This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈഗര്‍ വരദാചാര്യര്‍ (1876-1950)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടൈഗര്‍ വരദാചാര്യര്‍ (1876-1950) കര്‍ണാടക സംഗീതജ്ഞനും വാഗ്ഗേയകാരനും. തമിഴ്ന...)
 
വരി 1: വരി 1:
-
ടൈഗര്‍ വരദാചാര്യര്‍ (1876-1950)
+
=ടൈഗര്‍ വരദാചാര്യര്‍ (1876-1950)=
കര്‍ണാടക സംഗീതജ്ഞനും വാഗ്ഗേയകാരനും. തമിഴ്നാട്ടില്‍ തിരുവൊറ്റിയൂരിനു സമീപമുള്ള കോലാറ്റുപേട്ടയില്‍ 1876-ല്‍ ജനിച്ചു. പിതാവ് രാമാനുജാചാര്യര്‍ കഥാകാലക്ഷേപ വിദഗ്ധനായിരുന്നുവെങ്കിലും മകനെ സംഗീതം പഠിപ്പിക്കുന്നതില്‍ താത്പര്യം പ്രകടിപ്പിച്ചില്ല. എന്നാല്‍ സംഗീതത്തോടുള്ള ജന്മസിദ്ധമായ അഭിനിവേശം കാരണം വരദാചാര്യര്‍ രഹസ്യമായി സംഗീതപഠനം നടത്തി. പ്രസിദ്ധ സംഗീതജ്ഞനായ രാഘവയ്യരുടെ ശിഷ്യനായ മാസിലാമണി മുതലിയാരും തച്ചൂര്‍ ശിങ്കാരാചാരിയും പല തരത്തിലും അതിനു സഹായിച്ചു. ഒടുവില്‍ പട്ടണം സുബ്രഹ്മണ്യയ്യരുടെ ശിഷ്യനായി മാറിയ വരദാചാര്യര്‍ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായകനും സംഗീതലക്ഷണജ്ഞനും ആയിത്തീര്‍ന്നു. ഇത്രയുമായിട്ടും സംഗീതം ജീവനോപാധിയാക്കുന്നതിന് പിതാവ് തടസ്സം നിന്നു. അങ്ങനെ ഇദ്ദേഹം സര്‍ക്കാരുദ്യോഗം തേടി. 1899-ല്‍ കോഴിക്കോട് സര്‍വേയറോഫീസില്‍ ഗുമസ്തനായിട്ടായിരുന്നു നിയമനം. അവിടെ താമസിക്കവേ വീട്ടില്‍ ഭജന സംഘം നടത്തുകയും അതിലൂടെ തന്റെ സംഗീതപാടവം വെളിപ്പെടുത്തുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പ്രതിഭാപ്രഭാവം തിരിച്ചറിഞ്ഞ ആസ്വാദകര്‍ നിരവധി അവസരങ്ങള്‍ തുടരെത്തുടരെ നല്‍കിയതോടെ മലബാറിലും തമിഴകത്തുമെല്ലാം ഇദ്ദേഹം പ്രശസ്തനായി. അതോടെ ജോലി രാജിവച്ച് പരിപൂര്‍ണ സംഗീതോപാസകനായി മാറി. വൈകാതെ പ്രശസ്തി ഇതരദേശങ്ങളിലേക്കും വ്യാപിച്ചു. മൈസൂര്‍ രാജാവായിരുന്ന കൃഷ്ണരാജ ഉടയാര്‍ ഇദ്ദേഹത്തെ 'ശാര്‍ദൂലം' എന്ന ശ്രേഷ്ഠാര്‍ഥവാചകത്തിനു തുല്യമായ 'ടൈഗര്‍' എന്ന വിശേഷണം നല്‍കി ആദരിച്ചു. അങ്ങനെ വരദാചാര്യര്‍, 'ടൈഗര്‍ വരദാചാര്യ'രായി. പിന്നീട് മദ്രാസിലെ സംഗീതവിദ്വത്സഭ ഇദ്ദേഹത്തിന് 'സംഗീതകലാനിധി' ബിരുദവും നല്‍കുകയുണ്ടായി.

