This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡച്ചു നാടക വേദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഡച്ചു നാടക വേദി)
 
വരി 10: വരി 10:
മുഖ്യമായും വിദേശനാടകങ്ങള്‍ അവതരിപ്പിച്ചിരുന്ന ഡച്ച് നാടകവേദിയില്‍ 1950-കളിലാണ് ഒരു പരിവര്‍ത്തനം ഉണ്ടായത്. 'തിയെറ്റര്‍ സ്റ്റേജ് 'കമ്പനിയുടെ ഉടമയായ കീസ്വാന്‍ ഈഴ്സല്‍ സമകാലികരായ ബെക്കറ്റിന്റേയും അയനെസ്കോയുടേയും ഡമോവിന്റേയും മറ്റും നാടകങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതേത്തുടര്‍ന്ന് 'ഹേഗ് കോമഡി തിയെറ്ററിന്റെ' ഉടമയായ പോള്‍ സ്റ്റീന്‍ ബെര്‍ഗനും സമകാലിക വിഷയങ്ങളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ചു. നാടകവേദിക്കു ചുറ്റും കാണികളെ അണിനിരത്തുന്ന സമ്പ്രദായവും ഇക്കാലത്താണ് തുടങ്ങിയത്.  

-
[[Image:Dutch-Drama-2.png|200px|right|thumb|ഇബ്സന്റെ ഹെഡ്ഡാ ഗാബ് ളര്‍-ലെ ഒരു രംഗം]]
+
 
1960-കളുടെ അവസാനം അരങ്ങേറിയ 'പ്രോവോ മൂവ്മെന്റ്' ഹാസ്യനാടകങ്ങളിലൂടെ പരമ്പരാഗത നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി. ഈ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ പല ശ്രമങ്ങളും നടന്നുവെങ്കിലും 1968-ല്‍ ബെര്‍ലിനിലും പാരിസിലും നടന്ന വിദ്യാര്‍ഥി സമരങ്ങള്‍ ഡച്ച് യുവാക്കള്‍ക്കിടയിലും ജനാധിപത്യബോധം വര്‍ധിപ്പിക്കുകയും 'പ്രോവോ മൂവ്മെന്റ്' മുന്നോട്ടു പോവുകയും ചെയ്തു. ഇതോടൊപ്പം തന്നെ ബര്‍റ്റോള്‍ട്ട് ബ്രഷ്തിന്റെയും മറ്റും നാടകങ്ങള്‍ ഡച്ച് നാടക വേദിയില്‍ പുതു ചലനങ്ങള്‍ ഉളവാക്കി. ഗവണ്‍മെന്റ് സഹായം കൂടാതെ 1965-ല്‍ നിലവില്‍ വന്ന 'തിയെറ്റര്‍ എസൈഡ്' രാഷ്ട്രീയ പ്രശ്നങ്ങളും നാടകങ്ങള്‍ക്കു വിഷയമാക്കി.

വരി 26: വരി 26:
1979-കളില്‍ ഡച്ച് നാടകവേദിയില്‍ അവതരിപ്പിക്കപ്പെട്ട നാടകങ്ങളില്‍ ''എ മിഡ് സമ്മര്‍ നൈറ്റ്സ് ഡ്രീം (1973), ചെക്കോവിന്റെ ഇവാനോവ് (1974) ബ്രെഷ്തിന്റെ ദ് ഗുഡ് പെഴ്സന്‍ ഒഫ് സെറ്റ്സുവന്‍ (1975), ഡച്ച് ക്ളാസ്സിക് ആയ ലൂസിഫര്‍ (1979) എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു. കിങ്ലിയര്‍ (1981), അങ്കിള്‍ വന്യ (1984), ഇസ്രയേലി നാടകമായ ഗെറ്റോ (1988), ബ്രഷ്തിന്റെ മദര്‍കറേജ് (1987), ഹാംലെറ്റ് (1986), പിരാന്റെ ലോയുടെ 'നേക്കഡ് മാസ്ക്സ്' (1985), ഹാന്റ്കെയുടെ ദ് ലാസ്റ്റ് ഒഫ് ദ് ഇഗ്നൊറന്റ് (1989), ഇബ്സന്റെ ഹെഡ്ഡാ ഗാബ്ളര്‍ (1990)'' എന്നിവയാണ് എണ്‍പതുകളില്‍ അവതരിപ്പിക്കപ്പെട്ട ഏതാനും മുഖ്യനാടകങ്ങള്‍.

