This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാട്ടോമെറിസം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ടാട്ടോമെറിസം) |
(→ടാട്ടോമെറിസം) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 14: | വരി 14: | ||
[[Image:pno66b.png]] | [[Image:pno66b.png]] | ||
- | ''ലാക്ടം-ലാക്ടിം ടാട്ടോമെറിസം'' | + | '''ലാക്ടം-ലാക്ടിം ടാട്ടോമെറിസം.''' --CONH ഗ്രൂപ്പുള്ള ഒരു ചാക്രിക സംയുക്തമാണ് ലാക്ടം. ലാക്ടത്തിന്റെ സമമൂലകമാണ് |
[[Image:pno66c.png]] | [[Image:pno66c.png]] | ||
വരി 21: | വരി 21: | ||
നൈട്രജനില്‍ നിന്ന് ഓക്സിജനിലേക്ക് ഒരു ഹൈഡ്രജന്റെ സ്ഥാനമാറ്റം നടക്കുന്ന സമാന അചാക്രിക സംയുക്തങ്ങളുടെ സന്തുലിതാവസ്ഥയെയും ലാക്ടം-ലാക്ടിം ടാട്ടോമെറിസം എന്നു തന്നെ വിളിക്കുന്നു. | നൈട്രജനില്‍ നിന്ന് ഓക്സിജനിലേക്ക് ഒരു ഹൈഡ്രജന്റെ സ്ഥാനമാറ്റം നടക്കുന്ന സമാന അചാക്രിക സംയുക്തങ്ങളുടെ സന്തുലിതാവസ്ഥയെയും ലാക്ടം-ലാക്ടിം ടാട്ടോമെറിസം എന്നു തന്നെ വിളിക്കുന്നു. | ||
- | '''റിങ്-ചെയിന്‍ ടാട്ടോമെറിസം'''. ഫങ്ഷണല്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള പരസ്പര പ്രവര്‍ത്തനം വഴി സ്ഥിരതയുള്ള ഒരു ചാക്രിക (റിങ്) ഘടന രൂപീകരിക്കാന്‍ കഴിയുന്ന സംയുക്തങ്ങള്‍ ഈ ടാട്ടോമെറിസം പ്രദര്‍ശിപ്പിക്കുന്നു. ഉദാ: ചില ആല്ക്കീനിക് | + | '''റിങ്-ചെയിന്‍ ടാട്ടോമെറിസം'''. ഫങ്ഷണല്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള പരസ്പര പ്രവര്‍ത്തനം വഴി സ്ഥിരതയുള്ള ഒരു ചാക്രിക (റിങ്) ഘടന രൂപീകരിക്കാന്‍ കഴിയുന്ന സംയുക്തങ്ങള്‍ ഈ ടാട്ടോമെറിസം പ്രദര്‍ശിപ്പിക്കുന്നു. ഉദാ: ചില ആല്ക്കീനിക് അമ്ലങ്ങളും അവയുടെ ലാക്ടോണുകളും. (ലാക്ടോ-ഈനോയിക് ടാട്ടോമെറിസം) |
+ | |||
[[Image:pno66d.png]] | [[Image:pno66d.png]] |
Current revision as of 06:25, 17 ഒക്ടോബര്‍ 2008
ടാട്ടോമെറിസം
Tautomerism
ഒരു കാര്‍ബണിക തന്മാത്രയുടെ രണ്ടു സമമൂലകങ്ങള്‍ സന്തുലിതാവസ്ഥയില്‍ നിലനില്‍ക്കുന്ന പ്രതിഭാസം. അണുക്കളുടെ വിന്യാസവും തന്മാത്രയുടെ ഘടനാരീതിയും മൂലം ഈ സമമൂലകങ്ങള്‍ വ്യത്യസ്തമായിരിക്കും. സമമൂലകാവസ്ഥയിലുള്ള രണ്ടു വ്യത്യസ്ത തന്മാത്രകള് പരസ്പരം അനായാസമായി മാറിക്കൊണ്ടിരിക്കുന്ന ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കാന്‍ 'ടാട്ടോമെറിസം' എന്ന പദം (ടാട്ടോ എന്നാല്‍ അതുതന്നെ എന്ന് അര്‍ഥം) ആദ്യമായി ഉപയോഗിച്ചത് കോണ്‍റാഡ് ലാര്‍ എന്ന രസതന്ത്രജ്ഞനാണ് (1885).
