This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡള്ളസ്, ജോണ്‍ ഫോസ്റ്റര്‍ (1888 - 1959)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ഡള്ളസ്, ജോണ്‍ ഫോസ്റ്റര്‍ (1888 - 1959) ഊഹഹല, ഖീവി എീലൃെേ യു. എസ്സിലെ മുന്‍ സ്റ്റ...) |
(→ഡള്ളസ്, ജോണ്‍ ഫോസ്റ്റര്‍ (1888 - 1959)) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | ഡള്ളസ്, ജോണ്‍ ഫോസ്റ്റര്‍ (1888 - 1959) | + | =ഡള്ളസ്, ജോണ്‍ ഫോസ്റ്റര്‍ (1888 - 1959)= |
- | + | Dulles, John Foster | |
+ | |||
യു. എസ്സിലെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി. കര്‍ക്കശക്കാരനായും തന്ത്രശാലിയായും അറിയപ്പെട്ടിരുന്ന ഈ നയതന്ത്രജ്ഞന്‍, ഐസ നോവര്‍ പ്രസിഡന്റായിരുന്നപ്പോള്‍ 1953 മുതല്‍ 1959 വരെയാണ് അധികാരത്തിലിരുന്നത്. ശീതസമരകാലത്ത് യു. എസ്സിന്റെ വിദേശനയ രൂപവത്കരണത്തില്‍ ഇദ്ദേഹം പ്രധാന പങ്കു വഹിച്ചിരുന്നു. | യു. എസ്സിലെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി. കര്‍ക്കശക്കാരനായും തന്ത്രശാലിയായും അറിയപ്പെട്ടിരുന്ന ഈ നയതന്ത്രജ്ഞന്‍, ഐസ നോവര്‍ പ്രസിഡന്റായിരുന്നപ്പോള്‍ 1953 മുതല്‍ 1959 വരെയാണ് അധികാരത്തിലിരുന്നത്. ശീതസമരകാലത്ത് യു. എസ്സിന്റെ വിദേശനയ രൂപവത്കരണത്തില്‍ ഇദ്ദേഹം പ്രധാന പങ്കു വഹിച്ചിരുന്നു. | ||
- | അലന്‍ മക് ഡള്ളസിന്റേയും എഡിത്ത് ഫോസ്റ്റര്‍ ഡള്ളസിന്റേയും മകനായി 1888 ഫെ. 25-ന് ഇദ്ദേഹം വാഷിങ്ടണില്‍ ജനിച്ചു. 1911-ല്‍ നിയമപഠനം പൂര്‍ത്തിയാക്കി അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ട ഇദ്ദേഹം അന്താരാഷ്ട്രനിയമങ്ങളില്‍ നിപുണനായിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത് വാര്‍ ട്രേഡ് ബോര്‍ഡുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. പാരിസ് സമാധാന സമ്മേളന(1919)ത്തിലേക്കുള്ള യു. എസ്. പ്രതിനിധി സംഘത്തിന്റെ കോണ്‍സല്‍ ഡള്ളസ് ആയിരുന്നു. 1920-കളിലും 30-കളിലും അന്താരാഷ്ട്രനിയമരംഗത്ത് ഇദ്ദേഹം പ്രാമുഖ്യം നേടിയിരുന്നു. 1945-ലെ സാന്‍ഫ്രാന്‍സിസ്കോ സമ്മേളനത്തിലേക്കും യു. എന്‍. ജനറല്‍ | + | |
- | ഇദ്ദേഹം 1953 ജനു. 21-ന് സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതനായി. | + | അലന്‍ മക് ഡള്ളസിന്റേയും എഡിത്ത് ഫോസ്റ്റര്‍ ഡള്ളസിന്റേയും മകനായി 1888 ഫെ. 25-ന് ഇദ്ദേഹം വാഷിങ്ടണില്‍ ജനിച്ചു. 1911-ല്‍ നിയമപഠനം പൂര്‍ത്തിയാക്കി അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ട ഇദ്ദേഹം അന്താരാഷ്ട്രനിയമങ്ങളില്‍ നിപുണനായിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത് വാര്‍ ട്രേഡ് ബോര്‍ഡുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. പാരിസ് സമാധാന സമ്മേളന(1919)ത്തിലേക്കുള്ള യു. എസ്. പ്രതിനിധി സംഘത്തിന്റെ കോണ്‍സല്‍ ഡള്ളസ് ആയിരുന്നു. 