[[Image:Dutch-Drama-2.png|200px|left|thumb|ഇബ്സന്റെ ഹെഡ്ഡാ ഗാബ് ളര്‍-ലെ ഒരു രംഗം]]
''മലിഷ്യസ്, പ്ലഷര്‍ (1982), എ ഗുസ് ഹെഡ്(1991), ക്രാന്‍കിബേക്സ്'' തുടങ്ങിയ നാടകങ്ങള്‍ രചിച്ച ജൂഡിത്ത് ഹെഴ്സ്ബര്‍ഗ് ഡച്ചു നാടകവേദിയിലെ ഒരു പ്രമുഖ നാടകകൃത്താണ്. ഡച്ച് സര്‍വകലാശാലകളില്‍ നാടകപഠനത്തിന് പ്രത്യേക വകുപ്പുകളുണ്ടായത് രണ്ടാം ലോകയുദ്ധത്തിനു ശേഷമാണ്. 1964- ല്‍ ആംസ്റ്റര്‍ ഡാം സര്‍വകലാശാലയില്‍ 'ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡ്രമാറ്റിക് ആര്‍ട്ട്' രൂപീകരിക്കപ്പെട്ടു. ഉട്രെഷ്റ്റ് സര്‍വകലാശാലയിലെ 'ഡിപ്പാര്‍ട്ട്മെന്റ് ഒഫ് തിയെറ്റര്‍ റിസര്‍ച്ചും' ഈ രംഗത്ത് വിശദമായ പഠനങ്ങള്‍ നടത്തുന്നു. 'ജേണല്‍ ഒഫ് തിയെറ്റര്‍ റിസര്‍ച്ച്' ഇവിടെ നിന്നു പ്രസിദ്ധീകരിക്കുന്നുണ്ട്.

തിയെറ്റര്‍ നിരൂപണത്തിന് പലപത്രങ്ങളും മാസികകളും പ്രാധാന്യം കല്പിച്ചിരുന്നു. 'പീപ്പിള്‍സ് പേപ്പര്‍' 'എന്‍. ആര്‍. സി. ട്രേഡ് പേപ്പര്‍' എന്നിവയാണ് ഇവയില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഒരു 'തിയെറ്റര്‍ ഇയര്‍ ബുക്കും' ഏറെക്കാലമായി പ്രസിദ്ധീകരിച്ചു വരുന്നു. 1982- മുതല്‍ ഇന്റര്‍നാഷണല്‍ തിയെറ്ററിന്റെ ധനസഹായത്തോടെ അനേകം നാടകഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിബോയ്ര്‍, ഫ്രാന്‍സ് സ്ട്രിജാഡ്സ്, ജൂഡിത്ത് ഹെഴ്സ്ബര്‍ഗ് മുതലായ ഡച്ച് നാടക രചയിതാക്കളുടെ കൃതികള്‍ ഇവയില്‍ ഉള്‍പ്പെടുന്നു.