  സംഗീതാധ്യാപകര്‍ക്കായി മദ്രാസില്‍ സ്ഥാപിച്ച കലാശാലയിലെ പ്രഥമ പ്രിന്‍സിപ്പല്‍ ഇദ്ദേഹമായിരുന്നു. മദിരാശി സര്‍വകലാശാല സംഗീതവിഭാഗം മേധാവി, അണ്ണാമല സര്‍വകലാശാല  
+
സംഗീതാധ്യാപകര്‍ക്കായി മദ്രാസില്‍ സ്ഥാപിച്ച കലാശാലയിലെ പ്രഥമ പ്രിന്‍സിപ്പല്‍ ഇദ്ദേഹമായിരുന്നു. മദിരാശി സര്‍വകലാശാല സംഗീതവിഭാഗം മേധാവി, അണ്ണാമല സര്‍വകലാശാല സംഗീതവിഭാഗത്തില്‍ പ്രൊഫസര്‍, അഡയാര്‍ കലാക്ഷേത്രത്തില്‍ സംഗീതാചാര്യന്‍ എന്നീ നിലകളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
-
സംഗീതവിഭാഗത്തില്‍ പ്രൊഫസര്‍, അഡയാര്‍ കലാക്ഷേത്രത്തില്‍ സംഗീതാചാര്യന്‍ എന്നീ നിലകളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
+
കര്‍ണാടക സംഗീതത്തിലെ സാമ്പ്രദായികശൈലി കൃത്യമായും പാലിച്ചുകൊണ്ടുള്ള ആലാപനശൈലിയായിരുന്നു ഇദ്ദേഹത്തിന്റേത്. അതുകൊണ്ട് സാധാരണ ജനങ്ങളെക്കാളേറെ പണ്ഡിതവര്യന്മാരാണ് ഇദ്ദേഹത്തെ ഏറെ പ്രകീര്‍ത്തിച്ചിട്ടുള്ളത്. സാമ്പ്രദായികശൈലിയിലെ കടുംപിടിത്തം നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിനു സമാന്തരമായി മനോധര്‍മ പ്രയോഗത്തിന്റെ ചാരുതകൂടി വെളിപ്പെടുത്തുവാന്‍ സാധിച്ചു എന്നതാണ് വരദാചാര്യശൈലിയുടെ സവിശേഷത.

നിരവധി ഗാനങ്ങള്‍ രചിച്ചും ഇദ്ദേഹം സംഗീതശാഖയെ സമ്പന്നമാക്കിയിട്ടുണ്ട്. മികച്ച സംഗീതജ്ഞനായ എം.ഡി. രാമനാഥന്‍ ശിഷ്യനാണെന്നു മാത്രമല്ല, ഇദ്ദേഹത്തിന്റെ കാലടിപ്പാടുകളെ പിന്തുടര്‍ന്ന മറ്റൊരു മികച്ച കലാകാരനുമാണ്. 1950-ല്‍ വരദാചാര്യര്‍ അന്തരിച്ചു.
-
 
+
-
  നിരവധി ഗാനങ്ങള്‍ രചിച്ചും ഇദ്ദേഹം സംഗീതശാഖയെ സമ്പന്നമാക്കിയിട്ടുണ്ട്. മികച്ച സംഗീതജ്ഞനായ എം.ഡി. രാമനാഥന്‍ ശിഷ്യനാണെന്നു മാത്രമല്ല, ഇദ്ദേഹത്തിന്റെ കാലടിപ്പാടുകളെ  
+
-
 
+
-
പിന്തുടര്‍ന്ന മറ്റൊരു മികച്ച കലാകാരനുമാണ്. 1950-ല്‍ വരദാചാര്യര്‍ അന്തരിച്ചു.
+

Current revision as of 06:50, 12 നവംബര്‍ 2008

ടൈഗര്‍ വരദാചാര്യര്‍ (1876-1950)

