This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടേബിള്‍ ടെന്നീസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ടേബിള്‍ ടെന്നീസ്)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 15: വരി 15:
'''ടേബിള്‍ ടെന്നിസ് ഇന്ത്യയില്‍.''' 1926-ല്‍ നിലവില്‍ വന്ന ഇന്റര്‍നാഷണല്‍ ടേബിള്‍ ടെന്നിസ് ഫെഡറേഷന്റെ (ITTF) സ്ഥാപകാംഗങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ. 1938-ല്‍ ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ (ഠഎഎക) സ്ഥാപിതമായി. 1939-ലാണ് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക ടീം ആദ്യമായി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ (TFFI) പങ്കെടുത്തത്. 1926 മുതല്‍ 38 വരെയുള്ള 12 ചാമ്പ്യന്‍ഷിപ്പുകളില്‍ 8 എണ്ണത്തിലും ഇന്ത്യന്‍ പങ്കാളിത്തം ഉണ്ടായിരുന്നു. ഇന്ത്യ അപ്പോഴൊക്കെ ഔദ്യോഗിക ടീമിനെ അയച്ചിരുന്നില്ല, ഇന്ത്യന്‍ കളിക്കാര്‍ സ്വമേധയാ പങ്കെടുക്കുകയായിരുന്നു.
'''ടേബിള്‍ ടെന്നിസ് ഇന്ത്യയില്‍.''' 1926-ല്‍ നിലവില്‍ വന്ന ഇന്റര്‍നാഷണല്‍ ടേബിള്‍ ടെന്നിസ് ഫെഡറേഷന്റെ (ITTF) സ്ഥാപകാംഗങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ. 1938-ല്‍ ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ (ഠഎഎക) സ്ഥാപിതമായി. 1939-ലാണ് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക ടീം ആദ്യമായി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ (TFFI) പങ്കെടുത്തത്. 1926 മുതല്‍ 38 വരെയുള്ള 12 ചാമ്പ്യന്‍ഷിപ്പുകളില്‍ 8 എണ്ണത്തിലും ഇന്ത്യന്‍ പങ്കാളിത്തം ഉണ്ടായിരുന്നു. ഇന്ത്യ അപ്പോഴൊക്കെ ഔദ്യോഗിക ടീമിനെ അയച്ചിരുന്നില്ല, ഇന്ത്യന്‍ കളിക്കാര്‍ സ്വമേധയാ പങ്കെടുക്കുകയായിരുന്നു.
-
 
+
[[Image:342table.png|left|300px]]
ഇന്ത്യയിലെ പ്രഥമ ദേശീയ ചാമ്പ്യന്‍ഷിപ്പ് 1938-ല്‍ കൊല്‍ക്കത്തയിലാണു നടന്നത്. അന്ന് എം. അയൂബ് പ്രഥമ ദേശീയ ചാമ്പ്യനായി (സിംഗിള്‍സ്). പ്രഥമ വനിതാ സിംഗിള്‍സ് ദേശീയ ചാമ്പ്യന്‍ പദവി കരസ്ഥമാക്കിയത് പി. ലിമ ആണ് (1939).
ഇന്ത്യയിലെ പ്രഥമ ദേശീയ ചാമ്പ്യന്‍ഷിപ്പ് 1938-ല്‍ കൊല്‍ക്കത്തയിലാണു നടന്നത്. അന്ന് എം. അയൂബ് പ്രഥമ ദേശീയ ചാമ്പ്യനായി (സിംഗിള്‍സ്). പ്രഥമ വനിതാ സിംഗിള്‍സ് ദേശീയ ചാമ്പ്യന്‍ പദവി കരസ്ഥമാക്കിയത് പി. ലിമ ആണ് (1939).
[[Image:Tabletennis-P-336.png|200px|right|thumb|ടേബിള്‍ ടെന്നീസ്]]
[[Image:Tabletennis-P-336.png|200px|right|thumb|ടേബിള്‍ ടെന്നീസ്]]

