This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടെക്റ്റൈറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടെക്റ്റൈറ്റ് ഠലസശേലേ സ്ഫടിക സമാനമായ ഒരു ശിലാപദാര്‍ഥം. മിക്കവാറും ഉര...) |
|||
വരി 1: | വരി 1: | ||
- | ടെക്റ്റൈറ്റ് | + | =ടെക്റ്റൈറ്റ് = |
- | + | Tektite | |
സ്ഫടിക സമാനമായ ഒരു ശിലാപദാര്‍ഥം. മിക്കവാറും ഉരുണ്ടോ, വെള്ളത്തുള്ളിയുടെ ആകൃതിയിലോ കാണപ്പെടുന്നു. ചിലയിനം ടെക്റ്റൈറ്റുകള്‍ അതിസൂക്ഷ്മങ്ങളാണ്; മറ്റു ചിലവ ഖണ്ഡങ്ങളും. പൊതുവേ കറുപ്പ്, പച്ച, തവിട്ടു കലര്‍ന്ന മഞ്ഞ എന്നീ നിറങ്ങളാണ് ഇവയ്ക്കുള്ളത്. യു. എസ്, ആസ്റ്റ്രേലിയ, തെ. കി. ഏഷ്യ, കി. യൂറോപ്പ്, ആഫ്രിക്കയുടെ പ. തീരം, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ടെക്റ്റൈറ്റുകള്‍ കാണപ്പെടുന്നു. ആസ്റ്റ്രേലിയയിലാണ് ഇവ എറ്റവും കൂടുതലായുള്ളത്. | സ്ഫടിക സമാനമായ ഒരു ശിലാപദാര്‍ഥം. മിക്കവാറും ഉരുണ്ടോ, വെള്ളത്തുള്ളിയുടെ ആകൃതിയിലോ കാണപ്പെടുന്നു. ചിലയിനം ടെക്റ്റൈറ്റുകള്‍ അതിസൂക്ഷ്മങ്ങളാണ്; മറ്റു ചിലവ ഖണ്ഡങ്ങളും. പൊതുവേ കറുപ്പ്, പച്ച, തവിട്ടു കലര്‍ന്ന മഞ്ഞ എന്നീ നിറങ്ങളാണ് ഇവയ്ക്കുള്ളത്. യു. എസ്, ആസ്റ്റ്രേലിയ, തെ. കി. ഏഷ്യ, കി. യൂറോപ്പ്, ആഫ്രിക്കയുടെ പ. തീരം, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ടെക്റ്റൈറ്റുകള്‍ കാണപ്പെടുന്നു. ആസ്റ്റ്രേലിയയിലാണ് ഇവ എറ്റവും കൂടുതലായുള്ളത്. | ||
- | + | നോര്‍ത്ത് അമേരിക്കന്‍, ചെക്കോസ്ളോവാക്യന്‍, ഐവറി കോസ്റ്റ്, റഷ്യന്‍, ആസ്റ്റ്രേലിയന്‍ എന്നിങ്ങനെ അഞ്ചുതരം ടെക്റ്റൈറ്റുകളാണ് ഇതുവരെ കണ്ടെത്തപ്പെട്ടിട്ടുള്ളത്. ബൊഹീമിയ, ജോര്‍ജിയ എന്നിവിടങ്ങളില്‍നിന്നും ലഭിക്കുന്നചിലയിനം ടെക്റ്റൈറ്റുകള്‍ ആകര്‍ഷകമായ നിറങ്ങളോടുകൂടിയവയാകുന്നു. ടെക്റ്റൈറ്റിന്റെയും ഭൂമുഖത്തെ മറ്റു സാധാരണ ശിലകളുടെയും രാസസംഘടനയില്‍ പ്രധാനമായി രണ്ടു വ്യത്യാസങ്ങളുണ്ട്. ടെക്റ്റൈറ്റുകളില്‍ ജലാംശം പൊതുവേ കുറവാണ്. ഇവയില്‍ ഫെറസ് ഇരുമ്പിനെ (Fe<sup>2+</sup>) അപേക്ഷിച്ച് ഫെറിക് ഇരുമ്പിന്റെ (Fe<sup>3+</sup>) അംശം വളരെ കൂടുതലാണ്. ടെക്റ്റൈറ്റുകളുടെ ഈ സ്വഭാവങ്ങള്‍ ഇവ രൂപപ്പെടുമ്പോഴുള്ള ഉയര്‍ന്ന ഊഷ്മാവുമായി ബന്ധപ്പെട്ടതാണെന്നാണ് കരുതപ്പെടുന്നത്. ടെക്റ്റൈറ്റുകളില്‍ അടങ്ങിയിരിക്കുന്ന ചില പ്രധാന മൂലകങ്ങളുടെ (ഓക്സൈഡുകള്‍) പരമാവധി ഭാരം ശ. മാ. കണക്കില്‍. | |
