This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈറ്റാനിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ടൈറ്റാനിയം)
(ടൈറ്റാനിയം)
വരി 2: വരി 2:
Titanium
Titanium
-
<math>\overrightrightarrow{800}</math>
+
<math>\xrightarrow[T]{n\pm i-1} C</math>
ഒരു ലോഹമൂലകം. സിം. Ti, അ.സ: 22, അ.ഭാ. 47.90. ഒരു  ട്രാന്‍സിഷന്‍ (സംക്രമണ) മൂലകമായ ടൈറ്റാനിയം ആവര്‍ത്തനപട്ടികയില്‍ ഗ്രൂപ്പ് IVB യിലാണ് സ്ഥിതി ചെയ്യുന്നത്. സിര്‍ക്കോണിയം <sub>40</sub>zr, ഹാഫ്നിയം <sub>72</sub>Hf, കുര്‍ച്ചറ്റേവിയം, <sub>104</sub>ku എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റു മൂലകങ്ങള്‍. ഭൗമോപരിതലത്തില്‍ ഏറ്റവും ധാരാളമായി കാണപ്പെടുന്ന ഒന്‍പതാമത്തെ മൂലകമാണിത്. വില്യം ഗ്രിഗര്‍ എന്ന ബ്രിട്ടിഷ് പുരോഹിതനാണ് ഈ മൂലകം കണ്ടുപിടിച്ചത് (1790). ഇംഗ്ലണ്ടിലെ ഫാല്‍മൗത്തിനു സമീപത്തു നിന്നു ലഭിച്ച കറുത്ത നിറമുള്ള ഒരിനം കാന്തിക മണലിന്റെ വിശ്ലേഷണം വഴി വെളുത്ത നിറമുള്ള ഒരു ലോഹ ഓക്സൈഡ് ഇദ്ദേഹത്തിനു ലഭിച്ചു. ഇത് റൂട്ടൈല്‍ (Rutile) ധാതുവാണെന്ന് മനസ്സിലാക്കിയത് ജര്‍മന്‍ രസതന്ത്രജ്ഞനായ മാര്‍ട്ടിന്‍ ഹെന്റിക് ക്ളാപ്റോത്ത് (1795) ആണ്. ഓക്സൈഡില്‍ അടങ്ങിയിട്ടുള്ള ലോഹമൂലകത്തെ ടൈറ്റാനിയം എന്ന് നാമകരണം ചെയ്തതും ഇദ്ദേഹമാണ്. ഗ്രീക്ക് ഇതിഹാസ കഥാപാത്രങ്ങളായ 'ടൈറ്റനുകള്‍' (Titans - ഭൂമീദേവിയുടെ സന്താനങ്ങള്‍) എന്ന പേരില്‍നിന്നാണ് ഈ സംജ്ഞ ഉണ്ടായത്.
ഒരു ലോഹമൂലകം. സിം. Ti, അ.സ: 22, അ.ഭാ. 47.90. ഒരു  ട്രാന്‍സിഷന്‍ (സംക്രമണ) മൂലകമായ ടൈറ്റാനിയം ആവര്‍ത്തനപട്ടികയില്‍ ഗ്രൂപ്പ് IVB യിലാണ് സ്ഥിതി ചെയ്യുന്നത്. സിര്‍ക്കോണിയം <sub>40</sub>zr, ഹാഫ്നിയം <sub>72</sub>Hf, കുര്‍ച്ചറ്റേവിയം, <sub>104</sub>ku എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റു മൂലകങ്ങള്‍. ഭൗമോപരിതലത്തില്‍ ഏറ്റവും ധാരാളമായി കാണപ്പെടുന്ന ഒന്‍പതാമത്തെ മൂലകമാണിത്. വില്യം ഗ്രിഗര്‍ എന്ന ബ്രിട്ടിഷ് പുരോഹിതനാണ് ഈ മൂലകം കണ്ടുപിടിച്ചത് (1790). ഇംഗ്ലണ്ടിലെ ഫാല്‍മൗത്തിനു സമീപത്തു നിന്നു ലഭിച്ച കറുത്ത നിറമുള്ള ഒരിനം കാന്തിക മണലിന്റെ വിശ്ലേഷണം വഴി വെളുത്ത നിറമുള്ള ഒരു ലോഹ ഓക്സൈഡ് ഇദ്ദേഹത്തിനു ലഭിച്ചു. ഇത് റൂട്ടൈല്‍ (Rutile) ധാതുവാണെന്ന് മനസ്സിലാക്കിയത് ജര്‍മന്‍ രസതന്ത്രജ്ഞനായ മാര്‍ട്ടിന്‍ ഹെന്റിക് ക്ളാപ്റോത്ത് (1795) ആണ്. ഓക്സൈഡില്‍ അടങ്ങിയിട്ടുള്ള ലോഹമൂലകത്തെ ടൈറ്റാനിയം എന്ന് നാമകരണം ചെയ്തതും ഇദ്ദേഹമാണ്. ഗ്രീക്ക് ഇതിഹാസ കഥാപാത്രങ്ങളായ 'ടൈറ്റനുകള്‍' (Titans - ഭൂമീദേവിയുടെ സന്താനങ്ങള്‍) എന്ന പേരില്‍നിന്നാണ് ഈ സംജ്ഞ ഉണ്ടായത്.