Current revision as of 07:21, 9 ഡിസംബര്‍ 2008

ഡച്ചു നാടക വേദി

നെതര്‍ലാന്‍ഡ്സിലെ നാടകവേദി. വടക്കു പടിഞ്ഞാറന്‍ യൂറോപ്പില്‍ സ്ഥിതി ചെയ്യുന്ന നെതര്‍ലാന്‍ഡ്സിലെ നിവാസികള്‍ കെല്‍റ്റുകളും, ജര്‍മന്‍കാരുമാണ്. 1579-ല്‍ സ്പെയിന്റെ ആധിപത്യത്തില്‍ നിന്നു വിമോചിതമായി റിപ്പബ്ലിക് ഒഫ് നെതര്‍ലാന്‍ഡ്സ് രൂപംകൊണ്ടു. 1795-ല്‍ നെപ്പോളിയന്റെ ഭരണകാലത്ത് ഫ്രഞ്ച് പ്രൊട്ടക്റ്ററേറ്റായി മാറുകയും പത്തൊന്‍പതാം നൂറ്റാണ്ടില്‍ കിങ്ഡം ഒഫ് നെതര്‍ലാന്‍ഡ്സ് നിലവില്‍ വരുകയും ചെയ്തു. ഒന്നാം ലോകയുദ്ധകാലത്ത് നിഷ്പക്ഷത പാലിച്ച നെതര്‍ലാന്‍ഡ്സിനെ രണ്ടാംലോകയുദ്ധകാലത്ത് ജര്‍മനി കീഴടക്കി. അനേകം ജൂതന്മാരുടെയും മറ്റും മരണത്തിന് ഇതിടയാക്കി.

ഹാംലെറ്റ്-ഒരു രംഗം

ഡച്ച് കലാകാരന്മാരുടെ സേവനം നാസി ആദര്‍ശങ്ങളുടെ പ്രചാരണത്തിന് ഉപയോഗപ്പെടുത്താമെന്ന് മനസ്സിലാക്കിയ ജര്‍മന്‍കാര്‍ അവരെ ഏറെ പ്രോത്സാഹിപ്പിച്ചു. നാടകവേദികള്‍ക്കും മറ്റുമുള്ള ധനസഹായം അനേകം മടങ്ങ് വര്‍ധിപ്പിച്ചതോടെ നാടകരംഗത്ത് പുത്തനുണര്‍വ് പ്രകടമായി. കലാകാരന്മാര്‍ക്ക് കൂടുതല്‍ സംരക്ഷണം ലഭിച്ചുവെങ്കിലും നാസികളുടെ സാംസ്കാരിക സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരായി. അതോടൊപ്പം തന്നെ ഒരു വിഭാഗം കലാകാരന്മാര്‍ ദേശീയബോധത്താല്‍ പ്രചോദിതരായി അണിയറയില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്തു.

മഹായുദ്ധകാലത്ത് മുഖ്യനാടകവേദി നടത്തിപ്പുകാരായ അല്‍ബര്‍ട്ട്വാന്‍ ദാല്‍സം, ജോഹന്‍ ഡിമിസ്റ്റര്‍, കോര്‍ ഹെര്‍മസ് മുതലായവര്‍ ഗവണ്‍മെന്റ് സഹായത്തോടെ രൂപീകരിച്ച നാടകകമ്പനികള്‍ക്കുവേണ്ടി വാദിച്ചു. 1945-ല്‍ രൂപം കൊണ്ട 'കൊമേഡിയ'നാടകവേദിയുടെ മേല്‍നോട്ടം ഹെര്‍മസിനാണ് ലഭിച്ചത്. അമേരിക്കന്‍ നാടകകൃത്തായ ടെന്നിസി വില്യംസിന്റെയും മറ്റും യഥാതഥ നാടകങ്ങള്‍ അവതരിപ്പിച്ച കൊമേഡിയ നാടകവേദി പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചു.