Current revision as of 06:27, 13 നവംബര്‍ 2008

ടേബിള്‍ ടെന്നീസ്

Table Tennis

പ്രത്യേകതരത്തില്‍ നിര്‍മിക്കപ്പെട്ട ഒരു മേശ (TABLE) ഉപയോഗിച്ചുള്ള ഒരിനം കളി. ടെന്നിസുമായി ചില കാര്യങ്ങളില്‍ സാമ്യമുള്ളതുകൊണ്ട് ടേബിള്‍ ടെന്നിസ് എന്നു വിളിക്കപ്പെടുന്നു. മേശയുടെ മധ്യത്തില്‍ ഘടിപ്പിക്കുന്ന ഉയരം കുറഞ്ഞ നെറ്റും ചെറിയ ബാറ്റും അകം പൊള്ളയായ ഭാരം വളരെ കുറഞ്ഞ പന്തും ഉപയോഗിച്ചാണ് കളിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ടിലാണ് ഈ കളി ഉടലെടുത്തത്. അന്നത്തെ പേര് പിങ്ങ്പോങ്ങ് എന്നായിരുന്നു. 1902-ല്‍ രൂപംകൊണ്ട പിങ്ങ്പോങ്ങ് അസോസിയേഷന്‍ 1905-ല്‍ ശിഥിലമായെങ്കിലും ഈ കളി ഇംഗ്ലണ്ടില്‍ വളരെ വേഗത്തില്‍ പ്രചാരം ആര്‍ജിച്ചു. 1920-ഓടെ ഈ കളി ലോകത്തിന്റെ ഇതര ഭാഗങ്ങളിലും പ്രചാരത്തിലായി. 1921-22-ലാണ് ഈ കളിക്ക് ടേബിള്‍ ടെന്നിസ് എന്ന പേര് ലഭിച്ചത്. ഇംഗ്ലണ്ട്, ഹംഗറി, ജര്‍മനി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുടെ നേതൃത്വത്തില്‍ 1926-ല്‍ അന്താരാഷ്ട്ര ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ രൂപീകരിച്ചു. ഈ ഫെഡറേഷനിലെ സ്ഥാപക അംഗങ്ങള്‍ ഇംഗ്ളണ്ട്, സ്വീഡന്‍, ഹംഗറി, ഇന്ത്യ, ഡെന്‍മാര്‍ക്ക്, ജര്‍മനി, ചെക്കോസ്ലോവാക്യ, ഓസ്ട്രിയ, വെയില്‍സ് എന്നിവയാണ്. 90-കളുടെ മദ്ധ്യത്തോടെ അംഗരാജ്യങ്ങളുടെ സംഖ്യ 165-ല്‍ കൂടുതലായി ഉയര്‍ന്നു.

ടേബിള്‍ ടെന്നീസ് മേശയ്ക്ക് 9 അടി നീളവും (2.7 മീ.) അഞ്ചടി (1.5 മീ.) വീതിയുമാണുള്ളത്. തറയില്‍ നിന്ന് 30 ഇഞ്ച് (76 സെ.മീ.) ഉയരത്തില്‍ ആയിരിക്കണം മേശയുടെ മുകള്‍ വശം. നെറ്റിന്റെ നീളം 6 അടി (1.8 മീ.) ആണ്. നെറ്റിന്റെ മുകള്‍ഭാഗം മേശയില്‍നിന്ന് ആറിഞ്ച് (15 സെ.മീ.) ഉയരത്തില്‍ ആയിരിക്കും. ടേബിള്‍ ടെന്നിസ് പന്തിന്റെ ഭാരം 0.09 ഔണ്‍സും (2.5 ഗ്രാം) വ്യാസം ഏതാണ്ട് 1.5 ഇഞ്ചും (3.8 സെ.മീ.) ആണ്. വെള്ള സെലുലോയിഡോ അതുപോലുള്ള പ്ലാസ്റ്റിക്കോ കൊണ്ടാണ് പന്ത് നിര്‍മിക്കുന്നത്. പന്തിന്റെ അകം പൊള്ളയായിരിക്കും. വളരെ ചെറിയ ബാറ്റാണ് ടേബിള്‍ ടെന്നിസില്‍ ഉപയോഗിക്കുന്നത്. സാധാരണയായി തടികൊണ്ടുണ്ടാക്കുന്ന ബാറ്റിന് രണ്ടു വശവും നേരിയ വലുപ്പമുള്ള സ്പോഞ്ച് റബ്ബറിന് മുകളിലായി റബ്ബര്‍ കൊണ്ട് മൂടിയ പ്രതലമായിരിക്കും.

