This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടെനിയേല്‍, ജോണ്‍ (1820 - 1914)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടെനിയേല്‍, ജോണ്‍ (1820 - 1914) ഠലിിശലഹ, ഖീവി ബ്രിട്ടീഷ് ചിത്രകാരനും കാര്‍ട്ട...) |
|||
വരി 1: | വരി 1: | ||
- | ടെനിയേല്‍, ജോണ്‍ (1820 - 1914) | + | =ടെനിയേല്‍, ജോണ്‍ (1820 - 1914)= |
+ | Tenniel, John | ||
- | + | ബ്രിട്ടീഷ് ചിത്രകാരനും കാര്‍ട്ടൂണിസ്റ്റും. ലണ്ടനില്‍ 1820 ഫെ. 28-ന് ജനിച്ചു. റോയല്‍ അക്കാദമിയുടെ കീഴിലുള്ള സ്കൂളിലായിരുന്നു ഇദ്ദേഹം ആദ്യകാല വിദ്യാഭ്യാസം നടത്തിയത്. തുടര്‍ന്ന് ചാള്‍സ് കീനിന്റെ ശിഷ്യനായി ചിത്രകലയില്‍ ഉപരിപഠനം നടത്തി. ചെറുപ്പത്തില്‍ത്തന്നെ ചിത്രകലാപരമായ കഴിവ് പ്രദര്‍ശിപ്പിച്ച ഇദ്ദേഹം 1845 ലെ ഒരു ചുമര്‍ ചിത്രരചനയിലൂടെയാണ് അതിപ്രശസ്തനായി മാറിയത്. ഡ്രൈഡന്റെ 'സെന്റ് സീലിയ' എന്ന രചനയുടെ ചിത്രീകരണമായിരുന്നു അത്. വെസ്റ്റ് മിനിസ്റ്റര്‍ കൊട്ടാരത്തിലെ ഹൌസ് ഒഫ് ലോര്‍ഡ്സിലായിരുന്നു ആ ചുവര്‍ചിത്രം വരച്ചത്. | |
- | + | ''പഞ്ച്'' എന്ന ഹാസ്യമാസികയില്‍ ടെനിയേല്‍ 1850-ല്‍ ജോലിയില്‍ പ്രവേശിച്ചു. അതിനുശേഷമാണ് ഇദ്ദേഹം വിഖ്യാതനായ കാര്‍ട്ടൂണിസ്റ്റായി അറിയപ്പെട്ടു തുടങ്ങിയത്. 1901 ല്‍ റിട്ടയര്‍ ചെയ്യുംവരെ അവിടെത്തന്നെ തുടരുകയും ചെയ്തു. ''പഞ്ചി''നുവേണ്ടി രണ്ടായിരത്തിലേറെ കാര്‍ട്ടൂണുകളും നിരവധി കാരിക്കേച്ചറുകളും അനേകം രാഷ്ട്രീയ കാര്‍ട്ടൂണുകളും രചിച്ചിട്ടുണ്ട്. ബിസ്മാര്‍ക്കിന്റെ രാജി വിഷയമാക്കി 1890-ല്‍ രചിച്ച ''ഡ്രോപ്പിംഗ് ദ് പൈലറ്റ്'' വിശ്വപ്രസിദ്ധമാണ്. കാര്‍ട്ടൂണിസ്റ്റ് എന്നതുപോലെ ഇല്ലസ്ട്രേറ്റര്‍ എന്ന നിലയിലും ടെനിയേല്‍ ശ്രദ്ധേയനായിട്ടുണ്ട്. ലൂയിസ് കരോളിന്റെ ''ആലീസസ് അഡ്വഞ്ചേഴ്സ് ഇന്‍ വണ്ടര്‍ലാന്റിന്റെ'' ചിത്രീകരണം നിര്‍വഹിച്ചത് (1865) ഇദ്ദേഹമായിരുന്നു. ''ത്രൂ ദ് ലുക്കിംഗ് ഗ്ളാസ്സ്'' എന്ന വിഖ്യാതകൃതിയിലെ ചിത്രങ്ങളും ഇദ്ദേഹത്തിന്റെ സൃഷ്ടികളാണ് (1872). മുപ്പതിലേറെ ഗ്രന്ഥങ്ങള്‍ക്കാണ് ഇദ്ദേഹം ചിത്രീകരണം നിര്‍വഹിച്ചിട്ടുള്ളത്. അവയില്‍ ''ഈസൊപ്സ് ഫേബിള്‍സ് (1848), ലല്ലാറൂഖ്'' (1861) എന്നിങ്ങനെ പലതും പ്രസിദ്ധങ്ങളാണ്. | |
- | + | ടെനിയേല്‍ വരച്ച ജലച്ചായ ചിത്രങ്ങള്‍ ചിത്രകാരന്‍ എന്ന നിലയിലുള്ള ഇദ്ദേഹത്തിന്റെ കഴിവ് വിളിച്ചോതുന്നവയാണ്. അവ വിഖ്യാത മ്യൂസിയങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുമുണ്ട്. ഇദ്ദേഹം റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പെയിന്റേഴ്സ് ഇന്‍ വാട്ടര്‍ കളറിലെ അംഗവുമായിരുന്നു. 1893-ല്‍ ഇദ്ദേഹത്തിന് ബ്രിട്ടീഷ് ഗവണ്‍മെന്റ് 'നൈറ്റ്' പദവി നല്‍കി. 1914 ഫെ. 25-ന് നിര്യാതനായി. | |