ചെക്കോവിന്റെ ഇവനോവ് നാടകത്തില്‍ നിന്ന്

മഹായുദ്ധത്തിനു ശേഷമുള്ള ആദ്യദശകങ്ങളില്‍ നെതര്‍ലാന്‍ഡ്സ് സാമ്പത്തികാഭിവ്യദ്ധി പ്രാപിക്കുകയും കൂടുതല്‍ നാടകക്കമ്പനികള്‍ രംഗത്തു വരികയും ചെയ്തു. 'ദ് ഹേഗ് കോമഡി തിയെറ്റര്‍'(1947-1988). 'റോട്ടര്‍ ഡാം സ്റ്റേജ് കമ്പനി' (1947-1962), 'ഡച്ച് കോമഡി തിയെറ്റര്‍' (1950-1971) എന്നിവ ഇവയിലുള്‍പ്പെടുന്നു. രാജ്യത്തിന്റെ പൂര്‍വമേഖലയില്‍ 'തിയെറ്റര്‍ സ്റ്റേജ് കമ്പനിയും' (1953-1988), ദക്ഷിണ മേഖലയില്‍ 'സതേണ്‍ സ്റ്റേജ് കമ്പനിയും' (1956-1958), ഉത്തരമേഖലയില്‍ 'നോര്‍തേണ്‍ കമ്പനി'യും (1966-1979) സജീവമായി പ്രവര്‍ത്തനം നടത്തി. വ്യത്യസ്ത ശൈലികള്‍ സ്വീകരിച്ചുവെങ്കിലും യുദ്ധാനന്തര നാടക കമ്പനികള്‍ സമൂഹത്തിന്റെ നന്മയെ ലാക്കാക്കിയാണ് കലാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മാനുഷിക പ്രശ്നങ്ങളും യുദ്ധത്തിന്റെ ദാര്‍ശനിക പ്രശ്നങ്ങളും ചര്‍ച്ചാവിഷയമാകുന്ന പ്രകൃഷ്ട നാടകങ്ങളാണ് അവര്‍ അവതരിപ്പിച്ചത്.

മുഖ്യമായും വിദേശനാടകങ്ങള്‍ അവതരിപ്പിച്ചിരുന്ന ഡച്ച് നാടകവേദിയില്‍ 1950-കളിലാണ് ഒരു പരിവര്‍ത്തനം ഉണ്ടായത്. 'തിയെറ്റര്‍ സ്റ്റേജ് 'കമ്പനിയുടെ ഉടമയായ കീസ്വാന്‍ ഈഴ്സല്‍ സമകാലികരായ ബെക്കറ്റിന്റേയും അയനെസ്കോയുടേയും ഡമോവിന്റേയും മറ്റും നാടകങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതേത്തുടര്‍ന്ന് 'ഹേഗ് കോമഡി തിയെറ്ററിന്റെ' ഉടമയായ പോള്‍ സ്റ്റീന്‍ ബെര്‍ഗനും സമകാലിക വിഷയങ്ങളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ചു. നാടകവേദിക്കു ചുറ്റും കാണികളെ അണിനിരത്തുന്ന സമ്പ്രദായവും ഇക്കാലത്താണ് തുടങ്ങിയത്.

1960-കളുടെ അവസാനം അരങ്ങേറിയ 'പ്രോവോ മൂവ്മെന്റ്' ഹാസ്യനാടകങ്ങളിലൂടെ പരമ്പരാഗത നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി. ഈ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ പല ശ്രമങ്ങളും നടന്നുവെങ്കിലും 1968-ല്‍ ബെര്‍ലിനിലും പാരിസിലും നടന്ന വിദ്യാര്‍ഥി സമരങ്ങള്‍ ഡച്ച് യുവാക്കള്‍ക്കിടയിലും ജനാധിപത്യബോധം വര്‍ധിപ്പിക്കുകയും 'പ്രോവോ മൂവ്മെന്റ്' മുന്നോട്ടു പോവുകയും ചെയ്തു. ഇതോടൊപ്പം തന്നെ ബര്‍റ്റോള്‍ട്ട് ബ്രഷ്തിന്റെയും മറ്റും നാടകങ്ങള്‍ ഡച്ച് നാടക വേദിയില്‍ പുതു ചലനങ്ങള്‍ ഉളവാക്കി. ഗവണ്‍മെന്റ് സഹായം കൂടാതെ 1965-ല്‍ നിലവില്‍ വന്ന 'തിയെറ്റര്‍ എസൈഡ്' രാഷ്ട്രീയ പ്രശ്നങ്ങളും നാടകങ്ങള്‍ക്കു വിഷയമാക്കി.