07:06, 14 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടൈറ്റാനിയം

Titanium

parse ചെയ്യുവാന്‍ പരാജയപ്പെട്ടു (Missing texvc executable; please see math/README to configure.): \xrightarrow[T]{n\pm i-1} C


ഒരു ലോഹമൂലകം. സിം. Ti, അ.സ: 22, അ.ഭാ. 47.90. ഒരു ട്രാന്‍സിഷന്‍ (സംക്രമണ) മൂലകമായ ടൈറ്റാനിയം ആവര്‍ത്തനപട്ടികയില്‍ ഗ്രൂപ്പ് IVB യിലാണ് സ്ഥിതി ചെയ്യുന്നത്. സിര്‍ക്കോണിയം 40zr, ഹാഫ്നിയം 72Hf, കുര്‍ച്ചറ്റേവിയം, 104ku എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റു മൂലകങ്ങള്‍. ഭൗമോപരിതലത്തില്‍ ഏറ്റവും ധാരാളമായി കാണപ്പെടുന്ന ഒന്‍പതാമത്തെ മൂലകമാണിത്. വില്യം ഗ്രിഗര്‍ എന്ന ബ്രിട്ടിഷ് പുരോഹിതനാണ് ഈ മൂലകം കണ്ടുപിടിച്ചത് (1790). ഇംഗ്ലണ്ടിലെ ഫാല്‍മൗത്തിനു സമീപത്തു നിന്നു ലഭിച്ച കറുത്ത നിറമുള്ള ഒരിനം കാന്തിക മണലിന്റെ വിശ്ലേഷണം വഴി വെളുത്ത നിറമുള്ള ഒരു ലോഹ ഓക്സൈഡ് ഇദ്ദേഹത്തിനു ലഭിച്ചു. ഇത് റൂട്ടൈല്‍ (Rutile) ധാതുവാണെന്ന് മനസ്സിലാക്കിയത് ജര്‍മന്‍ രസതന്ത്രജ്ഞനായ മാര്‍ട്ടിന്‍ ഹെന്റിക് ക്ളാപ്റോത്ത് (1795) ആണ്. ഓക്സൈഡില്‍ അടങ്ങിയിട്ടുള്ള ലോഹമൂലകത്തെ ടൈറ്റാനിയം എന്ന് നാമകരണം ചെയ്തതും ഇദ്ദേഹമാണ്. ഗ്രീക്ക് ഇതിഹാസ കഥാപാത്രങ്ങളായ 'ടൈറ്റനുകള്‍' (Titans - ഭൂമീദേവിയുടെ സന്താനങ്ങള്‍) എന്ന പേരില്‍നിന്നാണ് ഈ സംജ്ഞ ഉണ്ടായത്.

