This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ട്രാവിര്‍ടീന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ട്രാവിര്‍ടീന്‍ ഠൃമ്ലൃശിേല ഒരിനം ചുണ്ണാമ്പുകല്‍ നിക്ഷേപം. രാസസംഘടനം:...) |
|||
വരി 1: | വരി 1: | ||
- | ട്രാവിര്‍ടീന്‍ | + | =ട്രാവിര്‍ടീന്‍= |
- | + | Travertine | |
- | ഒരിനം ചുണ്ണാമ്പുകല്‍ നിക്ഷേപം. രാസസംഘടനം: | + | |
+ | ഒരിനം ചുണ്ണാമ്പുകല്‍ നിക്ഷേപം. രാസസംഘടനം:CaCO<sub>3</sub>. ചുണ്ണാമ്പുകല്‍ നിക്ഷേപം സമൃദ്ധമായുള്ളതും ഭൂഗര്‍ഭജലത്തില്‍ കാത്സ്യം കാര്‍ബണേറ്റ് അടങ്ങിയതുമായ പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. കാര്‍ബണേറ്റ് പൂരിത ലായനിയില്‍ നിന്നും ബാഷ്പീകരണം വഴി ജലം നഷ്ടമാവുമ്പോള്‍ കാത്സ്യം കാര്‍ബണേറ്റ് അടിഞ്ഞു കൂടിയാണ് ഇത്തരം നിക്ഷേപങ്ങള്‍ രൂപംകൊള്ളുന്നത്. ഉറച്ച ഇത്തരം അര്‍ധതാര്യ നിക്ഷേപങ്ങള്‍ ഇളം നിറങ്ങളിലാണ് പൊതുവേ കാണപ്പെടുന്നത്. ട്രാവിര്‍ടീന്‍ നിക്ഷേപങ്ങള്‍ സമൃദ്ധമായി കാണപ്പെടുന്ന ഇറ്റലിയിലെ ടിവോളി (Tivoli) യുടെ പഴയ റോമന്‍ പേരായ ടീവെര്‍ടിനൊ (Tivertino)യില്‍ നിന്നാണ് ട്രാവിര്‍ടീന്‍ എന്ന പേര് നിഷ്പന്നമായിരിക്കുന്നത്. | ||
+ | |||
ട്രാവിര്‍ടീന്‍ നിക്ഷേപങ്ങള്‍ മുഖ്യമായും ചൂടുനീരുറവകളുടെ മുഖങ്ങളിലാണ് രൂപം കൊള്ളുന്നത്. ചെറു അരുവികളുടെ മുഖങ്ങളിലും ചിലപ്പോള്‍ ഇവ കാണപ്പെടാം. ചുണ്ണാമ്പുകല്‍ പ്രദേശത്തെ ഭൂഗര്‍ഭഗുഹകളില്‍ കാണാറുള്ള സ്റ്റാലഗ്റ്റൈറ്റ്, സ്റ്റാലഗ്മൈറ്റ് നിക്ഷേപങ്ങളില്‍ അടങ്ങിയിരിക്കുന്നത് പ്രധാനമായും ട്രാവിര്‍ടീനാണ്. | ട്രാവിര്‍ടീന്‍ നിക്ഷേപങ്ങള്‍ മുഖ്യമായും ചൂടുനീരുറവകളുടെ മുഖങ്ങളിലാണ് രൂപം കൊള്ളുന്നത്. ചെറു അരുവികളുടെ മുഖങ്ങളിലും ചിലപ്പോള്‍ ഇവ കാണപ്പെടാം. ചുണ്ണാമ്പുകല്‍ പ്രദേശത്തെ ഭൂഗര്‍ഭഗുഹകളില്‍ കാണാറുള്ള സ്റ്റാലഗ്റ്റൈറ്റ്, സ്റ്റാലഗ്മൈറ്റ് നിക്ഷേപങ്ങളില്‍ അടങ്ങിയിരിക്കുന്നത് പ്രധാനമായും ട്രാവിര്‍ടീനാണ്. | ||
- | പുരാതന റോമന്‍ കാലഘട്ടം മുതല്‍ | + | |
- | ഇറ്റലിയിലെ ടിവോളി, യു. എസ്സിലെ വ്യോമിങ്ങ്, കാലിഫോര്‍ണിയ, കൊളറാഡോ തുടങ്ങിയ പ്രദേശങ്ങളിലാണ് ട്രാവിര്‍ടീന്‍ | + | പുരാതന റോമന്‍ കാലഘട്ടം മുതല്‍ കെട്ടിടനിര്‍മാണാവശ്യങ്ങള്‍ക്കായി ട്രാവീര്‍ടീനിന്റെ ദൃഢതയേറിയ ഇനങ്ങള്‍ ഉപയോഗിച്ചുവരുന്നു. ഇതിന്റെ സരന്ധ്ര ഇനമായ ടൂഫ (Tufa) ഭിത്തികളുടെ ഉള്‍വശം അലങ്കരിക്കുവാന്‍ ഏറെ ഉപയുക്തമാണ്. അലങ്കാരത്തിനുവേണ്ടി ഉപയോഗിക്കുന്ന മെക്സിക്കന്‍ ഓനിക്സ് അഥവാ ഓനിക്സ് മാര്‍ബിള്‍ (Mexican onyx /onyx marble ) ട്രാവിര്‍ടീനിന്റെ മറ്റൊരിനമാണ്. മെക്സിക്കോയിലെ ബാജാ കാലിഫോര്‍ണിയയിലാണ് ഇത് പ്രധാനമായും ഖനനം ചെയ്യപ്പെടുന്നത്. |
