This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാക്സസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടാക്സസ് ഠമൌഃ അനാവ്യതബീജി (ഏ്യാിീുലൃാ)കളിലെ ടാക്സേസി (ഠമഃമരലമല) കുടും...)
 
വരി 1: വരി 1:
-
ടാക്സസ്
+
=ടാക്സസ്=
 +
Taxus
-
ഠമൌഃ
+
അനാവ്യതബീജി (Gymnosperms)കളിലെ ടാക്സേസി (Taxaceae) കുടുംബത്തില്‍പ്പെടുന്ന നിത്യഹരിത വൃക്ഷം. ''ടാക്സസ് ബക്കേറ്റ'' (Taxus baccata) എന്നൊരു സ്പീഷീസാണ് സാധാരണ കണ്ടുവരുന്നത്. ഇതിനു പല ഉപസ്പീഷീസുമുണ്ട്. യു (yew) എന്നാണ് ഇതിന്റെ പൊതുനാമം. യൂറോപ്പ്, അള്‍ജീരിയ, വ. അമേരിക്ക, ഹിമാലയന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇവ വളരുന്നു. ചുണ്ണാമ്പുകല്ലുള്ള മണ്ണാണ് ഇതിന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യം.
 +
[[Image:pno40.png|200px|left]]
 +
1500 വര്‍ഷംവരെ ''ടാക്സസ്'' വൃക്ഷങ്ങള്‍ക്ക് ആയുസ്സുണ്ട്. വളരെ സാവകാശത്തില്‍ വളരുന്ന ഒരു വൃക്ഷമാണിത്. 25 മീ. വരെ ഉയരം വരും. തടിയുടെ പുറന്തൊലി ചാലുകളും ചുളിവുകളും വരകളും നിറഞ്ഞതാണ്. തടിയില്‍ നിന്നും ധാരാളം പാര്‍ശ്വശാഖകളുണ്ടാകാറുണ്ട്. തടിയില്‍ ചുവപ്പു കലര്‍ന്ന തവിട്ടുനിറത്തിലുള്ള ശല്ക്കങ്ങളുണ്ടായിരിക്കും. ഈ ശല്ക്കങ്ങള്‍ കൊഴിഞ്ഞു പോകുമ്പോള്‍ കടുംചുവപ്പോ ഇളംതവിട്ടോ നിറത്തിലുള്ള വടുക്കള്‍ അവശേഷിക്കുന്നു. പ്രധാന കാണ്ഡത്തില്‍ സര്‍പ്പിലമായും പാര്‍ശ്വശാഖകളില്‍ രണ്ടുനിരകളിലായും ഇലകള്‍ ക്രമീകരിച്ചിരിക്കുന്നു. ഇലകള്‍ 2-4 സെ. മീ. നീളവും 2-3 മി. മീ. വീതിയുമുള്ളവയാണ്. ഇലകളുടെ ഉപരിതലം കടുംപച്ച നിറവും അടിഭാഗം നിറം കുറഞ്ഞതുമാണ്. ഇലകള്‍ കന്നുകാലികള്‍ക്ക് വിഷകരമാണ്.
-
അനാവ്യതബീജി (ഏ്യാിീുലൃാ)കളിലെ ടാക്സേസി (ഠമഃമരലമല) കുടുംബത്തില്‍പ്പെടുന്ന നിത്യഹരിത വൃക്ഷം. ടാക്സസ് ബക്കേറ്റ (ഠമൌഃ യമരരമമേ) എന്നൊരു സ്പീഷീസാണ് സാധാരണ കണ്ടുവരുന്നത്. ഇതിനു പല ഉപസ്പീഷീസുമുണ്ട്. യു (്യലം) എന്നാണ് ഇതിന്റെ പൊതുനാമം. യൂറോപ്പ്, അള്‍ജീരിയ, വ. അമേരിക്ക, ഹിമാലയന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇവ വളരുന്നു. ചുണ്ണാമ്പുകല്ലുള്ള മണ്ണാണ് ഇതിന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യം.
+
''ടാക്സസ്'' ഏകലിംഗാശ്രയിയാണ്. ആണ്‍-പെണ്‍ വൃക്ഷങ്ങള്‍ തമ്മില്‍ പ്രത്യുത്പാദനാവയവങ്ങളിലെ വ്യത്യാസമേയുള്ളു. ആണ്‍കോണുകളും പെണ്‍കോണുകളും ഇലയുടെ കക്ഷ്യങ്ങളിലാണ് ഉണ്ടാകുന്നത്. ആണ്‍കോണുകളില്‍ മണി (beads)പോലെയുള്ള ഒരുകൂട്ടം ആണ്‍പുഷ്പങ്ങളുണ്ടാകുന്നു. കാറ്റില്‍ കൂടിയാണ് പരാഗരേണുക്കള്‍ വിതരണം ചെയ്യപ്പെടുന്നത്. പെണ്‍കോണുകള്‍ ചെറുതും പച്ചനിറമുള്ളതും ഉരുണ്ടതുമായിരിക്കും. ഫെ. മാസത്തിലാണ് ആണ്‍-പെണ്‍ കോണുകളുണ്ടാകുന്നത്. വിത്തിനെ പൊതിഞ്ഞ് ഏരിലുകള്‍ ഉള്ളതിനാല്‍ ഫലം ബെറി പോലിരിക്കും. മൂപ്പെത്തിയ വിത്തുകള്‍ക്ക് കടും ചുവപ്പു നിറമായിരിക്കും. വിത്തുകള്‍ വിഷമുള്ളതാണ്.  
-
  1500 വര്‍ഷംവരെ ടാക്സസ് വൃക്ഷങ്ങള്‍ക്ക് ആയുസ്സുണ്ട്. വളരെ സാവകാശത്തില്‍ വളരുന്ന ഒരു വൃക്ഷമാണിത്. 25 മീ. വരെ ഉയരം വരും. തടിയുടെ പുറന്തൊലി ചാലുകളും ചുളിവുകളും വരകളും നിറഞ്ഞതാണ്. തടിയില്‍ നിന്നും ധാരാളം പാര്‍ശ്വശാഖകളുണ്ടാകാറുണ്ട്. തടിയില്‍ ചുവപ്പു കലര്‍ന്ന തവിട്ടുനിറത്തിലുള്ള ശല്ക്കങ്ങളുണ്ടായിരിക്കും. ഈ ശല്ക്കങ്ങള്‍ കൊഴിഞ്ഞു പോകുമ്പോള്‍ കടുംചുവപ്പോ ഇളംതവിട്ടോ നിറത്തിലുള്ള വടുക്കള്‍ അവശേഷിക്കുന്നു. പ്രധാന കാണ്ഡത്തില്‍ സര്‍പ്പിലമായും പാര്‍ശ്വശാഖകളില്‍ രണ്ടുനിരകളിലായും ഇലകള്‍ ക്രമീകരിച്ചിരിക്കുന്നു. ഇലകള്‍ 2-4 സെ. മീ. നീളവും 2-3 മി. മീ. വീതിയുമുള്ളവയാണ്. ഇലകളുടെ ഉപരിതലം കടുംപച്ച നിറവും അടിഭാഗം നിറം കുറഞ്ഞതുമാണ്. ഇലകള്‍ കന്നുകാലികള്‍ക്ക് വിഷകരമാണ്.
+
കടുപ്പവും ദൃഢതയുമുള്ള തടിക്ക് അസാധാരണ ഇലാസ്തികതയുണ്ട്. തടിയുടെ വെള്ള കനം കുറഞ്ഞതാണ്; കാതലിന് ഇളം ചുവപ്പു കലര്‍ന്ന തവിട്ടുനിറമായിരിക്കും. തടി ഈടു നില്‍ക്കു ന്നതായതിനാല്‍ വേലികെട്ടാനും മേല്‍ത്തരം വീട്ടുപകരണങ്ങളുണ്ടാക്കാനും ഉപയോഗിക്കുന്നു.
-
 
