This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രൈക്കോസ്റ്റൊമാറ്റിഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഠൃശരവീീാമശേറമ പ്രോട്ടോസോവ ഫൈലത്തിന്റെ ഒരു ഉപഗോത്രം. സീലിയോഫോറ (ഇശഹശീ...)
വരി 1: വരി 1:
-
ഠൃശരവീീാമശേറമ
+
=ട്രൈക്കോസ്റ്റൊമാറ്റിഡ=
-
പ്രോട്ടോസോവ ഫൈലത്തിന്റെ ഒരു ഉപഗോത്രം. സീലിയോഫോറ (ഇശഹശീുവീൃമ) ഉപഫൈലത്തിലെ സീലിയേറ്റയില്‍പ്പെട്ട ഹോളോട്രിക്കിയ (ഒീഹീൃശരവശമ)  യിലാണിതു ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈ ഉപഗോത്രത്തിലെ അംഗങ്ങള്‍ എല്ലാംതന്നെ സൂക്ഷ്മജീവികളാണ്. ഇവയില്‍ ആയുഷ്ക്കാലം മുഴുവനോ ജീവിതചക്രത്തിന്റെ ആദ്യഘട്ടത്തില്‍ മാത്രമോ നീന്തുന്നതിനും ആഹാരസമ്പാദനത്തിനും ഉപയുക്തമായ സീലിയകള്‍ കാണപ്പെടുന്നു. ട്രൈക്കോസ്റ്റൊമാറ്റിഡുകളുടെ ശരീരഘടന ജിംനോസ്റ്റോമുക (ഏ്യാിീീാല)ളുടെ സമ്മിശ്ര ശരീരഘടനയെക്കാള്‍ അല്പം കൂടി പുരോഗമിച്ചതാണ്. എപ്പോഴും പുറത്തേക്ക് തുറന്നിരിക്കുന്ന വായയുടെ ഭാഗത്ത് സീലിയകള്‍ കാണപ്പെടുന്നില്ല. ശരീരത്തിന്റെ പുറത്തുനിന്ന് വായഭാഗം വരെയെത്തുന്ന വ്യക്തമായ ഒരു നാളീമാര്‍ഗം (്ലശെേയൌഹൌാ) ഇവയുടെ സവിശേഷതയാണ്. ട്രൈക്കോസ്റ്റൊമാറ്റിഡകള്‍ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവയാണ്. കന്നുകാലികള്‍, ആട്, കുതിര എന്നിവയുടെ ശരീരത്തില്‍ ജീവിക്കുന്ന ചിലയിനങ്ങള്ു. എങ്കിലും ഇവ ആതിഥേയരില്‍ അപകടം സൃഷ്ടിക്കാറില്ല.
+
Trichostomatida
-
വ്യാപകമായി കുവരുന്ന ശുദ്ധജല ഹോളോട്രിക്ക ഇനം കോള്‍പോഡ (ഇീഹുീറമ) ജീനസ് ആണ്. ശാസ്ത്രജ്ഞരും വര്‍ഗീകരണ ശാസ്ത്രകാരന്മാരും ഏറ്റവുമധികം പരീക്ഷണ നിരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയിട്ടുള്ളതും  ഈ  ജീനസ്സിനെയാണ്. സ്യൂഡോപ്രോറോഡോണ്‍ (ജൌലറൌീുൃീൃീറീി) ഒരു ആദിമ ട്രൈക്കോസ്റ്റോം അംഗമാണ്. ബാലന്റീഡിയം (ആമഹമിശേറശൌാ) ആധുനിക സ്വഭാവ സവിശേഷതകള്‍ പ്രകടമാക്കുന്നു. മുന്‍കാലങ്ങളില്‍ ഹെറ്റിറോട്രൈക്കിഡ ഗോത്രത്തിലെ സ്പൈറോട്രൈക്കയിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരുന്നത്. മനുഷ്യരില്‍ പരാദരോഗങ്ങള്‍ക്കു കാരണമാകുന്ന സീലിയകളുള്ള പ്രോട്ടോസോവ ബാലന്റീഡിയം മാത്രമാണ്. വളരെ അപൂര്‍വരോഗമായ ബാലന്റീഡിയാസിസിനു കാരണമാകുന്ന ബാലന്റീഡിയം കോളി മനുഷ്യരുടെ വന്‍കുടലിലാണ് ജീവിക്കുന്നത്. പാരമീസിയം എന്ന ശുദ്ധജലസൂക്ഷ്മജീവിയെ ട്രൈക്കോസ്റ്റൊമാറ്റിഡ ഉപഗോത്രത്തിലെ ഒരംഗമായിട്ടാണ് കണക്കാക്കപ്പെട്ടുവരുന്നതെങ്കിലും ഇവ ഹൈമനോസ്റ്റോമാ വര്‍ഗത്തില്‍പ്പെട്ടതാണെന്നാണ് ആധുനിക ശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്.
+
 