- | + | ||
- | + | ||
- | + | ||
- | + |
Current revision as of 07:52, 7 നവംബര്‍ 2008
ടെനിയേല്‍, ജോണ്‍ (1820 - 1914)
Tenniel, John
ബ്രിട്ടീഷ് ചിത്രകാരനും കാര്‍ട്ടൂണിസ്റ്റും. ലണ്ടനില്‍ 1820 ഫെ. 28-ന് ജനിച്ചു. റോയല്‍ അക്കാദമിയുടെ കീഴിലുള്ള സ്കൂളിലായിരുന്നു ഇദ്ദേഹം ആദ്യകാല വിദ്യാഭ്യാസം നടത്തിയത്. തുടര്‍ന്ന് ചാള്‍സ് കീനിന്റെ ശിഷ്യനായി ചിത്രകലയില്‍ ഉപരിപഠനം നടത്തി. ചെറുപ്പത്തില്‍ത്തന്നെ ചിത്രകലാപരമായ കഴിവ് പ്രദര്‍ശിപ്പിച്ച ഇദ്ദേഹം 1845 ലെ ഒരു ചുമര്‍ ചിത്രരചനയിലൂടെയാണ് അതിപ്രശസ്തനായി മാറിയത്. ഡ്രൈഡന്റെ 'സെന്റ് സീലിയ' എന്ന രചനയുടെ ചിത്രീകരണമായിരുന്നു അത്. വെസ്റ്റ് മിനിസ്റ്റര്‍ കൊട്ടാരത്തിലെ ഹൌസ് ഒഫ് ലോര്‍ഡ്സിലായിരുന്നു ആ ചുവര്‍ചിത്രം വരച്ചത്.
പഞ്ച് എന്ന ഹാസ്യമാസികയില്‍ ടെനിയേല്‍ 1850-ല്‍ ജോലിയില്‍ പ്രവേശിച്ചു. അതിനുശേഷമാണ് ഇദ്ദേഹം വിഖ്യാതനായ കാര്‍ട്ടൂണിസ്റ്റായി അറിയപ്പെട്ടു തുടങ്ങിയത്. 1901 ല്‍ റിട്ടയര്‍ ചെയ്യുംവരെ അവിടെത്തന്നെ തുടരുകയും ചെയ്തു. പഞ്ചിനുവേണ്ടി രണ്ടായിരത്തിലേറെ കാര്‍ട്ടൂണുകളും നിരവധി കാരിക്കേച്ചറുകളും അനേകം രാഷ്ട്രീയ കാര്‍ട്ടൂണുകളും രചിച്ചിട്ടുണ്ട്. ബിസ്മാര്‍ക്കിന്റെ രാജി വിഷയമാക്കി 1890-ല്‍ രചിച്ച ഡ്രോപ്പിംഗ് ദ് പൈലറ്റ് വിശ്വപ്രസിദ്ധമാണ്. കാര്‍ട്ടൂണിസ്റ്റ് എന്നതുപോലെ ഇല്ലസ്ട്രേറ്റര്‍ എന്ന നിലയിലും ടെനിയേല്‍ ശ്രദ്ധേയനായിട്ടുണ്ട്. ലൂയിസ് കരോളിന്റെ ആലീസസ് അഡ്വഞ്ചേഴ്സ് ഇന്‍ വണ്ടര്‍ലാന്റിന്റെ ചിത്രീകരണം നിര്‍വഹിച്ചത് (1865) ഇദ്ദേഹമായിരുന്നു. ത്രൂ ദ് ലുക്കിംഗ് ഗ്ളാസ്സ് എന്ന വിഖ്യാതകൃതിയിലെ ചിത്രങ്ങളും ഇദ്ദേഹത്തിന്റെ സൃഷ്ടികളാണ് (1872). മുപ്പതിലേറെ ഗ്രന്ഥങ്ങള്‍ക്കാണ് ഇദ്ദേഹം ചിത്രീകരണം നിര്‍വഹിച്ചിട്ടുള്ളത്. അവയില്‍ ഈസൊപ്സ് ഫേബിള്‍സ് (1848), ലല്ലാറൂഖ് (1861) എന്നിങ്ങനെ പലതും പ്രസിദ്ധങ്ങളാണ്.
ടെനിയേല്‍ വരച്ച ജലച്ചായ ചിത്രങ്ങള്‍ ചിത്രകാരന്‍ എന്ന നിലയിലുള്ള ഇദ്ദേഹത്തിന്റെ കഴിവ് വിളിച്ചോതുന്നവയാണ്. അവ വിഖ്യാത മ്യൂസിയങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുമുണ്ട്. ഇദ്ദേഹം റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പെയിന്റേഴ്സ് ഇന്‍ വാട്ടര്‍ കളറിലെ അംഗവുമായിരുന്നു. 1893-ല്‍ ഇദ്ദേഹത്തിന് ബ്രിട്ടീഷ് ഗവണ്‍മെന്റ് 'നൈറ്റ്' പദവി നല്‍കി. 1914 ഫെ. 25-ന് നിര്യാതനായി.