ടൈറ്റാനിയത്തിന്റെ വ്യത്യസ്ത സംയുക്തങ്ങള്‍ അടങ്ങിയ താണ് വിവിധ ടൈറ്റാനിയം അയിരുകള്‍. റൂട്ടൈല്‍, ബ്രൂക്കൈറ്റ് (Brookite), അനട്ടേസ് (Anatase) എന്നീ മൂന്ന് അയിരുകളില്‍ ഓക്സൈഡ് രൂപത്തിലാണ് ടൈറ്റാനിയം സ്ഥിതി ചെയ്യുന്നത്. ഇവയുടെ രാസസംയോഗം ഒന്നു തന്നെയാണെങ്കിലും പരല്‍ ഘടന വ്യത്യസ്തമാണ്. റൂട്ടൈല്‍ ടെട്രാഗണല്‍ പ്രിസ്മാറ്റിക് പരലുകളായും ബ്രൂക്കൈറ്റ് ഓര്‍ത്തോറോമ്പിക് പരലുകളായും അനട്ടേസ് ടെട്രാഗണല്‍ പരലുകളായുമാണ് സ്ഥിതി ചെയ്യുന്നത്. റൂട്ടൈല്‍ മാത്രമാണ് പ്രകൃതിജന്യമായ ടൈറ്റാനിയം ഓക്സൈഡ് ധാതു. മറ്റൊരു വിഭാഗം ടൈറ്റാനിയം ധാതുക്കളാണ് ടൈറ്റനേറ്റുകള്‍. ഉദാ: ഇല്‍മനൈറ്റ് (Fe TiO3) സ്യൂഡോബ്രൂക്കൈറ്റ് (Fe2O3. 3TiO2), പെര്‍വോസ്കൈറ്റ് (CaTiO3), ഗെയ്കെലൈറ്റ് ((Mg,Fe) TiO3).

ടൈറ്റാനിയം ധാതുനിക്ഷേപങ്ങള്‍ ലോകമെമ്പാടും കാണ പ്പെടുന്നു. ഏറ്റവും കൂടുതല്‍ ഇല്‍മനൈറ്റ് നിക്ഷേപങ്ങള്‍ യു.എസ്സിലും റൂട്ടൈല്‍ നിക്ഷേപങ്ങള്‍ ആസ്ത്രേലിയയിലുമാണ് ഉള്ളത്.

കാനഡ, നോര്‍വെ, മലേഷ്യ, തെ. ആഫ്രിക്ക, ഇന്ത്യ, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളും ടൈറ്റാനിയം അയിരുകളുടെ പ്രധാന ഉത്പാദകരാണ്. ഇന്ത്യയില്‍ പ്രധാനമായും കേരളം (ചവറ) തമിഴ്നാട് (മണവാളക്കുറിച്ചി), മഹാരാഷ്ട്ര (രത്നഗിരി), ഒറീസ്സ (ഗംജം), ആന്ധ്രപ്രദേശ് (വിശാഖപട്ടണം) എന്നീ സംസ്ഥാന ങ്ങളില്‍ ഇല്‍മനൈറ്റ് നിക്ഷേപങ്ങളുണ്ട്. കേരളത്തിലേയും തമിഴ്നാട്ടിലേയും നിക്ഷേപങ്ങളാണ് മികച്ചവ.