സാധാരണയായി അഞ്ചോ മൂന്നോ ഗെയിമുകളില്‍ അധിഷ്ഠിതമായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇവയില്‍ ഏറ്റവും കൂടുതല്‍ ഗെയിമുകള്‍ ജയിക്കുന്നയാള്‍ വിജയിയായി പ്രഖ്യാപിക്കപ്പെടും. ഒരു ഗെയിമില്‍ ആദ്യമായി 21-ാം പോയിന്റ് നേടുന്നയാള്‍ ആ ഗെയിം കരസ്ഥമാക്കും. രണ്ട് കളിക്കാരും 20-20 എന്ന തുല്യസ്കോറിലെത്തിയാല്‍ പിന്നീട് രണ്ട് പോയിന്റിന്റെ വ്യത്യാസത്തില്‍ മുന്നേറുന്നയാള്‍ക്കായിരിക്കും ഗെയിം. ഗെയിമിന്റെ തുടക്കം മുതല്‍ ഓരോ അഞ്ച് പോയിന്റിനും ശേഷം സര്‍വീസ് മാറും. 20-ാമത്തെ പോയിന്റില്‍ രണ്ട് കളിക്കാരും തുല്യനിലയിലാണെങ്കില്‍ അതിനുശേഷം ഓരോ പോയിന്റ് കഴിയുമ്പോഴും സര്‍വീസ് കൈമാറും. പന്ത് ഉയര്‍ത്തിയിട്ട് ബാറ്റ് കൊണ്ട് സര്‍വ് ചെയ്യുമ്പോള്‍ ആദ്യം പന്ത് മേശയുടെ സ്വന്തം ഭാഗത്ത് തന്നെയാണ് വീഴേണ്ടത്. അതിനുശേഷം നെറ്റിനു മുകളിലൂടെ പന്ത് എതിര്‍ കളിക്കാരന്റെ കോര്‍ട്ടില്‍ വീഴണം. വളരെയധികം ബുദ്ധി ഉപയോഗിച്ച് കളിക്കേണ്ട ടേബിള്‍ടെന്നിസില്‍ കളിയുടെ വേഗത ആവശ്യമുള്ള സമയത്ത് കൂട്ടിയും കുറച്ചും പന്തടിക്കുന്ന ദിശ മാറ്റിയും പന്തിന് കൂടുതല്‍ സ്പിന്‍ നല്‍കിയും എതിര്‍ കളിക്കാരന് മേല്‍ ആധിപത്യം നേടാം. സിംഗിള്‍സില്‍ ഓരോ കളിക്കാര്‍ തമ്മിലും ഡബിള്‍സില്‍ ഒരു ജോഡി കളിക്കാര്‍ തമ്മിലുമാണ് ഏറ്റുമുട്ടുന്നത്. കളിയുടെ ദൈര്‍ഘ്യം കുറയ്ക്കാനും അതുവഴി കാണികളുടെ താത്പര്യം നിലനിര്‍ത്താനുമായി മറ്റ് കളികളില്‍ എന്നപോലെ ടേബിള്‍ ടെന്നീസിലും ഇടക്കിടെ നിയമങ്ങളില്‍ മാറ്റം വരുത്തുന്നുണ്ട്.

