This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡിസ്കോ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ഡിസ്കോ ഉശരീെ ഒരു നൃത്ത സംഗീതരൂപം. ഫ്രഞ്ച് ഭാഷയിലെ 'ഡിസ്കോത്തിക്' എന്ന ...) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | ഡിസ്കോ | + | =ഡിസ്കോ= |
+ | Disco | ||
- | + | ഒരു നൃത്ത സംഗീതരൂപം. ഫ്രഞ്ച് ഭാഷയിലെ 'ഡിസ്കോത്തിക്' എന്ന പദത്തില്‍നിന്നാണ് ഇതു രൂപം കൊണ്ടത്. 'റിക്കോഡ് ലൈബ്രറി' എന്നാണ് ഫ്രഞ്ച് പദത്തിന്റെ അര്‍ഥം. റിക്കോഡിനനുസരിച്ച് നൃത്തം ചെയ്യുന്ന ഒരു ക്ലബ്ബാണിത്. അമേരിക്കയിലെ ചില ബാറുകളിലും ഡിസ്കോ സംഗീതം പ്രചരിക്കുകയുണ്ടായി. 1977-ല്‍ 'സാറ്റര്‍ഡെ നൈറ്റ് ഫിവര്‍' എന്ന ചലച്ചിത്രവും അതിന്റെ ശബ്ദരേഖയും ഹിറ്റായതോടെ ഡിസ്കോ സംഗീതത്തിനും ഡിസ്കോ നൃത്തത്തിനും വമ്പിച്ച പ്രചാരം ലഭ്യമായി. | |
+ | [[Image:Disco.png|200px|left|thumb|ഡിസ്കോ നൃത്തം]] | ||
+ | ഒരു സംഗീതരൂപം എന്ന നിലയില്‍ ഡിസ്കോയെ തരംതാഴ്ത്തിയാണ് പലരും കാണുന്നത്. 1970-കളിലെ പരിഷ്കാരമായിരുന്ന ഡിസ്കോ നൃത്തം പോപ്പുലര്‍ സംഗീതത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് പല നിരൂപകരും വിലയിരുത്തുന്നു. സംഗീതമൂല്യങ്ങളെ അവഗണിച്ചുകൊണ്ട് ശബ്ദകോലാഹലങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്നതാണ് ഡിസ്കോ സംഗീതത്തിന്റെ പാളിച്ചയായി അവര്‍ കാണുന്നത്. | ||
- | + | ലാബെല്ലെ, ഹോട്ട് ചോക്ക്ലേറ്റ്, ഡോണാസമ്മര്‍, സണ്‍ഷൈന്‍ ബാന്‍ഡ്, ബീജിസ് മുതലായവരാണ് പേരുകേട്ട ഡിസ്കോ സംഗീതജ്ഞര്‍. 1980-കളില്‍ ഡിസ്കോ സംഗീതത്തിന് പ്രാധാന്യം കുറഞ്ഞുവെങ്കിലും 1990-കളില്‍ 'അബ്ബാ' എന്ന സംഘത്തിന്റെ വരവോടെ വീണ്ടും ജനശ്രദ്ധയാകര്‍ഷിച്ചു. | |
- | + | ഏഷ്യയിലെ ഡിസ്കോ സംഗീതത്തിന് പ്രചാരം നല്‍കിയവരില്‍ പാകിസ്ഥാനി ഗായികയായ നസിയാ ഹസന്‍ മുന്നിട്ടു നില്‍ക്കുന്നു. 'ഡിസ്കൊ ദിവാനേ' എന്ന പേരില്‍ ഇവര്‍ ഇറക്കിയ ആല്‍ബം പാകിസ്ഥാനിലും ഇന്ത്യയിലും വളരെയേറെ പ്രചാരം നേടുകയുണ്ടായി. | |