വിദേശനാടകങ്ങളില്‍ ഡച്ചുകാര്‍ക്കുള്ള താത്പര്യം ആധുനികകാലത്തും അവസാനിച്ചിട്ടില്ല. 1960 - കളില്‍ ദ് മിക്കി തിയെറ്ററും, യൂണിവേഴ്സിറ്റി തിയെറ്ററും അവതരിപ്പിച്ച വിദേശനാടകങ്ങള്‍ ഡച്ചു നാടകവേദിയില്‍ ശ്രദ്ധേയമായി. എങ്കിലും 1969-ല്‍ ഷെയ്ക്സ്പിയറുടെ ദ് ടെംപസ്റ്റ് അവതരിപ്പിക്കുമ്പോള്‍ തക്കാളി വലിച്ചെറിഞ്ഞ വിദ്യാര്‍ഥികളുടെ പ്രതിഷേധം പില്ക്കാലത്ത് കൂടുതല്‍ വ്യാപകമായി. 'ടൊമാറ്റോ ആക്ഷന്‍' എന്ന പേരിലാണ് ഈ സംഭവം പിന്നീടറിയപ്പെടുന്നത്. പരമ്പരാഗത ബൂര്‍ഷ്വാ തിയെറ്റര്‍ അവസാനിപ്പിച്ച് ജനകീയ തിയെറ്ററിനു രൂപം നല്‍കണമെന്നുള്ള സമരക്കാരുടെ ആവശ്യം ഏറെക്കുറെ അംഗീകരിക്കപ്പെട്ടു. വലിയ നാടകക്കമ്പനികളുടെ സ്ഥാനത്ത് ഓഡിയന്‍സ് കമ്പനിപോലുള്ള ചെറിയ കമ്പനികള്‍ രൂപം കൊണ്ടു. ജനകീയവല്‍ക്കരണത്തെ ആധാരമാക്കിയായിരുന്നു ഇവയുടെയെല്ലാം പ്രവര്‍ത്തനം. സാമൂഹികരാഷ്ട്രീയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന നാടകങ്ങള്‍ ഈ കമ്പനികള്‍ക്കു വേണ്ടി രചിക്കപ്പെട്ടു.

1970 - ല്‍ രൂപം കൊണ്ട 'ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ തിയെറ്റര്‍ റിസര്‍ച്ച്' നാടക രചന നടത്താന്‍ കവികളെയും നോവലിസ്റ്റുകളെയും പ്രേരിപ്പിച്ചു. ഇപ്രകാരമാണ് കവയിത്രിയായ ജൂഡിത്ത് ഹെഴ്സ്ബര്‍ഗ് നാടകരചന ആരംഭിച്ചത്. പുതിയ ഡച്ച് നാടകങ്ങള്‍ മാത്രം അവതരിപ്പിക്കാന്‍ 1973-ല്‍ 'സെന്റര്‍ സ്റ്റേജ് കമ്പനി' തീരുമാനിച്ചതോടെ പുതിയ നാടകകൃത്തുക്കളായ വിം ഷിപ്പേഴ്സ്, ഗൂസ്വ്ളൂഗല്‍, ടോണ്‍വോഴ്സ്റ്റന്‍ബോഷ് തുടങ്ങിയവരുടെ നാടകങ്ങള്‍ വിജയകരമായി അരങ്ങേറി. തിയെറ്റര്‍ ഷെഡ്, ലാന്‍റ്റേണ്‍ തുടങ്ങിയ സ്വതന്ത്രസ്റ്റുഡിയോകളും ഇക്കാലത്ത് രൂപം കൊള്ളുകയുണ്ടായി.