നിഷ്കര്‍ഷണം. റൂട്ടൈല്‍ (TiO2), ഇല്‍മനൈറ്റ് (Fe TiO3) എന്നിവയാണ് ടൈറ്റാനിയത്തിന്റെ പ്രധാന അയിരുകള്‍. ഈ അയിരുകളില്‍ നിന്ന് ടൈറ്റാനിയം നിഷ്കര്‍ഷണം ചെയ്യുന്നത് ചെലവേറിയ ഒരു പ്രക്രിയയാണ്. 1937-ല്‍ ജര്‍മന്‍ ശാസ്ത്രജ്ഞനായ വില്യം ക്രോളാണ് ടൈറ്റാനിയം നിഷ്കര്‍ഷണ പ്രക്രിയ വികസിപ്പിച്ചെടുത്തത്. ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്ന ക്രോള്‍ പ്രക്രിയ (Kroll process) ഇപ്രകാരമാണ്. ഓക്സൈഡ് അയിര് കാര്‍ബണ്‍ ഉപയോഗിച്ച് അപചയിക്കുമ്പോള്‍ ടൈറ്റാനിയത്തിനോടൊപ്പം ടൈറ്റാനിയം നൈട്രൈഡും ഉണ്ടാകുന്നു. ഇങ്ങനെ വരുന്ന നഷ്ടം പരിഹരിക്കുവാനായി TiO2 അയിരുകളെ ആദ്യം ടൈറ്റാനിയം ടെട്രാക്ളോറൈഡാക്കി (TiCl4) മാറ്റുന്നു. തുടര്‍ന്നു മഗ്നീഷ്യം സോഡിയം എന്നിവയുപയോഗിച്ച് Ti ആക്കി മാറ്റുന്നു. റൂട്ടൈല്‍, ഇല്‍മനൈറ്റ് അയിരുകള്‍ കാര്‍ബണിന്റെ സാന്നിധ്യത്തില്‍ ഒരു നിഷ്ക്രിയ വാതകാന്തരീക്ഷത്തില്‍ 900ത്ഥഇ ചൂടാക്കിയശേഷം ഇതിലേക്ക് ക്ലോറിന്‍ വാതകം കടത്തിവിടുന്നു.

TiO2 + C + 2Cl2 \longrightarrowTi4 +CO2 .

TiCl4 ബാഷ്പം, മര്‍ദം പ്രയോഗിച്ച് ദ്രവമാക്കുന്നു (തിളനില 136°C). ഈ ദ്രാവകത്തെ അംശിക സ്വേദനം വഴി ശുദ്ധീകരിച്ചശേഷം ബാഷ്പീകരിച്ച് 800ത്ഥഇലുള്ള മഗ്നീഷ്യത്തിന്റെ മുകളിലൂടെ കടത്തിവിടുന്നു.

TiCl4 + 2Mg + ങഴഇഹ2.

   ങഴഇഹ2 ദ്രാവകം മാറ്റിയ ശേഷം, റിയാക്റ്ററില്‍ നിന്ന് ടൈറ്റാനിയം ലോഹം ചെറിയ കഷണങ്ങളായി വെട്ടിയെടുത്ത് നേര്‍ത്ത ഹൈഡ്രോക്ളോറിക് അമ്ളം ഉപയോഗിച്ച് ങഴ, ങഴഇഹ2 മാലിന്യങ്ങള്‍ കഴുകി മാറ്റുന്നു. ഇപ്രകാരം ലഭിക്കുന്ന ലോഹം വാന്‍ ആര്‍ക്കല്‍ പ്രക്രിയ (ഢമി അൃസലഹ ുൃീരല) ഉപയോഗിച്ച് ശുദ്ധീകരിക്കുന്നു. ടൈറ്റാനിയം ലോഹം അയോഡിനുമായി ചേര്‍ത്തു ചൂടാക്കുമ്പോള്‍ ഉണ്ടാകുന്ന ടൈറ്റാനിയം ടെട്രാഅയൊഡൈഡ് (ഠശക4) ഒരു ടങ്സ്റ്റണ്‍ തന്തുവുപയോഗിച്ച് 1400ത്ഥഇ വീണ്ടും ചൂടാക്കുമ്പോള്‍ 

ശുദ്ധമായ ഠശ ലഭിക്കുന്നു.

   ഠശ + 2ക2  ഠശക4  ഠശ + 2ക2
   ഠശ ഇഹ2 ന്റെ വൈദ്യുത വിശ്ളേഷണം വഴിയും ശുദ്ധമായ ടൈറ്റാനിയം ഉത്പാദിപ്പിക്കാം.

