This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രോഗസ്,പോമ്പിയസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഠൃീഴൌ, ജീാുലശൌ ബി.സി. ഒന്നാം നൂറ്റാില്‍ ജീവിച്ചിരുന്ന റോമന്‍ ചരിത്രകാ...)
 
വരി 1: വരി 1:
-
ഠൃീഴൌ, ജീാുലശൌ
+
=ട്രോഗസ്,പോമ്പിയസ്=
-
ബി.സി. ഒന്നാം നൂറ്റാില്‍ ജീവിച്ചിരുന്ന റോമന്‍ ചരിത്രകാരന്‍. റോമന്‍ ജനറലായിരുന്ന പോമ്പിയില്‍ നിന്നും ട്രോഗസിന്റെ പിതാമഹന്‍ പൌരത്വം സ്വീകരിച്ചിട്ടുായിരുന്നതിനാലാണ് ഇദ്ദേഹത്തിന്റെ പേരിനോടൊപ്പം പോമ്പിയസ് എന്നുകൂടി ചേര്‍ത്തിട്ടുള്ളതെന്നു കരുതപ്പെടുന്നു. ജൂലിയസ് സീസറുടെ സെക്രട്ടറിയായി ഇദ്ദേഹത്തിന്റെ പിതാവ് ജോലി നോക്കിയിരുന്നു. ഹിസ്റ്റോറിയെ ഫിലിപ്പിസെ (ഒശീൃശമല ജവശഹശുുശരമല) എന്ന ചരിത്രഗ്രന്ഥം ട്രോഗസ് രചിച്ചിട്ട്ു. ഫിലിപ്പ് രാമന്‍ ചക്രവര്‍ത്തി സ്ഥാപിച്ച മാസിഡോണിയന്‍ സാമ്രാജ്യത്തെപ്പറ്റിയുള്ള വിവരണം മുഖ്യ പ്രതിപാദ്യവിഷയമായതുകാാെണ് ഗ്രന്ഥത്തിന് ഇപ്രകാരം പേരുനല്‍കിയിട്ടുള്ളതെന്ന് അനുമാനിക്കുന്നു. 44 ചെറു ഗ്രന്ഥങ്ങളായി ഇതു തയ്യാറാക്കിയിരിക്കുന്നു. മൂലഗ്രന്ഥത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമേ കുകിട്ടിയിട്ടുള്ളൂ. ഇതിന്റെ സംഗ്രഹം ലഭ്യമാണ്. റോമിലെ തന്റെ സമകാലികനായിരുന്ന തിമാജിനസിന്റെ (ഠശാമഴലില) ഹിസ്റ്ററി ഒഫ് കിങ്സ് എന്ന ചരിത്രഗ്രന്ഥത്തില്‍നിന്നാകാം ട്രോഗസ് തന്റെ രചനയ്ക്കാവശ്യമായ സാമഗ്രികള്‍ ശേഖരിച്ചിട്ടുള്ളതെന്ന് കരുതപ്പെടുന്നു. ഡി അനിമാലിബസ് (ഉല മിശാമഹശയൌ) എന്ന ഒരു ജന്തുശാസ്ത്ര ഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ട്ു.
+
Trogus,Pompeius
 +
 