- | + | അമേരിക്കയില്‍ ഡിസ്കോ സംഗീതത്തിനൊപ്പം ഡിസ്കോനൃത്തവും അരങ്ങേറി. 1970-കളില്‍ നിശാക്ളബ്ബുകളിലാണ് ഡിസ്കോ നൃത്തം രൂപം കൊണ്ടത്. ലൈംഗികാകര്‍ഷണമുള്ള ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചാണ് ഡിസ്കോ നൃത്തമാടുന്നത്. ഒരു 'മിറര്‍ ബോള്‍' ഉപയോഗിച്ച് സ്പോട്ട് ലൈറ്റിനെ അനേകം നുറുങ്ങുകളാക്കി ദൃശ്യപ്പൊലിമ വര്‍ധിപ്പിക്കുന്നതാണ് ഇതിന്റെ മറ്റൊരാകര്‍ഷണം. 'സ്റ്റാര്‍ഡേ നൈറ്റ് ഫിവര്‍' എന്ന ചലചിത്രത്തില്‍ നായകനായ ട്രവോള്‍ട്ടയുടെ വേഷവും നൃത്തശൈലിയും യുവജനങ്ങള്‍ക്കു ഹരം പകര്‍ന്നു. ട്രവോള്‍ട്ടയെ അനുകരിച്ച് ഇറുകിയ വസ്ത്രങ്ങളണിഞ്ഞ യുവാക്കള്‍ നിശാക്ളബ്ബുകളില്‍ നൃത്തമാടി. ഇന്ത്യന്‍ ചലച്ചിത്രങ്ങളിലും ഇതിന്റെ സ്വാധീനം പ്രകടമായി. 'ഡിസ്കോ ഡാന്‍സര്‍' എന്ന ചിത്രത്തില്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ ഡിസ്കോ നൃത്തങ്ങള്‍ ഇതിനൊരുദാഹരണമാണ്. എങ്കിലും ഡിസ്കോയുടെ പ്രചാരം 1980-കളോടെ മന്ദീഭവിക്കുകയാണുണ്ടായത്. പോപ് മ്യൂസിക്കിന്റെ മുന്നേറ്റമാണ് ഇതിനു മുഖ്യകാരണം. | |
- | + | ||
- | + | ||
- | + | ||
- | + |
Current revision as of 06:48, 25 നവംബര്‍ 2008
ഡിസ്കോ
Disco
ഒരു നൃത്ത സംഗീതരൂപം. ഫ്രഞ്ച് ഭാഷയിലെ 'ഡിസ്കോത്തിക്' എന്ന പദത്തില്‍നിന്നാണ് ഇതു രൂപം കൊണ്ടത്. 'റിക്കോഡ് ലൈബ്രറി' എന്നാണ് ഫ്രഞ്ച് പദത്തിന്റെ അര്‍ഥം. റിക്കോഡിനനുസരിച്ച് നൃത്തം ചെയ്യുന്ന ഒരു ക്ലബ്ബാണിത്. അമേരിക്കയിലെ ചില ബാറുകളിലും ഡിസ്കോ സംഗീതം പ്രചരിക്കുകയുണ്ടായി. 1977-ല്‍ 'സാറ്റര്‍ഡെ നൈറ്റ് ഫിവര്‍' എന്ന ചലച്ചിത്രവും അതിന്റെ ശബ്ദരേഖയും ഹിറ്റായതോടെ ഡിസ്കോ സംഗീതത്തിനും ഡിസ്കോ നൃത്തത്തിനും വമ്പിച്ച പ്രചാരം ലഭ്യമായി.
ഒരു സംഗീതരൂപം എന്ന നിലയില്‍ ഡിസ്കോയെ തരംതാഴ്ത്തിയാണ് പലരും കാണുന്നത്. 1970-കളിലെ പരിഷ്കാരമായിരുന്ന ഡിസ്കോ നൃത്തം പോപ്പുലര്‍ സംഗീതത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് പല നിരൂപകരും വിലയിരുത്തുന്നു. സംഗീതമൂല്യങ്ങളെ അവഗണിച്ചുകൊണ്ട് ശബ്ദകോലാഹലങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്നതാണ് ഡിസ്കോ സംഗീതത്തിന്റെ പാളിച്ചയായി അവര്‍ കാണുന്നത്.