1972-ല്‍ നിലവില്‍ വന്ന 'ഹോസര്‍ ഒര്‍ക്കേറ്റര്‍ ' എന്ന മള്‍ട്ടിമീഡിയ തിയെറ്റര്‍ മറ്റു നാടക കമ്പനികളില്‍ നിന്നെല്ലാം വേറിട്ടു നിന്നു. പോപ് മ്യൂസിക്, ആക്രോബാറ്റിക്സ് മുതലായവയെല്ലാം ഉള്‍പ്പെടുത്തി പുതിയ പരീക്ഷണ നാടകങ്ങള്‍ അവതരിപ്പിച്ച ഈ കമ്പനിക്ക് സാമൂഹിക പ്രതിബദ്ധതയൊന്നുമുണ്ടായിരുന്നില്ല. അതേസമയം, മുഖ്യധാരാ നാടകവേദി ക്ളാസ്സിക്ക് കൃതികളെ സമകാലീന പശ്ചാത്തലത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിച്ചത്. ഇതിനു മുന്‍കൈ എടുത്തത് ഫ്രാന്‍സ് മരിജ്നെന്‍ എന്ന ഡച്ച് സംവിധായകനാണ്. ജാന്‍ജോറിസ് ലാമേഴ്സ്, ഗെറാഡ്ജന്‍ റിജ്ഡേഴ്സ്, ഫ്രാന്‍സ് സ്ട്രിജാഡ്സ് എന്നീ സംവിധായകരും ഇതേ പാത പിന്തുടര്‍ന്നു.

1970-കളില്‍ ഡച്ച് സാമ്പത്തിക സ്ഥിതി ക്ഷയിച്ചപ്പോള്‍ നാടകരംഗത്തും അതിന്റെ പ്രതിഫലനമുണ്ടായി. അധഃസ്ഥിതര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന നാടകങ്ങള്‍ താരതമ്യേന കുറയുകയും സാമൂഹിക പരിവര്‍ത്തനം ലക്ഷ്യമാക്കി ഒരു വിഭാഗം യുവാക്കള്‍ അക്രമത്തിലേയ്ക്കു തിരിയുകയും ചെയ്തു. ഇതോടെ പല നാടകക്കമ്പനികളും അടച്ചു പൂട്ടേണ്ട അവസ്ഥയിലായി.

1980-കളില്‍ നാടകരംഗത്തു മുന്നിട്ടു നിന്നത് സ്ത്രീവിമോചന വാദികളാണ്. 'മിറര്‍ തിയെറ്റ'റും (1980-84) 'പെര്‍സോണ തിയെറ്റ'റും (1985-88) വനിതകളോടുള്ള വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തി. വനിതകളെ മോശമായി ചിത്രീകരിക്കുന്ന നാടകക്കമ്പനികള്‍ക്കെതിരെയും അവര്‍ പ്രതിഷേധമുയര്‍ത്തി.

1990-കളില്‍ പരമ്പരാഗത നാടകങ്ങളുടേയും സാമൂഹിക നാടകങ്ങളുടേയും പ്രേക്ഷകര്‍ രണ്ടു ചേരികളിലായി തിരിഞ്ഞു നില്‍ക്കുന്ന അവസ്ഥ വന്നു. 1986-90 കാലയളവില്‍ നടന്ന സമ്മര്‍ ഫെസ്റ്റിവെലില്‍ എല്ലാതരത്തിലുമുള്ള നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.