1920-കളിലും 30-കളിലും അന്താരാഷ്ട്രനിയമരംഗത്ത് ഇദ്ദേഹം പ്രാമുഖ്യം നേടിയിരുന്നു. 1945-ലെ സാന്‍ഫ്രാന്‍സിസ്കോ സമ്മേളനത്തിലേക്കും യു. എന്‍. ജനറല്‍ അസംബ്ലിയിലേക്ക് 1946,47,48,50 എന്നീ വര്‍ഷങ്ങളിലും യു. എസ്സിന്റെ പ്രതിനിധിയായിരുന്നിട്ടുണ്ട്. ലണ്ടനിലും (1945) മോസ്കോയിലും(1947) പാരിസിലും (1949) നടന്ന വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനങ്ങളില്‍ സെക്രട്ടറി ഒഫ് സ്റ്റേറ്റിന്റെ പ്രത്യേക ഉപദേഷ്ടാവായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1949-ല്‍ ചുരുങ്ങിയ കാലത്തേക്ക് സെനറ്റിലും ഇദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. 1951-ല്‍ ജപ്പാനുമായുള്ള സമാധാനസന്ധിക്ക് കൂടിയാലോചന നടത്തിയിരുന്നത് ഡള്ളസായിരുന്നു. |
+ | [[Image:Dulles-John.png|left|thumb|ജോണ്‍ ഫോസ്റ്റര്‍ ഡള്ളസ്]] | ||
+ | |||
+ | ഇദ്ദേഹം 1953 ജനു. 21-ന് സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതനായി. രണ്ടാം ലോകയുദ്ധത്തിനു ശേഷം സോവിയറ്റ് യൂണിയനില്‍ നിന്നും ശക്തമായ വെല്ലുവിളികള്‍ ഐസനോവറുടെ ഭരണകൂടത്തിന് നേരിടേണ്ടിവന്നു. സോവിയറ്റ് യൂണിയന്റേയും കമ്യൂണിസത്തിന്റേയും ബദ്ധശത്രുവായിരുന്നു ഡള്ളസ്. കമ്യൂണിസത്തെ തളയ്ക്കുക എന്ന നയമാണ് ഇദ്ദേഹം പിന്തുടര്‍ന്നു വന്നത്. സിയാറ്റോ (SEATO 1954) സെന്റോ (CENTO, 1955) തുടങ്ങിയ സൈനിക സഖ്യങ്ങള്‍ ഇദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ ഉടലെടുത്തവയാണ്. ഈജിപ്തിലെ അസ്വാന്‍ അണക്കെട്ടിന് യു. എസ്. സാമ്പത്തിക സഹായം നിഷേധിച്ചതും ഈജിപ്ത് സൂയസ്തോട് ദേശവത്കരിച്ചതും ഈജിപ്തിനെതിരെ ബ്രിട്ടനും, ഫ്രാന്‍സും, ഇസ്രായേലും ആക്രമണം നടത്താന്‍ തുനിഞ്ഞതും അതു നടപ്പിലാകാതിരുന്നതും ഡള്ളസിനു കൂടി പങ്കുണ്ടായിരുന്ന അക്കാലത്തെ ശ്രദ്ധേയങ്ങളായ അന്താരാഷ്ട്ര സംഭവവികാസങ്ങളായിരുന്നു. മധ്യപൂര്‍വദേശത്തെ കമ്യൂണിസ്റ്റു പ്രഭാവം തടയാന്‍ ലക്ഷ്യമിട്ട ഐസനോവര്‍ സിദ്ധാന്തം രൂപകല്പന ചെയ്യുന്നതിലും ഇദ്ദേഹം ശക്തമായ പങ്കുവഹിച്ചിരുന്നു. അനാരോഗ്യം കാരണം 1959 ഏ. 15-ന് ഇദ്ദേഹം സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിച്ചു. 1959 മേയ് 24-ന് ഇദ്ദേഹം വാഷിങ്ടണില്‍ മരണമടഞ്ഞു. | ||
+ | |||
(എസ്. രാമചന്ദ്രന്‍ നായര്‍, സ. പ.) | (എസ്. രാമചന്ദ്രന്‍ നായര്‍, സ. പ.) |
Current revision as of 07:17, 11 ഡിസംബര്‍ 2008
ഡള്ളസ്, ജോണ്‍ ഫോസ്റ്റര്‍ (1888 - 1959)
Dulles, John Foster
യു. എസ്സിലെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി. കര്‍ക്കശക്കാരനായും തന്ത്രശാലിയായും അറിയപ്പെട്ടിരുന്ന ഈ നയതന്ത്രജ്ഞന്‍, ഐസ നോവര്‍ പ്രസിഡന്റായിരുന്നപ്പോള്‍ 1953 മുതല്‍ 1959 വരെയാണ് അധികാരത്തിലിരുന്നത്. ശീതസമരകാലത്ത് യു. എസ്സിന്റെ വിദേശനയ രൂപവത്കരണത്തില്‍ ഇദ്ദേഹം പ്രധാന പങ്കു വഹിച്ചിരുന്നു.