ഭൌതിക-രാസഗുണങ്ങള്‍. വളരെ ഉയര്‍ന്ന ഉരുകല്‍ നിലയും (1668ത്ഥര) തിളനിലയും (3260ത്ഥര) ഉള്ള തിളങ്ങുന്ന ഒരു വെള്ള ലോഹമാണ് ടൈറ്റാനിയം. സാന്ദ്രത: 4.5 ഗ്രാം / സെ.മീ.3, ടൈറ്റാനിയത്തിന് രണ്ടു പരല്‍ രൂപങ്ങളുണ്ട്. 882ത്ഥരന് താഴെയുള്ള താപനിലയില്‍ രൂപപ്പെടുന്ന ഷഡ്ഭുജ(രഹീലുെമരസലറ വലഃമഴീിമഹ) ഘടനയുള്ള ? രൂപം, 882ത്ഥരനു മുകളില്‍ രൂപീകൃതമാവുന്ന ക്യുബിക് (യീറ്യ രലിലൃേലറ രൌയശര) ഘടനയുള്ള ? രൂപം. ഉരുക്കിന്റെ അത്ര തന്നെ ഉറപ്പും പകുതി മാത്രം ഭാരവുമുള്ള ടൈറ്റാനിയം ശുദ്ധമായ അവസ്ഥയില്‍ വഴക്കമുള്ള ലോഹമാണ്. എന്നാല്‍ കാര്‍ബണ്‍, നൈട്രജന്‍ എന്നീ മാലിന്യങ്ങള്‍ അടങ്ങിയ ടൈറ്റാനിയം ഭംഗുരമാണ്. ഠശ43 മുതല്‍ ഠ51 വരെയുള്ള പതിമൂന്ന് സമസ്ഥാനീയങ്ങള്‍ ഇതിനുണ്ട്. ഇവയില്‍ ഠശ46 മുതല്‍ ഠശ50 വരെയുള്ളവയാണ് സ്ഥിരതയുള്ളത്. പ്രകൃതിയില്‍ ലഭ്യമായ ടൈറ്റാനിയത്തിന്റെ 74 ശ.മാ. ഠശ48 ആണ്. ഠശ46, ഠശ47, ഠശ49, ഠശ50 എന്നിവ 7.9 ശ.മാ., 7.3 ശ.മാ., 5.5 ശ.മാ., 5.3 ശ.മാ. എന്ന തോതിലാണ് ഉള്ളത്. മറ്റു സമസ്ഥാനീയങ്ങള്‍ രാദശക്തിയുള്ളവയാണ്. 3റ2 42 എന്ന ഇലക്ട്രോണ്‍ വിന്യാസമുള്ള ടൈറ്റാനിയം +4, +3,+2 എന്നീ സംയോജകതകള്‍ പ്രദര്‍ശിപ്പിക്കുന്നു. ഠശ4+ അവസ്ഥയാണ് ഏറ്റവും സ്ഥിരതയു

ള്ളത്.

  സാധാരണ ഊഷ്മാവില്‍ ടൈറ്റാനിയം വായുവുമായി പ്രതിപ്രവര്‍ത്തിച്ച് ഓക്സൈഡിന്റെയും നൈട്രൈഡിന്റെയും ആവരണം രൂപീകരിക്കുന്നു. ലോഹം തുരുമ്പു പിടിക്കുന്നതും ദ്രവിക്കുന്നതും തടയാന്‍ ഈ ആവരണം സഹായകമാണ്. ഉയര്‍ന്ന താപനിലകളില്‍ ടൈറ്റാനിയത്തിന്റെ പ്രതിക്രിയാക്ഷമത വര്‍ദ്ധിക്കുന്നു. 1200ത്ഥര ല്‍ വായുവില്‍ ഇത് കത്തിപ്പിടിക്കും. നൈട്രജന്‍ വാതകാന്തരീക്ഷത്തില്‍പ്പോലും ജ്വലിക്കുന്ന അപൂര്‍വ ലോഹങ്ങളില്‍ ഒന്നാണ് ടൈറ്റാനിയം. നേര്‍ത്ത അമ്ള-ക്ഷാര ലായനികളുമായി ടൈറ്റാനിയം പ്രതിപ്രവര്‍ത്തിക്കുന്നില്ല. ഗാഢ അമ്ളങ്ങളില്‍ (ഒഇഹ, ഒചഛ3) ലോഹം ലേയമാണ്. ഫ്യൂമിങ് നൈട്രിക് അമ്ളവുമായുള്ള പ്രതിക്രിയ സ്ഫോടനാത്മകമാണ്. ഹൈഡ്രോഫ്ളൂറിക് അമ്ളവുമായി പ്രതിപ്രവര്‍ത്തിച്ച് ഹെക്സാഫ്ളൂറോ സംയുക്തങ്ങള്‍ ഉണ്ടാവുന്നു.
   ഠശ + 4ഒഎ  ഠശഎ4 + 2ഒ2
   ഠശ എ4 + 2എ  ധഠശഎ6പ2
  ദ്രവ രൂപത്തിലുള്ള ലോഹം കാര്‍ബണും നൈട്രജനും ആയി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ടൈറ്റാനിയം കാര്‍ബൈഡും (ഠശഇ) നൈട്രൈഡും (ഠശ3ച4) ലഭ്യമാവുന്നു.