1979-കളില്‍ ഡച്ച് നാടകവേദിയില്‍ അവതരിപ്പിക്കപ്പെട്ട നാടകങ്ങളില്‍ എ മിഡ് സമ്മര്‍ നൈറ്റ്സ് ഡ്രീം (1973), ചെക്കോവിന്റെ ഇവാനോവ് (1974) ബ്രെഷ്തിന്റെ ദ് ഗുഡ് പെഴ്സന്‍ ഒഫ് സെറ്റ്സുവന്‍ (1975), ഡച്ച് ക്ളാസ്സിക് ആയ ലൂസിഫര്‍ (1979) എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു. കിങ്ലിയര്‍ (1981), അങ്കിള്‍ വന്യ (1984), ഇസ്രയേലി നാടകമായ ഗെറ്റോ (1988), ബ്രഷ്തിന്റെ മദര്‍കറേജ് (1987), ഹാംലെറ്റ് (1986), പിരാന്റെ ലോയുടെ 'നേക്കഡ് മാസ്ക്സ്' (1985), ഹാന്റ്കെയുടെ ദ് ലാസ്റ്റ് ഒഫ് ദ് ഇഗ്നൊറന്റ് (1989), ഇബ്സന്റെ ഹെഡ്ഡാ ഗാബ്ളര്‍ (1990) എന്നിവയാണ് എണ്‍പതുകളില്‍ അവതരിപ്പിക്കപ്പെട്ട ഏതാനും മുഖ്യനാടകങ്ങള്‍.

ഇബ്സന്റെ ഹെഡ്ഡാ ഗാബ് ളര്‍-ലെ ഒരു രംഗം

മലിഷ്യസ്, പ്ലഷര്‍ (1982), എ ഗുസ് ഹെഡ്(1991), ക്രാന്‍കിബേക്സ് തുടങ്ങിയ നാടകങ്ങള്‍ രചിച്ച ജൂഡിത്ത് ഹെഴ്സ്ബര്‍ഗ് ഡച്ചു നാടകവേദിയിലെ ഒരു പ്രമുഖ നാടകകൃത്താണ്. ഡച്ച് സര്‍വകലാശാലകളില്‍ നാടകപഠനത്തിന് പ്രത്യേക വകുപ്പുകളുണ്ടായത് രണ്ടാം ലോകയുദ്ധത്തിനു ശേഷമാണ്. 1964- ല്‍ ആംസ്റ്റര്‍ ഡാം സര്‍വകലാശാലയില്‍ 'ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡ്രമാറ്റിക് ആര്‍ട്ട്' രൂപീകരിക്കപ്പെട്ടു. ഉട്രെഷ്റ്റ് സര്‍വകലാശാലയിലെ 'ഡിപ്പാര്‍ട്ട്മെന്റ് ഒഫ് തിയെറ്റര്‍ റിസര്‍ച്ചും' ഈ രംഗത്ത് വിശദമായ പഠനങ്ങള്‍ നടത്തുന്നു. 'ജേണല്‍ ഒഫ് തിയെറ്റര്‍ റിസര്‍ച്ച്' ഇവിടെ നിന്നു പ്രസിദ്ധീകരിക്കുന്നുണ്ട്.

തിയെറ്റര്‍ നിരൂപണത്തിന് പലപത്രങ്ങളും മാസികകളും പ്രാധാന്യം കല്പിച്ചിരുന്നു. 'പീപ്പിള്‍സ് പേപ്പര്‍' 'എന്‍. ആര്‍. സി. ട്രേഡ് പേപ്പര്‍' എന്നിവയാണ് ഇവയില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഒരു 'തിയെറ്റര്‍ ഇയര്‍ ബുക്കും' ഏറെക്കാലമായി പ്രസിദ്ധീകരിച്ചു വരുന്നു. 1982- മുതല്‍ ഇന്റര്‍നാഷണല്‍ തിയെറ്ററിന്റെ ധനസഹായത്തോടെ അനേകം നാടകഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിബോയ്ര്‍, ഫ്രാന്‍സ് സ്ട്രിജാഡ്സ്, ജൂഡിത്ത് ഹെഴ്സ്ബര്‍ഗ് മുതലായ ഡച്ച് നാടക രചയിതാക്കളുടെ കൃതികള്‍ ഇവയില്‍ ഉള്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