അലന്‍ മക് ഡള്ളസിന്റേയും എഡിത്ത് ഫോസ്റ്റര്‍ ഡള്ളസിന്റേയും മകനായി 1888 ഫെ. 25-ന് ഇദ്ദേഹം വാഷിങ്ടണില്‍ ജനിച്ചു. 1911-ല്‍ നിയമപഠനം പൂര്‍ത്തിയാക്കി അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ട ഇദ്ദേഹം അന്താരാഷ്ട്രനിയമങ്ങളില്‍ നിപുണനായിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത് വാര്‍ ട്രേഡ് ബോര്‍ഡുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. പാരിസ് സമാധാന സമ്മേളന(1919)ത്തിലേക്കുള്ള യു. എസ്. പ്രതിനിധി സംഘത്തിന്റെ കോണ്‍സല്‍ ഡള്ളസ് ആയിരുന്നു. 1920-കളിലും 30-കളിലും അന്താരാഷ്ട്രനിയമരംഗത്ത് ഇദ്ദേഹം പ്രാമുഖ്യം നേടിയിരുന്നു. 1945-ലെ സാന്‍ഫ്രാന്‍സിസ്കോ സമ്മേളനത്തിലേക്കും യു. എന്‍. ജനറല്‍ അസംബ്ലിയിലേക്ക് 1946,47,48,50 എന്നീ വര്‍ഷങ്ങളിലും യു. എസ്സിന്റെ പ്രതിനിധിയായിരുന്നിട്ടുണ്ട്. ലണ്ടനിലും (1945) മോസ്കോയിലും(1947) പാരിസിലും (1949) നടന്ന വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനങ്ങളില്‍ സെക്രട്ടറി ഒഫ് സ്റ്റേറ്റിന്റെ പ്രത്യേക ഉപദേഷ്ടാവായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1949-ല്‍ ചുരുങ്ങിയ കാലത്തേക്ക് സെനറ്റിലും ഇദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. 1951-ല്‍ ജപ്പാനുമായുള്ള സമാധാനസന്ധിക്ക് കൂടിയാലോചന നടത്തിയിരുന്നത് ഡള്ളസായിരുന്നു.
ഇദ്ദേഹം 1953 ജനു. 21-ന് സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതനായി. രണ്ടാം ലോകയുദ്ധത്തിനു ശേഷം സോവിയറ്റ് യൂണിയനില്‍ നിന്നും ശക്തമായ വെല്ലുവിളികള്‍ ഐസനോവറുടെ ഭരണകൂടത്തിന് നേരിടേണ്ടിവന്നു. സോവിയറ്റ് യൂണിയന്റേയും കമ്യൂണിസത്തിന്റേയും ബദ്ധശത്രുവായിരുന്നു ഡള്ളസ്. കമ്യൂണിസത്തെ തളയ്ക്കുക എന്ന നയമാണ് ഇദ്ദേഹം പിന്തുടര്‍ന്നു വന്നത്. സിയാറ്റോ (SEATO 1954) സെന്റോ (CENTO, 1955) തുടങ്ങിയ സൈനിക സഖ്യങ്ങള്‍ ഇദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ ഉടലെടുത്തവയാണ്. ഈജിപ്തിലെ അസ്വാന്‍ അണക്കെട്ടിന് യു. എസ്. സാമ്പത്തിക സഹായം നിഷേധിച്ചതും ഈജിപ്ത് സൂയസ്തോട് ദേശവത്കരിച്ചതും ഈജിപ്തിനെതിരെ ബ്രിട്ടനും, ഫ്രാന്‍സും, ഇസ്രായേലും ആക്രമണം നടത്താന്‍ തുനിഞ്ഞതും അതു നടപ്പിലാകാതിരുന്നതും ഡള്ളസിനു കൂടി പങ്കുണ്ടായിരുന്ന അക്കാലത്തെ ശ്രദ്ധേയങ്ങളായ അന്താരാഷ്ട്ര സംഭവവികാസങ്ങളായിരുന്നു. മധ്യപൂര്‍വദേശത്തെ കമ്യൂണിസ്റ്റു പ്രഭാവം തടയാന്‍ ലക്ഷ്യമിട്ട ഐസനോവര്‍ സിദ്ധാന്തം രൂപകല്പന ചെയ്യുന്നതിലും ഇദ്ദേഹം ശക്തമായ പങ്കുവഹിച്ചിരുന്നു. അനാരോഗ്യം കാരണം 1959 ഏ. 15-ന് ഇദ്ദേഹം സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിച്ചു. 1959 മേയ് 24-ന് ഇദ്ദേഹം വാഷിങ്ടണില്‍ മരണമടഞ്ഞു.
(എസ്. രാമചന്ദ്രന്‍ നായര്‍, സ. പ.)