ടൈറ്റാനിയം സംയുക്തങ്ങള്‍

1. ഓക്സൈഡുകള്‍. ടൈറ്റാനിയം വിവിധ ഓക്സൈഡുകള്‍ രൂപീകരിക്കാറുണ്ട്: മോണോഓക്സൈഡ് ഠശഛ, സെസ്ക്യു ഓക്സൈഡ് ഠശ2ഛ3, ഡൈഓക്സൈഡ് ഠശഛ2, ട്രൈഓക്സൈഡ് ഠശഛ3. ഈ കൂട്ടത്തില്‍ പ്രകൃതിയില്‍ ധാരാളമായി ലഭിക്കുന്നതും സ്ഥിരതയുള്ളതുമായ ഓക്സൈഡ് ഠശഛ2 ആണ്. ഉയര്‍ന്ന താപനിലയില്‍ ഡൈഓക്സൈഡിന്റെ കാര്‍ബണ്‍ അപചയനം വഴി മോണോഓക്സൈഡും ഹൈഡ്രജന്‍ അപചയനം വഴി സെസ്ക്യൂഓക്സൈഡും ഉണ്ടാവുന്നു. സെസ്ക്യൂഓക്സൈഡ് അമ്ളത്തില്‍ ലേയമാണ്. ലോഹത്തിന്റെ അമ്ള ലായനിയിലേക്ക് ക്ഷാരം ചേര്‍ക്കുമ്പോള്‍ കറുത്ത നിറത്തിലുള്ള ടൈറ്റാനിയം ഹൈഡ്രോക്സൈഡ് (ഠശ(ഛഒ)3 അവക്ഷേപിക്കപ്പെടുന്നു. ഇത് ജലത്തിന്റെ സാന്നിധ്യത്തില്‍ ഹൈഡ്രജന്‍ വാതകവും ടൈറ്റാനിയം ഡൈ ഓക്സൈഡും രൂപീകരിക്കും.

2. ഹാലൈഡുകള്‍. ടൈറ്റാനിയത്തിന്റെ ഹാലജന്‍ സംയുക്തങ്ങളില്‍ ടെട്രാഹാലൈഡുകളും (ഠശ ത4) കോംപ്ളെക്സ് അയോണുകളുധഠശത6പ2 - മാണ് പ്രധാനം. ഠശഇഹ4 ഇളം മഞ്ഞ നിറത്തിലുള്ള ഒരു ദ്രാവകമാണ് (തിളനില 136ത്ഥ ഇ). വായുവുമായി സമ്പര്‍ക്കമുണ്ടാവുമ്പോള്‍ ഒഇഹ വാതകം സ്വതന്ത്രമാകുന്നു. ടെട്രാ ബ്രോമൈഡ് (മഞ്ഞ), ടെട്രാ അയഡൈഡ് (ചുവപ്പു കലര്‍ന്ന തവിട്ടു നിറം) ടെട്രാ ഫ്ളൂറൈഡ് (വെളുത്ത നിറം) എന്നിവയൊക്കെ സാധാരണ ഊഷ്മാവില്‍ ഖരങ്ങളാണ്. ഠശഇഹ4 ബാഷ്പം ഹൈഡ്രജനുമായി ചേര്‍ത്ത് 650ത്ഥരല്‍ ചൂടാക്കിയ ട്യൂബിലൂടെ കടത്തിവിടുമ്പോള്‍ ടൈറ്റാനിയം ട്രൈ ക്ളോറൈഡ് (ഠശഇഹ3) ലഭ്യമാവുന്നു.

