This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൂമാ, അലക്സാണ്ടര്‍ (1802 - 70)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡൂമാ, അലക്സാര്‍ (1802 - 70) ഊാമ, അഹലഃമിറൃല ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തും. ...)

07:54, 1 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡൂമാ, അലക്സാര്‍ (1802 - 70) ഊാമ, അഹലഃമിറൃല ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തും. പൂര്‍ണനാമം അലക്സാര്‍ ഡേവി ഡെ ല പൈലറ്റെറി ഡൂമാ. 1802 ജൂല. 24-ന് ഫ്രാന്‍സിലെ വിലേര്‍സ്-കോട്ടെറെറ്റ്സില്‍ ജനിച്ചു. ഫ്രാന്‍സിലെ ഒരു പ്രഭുകുടുംബത്തിലെ അംഗമായിരുന്നു മുത്തച്ഛന്‍. അദ്ദേഹം സാന്റോ ഡോമിംഗോ (ഇപ്പോഴത്തെ ഡൊമിനിക്കന്‍ റിപ്പബ്ളിക്)യില്‍ പാര്‍പ്പുറപ്പിക്കുകയും അവിടത്തുകാരിയായ മേരി ഡൂമാ എന്ന കറുത്തവര്‍ഗക്കാരിയെ വിവാഹം കഴിക്കുകയും ചെയ്തു. അവരുടെ പൌത്രനായിരുന്നു അലക്സാര്‍ ഡൂമാ. നെപ്പോളിയന്റെ സേനയില്‍ ജനറലായി സേവനം അനുഷ്ഠിച്ച പിതാവാണ് ഡൂമാ എന്നത് കുടുംബപ്പേരായി സ്വീകരിച്ചത്. 1806-ല്‍ പിതാവ് മരിച്ചതു കാരണം ഔപചാരിക വിദ്യാഭ്യാസം നേടാന്‍ അലക്സാര്‍ ഡൂമായ്ക്ക് കഴിഞ്ഞില്ല. എന്നാല്‍ സ്വന്തമായ വായനയിലൂടെയും പഠനത്തിലൂടെയും അറിവുനേടുന്നതില്‍ ഇദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ചരിത്രവും, 16, 17 ശ. -ങ്ങളിലെ വീരസാഹസികകൃതികളും ഇദ്ദേഹത്തെ ഹഠാദാകര്‍ഷിച്ചിരുന്നു. പില്ക്കാല സാഹിത്യരചനകള്‍ക്ക് ഇത് ഏറെ സഹായകമായി. നിത്യവൃത്തി നേടുന്നതിനുവിേ വക്കീല്‍ ഗുമസ്തനായി പ്രവര്‍ത്തിക്കുന്നതിനോടൊപ്പം ഒരു ഇംഗ്ളീഷ് ഷെയ്ക്സ്പിയര്‍ കമ്പനിയുടെ പ്രകടനങ്ങള്‍ പതിവായി വീക്ഷിക്കുമായിരുന്നു. ഇതു നാടകരചനയ്ക്കു പ്രചോദനമായി. അങ്ങനെ ഹെന്റി കകക എത് സാകൂര്‍ (ഒലിൃശ കകക ല മെ രീൌൃ ഒല്യിൃ കകക മിറ വശ ഇീൌൃ) 1829-ല്‍ വേദിയിലെത്തി. അടുത്തവര്‍ഷം ക്രിസ്റ്റൈന്‍ (ഇവൃശശിെേല) എന്ന കാല്പനിക നാടകം അരങ്ങേറി. ഈ രു നാടകങ്ങളും വന്‍വിജയമായിരുന്നു. തുടര്‍ന്ന് കൂടുതല്‍ നാടകങ്ങളും ചരിത്രനോവലുകളും രചിച്ചുക്ൊ ഡൂമാ പ്രശസ്തി നേടി. ഒപ്പം വന്‍ സാമ്പത്തികനേട്ടവും ഇദ്ദേഹത്തിനുായി. സാഹസികതയ്ക്ക് എന്നും ഡൂമായുടെ ജീവിതത്തില്‍ സ്ഥാനമുായിരുന്നു. പണം ചെലവഴിക്കുന്ന കാര്യത്തിലും ധാരാളിത്തം കാട്ടി. 1830 ജൂലായ് മാസം നടന്ന വിപ്ളവത്തില്‍ പങ്കെടുത്തു. 