This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാള്‍ചിഫ്, മരിയ (1925 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ടാള്‍ചിഫ്, മരിയ (1925 - )) |
(→ടാള്‍ചിഫ്, മരിയ (1925 - )) |
||
വരി 1: | വരി 1: | ||
=ടാള്‍ചിഫ്, മരിയ (1925 - )= | =ടാള്‍ചിഫ്, മരിയ (1925 - )= | ||
Tallchief,Maria | Tallchief,Maria | ||
- | |||
- | |||
- | |||
[[Image:Mariya-Talchip-Dance.png|150px|left|thumb|മരിയ ടാള്ചീഫും ആന്ദ്രേ ഫ്യൂപ്സ്കിയും ചേര്ന്നവതരിപ്പിച്ച പ്രഥമ നൃത്തപരിപാടിയില്‍ നിന്നൊരു ദൃശ്യം]] | [[Image:Mariya-Talchip-Dance.png|150px|left|thumb|മരിയ ടാള്ചീഫും ആന്ദ്രേ ഫ്യൂപ്സ്കിയും ചേര്ന്നവതരിപ്പിച്ച പ്രഥമ നൃത്തപരിപാടിയില്‍ നിന്നൊരു ദൃശ്യം]] | ||
+ | അമേരിക്കന്‍ ബാലെ നര്‍ത്തകി. 1925 ജനു. 24-ന് ഫെയര്‍ ഫാക്സിലെ ഒക്ലയില്‍ ജനിച്ചു. ആദ്യം പിയാനോ ആയിരുന്നു അഭ്യസിച്ചിരുന്നത്. എന്നാല്‍ പിന്നീട് നൃത്തത്തിലേക്കു തിരിഞ്ഞു. പ്രശസ്ത നൃത്ത സംവിധായകനായ ബ്രോനിസ്ളേവ നിജിന്‍സ്ക്കയോടൊപ്പമാണ് ബാലെ അഭ്യസിച്ചു തുടങ്ങിയത്. 1942-ല്‍ 'റൂസ്സെ ഡിമോന്റി കാര്‍ലോം' എന്ന ബാലെയിലൂടെ അരങ്ങേറ്റം നടത്തി. അതിലെ അഭിനയം തന്നെ ഇവരെ പ്രശസ്തയാക്കാന്‍ പോന്നതായിരുന്നു. 1947-ല്‍ പാരീസ് ഓപ്പറയില്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റായതോടെ ഇവര്‍ കൂടുതല്‍ പേരും പെരുമയും നേടി. 1945-ല്‍ 'ന്യൂയോര്‍ക്ക് സിറ്റി' ബാലെ സംഘം സ്ഥാപിതമായപ്പോള്‍, അതിലെ മുഖ്യതാരം മരിയയായിരുന്നു. വളരെക്കാലം മരിയ 'ന്യൂയോര്‍ക്ക് സിറ്റി'യില്‍ നടിയായിരുന്നു. അവര്‍ക്കുവേണ്ടി ജോര്‍ജ് ബലാന്‍ചിന്‍ ചിട്ടപ്പെടുത്തിയ ബാലെകളിലായിരുന്നു മരിയ ഏറെത്തിളങ്ങിയത്. അദ്ദേഹവുമായുള്ള ഗാഢമായ അടുപ്പത്തിന് അതു വഴിതെളിച്ചു. 1946-ല്‍ അവര്‍ വിവാഹിതരായെങ്കിലും 1952-ല്‍ വേര്‍പിരിഞ്ഞു. പിന്നീട് 1960-ല്‍ മരിയ അമേരിക്കന്‍ ബാലെ തിയെറ്ററില്‍ ചേര്‍ന്നു. | ||