+ | [[Image:pno224formula.png]] | ||
+ | |||
+ | ടെക്റ്റൈറ്റിന്റെ പ്രത്യേക രൂപീകരണത്തിനു നിദാനമായ ഘടകങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞന്മാര്‍ക്ക് ഭിന്നാഭിപ്രായങ്ങളാണുള്ളത്. ചന്ദ്രനിലെ അഗ്നിപര്‍വത സ്ഫോടനങ്ങളുടെ ഫലമായി ഉരുകിത്തെറിച്ച ശിലാകണികകള്‍ യാത്രാമധ്യേ തണുത്തുറഞ്ഞ് സ്ഫടിക രൂപത്തില്‍ ഭൂമുഖത്ത് പതിച്ചുവെന്ന ഒരു വാദം നിലവിലുണ്ട്. ഭൗമാന്തരീക്ഷത്തില്‍വച്ച് പൊട്ടിത്തെറിച്ച ഗ്രഹത്തിന്റെയോ ഉല്‍ക്കയുടെയോ ചെറു കണികകളാകാം ടെക്റ്റൈറ്റുകള്‍ എന്നതാണ് മറ്റൊരു വാദം. | ||
- | + | അപ്പോളോ ദൗത്യത്തിനു മുമ്പുവരെ ടെക്റ്റൈറ്റിന്റെ ഉദ്ഭവത്തെ ചന്ദ്രനോട് ബന്ധപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന ചാന്ദ്രപഠനങ്ങള്‍ ഇതിനെ പിന്താങ്ങുന്നില്ല. ഭീമന്‍ ഉല്‍ക്കകള്‍ ഭൂമുഖത്തെ മണല്‍ക്കല്ല്/അവസാദശിലാ പ്രദേശങ്ങളില്‍ വന്നുപതിച്ചപ്പോഴുണ്ടായ ആഘാതത്തില്‍ ഈ ശിലകളുടെ ചെറു കണികകള്‍ ഉരുകി വളരെ ദൂരത്തേക്ക് ചിതറിത്തെറിക്കുകയും ഭൂമിയില്‍ വീണ്ടും വന്നു പതിക്കുന്നതിന് മുമ്പ് തണുത്തുറഞ്ഞ് സ്ഫടിക സമാനമായി തീരുകയും ചെയ്തുവെന്നാണ് ഭൂരിഭാഗം ശാസ്ത്രജ്ഞരുടെയും അഭിപ്രായം. എന്നാല്‍ ആഘാതം എവിടെ വച്ചാണുണ്ടായതെന്ന തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നു. ഭൗമചാന്ദ്ര മേഖലയ്ക്കുള്ളില്‍ തന്നെയായിരിക്കാം ഇത് നടന്നതെന്ന വസ്തുതയാണ് റേഡിയോ ആക്ടിവതാ മാപനങ്ങള്‍ സൂചിപ്പിക്കുന്നത്. ഭൗമ ശിലകള്‍ക്കും ടെക്റ്റൈറ്റിനും തമ്മിലുള്ള സാദൃശ്യം ടെക്റ്റൈറ്റിന്റെ ഉത്ഭവം ഭൂമിയില്‍ തന്നെയാവാം എന്ന വാദത്തെ പിന്താങ്ങുന്നുമുണ്ട്. | |
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + |
05:15, 1 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടെക്റ്റൈറ്റ്
Tektite
സ്ഫടിക സമാനമായ ഒരു ശിലാപദാര്‍ഥം. മിക്കവാറും ഉരുണ്ടോ, വെള്ളത്തുള്ളിയുടെ ആകൃതിയിലോ കാണപ്പെടുന്നു. ചിലയിനം ടെക്റ്റൈറ്റുകള്‍ അതിസൂക്ഷ്മങ്ങളാണ്; മറ്റു ചിലവ ഖണ്ഡങ്ങളും. പൊതുവേ കറുപ്പ്, പച്ച, തവിട്ടു കലര്‍ന്ന മഞ്ഞ എന്നീ നിറങ്ങളാണ് ഇവയ്ക്കുള്ളത്. യു. എസ്, ആസ്റ്റ്രേലിയ, തെ. കി. ഏഷ്യ, കി. യൂറോപ്പ്, ആഫ്രിക്കയുടെ പ. തീരം, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ടെക്റ്റൈറ്റുകള്‍ കാണപ്പെടുന്നു. ആസ്റ്റ്രേലിയയിലാണ് ഇവ എറ്റവും കൂടുതലായുള്ളത്.
