This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടംബ്ലിങ് മില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 

Current revision as of 08:12, 16 ഡിസംബര്‍ 2008

ടംബ്ലിങ് മില്‍

Tumbling mill

പാറക്കഷണങ്ങളെയും അതുപോലുള്ള വസ്തുക്കളെയും ചെറിയ കഷണങ്ങളാക്കാനും പൊടിക്കാനും ഉപയോഗിക്കുന്ന യന്ത്രം. ഇതിന്റെ കുത്തനെയുള്ള അച്ചുതണ്ടില്‍ ഒരു ഡ്രം അഥവാ ഷെല്‍ ഉറപ്പിച്ചിട്ടുണ്ടാകും. മില്ലിന്റെ ഒരറ്റത്തുകൂടി ചെറുതാക്കേണ്ട പദാ ര്‍ഥം കടത്തിവിടുന്നു. ഇവയോടുകൂടി ചെറിയ ഇരുമ്പു പന്തുകള്‍ അഥവാ ഗോളകങ്ങള്‍ കൂടി കലര്‍ത്തിയശേഷം ഡ്രമ്മിനെ ഭ്രമണം ചെയ്യിക്കുമ്പോള്‍ പദാര്‍ഥവും ഇരുമ്പു പന്തുകളും തമ്മില്‍ ഉരസി ക്രമേണ പദാര്‍ഥത്തിനു തേയ്മാനം സംഭവിച്ച് അതിന്റെ ആകൃതി ചെറുതായിത്തീരുന്നു. പൊടിക്കേണ്ടതോ ചെറുതാക്കേണ്ടതോ ആയ പദാര്‍ഥത്തിന്റെ രൂപവൈവിധ്യത്തെ അടിസ്ഥാനമാക്കി ടംബ്ളിങ് മില്ലിനെ പല ഇനങ്ങളായി തരംതിരിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