1927-ല്‍ ലണ്ടനില്‍ വച്ചാണ് ആദ്യത്തെ ലോക ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. അന്നു മുതല്‍ 1939 വരെ മധ്യ യൂറോപ്യന്‍ രാജ്യങ്ങളിലെ കളിക്കാര്‍ ലോകതലത്തില്‍ ഈ കളിയില്‍ ആധിപത്യം പുലര്‍ത്തി. പുരുഷന്മാരുടെ ടീം ചാമ്പ്യന്‍ഷിപ് ഹംഗറി ഒന്‍പതു തവണയും ചെക്കോസ്ലോവക്യ രണ്ടു തവണയും നേടി. രണ്ടാംലോകയുദ്ധത്തിനുശേഷം 1953 വരെ ചെക്കോസ്ലോവക്യ നാലുതവണയും ഹംഗറി രണ്ടു തവണയും ലോകചാമ്പ്യന്മാരായി. വിക്ടര്‍ ബാര്‍ണ എന്ന ഹംഗറിക്കാരന്‍ അഞ്ചുപ്രാവശ്യം ലോക സിംഗിള്‍സ് കിരീടവും അതേ രാജ്യക്കാരനായ ഇവാന്‍ ആന്‍ഡ്രിയാഡിസ് നാലു തവണ ലോക ഡബിള്‍സ് കിരീടവും നേടി.

1953 മുതല്‍ ടേബിള്‍ ടെന്നിസില്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ആധിപത്യത്തിന് തുടക്കമായി. പിന്നീടങ്ങോട്ട് പുരുഷ-വനിതാ വിഭാഗങ്ങളില്‍ ഏറ്റവും ശക്തരായ രാജ്യങ്ങളായി മുന്നേറിയത് ചൈനയും ജപ്പാനുമാണ്. ഇചിറോ ഒഗിമുറ, ടോഷ്യാക്കി തനാക്കാ എന്നിവരുള്‍പ്പെടെ അനേകം പ്രഗല്ഭ താരങ്ങളെ ജപ്പാന്‍ സംഭാവന ചെയ്തു. ഈ രണ്ട് കളിക്കാരും ലോക ചാമ്പ്യന്മാരായപ്പോള്‍ ചൈനയുടെ ഷുവാങ്ങ്സേതുങ്ങ് മൂന്നു തവണ തുടര്‍ച്ചയായി ലോകചാമ്പ്യനായി. സാംസ്കാരിക വിപ്ലവം നടന്നപ്പോള്‍ ചൈനയില്‍ ടേബിള്‍ ടെന്നിസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും 1971 മുതല്‍ ചൈന വീണ്ടും ലോക നിലവാരത്തിലേക്ക് തിരിച്ചുവന്നു. ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളോടൊപ്പം ഉത്തര കൊറിയയും ടേബിള്‍ ടെന്നിസിലെ പ്രബലശക്തിയായി ഉയര്‍ന്നു. 1980-ലാണ് പ്രഥമ ലോകകപ്പ് ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ് നടന്നത്. ചൈനയുടെ ഗുവോയൂഹ്വാ ആ ചാമ്പ്യന്‍ഷിപ്പിലെ ജേതാവായി. 1988 മുതല്‍ ടേബിള്‍ ടെന്നീസില്‍ പുരുഷന്മാരുടെയും വനിതകളുടെയും സിംഗിള്‍സ് മത്സരങ്ങളും ഡബിള്‍സ് മത്സരങ്ങളും നടക്കുന്നു.

ടേബിള്‍ ടെന്നിസ് ഇന്ത്യയില്‍. 1926-ല്‍ നിലവില്‍ വന്ന ഇന്റര്‍നാഷണല്‍ ടേബിള്‍ ടെന്നിസ് ഫെഡറേഷന്റെ (ITTF) സ്ഥാപകാംഗങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ. 1938-ല്‍ ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ (ഠഎഎക) സ്ഥാപിതമായി. 1939-ലാണ് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക ടീം ആദ്യമായി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ (TFFI) പങ്കെടുത്തത്. 1926 മുതല്‍ 38 വരെയുള്ള 12 ചാമ്പ്യന്‍ഷിപ്പുകളില്‍ 8 എണ്ണത്തിലും ഇന്ത്യന്‍ പങ്കാളിത്തം ഉണ്ടായിരുന്നു. ഇന്ത്യ അപ്പോഴൊക്കെ ഔദ്യോഗിക ടീമിനെ അയച്ചിരുന്നില്ല, ഇന്ത്യന്‍ കളിക്കാര്‍ സ്വമേധയാ പങ്കെടുക്കുകയായിരുന്നു.

