This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിന്‍ഡല്‍ പ്രഭാവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടിന്‍ഡല്‍ പ്രഭാവം ഠ്യിറമഹഹ ലളളലര ഭംഗങ്ങള്‍ (റശരീിെശിൌേശശേല) ഉള്ള വ്യ...)
വരി 1: വരി 1:
-
ടിന്‍ഡല്‍ പ്രഭാവം
+
=ടിന്‍ഡല്‍ പ്രഭാവം=
 +
Tyndall effect
-
ഠ്യിറമഹഹ ലളളലര
+
ഭംഗങ്ങള്‍ (discontinuities) ഉള്ള വ്യൂഹത്തിലൂടെ കടന്നുപോകുന്ന പ്രകാശത്തിന്റെ പാതയില്‍ കാണപ്പെടുന്ന പ്രകാശപ്രകീര്‍ണനം (scattering). പ്രകാശത്തിന്റെ സംദീപ്തമായ പാത 'ടിന്‍ഡല്‍ കോണ്‍' എന്നറിയപ്പെടുന്നു. 19-ാം ശ.-ല്‍ ജീവിച്ചിരുന്ന ഐറിഷ് ഭൗതികശാസ്ത്രജ്ഞനായ ജോണ്‍ ടിന്‍ഡല്‍ ആണ് കൊളോയ്ഡുകളില്‍ പരീക്ഷണം നടത്തി ഈ പ്രഭാവം കണ്ടുപിടിച്ചത്.
-
ഭംഗങ്ങള്‍ (റശരീിെശിൌേശശേല) ഉള്ള വ്യൂഹത്തിലൂടെ കടന്നുപോകുന്ന പ്രകാശത്തിന്റെ പാതയില്‍ കാണപ്പെടുന്ന പ്രകാശപ്രകീര്‍ണനം (രെമലൃേേശിഴ). പ്രകാശത്തിന്റെ സംദീപ്തമായ പാത ‘ടിന്‍ഡല്‍ കോണ്‍' എന്നറിയപ്പെടുന്നു. 19-ാം ശ.-ല്‍ ജീവിച്ചിരുന്ന ഐറിഷ് ഭൌതികശാസ്ത്രജ്ഞനായ ജോണ്‍ ടിന്‍ഡല്‍ ആണ് കൊളോയ്ഡുകളില്‍ പരീക്ഷണം നടത്തി ഈ പ്രഭാവം കണ്ടുപിടിച്ചത്.
+
[[Image:Tinden-Road.png|200px|left|thumb|ടിന്ഡല് കോണ് - സംദീപ്തമായ പാത]]
-
  പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യത്തിന്റെ 1/20-ല്‍ കുറഞ്ഞ വ്യാസത്തോടുകൂടിയ കണങ്ങള്‍ അടങ്ങിയ വ്യൂഹത്തില്‍ പ്രകീര്‍ണനം നടക്കുന്ന പ്രകാശത്തിന് നീലനിറം മുന്നിട്ടുനില്ക്കും. ഇത് 'ടിന്‍ഡല്‍ ബ്ളൂ' എന്നറിയപ്പെടുന്നു. പുകയിലയുടെ പുകയ്ക്കു ലഭിക്കുന്ന നീലനിറം ഇത്തരം ടിന്‍ഡല്‍ നീലയ്ക്ക് ഉദാഹരണമാണ്. കൂടാതെ നിരീക്ഷകനും പതനപുഞ്ജവും തമ്മിലുള്ള കോണം അനുസരിച്ച് പ്രകീര്‍ണപ്പെട്ട പ്രകാശം ധ്രുവിതവും (ുീഹമൃശലെറ) ആയിരിക്കും. കണങ്ങളുടെ വലുപ്പം കൂടുന്തോറും ധ്രുവണം കുറയുന്നതായാണു കാണുന്നത്. തീവ്രത തരംഗദൈര്‍ഘ്യത്തിന്റെ 4-ാം ഘാതത്തിന് വിലോമാനുപാതത്തിലും ആയിരിക്കും.