 +
പ്രോട്ടോസോവ ഫൈലത്തിന്റെ ഒരു ഉപഗോത്രം. സീലിയോഫോറ (Ciliophora) ഉപഫൈലത്തിലെ സീലിയേറ്റയില്‍പ്പെട്ട ഹോളോട്രിക്കിയ (Holotrichia)  യിലാണിതു ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈ ഉപഗോത്രത്തിലെ അംഗങ്ങള്‍ എല്ലാംതന്നെ സൂക്ഷ്മജീവികളാണ്. ഇവയില്‍ ആയുഷ്ക്കാലം മുഴുവനോ ജീവിതചക്രത്തിന്റെ ആദ്യഘട്ടത്തില്‍ മാത്രമോ നീന്തുന്നതിനും ആഹാരസമ്പാദനത്തിനും ഉപയുക്തമായ സീലിയകള്‍ കാണപ്പെടുന്നു. ട്രൈക്കോസ്റ്റൊമാറ്റിഡുകളുടെ ശരീരഘടന ''ജിംനോസ്റ്റോമുക (Gymnostomes)''ളുടെ സമ്മിശ്ര ശരീരഘടനയെക്കാള്‍ അല്പം കൂടി പുരോഗമിച്ചതാണ്. എപ്പോഴും പുറത്തേക്ക് തുറന്നിരിക്കുന്ന വായയുടെ ഭാഗത്ത് സീലിയകള്‍ കാണപ്പെടുന്നില്ല. ശരീരത്തിന്റെ പുറത്തുനിന്ന് വായഭാഗം വരെയെത്തുന്ന വ്യക്തമായ ഒരു നാളീമാര്‍ഗം(vestibulum) ഇവയുടെ സവിശേഷതയാണ്. ട്രൈക്കോസ്റ്റൊമാറ്റിഡകള്‍ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവയാണ്. കന്നുകാലികള്‍, ആട്, കുതിര എന്നിവയുടെ ശരീരത്തില്‍ ജീവിക്കുന്ന ചിലയിനങ്ങളുണ്ട്. എങ്കിലും ഇവ ആതിഥേയരില്‍ അപകടം സൃഷ്ടിക്കാറില്ല.
 +
[[Image:523tricho.png|left]]
 +
വ്യാപകമായി കണ്ടുവരുന്ന ശുദ്ധജല ഹോളോട്രിക്ക ഇനം ''കോള്‍പോഡ (Colpoda)'' ജീനസ് ആണ്. ശാസ്ത്രജ്ഞരും വര്‍ഗീകരണ ശാസ്ത്രകാരന്മാരും ഏറ്റവുമധികം പരീക്ഷണ നിരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയിട്ടുള്ളതും  ഈ  ജീനസ്സിനെയാണ്. ''സ്യൂഡോപ്രോറോഡോണ്‍ (Psueduoprorodon)'' ഒരു ആദിമ ട്രൈക്കോസ്റ്റോം അംഗമാണ്. ''ബാലന്റീഡിയം (Balantidium)'' ആധുനിക സ്വഭാവ സവിശേഷതകള്‍ പ്രകടമാക്കുന്നു. മുന്‍കാലങ്ങളില്‍ ഹെറ്റിറോട്രൈക്കിഡ ഗോത്രത്തിലെ സ്പൈറോട്രൈക്കയിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരുന്നത്. മനുഷ്യരില്‍ പരാദരോഗങ്ങള്‍ക്കു കാരണമാകുന്ന സീലിയകളുള്ള പ്രോട്ടോസോവ ബാലന്റീഡിയം മാത്രമാണ്. വളരെ അപൂര്‍വരോഗമായ ബാലന്റീഡിയാസിസിനു കാരണമാകുന്ന ബാലന്റീഡിയം കോളി മനുഷ്യരുടെ വന്‍കുടലിലാണ് ജീവിക്കുന്നത്. പാരമീസിയം എന്ന ശുദ്ധജലസൂക്ഷ്മജീവിയെ ട്രൈക്കോസ്റ്റൊമാറ്റിഡ ഉപഗോത്രത്തിലെ ഒരംഗമായിട്ടാണ് കണക്കാക്കപ്പെട്ടുവരുന്നതെങ്കിലും ഇവ ഹൈമനോസ്റ്റോമാ വര്‍ഗത്തില്‍പ്പെട്ടതാണെന്നാണ് ആധുനിക ശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്.