1911-ല്‍ ജര്‍മന്‍ രസതന്ത്രജ്ഞനായ ലുഡ്വിഗ് നോര്, അസറ്റോ അസറ്റിക് എസ്റ്ററിന്റെ രണ്ടു രൂപത്തിലുള്ള തന്മാത്രകള് വേര്‍തിരിക്കുന്നതിലും ഗുണധര്‍മങ്ങള്‍ വിശകലനം ചെയ്യുന്നതിലും വിജയിച്ചു. ആല്‍ക്കഹോള്‍ (-OH) ഗ്രൂപ്പുള്ള ഈനോള്‍ രൂപവും കീറ്റോണ്‍ (=== O) ഗ്രൂപ്പുള്ള കീറ്റോ രൂപവും ആണിവ. കീറ്റോ-ഈനോള്‍ രൂപങ്ങള്‍ അടങ്ങുന്ന ഒരു മിശ്രിതം ഉറയിച്ചു കട്ടിയാക്കി 80°C-ല്‍ കീറ്റോ രൂപവും മിശ്രിതം സ്വേദനം ചെയ്ത് ഈനോള്‍ രൂപവും ശുദ്ധമായി വേര്‍തിരിക്കാം. എന്നാല്‍ ക്രമേണ ഓരോ സംയുക്തവും, രണ്ടു സംയുക്തങ്ങളും സന്തുലിതാവസ്ഥയിലുള്ള ഒരു മിശ്രിതമായി മാറുന്നു. ഈ പ്രതിഭാസം കീറ്റോ-ഈനോള്‍ ടാട്ടോമെറിസം എന്നറിയപ്പെടുന്നു.
സന്തുലിതാവസ്ഥയിലുള്ള മിശ്രിതത്തില്‍ 7 ശ. മാ. ഈനോളും 93 ശ. മാ. കീറ്റോണും ആണ് അടങ്ങിയിട്ടുള്ളത്. സൈദ്ധാന്തികമായി, ടാട്ടോമെറിസം പ്രദര്‍ശിപ്പിക്കുന്നതായി പറയാം. എന്നാല്‍ ലഘു ആല്‍ഡിഹൈഡുകള്‍, എസ്റ്ററുകള്‍, കീറ്റോണുകള്‍ എന്നിവയ്ക്ക് ഈനോള്‍ രൂപം ഉള്ളതായി കാണാന്‍ കഴിഞ്ഞിട്ടില്ല. കീറ്റോ-ഈനോള്‍ ടാട്ടോമെറിസവുമായി വളരെയേറെ സാമ്യതയുള്ളതാണ് ആലിഫാറ്റിക് നൈട്രോ സംയുക്തങ്ങളുടെ നൈട്രോ-അസി രൂപങ്ങള്‍ തമ്മിലുള്ള പരസ്പര മാറ്റം.
ലാക്ടം-ലാക്ടിം ടാട്ടോമെറിസം. --CONH ഗ്രൂപ്പുള്ള ഒരു ചാക്രിക സംയുക്തമാണ് ലാക്ടം. ലാക്ടത്തിന്റെ സമമൂലകമാണ്
നൈട്രജനില്‍ നിന്ന് ഓക്സിജനിലേക്ക് ഒരു ഹൈഡ്രജന്റെ സ്ഥാനമാറ്റം നടക്കുന്ന സമാന അചാക്രിക സംയുക്തങ്ങളുടെ സന്തുലിതാവസ്ഥയെയും ലാക്ടം-ലാക്ടിം ടാട്ടോമെറിസം എന്നു തന്നെ വിളിക്കുന്നു.
റിങ്-ചെയിന്‍ ടാട്ടോമെറിസം. ഫങ്ഷണല്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള പരസ്പര പ്രവര്‍ത്തനം വഴി സ്ഥിരതയുള്ള ഒരു ചാക്രിക (റിങ്) ഘടന രൂപീകരിക്കാന്‍ കഴിയുന്ന സംയുക്തങ്ങള്‍ ഈ ടാട്ടോമെറിസം പ്രദര്‍ശിപ്പിക്കുന്നു. ഉദാ: ചില ആല്ക്കീനിക് അമ്ലങ്ങളും അവയുടെ ലാക്ടോണുകളും. (ലാക്ടോ-ഈനോയിക് ടാട്ടോമെറിസം)