+
പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യത്തിന്റെ 1/20-ല്‍ കുറഞ്ഞ വ്യാസത്തോടുകൂടിയ കണങ്ങള്‍ അടങ്ങിയ വ്യൂഹത്തില്‍ പ്രകീര്‍ണനം നടക്കുന്ന പ്രകാശത്തിന് നീലനിറം മുന്നിട്ടുനില്ക്കും. ഇത് 'ടിന്‍ഡല്‍ ബ്ലൂ' എന്നറിയപ്പെടുന്നു. പുകയിലയുടെ പുകയ്ക്കു ലഭിക്കുന്ന നീലനിറം ഇത്തരം ടിന്‍ഡല്‍ നീലയ്ക്ക് ഉദാഹരണമാണ്. കൂടാതെ നിരീക്ഷകനും പതനപുഞ്ജവും തമ്മിലുള്ള കോണം അനുസരിച്ച് പ്രകീര്‍ണപ്പെട്ട പ്രകാശം ധ്രുവിതവും (polarised) ആയിരിക്കും. കണങ്ങളുടെ വലുപ്പം കൂടുന്തോറും ധ്രുവണം കുറയുന്നതായാണു കാണുന്നത്. തീവ്രത തരംഗദൈര്‍ഘ്യത്തിന്റെ 4-ാം ഘാതത്തിന് വിലോമാനുപാതത്തിലും ആയിരിക്കും.
-
  കണങ്ങളുടെ വലുപ്പം കൂടുന്തോറും പ്രകീര്‍ണപ്പെട്ട പ്രകാശത്തിന്റെ നീലനിറം അപ്രത്യക്ഷമാകുകയും അത് വെളുപ്പായി കാണപ്പെടുകയും ചെയ്യും. ഈ വെളുത്ത പ്രകാശത്തെ ഒരു നിക്കള്‍ (ിശരീഹ) പ്രിസത്തിലൂടെ, ലംബധ്രുവിതപ്രകാശം വരാത്തവിധം കടത്തിവിട്ടാല്‍ നീലനിറം വര്‍ധിച്ച തിളക്കത്തോടെ വീണ്ടും പ്രത്യക്ഷപ്പെടുന്നു. ഇതാണ് പ്രകീര്‍ണപ്രകാശത്തിലെ അവശിഷ്ട നീലനിറം (ൃലശെറൌമഹ യഹൌല) എന്നറിയപ്പെടുന്നത്. കൊളോയ്ഡീയ ലായനിയിലൂടെ ഒരു തീവ്രപ്രകാശപുഞ്ജം കടത്തിവിടുമ്പോള്‍ ഒരു വശത്തുനിന്ന് ടിന്‍ഡല്‍ കോണ്‍ ദൃശ്യമാകാറുണ്ട്.
+
കണങ്ങളുടെ വലുപ്പം കൂടുന്തോറും പ്രകീര്‍ണപ്പെട്ട പ്രകാശത്തിന്റെ നീലനിറം അപ്രത്യക്ഷമാകുകയും അത് വെളുപ്പായി കാണപ്പെടുകയും ചെയ്യും. ഈ വെളുത്ത പ്രകാശത്തെ ഒരു നിക്കള്‍ (nicol) പ്രിസത്തിലൂടെ, ലംബധ്രുവിതപ്രകാശം വരാത്തവിധം കടത്തിവിട്ടാല്‍ നീലനിറം വര്‍ധിച്ച തിളക്കത്തോടെ വീണ്ടും പ്രത്യക്ഷപ്പെടുന്നു. ഇതാണ് പ്രകീര്‍ണപ്രകാശത്തിലെ അവശിഷ്ട നീലനിറം (residual blue) എന്നറിയപ്പെടുന്നത്. കൊളോയ്ഡീയ ലായനിയിലൂടെ ഒരു തീവ്രപ്രകാശപുഞ്ജം കടത്തിവിടുമ്പോള്‍ ഒരു വശത്തുനിന്ന് ടിന്‍ഡല്‍ കോണ്‍ ദൃശ്യമാകാറുണ്ട്.
 +
 