 +
ബി.സി. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന റോമന്‍ ചരിത്രകാരന്‍. റോമന്‍ ജനറലായിരുന്ന പോമ്പിയില്‍ നിന്നും ട്രോഗസിന്റെ പിതാമഹന്‍ പൗരത്വം സ്വീകരിച്ചിട്ടുണ്ടായിരുന്നതിനാലാണ് ഇദ്ദേഹത്തിന്റെ പേരിനോടൊപ്പം പോമ്പിയസ് എന്നുകൂടി ചേര്‍ത്തിട്ടുള്ളതെന്നു കരുതപ്പെടുന്നു. ജൂലിയസ് സീസറുടെ സെക്രട്ടറിയായി ഇദ്ദേഹത്തിന്റെ പിതാവ് ജോലി നോക്കിയിരുന്നു. ''ഹിസ്റ്റോറിയെ ഫിലിപ്പിസെ (Historiae Philippicae)'' എന്ന ചരിത്രഗ്രന്ഥം ട്രോഗസ് രചിച്ചിട്ടുണ്ട്. ഫിലിപ്പ് രാമന്‍ ചക്രവര്‍ത്തി സ്ഥാപിച്ച മാസിഡോണിയന്‍ സാമ്രാജ്യത്തെപ്പറ്റിയുള്ള വിവരണം മുഖ്യ പ്രതിപാദ്യവിഷയമായതുകൊണ്ടാണ് ഗ്രന്ഥത്തിന് ഇപ്രകാരം പേരുനല്‍കിയിട്ടുള്ളതെന്ന് അനുമാനിക്കുന്നു. 44 ചെറു ഗ്രന്ഥങ്ങളായി ഇതു തയ്യാറാക്കിയിരിക്കുന്നു. മൂലഗ്രന്ഥത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ. ഇതിന്റെ സംഗ്രഹം ലഭ്യമാണ്. റോമിലെ തന്റെ സമകാലികനായിരുന്ന തിമാജിനസിന്റെ (Timagenes) ''ഹിസ്റ്ററി ഒഫ് കിങ്സ്'' എന്ന ചരിത്രഗ്രന്ഥത്തില്‍നിന്നാകാം ട്രോഗസ് തന്റെ രചനയ്ക്കാവശ്യമായ സാമഗ്രികള്‍ ശേഖരിച്ചിട്ടുള്ളതെന്ന് കരുതപ്പെടുന്നു. ''ഡി അനിമാലിബസ് (De animalibus)'' എന്ന ഒരു ജന്തുശാസ്ത്ര ഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
 +
 
(ജയദേവി എം.സി.)
(ജയദേവി എം.സി.)

Current revision as of 06:36, 8 ഡിസംബര്‍ 2008

ട്രോഗസ്,പോമ്പിയസ്

Trogus,Pompeius

ബി.സി. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന റോമന്‍ ചരിത്രകാരന്‍. റോമന്‍ ജനറലായിരുന്ന പോമ്പിയില്‍ നിന്നും ട്രോഗസിന്റെ പിതാമഹന്‍ പൗരത്വം സ്വീകരിച്ചിട്ടുണ്ടായിരുന്നതിനാലാണ് ഇദ്ദേഹത്തിന്റെ പേരിനോടൊപ്പം പോമ്പിയസ് എന്നുകൂടി ചേര്‍ത്തിട്ടുള്ളതെന്നു കരുതപ്പെടുന്നു. ജൂലിയസ് സീസറുടെ സെക്രട്ടറിയായി ഇദ്ദേഹത്തിന്റെ പിതാവ് ജോലി നോക്കിയിരുന്നു. ഹിസ്റ്റോറിയെ ഫിലിപ്പിസെ (Historiae Philippicae) എന്ന ചരിത്രഗ്രന്ഥം ട്രോഗസ് രചിച്ചിട്ടുണ്ട്. ഫിലിപ്പ് രാമന്‍ ചക്രവര്‍ത്തി സ്ഥാപിച്ച മാസിഡോണിയന്‍ സാമ്രാജ്യത്തെപ്പറ്റിയുള്ള വിവരണം മുഖ്യ പ്രതിപാദ്യവിഷയമായതുകൊണ്ടാണ് ഗ്രന്ഥത്തിന് ഇപ്രകാരം പേരുനല്‍കിയിട്ടുള്ളതെന്ന് അനുമാനിക്കുന്നു. 44 ചെറു ഗ്രന്ഥങ്ങളായി ഇതു തയ്യാറാക്കിയിരിക്കുന്നു. മൂലഗ്രന്ഥത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ. ഇതിന്റെ സംഗ്രഹം ലഭ്യമാണ്. റോമിലെ തന്റെ സമകാലികനായിരുന്ന തിമാജിനസിന്റെ (Timagenes) ഹിസ്റ്ററി ഒഫ് കിങ്സ് എന്ന ചരിത്രഗ്രന്ഥത്തില്‍നിന്നാകാം ട്രോഗസ് തന്റെ രചനയ്ക്കാവശ്യമായ സാമഗ്രികള്‍ ശേഖരിച്ചിട്ടുള്ളതെന്ന് കരുതപ്പെടുന്നു. ഡി അനിമാലിബസ് (De animalibus) എന്ന ഒരു ജന്തുശാസ്ത്ര ഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

(ജയദേവി എം.സി.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