- | നിക്ഷേപങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. | + | |
+ | ഇറ്റലിയിലെ ടിവോളി, യു. എസ്സിലെ വ്യോമിങ്ങ്, കാലിഫോര്‍ണിയ, കൊളറാഡോ തുടങ്ങിയ പ്രദേശങ്ങളിലാണ് ട്രാവിര്‍ടീന്‍ നിക്ഷേപങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. |
Current revision as of 04:20, 6 ഡിസംബര്‍ 2008
ട്രാവിര്‍ടീന്‍
Travertine
ഒരിനം ചുണ്ണാമ്പുകല്‍ നിക്ഷേപം. രാസസംഘടനം:CaCO3. ചുണ്ണാമ്പുകല്‍ നിക്ഷേപം സമൃദ്ധമായുള്ളതും ഭൂഗര്‍ഭജലത്തില്‍ കാത്സ്യം കാര്‍ബണേറ്റ് അടങ്ങിയതുമായ പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. കാര്‍ബണേറ്റ് പൂരിത ലായനിയില്‍ നിന്നും ബാഷ്പീകരണം വഴി ജലം നഷ്ടമാവുമ്പോള്‍ കാത്സ്യം കാര്‍ബണേറ്റ് അടിഞ്ഞു കൂടിയാണ് ഇത്തരം നിക്ഷേപങ്ങള്‍ രൂപംകൊള്ളുന്നത്. ഉറച്ച ഇത്തരം അര്‍ധതാര്യ നിക്ഷേപങ്ങള്‍ ഇളം നിറങ്ങളിലാണ് പൊതുവേ കാണപ്പെടുന്നത്. ട്രാവിര്‍ടീന്‍ നിക്ഷേപങ്ങള്‍ സമൃദ്ധമായി കാണപ്പെടുന്ന ഇറ്റലിയിലെ ടിവോളി (Tivoli) യുടെ പഴയ റോമന്‍ പേരായ ടീവെര്‍ടിനൊ (Tivertino)യില്‍ നിന്നാണ് ട്രാവിര്‍ടീന്‍ എന്ന പേര് നിഷ്പന്നമായിരിക്കുന്നത്.
ട്രാവിര്‍ടീന്‍ നിക്ഷേപങ്ങള്‍ മുഖ്യമായും ചൂടുനീരുറവകളുടെ മുഖങ്ങളിലാണ് രൂപം കൊള്ളുന്നത്. ചെറു അരുവികളുടെ മുഖങ്ങളിലും ചിലപ്പോള്‍ ഇവ കാണപ്പെടാം. ചുണ്ണാമ്പുകല്‍ പ്രദേശത്തെ ഭൂഗര്‍ഭഗുഹകളില്‍ കാണാറുള്ള സ്റ്റാലഗ്റ്റൈറ്റ്, സ്റ്റാലഗ്മൈറ്റ് നിക്ഷേപങ്ങളില്‍ അടങ്ങിയിരിക്കുന്നത് പ്രധാനമായും ട്രാവിര്‍ടീനാണ്.
പുരാതന റോമന്‍ കാലഘട്ടം മുതല്‍ കെട്ടിടനിര്‍മാണാവശ്യങ്ങള്‍ക്കായി ട്രാവീര്‍ടീനിന്റെ ദൃഢതയേറിയ ഇനങ്ങള്‍ ഉപയോഗിച്ചുവരുന്നു. ഇതിന്റെ സരന്ധ്ര ഇനമായ ടൂഫ (Tufa) ഭിത്തികളുടെ ഉള്‍വശം അലങ്കരിക്കുവാന്‍ ഏറെ ഉപയുക്തമാണ്. അലങ്കാരത്തിനുവേണ്ടി ഉപയോഗിക്കുന്ന മെക്സിക്കന്‍ ഓനിക്സ് അഥവാ ഓനിക്സ് മാര്‍ബിള്‍ (Mexican onyx /onyx marble ) ട്രാവിര്‍ടീനിന്റെ മറ്റൊരിനമാണ്. മെക്സിക്കോയിലെ ബാജാ കാലിഫോര്‍ണിയയിലാണ് ഇത് പ്രധാനമായും ഖനനം ചെയ്യപ്പെടുന്നത്.
ഇറ്റലിയിലെ ടിവോളി, യു. എസ്സിലെ വ്യോമിങ്ങ്, കാലിഫോര്‍ണിയ, കൊളറാഡോ തുടങ്ങിയ പ്രദേശങ്ങളിലാണ് ട്രാവിര്‍ടീന്‍ നിക്ഷേപങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്.