 +
ഈ ടിന്‍ഡല്‍ കോണിന്റെ തിളക്കം (പ്രകാശതീവ്രത) കണത്തിന്റെയും മാധ്യമത്തിന്റെയും അപവര്‍ത്തനാങ്കങ്ങളുടെ വ്യത്യാസത്തിന് ആനുപാതികമായിരിക്കും. അപവര്‍ത്തനാങ്കങ്ങളുടെ വ്യത്യാസം കൂടുതലായ അക്വസ് സ്വര്‍ണ ലായനികളിലാണ് ശക്തിയായ ടിന്‍ഡല്‍ കോണുകള്‍ കാണപ്പെടുന്നത്.
 +
 
 +
 
 +
ടിന്‍ഡല്‍ പ്രഭാവത്തെ ഉപയുക്തമാക്കിയാണ് അതിസൂക്ഷ്മദര്‍ശിനി (ultramicroscope) പ്രവര്‍ത്തിക്കുന്നത്. സാധാരണ സൂക്ഷ്മദര്‍ശിനിയിലൂടെ ദൃശ്യമാകാത്തത്ര വലുപ്പം കുറഞ്ഞ കണങ്ങളെ നിരീക്ഷിക്കാനാണ് അതിസൂക്ഷ്മദര്‍ശിനി ഉപയോഗിക്കുന്നത്. കടത്തിവിട്ട പ്രകാശത്തിനു ലംബമായ ദിശയില്‍ നിരീക്ഷിച്ച് പ്രകീര്‍ണപ്പെട്ട പ്രകാശത്തില്‍നിന്നും കണങ്ങളെ വിവേചിച്ചറിയാന്‍ ഇതിലൂടെ കഴിയുന്നു.
 +
 
 +
 
 +
മേഘപാളികളുടെ വിടവുകളിലൂടെ കടന്നു വരുന്ന അസ്തമയസൂര്യന്റെ കിരണങ്ങള്‍ ആകാശത്ത് മനോഹരമായ പ്രകാശനാടകള്‍ (ribbons of light) സൃഷ്ടിക്കുന്നത് പ്രകൃതിയിലെ ഒരു സാധാരണ ദൃശ്യമാണ്. ഭൗമാന്തരീക്ഷത്തിലെ ധൂളീകണങ്ങളില്‍ തട്ടി സൂര്യപ്രകാശത്തിനുണ്ടാകുന്ന ടിന്‍ഡല്‍ പ്രഭാവമാണ് ഇതിന് അടിസ്ഥാനമായിട്ടുള്ളത്.
 +
 
 +
   
 +
(ഡോ. വി. ഉണ്ണിക്കൃഷ്ണന്‍ നായര്‍, സ.പ.)

06:10, 24 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടിന്‍ഡല്‍ പ്രഭാവം

Tyndall effect

ഭംഗങ്ങള്‍ (discontinuities) ഉള്ള വ്യൂഹത്തിലൂടെ കടന്നുപോകുന്ന പ്രകാശത്തിന്റെ പാതയില്‍ കാണപ്പെടുന്ന പ്രകാശപ്രകീര്‍ണനം (scattering). പ്രകാശത്തിന്റെ സംദീപ്തമായ പാത 'ടിന്‍ഡല്‍ കോണ്‍' എന്നറിയപ്പെടുന്നു. 19-ാം ശ.-ല്‍ ജീവിച്ചിരുന്ന ഐറിഷ് ഭൗതികശാസ്ത്രജ്ഞനായ ജോണ്‍ ടിന്‍ഡല്‍ ആണ് കൊളോയ്ഡുകളില്‍ പരീക്ഷണം നടത്തി ഈ പ്രഭാവം കണ്ടുപിടിച്ചത്.

ടിന്ഡല് കോണ് - സംദീപ്തമായ പാത

പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യത്തിന്റെ 1/20-ല്‍ കുറഞ്ഞ വ്യാസത്തോടുകൂടിയ കണങ്ങള്‍ അടങ്ങിയ വ്യൂഹത്തില്‍ പ്രകീര്‍ണനം നടക്കുന്ന പ്രകാശത്തിന് നീലനിറം മുന്നിട്ടുനില്ക്കും. ഇത് 'ടിന്‍ഡല്‍ ബ്ലൂ' എന്നറിയപ്പെടുന്നു. പുകയിലയുടെ പുകയ്ക്കു ലഭിക്കുന്ന നീലനിറം ഇത്തരം ടിന്‍ഡല്‍ നീലയ്ക്ക് ഉദാഹരണമാണ്. കൂടാതെ നിരീക്ഷകനും പതനപുഞ്ജവും തമ്മിലുള്ള കോണം അനുസരിച്ച് പ്രകീര്‍ണപ്പെട്ട പ്രകാശം ധ്രുവിതവും (polarised) ആയിരിക്കും. കണങ്ങളുടെ വലുപ്പം കൂടുന്തോറും ധ്രുവണം കുറയുന്നതായാണു കാണുന്നത്. തീവ്രത തരംഗദൈര്‍ഘ്യത്തിന്റെ 4-ാം ഘാതത്തിന് വിലോമാനുപാതത്തിലും ആയിരിക്കും.