സാങ്കേതികത്തികവും മികവുറ്റ കലാത്മകതയുമാണ് ഇവരുടെ നര്‍ത്തനശൈലിയുടെ സവിശേഷത. ''ദ് ഫയര്‍ ബേസ്, ഓര്‍ഫ്യൂസ്, ദ് നട്ട് ക്രാക്കര്‍'' എന്നിവയാണ് ഇവരുടെ അഭിനയ-നടന പ്രതിഭ ഏറെത്തിളങ്ങിയ ബാലെകള്‍. 1979-ല്‍ മരിയ സ്വന്തമായി ചിക്കാഗോ സിറ്റി ബാലെ എന്ന ബാലെ തിയെറ്റര്‍ ആരംഭിച്ചു. ഇവരുടെ സഹോദരി മര്‍ജോറി ടാള്‍ചിഫും അറിയപ്പെടുന്ന ബാലെ നര്‍ത്തകിയാണ്. | സാങ്കേതികത്തികവും മികവുറ്റ കലാത്മകതയുമാണ് ഇവരുടെ നര്‍ത്തനശൈലിയുടെ സവിശേഷത. ''ദ് ഫയര്‍ ബേസ്, ഓര്‍ഫ്യൂസ്, ദ് നട്ട് ക്രാക്കര്‍'' എന്നിവയാണ് ഇവരുടെ അഭിനയ-നടന പ്രതിഭ ഏറെത്തിളങ്ങിയ ബാലെകള്‍. 1979-ല്‍ മരിയ സ്വന്തമായി ചിക്കാഗോ സിറ്റി ബാലെ എന്ന ബാലെ തിയെറ്റര്‍ ആരംഭിച്ചു. ഇവരുടെ സഹോദരി മര്‍ജോറി ടാള്‍ചിഫും അറിയപ്പെടുന്ന ബാലെ നര്‍ത്തകിയാണ്. |
06:02, 22 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടാള്‍ചിഫ്, മരിയ (1925 - )
Tallchief,Maria
അമേരിക്കന്‍ ബാലെ നര്‍ത്തകി. 1925 ജനു. 24-ന് ഫെയര്‍ ഫാക്സിലെ ഒക്ലയില്‍ ജനിച്ചു. ആദ്യം പിയാനോ ആയിരുന്നു അഭ്യസിച്ചിരുന്നത്. എന്നാല്‍ പിന്നീട് നൃത്തത്തിലേക്കു തിരിഞ്ഞു. പ്രശസ്ത നൃത്ത സംവിധായകനായ ബ്രോനിസ്ളേവ നിജിന്‍സ്ക്കയോടൊപ്പമാണ് ബാലെ അഭ്യസിച്ചു തുടങ്ങിയത്. 1942-ല്‍ 'റൂസ്സെ ഡിമോന്റി കാര്‍ലോം' എന്ന ബാലെയിലൂടെ അരങ്ങേറ്റം നടത്തി. അതിലെ അഭിനയം തന്നെ ഇവരെ പ്രശസ്തയാക്കാന്‍ പോന്നതായിരുന്നു. 1947-ല്‍ പാരീസ് ഓപ്പറയില്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റായതോടെ ഇവര്‍ കൂടുതല്‍ പേരും പെരുമയും നേടി. 1945-ല്‍ 'ന്യൂയോര്‍ക്ക് സിറ്റി' ബാലെ സംഘം സ്ഥാപിതമായപ്പോള്‍, അതിലെ മുഖ്യതാരം മരിയയായിരുന്നു. വളരെക്കാലം മരിയ 'ന്യൂയോര്‍ക്ക് സിറ്റി'യില്‍ നടിയായിരുന്നു. അവര്‍ക്കുവേണ്ടി ജോര്‍ജ് ബലാന്‍ചിന്‍ ചിട്ടപ്പെടുത്തിയ ബാലെകളിലായിരുന്നു മരിയ ഏറെത്തിളങ്ങിയത്. അദ്ദേഹവുമായുള്ള ഗാഢമായ അടുപ്പത്തിന് അതു വഴിതെളിച്ചു. 1946-ല്‍ അവര്‍ വിവാഹിതരായെങ്കിലും 1952-ല്‍ വേര്‍പിരിഞ്ഞു. പിന്നീട് 1960-ല്‍ മരിയ അമേരിക്കന്‍ ബാലെ തിയെറ്ററില്‍ ചേര്‍ന്നു.
സാങ്കേതികത്തികവും മികവുറ്റ കലാത്മകതയുമാണ് ഇവരുടെ നര്‍ത്തനശൈലിയുടെ സവിശേഷത. ദ് ഫയര്‍ ബേസ്, ഓര്‍ഫ്യൂസ്, ദ് നട്ട് ക്രാക്കര്‍ എന്നിവയാണ് ഇവരുടെ അഭിനയ-നടന പ്രതിഭ ഏറെത്തിളങ്ങിയ ബാലെകള്‍. 1979-ല്‍ മരിയ സ്വന്തമായി ചിക്കാഗോ സിറ്റി ബാലെ എന്ന ബാലെ തിയെറ്റര്‍ ആരംഭിച്ചു. ഇവരുടെ സഹോദരി മര്‍ജോറി ടാള്‍ചിഫും അറിയപ്പെടുന്ന ബാലെ നര്‍ത്തകിയാണ്.