+
-
  ടാക്സസ് ഏകലിംഗാശ്രയിയാണ്. ആണ്‍-പെണ്‍ വൃക്ഷങ്ങള്‍ തമ്മില്‍ പ്രത്യുത്പാദനാവയവങ്ങളിലെ വ്യത്യാസമേയുള്ളു. ആണ്‍കോണുകളും പെണ്‍കോണുകളും ഇലയുടെ കക്ഷ്യങ്ങളിലാണ് ഉണ്ടാകുന്നത്. ആണ്‍കോണുകളില്‍ മണി (യലമറ)പോലെയുള്ള ഒരുകൂട്ടം ആണ്‍പുഷ്പങ്ങളുണ്ടാകുന്നു. കാറ്റില്‍ കൂടിയാണ് പരാഗരേണുക്കള്‍ വിതരണം ചെയ്യപ്പെടുന്നത്. പെണ്‍കോണുകള്‍ ചെറുതും പച്ചനിറമുള്ളതും ഉരുണ്ടതുമായിരിക്കും. ഫെ. മാസത്തിലാണ് ആണ്‍-പെണ്‍ കോണുകളുണ്ടാകുന്നത്. വിത്തിനെ പൊതിഞ്ഞ് ഏരിലുകള്‍ ഉള്ളതിനാല്‍ ഫലം ബെറി പോലിരിക്കും. മൂപ്പെത്തിയ വിത്തുകള്‍ക്ക് കടും ചുവപ്പു നിറമായിരിക്കും. വിത്തുകള്‍ വിഷമുള്ളതാണ്.
+
-
 