കര്‍ണാടക സംഗീതജ്ഞനും വാഗ്ഗേയകാരനും. തമിഴ്നാട്ടില്‍ തിരുവൊറ്റിയൂരിനു സമീപമുള്ള കോലാറ്റുപേട്ടയില്‍ 1876-ല്‍ ജനിച്ചു. പിതാവ് രാമാനുജാചാര്യര്‍ കഥാകാലക്ഷേപ വിദഗ്ധനായിരുന്നുവെങ്കിലും മകനെ സംഗീതം പഠിപ്പിക്കുന്നതില്‍ താത്പര്യം പ്രകടിപ്പിച്ചില്ല. എന്നാല്‍ സംഗീതത്തോടുള്ള ജന്മസിദ്ധമായ അഭിനിവേശം കാരണം വരദാചാര്യര്‍ രഹസ്യമായി സംഗീതപഠനം നടത്തി. പ്രസിദ്ധ സംഗീതജ്ഞനായ രാഘവയ്യരുടെ ശിഷ്യനായ മാസിലാമണി മുതലിയാരും തച്ചൂര്‍ ശിങ്കാരാചാരിയും പല തരത്തിലും അതിനു സഹായിച്ചു. ഒടുവില്‍ പട്ടണം സുബ്രഹ്മണ്യയ്യരുടെ ശിഷ്യനായി മാറിയ വരദാചാര്യര്‍ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായകനും സംഗീതലക്ഷണജ്ഞനും ആയിത്തീര്‍ന്നു. ഇത്രയുമായിട്ടും സംഗീതം ജീവനോപാധിയാക്കുന്നതിന് പിതാവ് തടസ്സം നിന്നു. അങ്ങനെ ഇദ്ദേഹം സര്‍ക്കാരുദ്യോഗം തേടി. 1899-ല്‍ കോഴിക്കോട് സര്‍വേയറോഫീസില്‍ ഗുമസ്തനായിട്ടായിരുന്നു നിയമനം. അവിടെ താമസിക്കവേ വീട്ടില്‍ ഭജന സംഘം നടത്തുകയും അതിലൂടെ തന്റെ സംഗീതപാടവം വെളിപ്പെടുത്തുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പ്രതിഭാപ്രഭാവം തിരിച്ചറിഞ്ഞ ആസ്വാദകര്‍ നിരവധി അവസരങ്ങള്‍ തുടരെത്തുടരെ നല്‍കിയതോടെ മലബാറിലും തമിഴകത്തുമെല്ലാം ഇദ്ദേഹം പ്രശസ്തനായി. അതോടെ ജോലി രാജിവച്ച് പരിപൂര്‍ണ സംഗീതോപാസകനായി മാറി. വൈകാതെ പ്രശസ്തി ഇതരദേശങ്ങളിലേക്കും വ്യാപിച്ചു. മൈസൂര്‍ രാജാവായിരുന്ന കൃഷ്ണരാജ ഉടയാര്‍ ഇദ്ദേഹത്തെ 'ശാര്‍ദൂലം' എന്ന ശ്രേഷ്ഠാര്‍ഥവാചകത്തിനു തുല്യമായ 'ടൈഗര്‍' എന്ന വിശേഷണം നല്‍കി ആദരിച്ചു. അങ്ങനെ വരദാചാര്യര്‍, 'ടൈഗര്‍ വരദാചാര്യ'രായി. പിന്നീട് മദ്രാസിലെ സംഗീതവിദ്വത്സഭ ഇദ്ദേഹത്തിന് 'സംഗീതകലാനിധി' ബിരുദവും നല്‍കുകയുണ്ടായി.

സംഗീതാധ്യാപകര്‍ക്കായി മദ്രാസില്‍ സ്ഥാപിച്ച കലാശാലയിലെ പ്രഥമ പ്രിന്‍സിപ്പല്‍ ഇദ്ദേഹമായിരുന്നു. മദിരാശി സര്‍വകലാശാല സംഗീതവിഭാഗം മേധാവി, അണ്ണാമല സര്‍വകലാശാല സംഗീതവിഭാഗത്തില്‍ പ്രൊഫസര്‍, അഡയാര്‍ കലാക്ഷേത്രത്തില്‍ സംഗീതാചാര്യന്‍ എന്നീ നിലകളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കര്‍ണാടക സംഗീതത്തിലെ സാമ്പ്രദായികശൈലി കൃത്യമായും പാലിച്ചുകൊണ്ടുള്ള ആലാപനശൈലിയായിരുന്നു ഇദ്ദേഹത്തിന്റേത്. അതുകൊണ്ട് സാധാരണ ജനങ്ങളെക്കാളേറെ പണ്ഡിതവര്യന്മാരാണ് ഇദ്ദേഹത്തെ ഏറെ പ്രകീര്‍ത്തിച്ചിട്ടുള്ളത്. സാമ്പ്രദായികശൈലിയിലെ കടുംപിടിത്തം നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിനു സമാന്തരമായി മനോധര്‍മ പ്രയോഗത്തിന്റെ ചാരുതകൂടി വെളിപ്പെടുത്തുവാന്‍ സാധിച്ചു എന്നതാണ് വരദാചാര്യശൈലിയുടെ സവിശേഷത.

നിരവധി ഗാനങ്ങള്‍ രചിച്ചും ഇദ്ദേഹം സംഗീതശാഖയെ സമ്പന്നമാക്കിയിട്ടുണ്ട്. മികച്ച സംഗീതജ്ഞനായ എം.ഡി. രാമനാഥന്‍ ശിഷ്യനാണെന്നു മാത്രമല്ല, ഇദ്ദേഹത്തിന്റെ കാലടിപ്പാടുകളെ പിന്തുടര്‍ന്ന മറ്റൊരു മികച്ച കലാകാരനുമാണ്. 1950-ല്‍ വരദാചാര്യര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