   2ഠശഇഹ4 + ഒ2  2ഠശഇഹ3 + 2ഒഇഹ.
   ഠശഇഹ3 വയലറ്റ് നിറമുള്ള ധൂളിയാണ്. ട്രൈക്ളോറൈഡിന്റെ താപീയ വിഘടനം വഴി ഉണ്ടാവുന്ന ഡൈക്ളോറൈഡ് അനുപാത രഹിതമായി വിഘടിച്ച് ടൈറ്റാനിയവും, ടെട്രാ ക്ളോറൈഡും ആയി മാറുന്നു.
   2ഠശഇഹ2  ഠശഇഹ4 + ഠശ

3. ടൈറ്റനേറ്റുകള്‍. ങഠശഛ3, ങ2ഠശഛ3, ങ2ഠശ2ഛ5 (ങ ലോഹം) എന്നീ ഫോര്‍മുലകളുള്ള സംയുക്തങ്ങളാണ് ടൈറ്റനേറ്റുകള്‍. കാല്‍സിയം, മഗ്നീഷ്യം, മാന്‍ഗനീസ്, ബേരിയം, ഇരുമ്പ്, എന്നീ

ലോഹമൂലകങ്ങള്‍ ടൈറ്റനേറ്റുകള്‍ രൂപീകരിക്കാറുണ്ട്. ലോഹ ഓക്സൈഡുകളോ ഹൈഡ്രോക്സൈഡുകളോ ടൈറ്റാനിയം ഡൈഓക്സൈഡുമായി ചൂടാക്കിയാണ് ടൈറ്റനേറ്റുകള്‍ സംശ്ളേഷണം ചെയ്യുന്നത്. ബോറോണ്‍, സിലിക്കോണ്‍ തുടങ്ങിയ അനേകം അലോഹങ്ങളുമായും ടൈറ്റാനിയം പ്രതിപ്രവര്‍ത്തിക്കാറുണ്ട്.

