This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെന്നിസ്, സി. ജെ. (1876 - 1936)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ഡെന്നിസ്, സി. ജെ. (1876 - 1936) ഉലിിശ, ഇ. ഖ. ആസ്റ്റ്രേലിയന്‍ കവിയും പത്രപ്രവര്‍ത്...)
അടുത്ത വ്യത്യാസം →

08:49, 27 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡെന്നിസ്, സി. ജെ. (1876 - 1936) ഉലിിശ, ഇ. ഖ. ആസ്റ്റ്രേലിയന്‍ കവിയും പത്രപ്രവര്‍ത്തകനും. പൂര്‍ണനാമം: ക്ളാരന്‍സ് മൈക്കേല്‍ ജയിംസ് ഡെന്നിസ്. 1876-ല്‍ ദക്ഷിണ ആസ്റ്റ്രേലിയയിലെ ഓബേണില്‍ ജനിച്ചു. കുറച്ചുകാലം ഒരു വക്കീല്‍ ഗുമസ്തനായി ജോലി ചെയ്തശേഷം ആഡലെയ്ഡില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ക്രിട്ടിക് എന്ന വാരികയില്‍ ചേര്‍ന്ന ഇദ്ദേഹം പില്ക്കാലത്ത് അതിന്റെ എഡിറ്ററായി. 1906-ല്‍ ഗാഡ് ഫ്ളൈ എന്ന ആനുകാലികം സ്വന്തമായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. 1908-ല്‍ തടിവ്യാപാരകേന്ദ്രമായ ടൂലാംഗിയിലേക്കു പോയ ഡെന്നിസ് സാഹിത്യരചനയില്‍ മുഴുകി. 1913-ല്‍ ഡെന്നിസിന്റെ ആദ്യകവിതാസമാഹാരം പുറത്തുവന്നു- ബാക്ബ്ളോക് ബാലഡ്സ് ആന്‍ഡ് അദര്‍ വേഴ്സസ്. പ്രതീക്ഷയ്ക്കൊത്ത വിജയം കൈവരിക്കാനാകാതെ സിഡ്നിയിലെത്തിയ ഇദ്ദേഹം ലേബര്‍ കാള്‍ എന്ന ആനുകാലികത്തില്‍ കുറച്ചുകാലം ജോലിചെയ്തു. ബാക്ബ്ളോക് ബാലഡ്സിലെ 'ദ് സെന്റിമെന്റല്‍ ബ്ളോക്' എന്ന കവിതയുടെ കഥയെ വിപുലീകരിച്ച് ഒരു കവിതാപരമ്പര രചിക്കുക എന്ന ആശയം 1915-ല്‍ ഗ്രന്ഥരൂപം പ്രാപിച്ചതാണ് ദ് സോംഗ്സ് ഒഫ് എ സെന്റിമെന്റല്‍ ബ്ളോക്ക്. ബില്‍ എന്ന യുവാവ് തന്റെ ഹൃദയം കവര്‍ന്ന ഡോറീനുമൊത്തു അനുരാഗസ്വര്‍ഗം പങ്കിടുന്ന കഥ വായനക്കാരെ ഹഠാദകര്‍ഷിക്കുകയും പ്രശസ്തിയും ഒപ്പം പണവും ഡെന്നിസിനെ തേടിയെത്തുകയും ചെയ്തു. ബില്ലിന്റെ സുഹൃത്തായ ജിഞ്ചര്‍ മിക്കിന്റെ സാഹസികകൃത്യങ്ങളെ വിഷയമാക്കി രചിച്ച ദ് മൂഡ്സ് ഒഫ് ജിഞ്ചര്‍ മിക്ക് എന്ന കാവ്യം അടുത്ത വര്‍ഷം തന്നെ പ്രസിദ്ധീകരിക്കാന്‍ ഇതു പ്രചോദനം നല്‍കി. വിദേശരാജ്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ആസ്റ്റ്രേലിയന്‍ സൈനികരുടെ ഹരമായിത്തീര്‍ന്നു ജിഞ്ചര്‍ മിക്ക്; പ്രസ്തുത കാവ്യത്തിന്റെ 'പോക്കറ്റ് പതിപ്പ്' അതിവേഗം വിറ്റഴിഞ്ഞു. 1917-ല്‍ ഡെന്നിസ് ഒലിവ് ഹെറനെ വിവാഹം കഴിച്ചു; തികച്ചും വ്യത്യസ്തത പുലര്‍ത്തുന്ന ഒരു കൃതിയുടെ പ്രസിദ്ധീകരണത്തിനും ആ വര്‍ഷം സാക്ഷ്യം വഹിച്ചു-മേയര്‍മാര്‍, കൌണ്‍സിലര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പരിഹസിച്ചു കാുെള്ള ദ് ഗ്ളഗ്സ് ഒഫ് ഗോഷ് എന്ന കൃതി. ബില്ലിന്റെയും ഡോറീന്റെയും കഥ ഡെന്നിസിനെ നിഴല്‍ പോലെ പിന്തുടര്‍ന്നു. ദ് സെന്റിമെന്റല്‍ ബ്ളോക്കിലെ കമിതാക്കളായ ബില്ലും ഡോറീനും ദാമ്പത്യത്തിലേക്കു കാലൂന്നുന്നതിനെ വിഷയമാക്കി രചിച്ച ഡോറീന്‍ എന്ന കാവ്യം 1917-ല്‍ പ്രകാശനം ചെയ്തു. ജിഞ്ചര്‍ മിക്കിന്റെ സുഹൃത്തായ സ്മിത്തിന്റെ വീരസാഹസങ്ങളായിരുന്നു 1918-ലെ ഡിഗ്ഗര്‍ സ്മിത്തിലെ പ്രതിപാദ്യം. ആസ്റ്റ്രേലിയെയ്സ് (1908) എന്ന പ്രയാണഗീതം (ാമൃരവശിഴ ീിഴ), ജിം ഒഫ് ദ് ഹില്‍സ് (1919) എന്ന ആഖ്യാനകാവ്യം, കവിതകള്‍ക്കു പുറമേ ചില ഗദ്യരചനകള്‍കൂടി ഉള്‍ക്കൊള്ളുന്ന എ ബുക്ക് ഫോര്‍ കിഡ്സ് (1921), ടൂലാംഗിയുടെ പ്രകൃതി സൌന്ദര്യം ആവാഹിക്കുന്ന ദ് സിംഗിംഗ് ഗാര്‍ഡന്‍ (1935) എന്നിവ ഡെന്നിസിന്റെ മറ്റു കൃതികളുടെ കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്നു. 1922 മുതല്‍ മരണം വരെ മെല്‍ബോണില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഹെറാള്‍ഡിന്റെ 'സ്റ്റാഫ് കവി' ആയിരുന്നു ഡെന്നിസ്. 1936-ല്‍ ഇദ്ദേഹം അന്തരിച്ചു. മരണശേഷം ആസ്റ്റ്രേലിയയുടെ ദേശീയ കവിയായി ഡെന്നിസ് വാഴ്ത്തപ്പെട്ടു. 'ആസ്റ്റ്രേലിയയുടെ റോബി ബേണ്‍സ്' എന്നാണ് പ്രധാനമന്ത്രിയായ ജോസഫ് ലിയോണ്‍സ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