നോര്‍ത്ത് അമേരിക്കന്‍, ചെക്കോസ്ളോവാക്യന്‍, ഐവറി കോസ്റ്റ്, റഷ്യന്‍, ആസ്റ്റ്രേലിയന്‍ എന്നിങ്ങനെ അഞ്ചുതരം ടെക്റ്റൈറ്റുകളാണ് ഇതുവരെ കണ്ടെത്തപ്പെട്ടിട്ടുള്ളത്. ബൊഹീമിയ, ജോര്‍ജിയ എന്നിവിടങ്ങളില്‍നിന്നും ലഭിക്കുന്നചിലയിനം ടെക്റ്റൈറ്റുകള്‍ ആകര്‍ഷകമായ നിറങ്ങളോടുകൂടിയവയാകുന്നു. ടെക്റ്റൈറ്റിന്റെയും ഭൂമുഖത്തെ മറ്റു സാധാരണ ശിലകളുടെയും രാസസംഘടനയില്‍ പ്രധാനമായി രണ്ടു വ്യത്യാസങ്ങളുണ്ട്. ടെക്റ്റൈറ്റുകളില്‍ ജലാംശം പൊതുവേ കുറവാണ്. ഇവയില്‍ ഫെറസ് ഇരുമ്പിനെ (Fe2+) അപേക്ഷിച്ച് ഫെറിക് ഇരുമ്പിന്റെ (Fe3+) അംശം വളരെ കൂടുതലാണ്. ടെക്റ്റൈറ്റുകളുടെ ഈ സ്വഭാവങ്ങള്‍ ഇവ രൂപപ്പെടുമ്പോഴുള്ള ഉയര്‍ന്ന ഊഷ്മാവുമായി ബന്ധപ്പെട്ടതാണെന്നാണ് കരുതപ്പെടുന്നത്. ടെക്റ്റൈറ്റുകളില്‍ അടങ്ങിയിരിക്കുന്ന ചില പ്രധാന മൂലകങ്ങളുടെ (ഓക്സൈഡുകള്‍) പരമാവധി ഭാരം ശ. മാ. കണക്കില്‍.
ടെക്റ്റൈറ്റിന്റെ പ്രത്യേക രൂപീകരണത്തിനു നിദാനമായ ഘടകങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞന്മാര്‍ക്ക് ഭിന്നാഭിപ്രായങ്ങളാണുള്ളത്. ചന്ദ്രനിലെ അഗ്നിപര്‍വത സ്ഫോടനങ്ങളുടെ ഫലമായി ഉരുകിത്തെറിച്ച ശിലാകണികകള്‍ യാത്രാമധ്യേ തണുത്തുറഞ്ഞ് സ്ഫടിക രൂപത്തില്‍ ഭൂമുഖത്ത് പതിച്ചുവെന്ന ഒരു വാദം നിലവിലുണ്ട്. ഭൗമാന്തരീക്ഷത്തില്‍വച്ച് പൊട്ടിത്തെറിച്ച ഗ്രഹത്തിന്റെയോ ഉല്‍ക്കയുടെയോ ചെറു കണികകളാകാം ടെക്റ്റൈറ്റുകള്‍ എന്നതാണ് മറ്റൊരു വാദം.
അപ്പോളോ ദൗത്യത്തിനു മുമ്പുവരെ ടെക്റ്റൈറ്റിന്റെ ഉദ്ഭവത്തെ ചന്ദ്രനോട് ബന്ധപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന ചാന്ദ്രപഠനങ്ങള്‍ ഇതിനെ പിന്താങ്ങുന്നില്ല. ഭീമന്‍ ഉല്‍ക്കകള്‍ ഭൂമുഖത്തെ മണല്‍ക്കല്ല്/അവസാദശിലാ പ്രദേശങ്ങളില്‍ വന്നുപതിച്ചപ്പോഴുണ്ടായ ആഘാതത്തില്‍ ഈ ശിലകളുടെ ചെറു കണികകള്‍ ഉരുകി വളരെ ദൂരത്തേക്ക് ചിതറിത്തെറിക്കുകയും ഭൂമിയില്‍ വീണ്ടും വന്നു പതിക്കുന്നതിന് മുമ്പ് തണുത്തുറഞ്ഞ് സ്ഫടിക സമാനമായി തീരുകയും ചെയ്തുവെന്നാണ് ഭൂരിഭാഗം ശാസ്ത്രജ്ഞരുടെയും അഭിപ്രായം. എന്നാല്‍ ആഘാതം എവിടെ വച്ചാണുണ്ടായതെന്ന തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നു. ഭൗമചാന്ദ്ര മേഖലയ്ക്കുള്ളില്‍ തന്നെയായിരിക്കാം ഇത് നടന്നതെന്ന വസ്തുതയാണ് റേഡിയോ ആക്ടിവതാ മാപനങ്ങള്‍ സൂചിപ്പിക്കുന്നത്. ഭൗമ ശിലകള്‍ക്കും ടെക്റ്റൈറ്റിനും തമ്മിലുള്ള സാദൃശ്യം ടെക്റ്റൈറ്റിന്റെ ഉത്ഭവം ഭൂമിയില്‍ തന്നെയാവാം എന്ന വാദത്തെ പിന്താങ്ങുന്നുമുണ്ട്.