1832-ല്‍ കോളറ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ആ പകര്‍ച്ചവ്യാധി ഇദ്ദേഹത്തെയും ബാധിച്ചു. അതില്‍നിന്നു മുക്തനായശേഷം ആരോഗ്യം വീടുെക്കുന്നതിനായി ഇറ്റലിയില്‍ പര്യടനം നടത്തി. ആ യാത്രകളെപ്പറ്റി ഏതാനും സഞ്ചാരസാഹിത്യകൃതികളും രചിച്ചു. 19-ാം ശ. -ത്തിലെ ആ വിഭാഗത്തില്‍പ്പെട്ട കൃതികളില്‍ അദ്വിതീയമായ സ്ഥാനം ഇവയ്ക്ക്ു. ഭാവനയും യാഥാര്‍ഥ്യവും തിരിച്ചറിയാനാവാത്ത തരത്തില്‍ അവയില്‍ കൈകോര്‍ക്കുന്നു. ഫ്രഞ്ച് വിപ്ളവവും ചക്രവര്‍ത്തി ഭരണവുമെല്ലാം ഫ്രഞ്ചുകാരില്‍ ഉാക്കിയ മുറിവുകള്‍ കാലം ഉണക്കിക്കഴിഞ്ഞിരുന്ന വേളയിലാണ് ഡൂമായുടെ നാടകങ്ങള്‍ അരങ്ങിലെത്തിയത്. അതുകാുെ തന്നെ അവയ്ക്ക് അനേകം ആസ്വാദകരുമുായി. ആന്റണി (1831), റ്റൂര്‍ ഡെ നെസ്ലെ (ഠീൌൃ റല ചലഹെല ഠവല ഠീംലൃ ീള ചലഹെല, 1832), കീന്‍ (ഗലമി, 1836) എന്നിവ ഡൂമായുടെ പ്രശസ്ത നാടകങ്ങളാണ്. ആന്റണിയില്‍ ആത്മകഥാംശങ്ങള്‍ ഏറെയ്ു. യുവാവായ നാടകകൃത്ത് തീക്ഷ്ണമായി പ്രലോഭിപ്പിച്ചിട്ടും അതിനു വശംവദയാകാതെ മാസങ്ങളോളം പിടിച്ചുനിന്ന പട്ടാള ഉദ്യോഗസ്ഥന്റെ പത്നിയാണ് ഇതിലെ മുഖ്യകഥാപാത്രം. മാര്‍ഗറിറ്റ് ഒഫ് ബര്‍ഗന്‍ഡിയുടെ അപഥസഞ്ചാരത്തിന്റെ കഥ റ്റൂര്‍ ഡെ നെസ്ലെയില്‍ പ്രമേയമാകുന്നു. ഫ്രഞ്ച് മെലോഡ്രമാറ്റിക് നാടകങ്ങളില്‍ വന്‍വിജയം കൈവരിച്ചവയില്‍ ഒന്നാണ് ഇത്. കാല്പനിക കാലഘട്ടത്തിലെ ഒന്നാംകിട ഇംഗ്ളീഷ് നടന്മാരില്‍ ഒരാളായിരുന്ന എഡ്മ് കീനിന്റെ ജീവിതത്തെ അധികരിച്ചെഴുതിയ കീന്‍ (ഗലമി, 1836) എന്ന കൃതിയും ശ്രദ്ധേയം തന്നെ. ഇതു രംഗത്തവതരിപ്പിച്ചപ്പോള്‍ പങ്കാളികളായവരില്‍ പ്രമുഖ നടന്‍ ഫ്രെഡെറിക് ലെ മൈറ്ററും ഉള്‍പ്പെടുന്നു. ഇതിന്റെ ആധുനികവത്കരിച്ച പുനരാവിഷ്കാരം ഴാങ് പോള്‍ സാര്‍ത്ര് നടത്തിയിട്ട്ു (1954). കാതെറിന്‍ ഹോവാര്‍ഡ് (1834), ല് ആല്‍ക്കെമിസ്റ്റെ (1839) എന്നിവയും ഇദ്ദേഹത്തിന്റെ പ്രശസ്തനാടകങ്ങളുടെ പട്ടികയില്‍പ്പെടുന്നു. ചരിത്ര നോവലിസ്റ്റ് എന്ന നിലയില്‍, ഡൂമാ കൂടുതല്‍ പ്രശസ്തി നേടി. കൃതികളുടെ എണ്ണം കാുെം ഏറെ മുന്‍പിലായിരുന്നു ഇദ്ദേഹം. അവയില്‍ പലതും നഷ്ടപ്പെട്ടു പോയി. അവശേഷിക്കുന്നവയില്‍ പലതും നിരവധി ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ട്ു. മൌലികകൃതികള്‍ക്കും വിവര്‍ത്തനങ്ങള്‍ക്കും അനേകം പതിപ്പുകളുമുായി. ദ് ത്രീ മസ്ക്കറ്റിയേഴ്സ് (ഠവല ഠവൃലല ങൌസെലലേലൃ, 