ലാബെല്ലെ, ഹോട്ട് ചോക്ക്ലേറ്റ്, ഡോണാസമ്മര്‍, സണ്‍ഷൈന്‍ ബാന്‍ഡ്, ബീജിസ് മുതലായവരാണ് പേരുകേട്ട ഡിസ്കോ സംഗീതജ്ഞര്‍. 1980-കളില്‍ ഡിസ്കോ സംഗീതത്തിന് പ്രാധാന്യം കുറഞ്ഞുവെങ്കിലും 1990-കളില്‍ 'അബ്ബാ' എന്ന സംഘത്തിന്റെ വരവോടെ വീണ്ടും ജനശ്രദ്ധയാകര്‍ഷിച്ചു.
ഏഷ്യയിലെ ഡിസ്കോ സംഗീതത്തിന് പ്രചാരം നല്‍കിയവരില്‍ പാകിസ്ഥാനി ഗായികയായ നസിയാ ഹസന്‍ മുന്നിട്ടു നില്‍ക്കുന്നു. 'ഡിസ്കൊ ദിവാനേ' എന്ന പേരില്‍ ഇവര്‍ ഇറക്കിയ ആല്‍ബം പാകിസ്ഥാനിലും ഇന്ത്യയിലും വളരെയേറെ പ്രചാരം നേടുകയുണ്ടായി.
അമേരിക്കയില്‍ ഡിസ്കോ സംഗീതത്തിനൊപ്പം ഡിസ്കോനൃത്തവും അരങ്ങേറി. 1970-കളില്‍ നിശാക്ളബ്ബുകളിലാണ് ഡിസ്കോ നൃത്തം രൂപം കൊണ്ടത്. ലൈംഗികാകര്‍ഷണമുള്ള ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചാണ് ഡിസ്കോ നൃത്തമാടുന്നത്. ഒരു 'മിറര്‍ ബോള്‍' ഉപയോഗിച്ച് സ്പോട്ട് ലൈറ്റിനെ അനേകം നുറുങ്ങുകളാക്കി ദൃശ്യപ്പൊലിമ വര്‍ധിപ്പിക്കുന്നതാണ് ഇതിന്റെ മറ്റൊരാകര്‍ഷണം. 'സ്റ്റാര്‍ഡേ നൈറ്റ് ഫിവര്‍' എന്ന ചലചിത്രത്തില്‍ നായകനായ ട്രവോള്‍ട്ടയുടെ വേഷവും നൃത്തശൈലിയും യുവജനങ്ങള്‍ക്കു ഹരം പകര്‍ന്നു. ട്രവോള്‍ട്ടയെ അനുകരിച്ച് ഇറുകിയ വസ്ത്രങ്ങളണിഞ്ഞ യുവാക്കള്‍ നിശാക്ളബ്ബുകളില്‍ നൃത്തമാടി. ഇന്ത്യന്‍ ചലച്ചിത്രങ്ങളിലും ഇതിന്റെ സ്വാധീനം പ്രകടമായി. 'ഡിസ്കോ ഡാന്‍സര്‍' എന്ന ചിത്രത്തില്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ ഡിസ്കോ നൃത്തങ്ങള്‍ ഇതിനൊരുദാഹരണമാണ്. എങ്കിലും ഡിസ്കോയുടെ പ്രചാരം 1980-കളോടെ മന്ദീഭവിക്കുകയാണുണ്ടായത്. പോപ് മ്യൂസിക്കിന്റെ മുന്നേറ്റമാണ് ഇതിനു മുഖ്യകാരണം.