ഉപയോഗങ്ങള്‍. ശുദ്ധമായ ടൈറ്റാനിയം ഉറപ്പേറിയ ലോഹമാണ്. വായുവുമായി പ്രതിപ്രവര്‍ത്തിച്ച് ഓക്സൈഡിന്റെയും നൈട്രൈഡിന്റെയും ഒരു ആവരണം ഉണ്ടാക്കുന്നതുകൊണ്ട് തുരുമ്പെടുക്കുകയോ ദ്രവിക്കുകയോ ചെയ്യുന്നില്ല. മാത്രമല്ല, ഉരുക്കിനു സമാനമായ യാന്ത്രികക്ഷമത പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. യാന്ത്രികക്ഷമത, ഭാരക്കുറവ്, തുരുമ്പിക്കാതിരിക്കല്‍ തുടങ്ങിയ സവിശേഷതകളാണ് ടൈറ്റാനിയത്തെ സാങ്കേതിക പ്രാധാന്യമുള്ള ലോഹമാക്കുന്നത്. സൂപ്പര്‍ സോണിക് വിമാനങ്ങള്‍, ജറ്റ് എന്‍ജിനുകള്‍, നാവികോപകരണങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനു ടൈറ്റാനിയം ഉപയോഗിക്കുന്നു. ചില ലോഹങ്ങളില്‍ ടൈറ്റാനിയം ചേര്‍ക്കുമ്പോള്‍ അവയ്ക്ക് സവിശേഷമായ ഗുണങ്ങള്‍ ഉണ്ടാവാറുണ്ട്. ഉദാ: ഉരുക്കുണ്ടാക്കുമ്പോള്‍ കാര്‍ബണിന്റെയും നൈട്രജന്റെയും അളവ് സ്ഥിരപ്പെടുത്താനായി ടൈറ്റാനിയം ലോഹം ചേര്‍ക്കാറുണ്ട്. പെയിന്റ്, കടലാസ്, പ്ളാസ്റ്റിക്ക്, ഗ്ളാസ്സ്, കളിമണ്ണ് എന്നിവയ്ക്ക് വെള്ള നിറം നല്‍കാനായി ടൈറ്റാനിയം ഡൈഓക്സൈഡ് ഉപയോഗിക്കുന്നു. വളരെ ഉയര്‍ന്ന ഡൈ ഇലക്ട്രിക് സ്ഥിരാങ്കമുള്ള ബേരിയം ടൈറ്റനേറ്റ് (ആമഠശഛ3) ഇലക്ട്രോണിക് വ്യവസായങ്ങളിലും ടൈറ്റാനിയം ട്രൈഓക്സൈഡ് കൃത്രിമ ദന്ത നിര്‍മാണത്തിലും ഉപയോഗിച്ചുവരുന്നു. തുണിത്തരങ്ങള്‍, കൃത്രിമ പവിഴം, ടൈറ്റാനിയം പെയിന്റ് എന്നിവയില്‍ ബന്ധകവസ്തുവായി ടൈറ്റാനിയം ടെട്രാക്ളോറൈഡ് ചേര്‍ക്കാറുണ്ട്. ആകാശത്ത് പുകപടലങ്ങള്‍ സൃഷ്ടിക്കാനും ചിത്രങ്ങളും അക്ഷരങ്ങളും വിന്യസിപ്പിക്കാനും ടൈറ്റാനിയം ടെട്രാക്ളോറൈഡ് ദ്രാവകം ഉപയോഗിച്ചുവരുന്നു. ചൂടാക്കുമ്പോള്‍ പൂര്‍വ രൂപം കൈവരിക്കാന്‍ കഴിയുന്ന 'നിറ്റിനോള്‍' (ചശശിീേഹ) എന്ന ഒരു അലോയ് വികസിപ്പിച്ചെടുത്തത് സമീപകാലത്തു കൈവരിച്ച നേട്ടമാണ്. കോട്ടര്‍ പിന്നുകളുടെയും റിവറ്റുകളുടെയും നിര്‍മാണത്തിന് ഈ ടൈറ്റാനിയം നിക്കല്‍ അലോയ് പ്രയോജനപ്പെടുത്താറുണ്ട്. നൈസര്‍ഗികവും കൃത്രിമവുമായ നാരുകള്‍ കൊണ്ടു തുണിത്തരങ്ങള്‍ നിര്‍മിക്കുമ്പോള്‍ ജലരോധക പദാര്‍ഥമായി ടൈറ്റാനിയം എസ്റ്ററുകള്‍ (കാര്‍ബണിക ആല്‍ക്കലി ടൈറ്റനേറ്റുകള്‍) ഉപയോഗിക്കാറുണ്ട്. ടെട്രാ ബ്യൂട്ടൈല്‍ ടൈറ്റനേറ്റ്, ടെട്രാ ഐസോ പ്രൊപൈല്‍ ടൈറ്റനേറ്റ് എന്നിവയ്ക്ക് ഈര്‍പ്പമുള്ള വായുവില്‍ ജലാപഘടനം സംഭവിച്ച് ഠശഛ2 ഉണ്ടാകുന്നതിനാല്‍ ലോലവും സുതാര്യവും ഒട്ടിപ്പിടിക്കുന്നതുമായ ആവരണങ്ങള്‍ നിര്‍മിക്കാന്‍ ഈ എസ്റ്ററുകള്‍ ഉപയോഗിക്കുന്നു. നോ: ടൈറ്റാനിയം വ്യവസായം; ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്സ് ലിമിറ്റഡ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