1813-44), അതിന്റെ അനുബന്ധമായ റ്റ്വെന്റി ഇയേഴ്സ് ആഫ്റ്റെര്‍ (ഠംലി്യ ഥലമൃ അളലൃേ, 1845), ദ് ക്ൌ ഒഫ് മാിേ ക്രിസ്റ്റോ (ഠവല ഇീൌി ീള ങീിലേ ഇൃശീ, 1844), ല റെയ്നെ മാര്‍ഗോറ്റ് (ഘമ ൃലശില ങമൃഴീ, 1845) തുടങ്ങിയ കൃതികള്‍ വിശ്വസാഹിത്യത്തില്‍ പ്രത്യേക സ്ഥാനം നേടിയിട്ട്ു. തന്റെ പല നോവലുകളുടെയും നാടകാവിഷ്കാരവും ഇദ്ദേഹം തയ്യാറാക്കിയിട്ട്ു. ഇവയ്ക്കു പുറമേ, സ്വന്തം കാലയളവിന്റെ തെളിഞ്ഞ ചിത്രങ്ങള്‍ വായനക്കാരനു നല്‍കുന്ന ഓര്‍മക്കുറിപ്പുകളും ഡൂമാ സംഭാവന ചെയ്തു. പല കൃതികളും മറ്റു പലരുമായി സഹകരിച്ചാണെഴുതിയത്. ധാരാളം പണം സമ്പാദിച്ചെങ്കിലും അതെല്ലാം വെറുതെ ധൂര്‍ത്തടിക്കുകയായിരുന്നു ഡൂമാ. സദാചാരത്തിനു ജീവിതത്തില്‍ യാതൊരു പ്രാധാന്യവും കല്പിക്കാതിരുന്ന ഡൂമാ ഒട്ടേറെ സ്ത്രീകളുമായി ബന്ധം പുലര്‍ത്തിവന്നു. ഇവര്‍ക്കുവിേയും സുഹൃത്തുക്കള്‍ക്കുവിേയും കണക്കില്ലാതെ പണം ദുര്‍വ്യയം ചെയ്തു. വലിയ കെട്ടിടങ്ങളും കലാശില്പങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ ഇദ്ദേഹം വാങ്ങിക്കൂട്ടി. ഇവയുടെ മൂല്യത്തെപ്പറ്റി ഗുണദോഷവിചാരം ഏതുമില്ലാതെയാണ് പലപ്പോഴും ഇവ ഡൂമാ സ്വായത്തമാക്കിയിരുന്നത്. അന്ത്യസമയത്ത് സാമ്പത്തിക ബാധ്യതകളുടെ ഭാരിച്ച ചുമടു തന്നെ ഇദ്ദേഹത്തിന്റെ മേലുായിരുന്നു. ചരിത്രത്തെ സ്വന്തം കൃതികളില്‍ പുനഃസൃഷ്ടിക്കുന്നതില്‍ പാടവം കാട്ടിയ ഡൂമാ തന്റെ പേരില്‍ ആയിരത്തി ഇരുനൂറോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ട്ു. അപരിഷ്കൃതശൈലി, പരസ്പരം വലിയ ബന്ധമൊന്നുമില്ലാത്ത വിവിധ സാഹസിക സംഭവങ്ങളെ നോവലുകളില്‍ അവതരിപ്പിക്കുന്ന രീതി, മനഃശാസ്ത്രപരമായ വിശകലനങ്ങളുടെ അഭാവം എന്നിവയുടെ എല്ലാം പേരില്‍ നിരൂപകന്മാരുടെ വിമര്‍ശനത്തിനു പാത്രീഭവിച്ചെങ്കിലും ഡൂമായുടെ കൃതികള്‍, വിശേഷിച്ചും നോവലുകള്‍, അന്തര്‍ദേശീയമായി ഏറെ അനുവാചകരെ നേടിയ ഫ്രഞ്ചുകൃതികളുടെ ഇടയില്‍ അദ്വിതീയസ്ഥാനം വഹിക്കുന്നു. ഇംഗ്ളീഷ് നോവലിസ്റ്റായ താക്കറെ "അലക്സാര്‍ ദ് ഗ്രെയ്റ്റ് എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിച്ചിട്ട്ു. ഇംഗ്ളീഷ് നാടകകൃത്തായ ബെര്‍നാഡ് ഷാ, ബ്രിട്ടിഷ് ചരിത്രകാരനായ ഡി. ഡബ്ളിയു. മോര്‍ഗന്‍ എന്നിവരെല്ലാം ഡൂമായെ പ്രശംസിക്കുന്നതില്‍ ലോപം കാട്ടുന്നില്ല. 1870 ഡി. 5-ന് അലക്സാര്‍ ഡൂമാ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