കണങ്ങളുടെ വലുപ്പം കൂടുന്തോറും പ്രകീര്‍ണപ്പെട്ട പ്രകാശത്തിന്റെ നീലനിറം അപ്രത്യക്ഷമാകുകയും അത് വെളുപ്പായി കാണപ്പെടുകയും ചെയ്യും. ഈ വെളുത്ത പ്രകാശത്തെ ഒരു നിക്കള്‍ (nicol) പ്രിസത്തിലൂടെ, ലംബധ്രുവിതപ്രകാശം വരാത്തവിധം കടത്തിവിട്ടാല്‍ നീലനിറം വര്‍ധിച്ച തിളക്കത്തോടെ വീണ്ടും പ്രത്യക്ഷപ്പെടുന്നു. ഇതാണ് പ്രകീര്‍ണപ്രകാശത്തിലെ അവശിഷ്ട നീലനിറം (residual blue) എന്നറിയപ്പെടുന്നത്. കൊളോയ്ഡീയ ലായനിയിലൂടെ ഒരു തീവ്രപ്രകാശപുഞ്ജം കടത്തിവിടുമ്പോള്‍ ഒരു വശത്തുനിന്ന് ടിന്‍ഡല്‍ കോണ്‍ ദൃശ്യമാകാറുണ്ട്.

ഈ ടിന്‍ഡല്‍ കോണിന്റെ തിളക്കം (പ്രകാശതീവ്രത) കണത്തിന്റെയും മാധ്യമത്തിന്റെയും അപവര്‍ത്തനാങ്കങ്ങളുടെ വ്യത്യാസത്തിന് ആനുപാതികമായിരിക്കും. അപവര്‍ത്തനാങ്കങ്ങളുടെ വ്യത്യാസം കൂടുതലായ അക്വസ് സ്വര്‍ണ ലായനികളിലാണ് ശക്തിയായ ടിന്‍ഡല്‍ കോണുകള്‍ കാണപ്പെടുന്നത്.

ടിന്‍ഡല്‍ പ്രഭാവത്തെ ഉപയുക്തമാക്കിയാണ് അതിസൂക്ഷ്മദര്‍ശിനി (ultramicroscope) പ്രവര്‍ത്തിക്കുന്നത്. സാധാരണ സൂക്ഷ്മദര്‍ശിനിയിലൂടെ ദൃശ്യമാകാത്തത്ര വലുപ്പം കുറഞ്ഞ കണങ്ങളെ നിരീക്ഷിക്കാനാണ് അതിസൂക്ഷ്മദര്‍ശിനി ഉപയോഗിക്കുന്നത്. കടത്തിവിട്ട പ്രകാശത്തിനു ലംബമായ ദിശയില്‍ നിരീക്ഷിച്ച് പ്രകീര്‍ണപ്പെട്ട പ്രകാശത്തില്‍നിന്നും കണങ്ങളെ വിവേചിച്ചറിയാന്‍ ഇതിലൂടെ കഴിയുന്നു.

മേഘപാളികളുടെ വിടവുകളിലൂടെ കടന്നു വരുന്ന അസ്തമയസൂര്യന്റെ കിരണങ്ങള്‍ ആകാശത്ത് മനോഹരമായ പ്രകാശനാടകള്‍ (ribbons of light) സൃഷ്ടിക്കുന്നത് പ്രകൃതിയിലെ ഒരു സാധാരണ ദൃശ്യമാണ്. ഭൗമാന്തരീക്ഷത്തിലെ ധൂളീകണങ്ങളില്‍ തട്ടി സൂര്യപ്രകാശത്തിനുണ്ടാകുന്ന ടിന്‍ഡല്‍ പ്രഭാവമാണ് ഇതിന് അടിസ്ഥാനമായിട്ടുള്ളത്.

(ഡോ. വി. ഉണ്ണിക്കൃഷ്ണന്‍ നായര്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