ഇന്ത്യയിലെ പ്രഥമ ദേശീയ ചാമ്പ്യന്‍ഷിപ്പ് 1938-ല്‍ കൊല്‍ക്കത്തയിലാണു നടന്നത്. അന്ന് എം. അയൂബ് പ്രഥമ ദേശീയ ചാമ്പ്യനായി (സിംഗിള്‍സ്). പ്രഥമ വനിതാ സിംഗിള്‍സ് ദേശീയ ചാമ്പ്യന്‍ പദവി കരസ്ഥമാക്കിയത് പി. ലിമ ആണ് (1939).

ടേബിള്‍ ടെന്നീസ്

ഇന്ത്യയിലെ എക്കാലത്തെയും മികച്ച ടേബിള്‍ ടെന്നിസ് കളിക്കാരില്‍ പ്രമുഖര്‍ കമലേഷ് മേത്തയും ഇന്ദുപുരിയുമാണ്. ആണ്‍-പെണ്‍ ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ ഇവര്‍ 8 തവണ കരസ്ഥമാക്കുകയുണ്ടായി. പ്രശസ്ത ടേബിള്‍ ടെന്നിസ് (ആണ്‍) ടീമുകളില്‍ മഹാരാഷ്ട്ര-എ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. 1986 മുതല്‍ '89 വരെ തുടര്‍ച്ചയായി ദേശീയ ചാമ്പ്യന്‍ഷിപ്പ് കൊയ്തത് അവരായിരുന്നു. മിക്സഡ് ഡബിള്‍സിലെ പ്രമുഖര്‍ മുംബൈയിലെ ഫറോഖ് ഖൊദെയ്ജിയും കെയ്തി ചാര്‍ജ്മാനുമാണ്. റിങ്കു ഗുപ്ത, കസ്തൂരി ചക്രവര്‍ത്തി, പൌലോമി ഘട്ടക്ക്, കാസിം അലി, കമലേഷ് മേത്ത തുടങ്ങിയവരും ഇന്ത്യന്‍ ടേബിള്‍ ടെന്നിസ് താരനിരയിലെ പ്രമുഖരാണ്.

ടേബിള്‍ ടെന്നിസ് രംഗത്തുനിന്നും അര്‍ജുന അവാര്‍ഡ് നേടിയിട്ടുള്ള ഇന്ത്യന്‍ കളിക്കാര്‍ ഇവരാണ്. ജെ.സി. വോഹ്റ (1961), ജി.ആര്‍.ധിവാന്‍ (1965), ഉഷാ സുന്ദരരാജ് (1966), ഫറോഖ് ഖൊദെയ്ജി (1967), കാസിം അലി (1969), ജി. ജഗന്നാഥ് (1970), കെയ്ത് ഖൊദെയ്ജി (1971), എന്‍. ആര്‍. ബാജ (1973), ഷൈലജ സലോക്കി (1976), ഇന്ദുപുരി (1979-80), കമലേഷ് മേത്ത (1985), മോണോലിസ ബി മേത്ത (1987), നിയതി ഷാ (1989), മന്‍മീത്സിങ് വാലിയ (1990), ചേതന്‍ ബബൂര്‍ (1997), രാമന്‍ (1998).

ഇന്ത്യയില്‍ ദേശീയ മത്സരത്തിനുപുറമെ ഒട്ടനവധി പ്രാദേശിക മത്സരങ്ങളുമുണ്ട്. ഇന്ത്യന്‍ ടേബിള്‍ ടെന്നിസ് രംഗത്തെ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനായി രാജസ്ഥാനിലെ അജ്മീറില്‍ ഒരു ടേബിള്‍ ടെന്നിസ് അക്കാദമി പ്രവര്‍ത്തിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