണത്തിനു വിധേയമാകുമ്പോള്‍, റൈയോളിറ്റിക് സ്ഫടികം ക്ലേ ധാതുക്കളായി പരിവര്‍ത്തനം ചെയ്യപ്പെടുകയും 'ബെന്‍ടൊണൈറ്റ്' (Bentonite) എന്ന ശില രൂപം കൊള്ളുകയും ചെയ്യുന്നു. തവിട്ടുനിറമുള്ള ബസാള്‍ട്ടിക് സ്ഫടികം ജലവുമായി സംയോജിക്കുമ്പോള്‍ മഞ്ഞനിറത്തിലുള്ള പലഗൊണൈറ്റ് ഉണ്ടാവുക സ്വാഭാവികമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%AB%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