08:50, 6 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ട്രൈക്കോസ്റ്റൊമാറ്റിഡ

Trichostomatida

പ്രോട്ടോസോവ ഫൈലത്തിന്റെ ഒരു ഉപഗോത്രം. സീലിയോഫോറ (Ciliophora) ഉപഫൈലത്തിലെ സീലിയേറ്റയില്‍പ്പെട്ട ഹോളോട്രിക്കിയ (Holotrichia) യിലാണിതു ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈ ഉപഗോത്രത്തിലെ അംഗങ്ങള്‍ എല്ലാംതന്നെ സൂക്ഷ്മജീവികളാണ്. ഇവയില്‍ ആയുഷ്ക്കാലം മുഴുവനോ ജീവിതചക്രത്തിന്റെ ആദ്യഘട്ടത്തില്‍ മാത്രമോ നീന്തുന്നതിനും ആഹാരസമ്പാദനത്തിനും ഉപയുക്തമായ സീലിയകള്‍ കാണപ്പെടുന്നു. ട്രൈക്കോസ്റ്റൊമാറ്റിഡുകളുടെ ശരീരഘടന ജിംനോസ്റ്റോമുക (Gymnostomes)ളുടെ സമ്മിശ്ര ശരീരഘടനയെക്കാള്‍ അല്പം കൂടി പുരോഗമിച്ചതാണ്. എപ്പോഴും പുറത്തേക്ക് തുറന്നിരിക്കുന്ന വായയുടെ ഭാഗത്ത് സീലിയകള്‍ കാണപ്പെടുന്നില്ല. ശരീരത്തിന്റെ പുറത്തുനിന്ന് വായഭാഗം വരെയെത്തുന്ന വ്യക്തമായ ഒരു നാളീമാര്‍ഗം(vestibulum) ഇവയുടെ സവിശേഷതയാണ്. ട്രൈക്കോസ്റ്റൊമാറ്റിഡകള്‍ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവയാണ്. കന്നുകാലികള്‍, ആട്, കുതിര എന്നിവയുടെ ശരീരത്തില്‍ ജീവിക്കുന്ന ചിലയിനങ്ങളുണ്ട്. എങ്കിലും ഇവ ആതിഥേയരില്‍ അപകടം സൃഷ്ടിക്കാറില്ല.

വ്യാപകമായി കണ്ടുവരുന്ന ശുദ്ധജല ഹോളോട്രിക്ക ഇനം കോള്‍പോഡ (Colpoda) ജീനസ് ആണ്. ശാസ്ത്രജ്ഞരും വര്‍ഗീകരണ ശാസ്ത്രകാരന്മാരും ഏറ്റവുമധികം പരീക്ഷണ നിരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയിട്ടുള്ളതും ഈ ജീനസ്സിനെയാണ്. സ്യൂഡോപ്രോറോഡോണ്‍ (Psueduoprorodon) ഒരു ആദിമ ട്രൈക്കോസ്റ്റോം അംഗമാണ്. ബാലന്റീഡിയം (Balantidium) ആധുനിക സ്വഭാവ സവിശേഷതകള്‍ പ്രകടമാക്കുന്നു. മുന്‍കാലങ്ങളില്‍ ഹെറ്റിറോട്രൈക്കിഡ ഗോത്രത്തിലെ സ്പൈറോട്രൈക്കയിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരുന്നത്. മനുഷ്യരില്‍ പരാദരോഗങ്ങള്‍ക്കു കാരണമാകുന്ന സീലിയകളുള്ള പ്രോട്ടോസോവ ബാലന്റീഡിയം മാത്രമാണ്. വളരെ അപൂര്‍വരോഗമായ ബാലന്റീഡിയാസിസിനു കാരണമാകുന്ന ബാലന്റീഡിയം കോളി മനുഷ്യരുടെ വന്‍കുടലിലാണ് ജീവിക്കുന്നത്. പാരമീസിയം എന്ന ശുദ്ധജലസൂക്ഷ്മജീവിയെ ട്രൈക്കോസ്റ്റൊമാറ്റിഡ ഉപഗോത്രത്തിലെ ഒരംഗമായിട്ടാണ് കണക്കാക്കപ്പെട്ടുവരുന്നതെങ്കിലും ഇവ ഹൈമനോസ്റ്റോമാ വര്‍ഗത്തില്‍പ്പെട്ടതാണെന്നാണ് ആധുനിക ശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