+
-
  കടുപ്പവും ദൃഢതയുമുള്ള തടിക്ക് അസാധാരണ ഇലാസ്തികതയുണ്ട്. തടിയുടെ വെള്ള കനം കുറഞ്ഞതാണ്; കാതലിന് ഇളം ചുവപ്പു കലര്‍ന്ന തവിട്ടുനിറമായിരിക്കും. തടി ഈടു നില്‍ക്കു ന്നതായതിനാല്‍ വേലികെട്ടാനും മേല്‍ത്തരം വീട്ടുപകരണങ്ങളുണ്ടാക്കാനും ഉപയോഗിക്കുന്നു.
+

Current revision as of 09:49, 14 ഒക്ടോബര്‍ 2008

ടാക്സസ്

Taxus

അനാവ്യതബീജി (Gymnosperms)കളിലെ ടാക്സേസി (Taxaceae) കുടുംബത്തില്‍പ്പെടുന്ന നിത്യഹരിത വൃക്ഷം. ടാക്സസ് ബക്കേറ്റ (Taxus baccata) എന്നൊരു സ്പീഷീസാണ് സാധാരണ കണ്ടുവരുന്നത്. ഇതിനു പല ഉപസ്പീഷീസുമുണ്ട്. യു (yew) എന്നാണ് ഇതിന്റെ പൊതുനാമം. യൂറോപ്പ്, അള്‍ജീരിയ, വ. അമേരിക്ക, ഹിമാലയന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇവ വളരുന്നു. ചുണ്ണാമ്പുകല്ലുള്ള മണ്ണാണ് ഇതിന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യം.

1500 വര്‍ഷംവരെ ടാക്സസ് വൃക്ഷങ്ങള്‍ക്ക് ആയുസ്സുണ്ട്. വളരെ സാവകാശത്തില്‍ വളരുന്ന ഒരു വൃക്ഷമാണിത്. 25 മീ. വരെ ഉയരം വരും. തടിയുടെ പുറന്തൊലി ചാലുകളും ചുളിവുകളും വരകളും നിറഞ്ഞതാണ്. തടിയില്‍ നിന്നും ധാരാളം പാര്‍ശ്വശാഖകളുണ്ടാകാറുണ്ട്. തടിയില്‍ ചുവപ്പു കലര്‍ന്ന തവിട്ടുനിറത്തിലുള്ള ശല്ക്കങ്ങളുണ്ടായിരിക്കും. ഈ ശല്ക്കങ്ങള്‍ കൊഴിഞ്ഞു പോകുമ്പോള്‍ കടുംചുവപ്പോ ഇളംതവിട്ടോ നിറത്തിലുള്ള വടുക്കള്‍ അവശേഷിക്കുന്നു. പ്രധാന കാണ്ഡത്തില്‍ സര്‍പ്പിലമായും പാര്‍ശ്വശാഖകളില്‍ രണ്ടുനിരകളിലായും ഇലകള്‍ ക്രമീകരിച്ചിരിക്കുന്നു. ഇലകള്‍ 2-4 സെ. മീ. നീളവും 2-3 മി. മീ. വീതിയുമുള്ളവയാണ്. ഇലകളുടെ ഉപരിതലം കടുംപച്ച നിറവും അടിഭാഗം നിറം കുറഞ്ഞതുമാണ്. ഇലകള്‍ കന്നുകാലികള്‍ക്ക് വിഷകരമാണ്.

ടാക്സസ് ഏകലിംഗാശ്രയിയാണ്. ആണ്‍-പെണ്‍ വൃക്ഷങ്ങള്‍ തമ്മില്‍ പ്രത്യുത്പാദനാവയവങ്ങളിലെ വ്യത്യാസമേയുള്ളു. ആണ്‍കോണുകളും പെണ്‍കോണുകളും ഇലയുടെ കക്ഷ്യങ്ങളിലാണ് ഉണ്ടാകുന്നത്. ആണ്‍കോണുകളില്‍ മണി (beads)പോലെയുള്ള ഒരുകൂട്ടം ആണ്‍പുഷ്പങ്ങളുണ്ടാകുന്നു. കാറ്റില്‍ കൂടിയാണ് പരാഗരേണുക്കള്‍ വിതരണം ചെയ്യപ്പെടുന്നത്. പെണ്‍കോണുകള്‍ ചെറുതും പച്ചനിറമുള്ളതും ഉരുണ്ടതുമായിരിക്കും. ഫെ. മാസത്തിലാണ് ആണ്‍-പെണ്‍ കോണുകളുണ്ടാകുന്നത്. വിത്തിനെ പൊതിഞ്ഞ് ഏരിലുകള്‍ ഉള്ളതിനാല്‍ ഫലം ബെറി പോലിരിക്കും. മൂപ്പെത്തിയ വിത്തുകള്‍ക്ക് കടും ചുവപ്പു നിറമായിരിക്കും. വിത്തുകള്‍ വിഷമുള്ളതാണ്.

കടുപ്പവും ദൃഢതയുമുള്ള തടിക്ക് അസാധാരണ ഇലാസ്തികതയുണ്ട്. തടിയുടെ വെള്ള കനം കുറഞ്ഞതാണ്; കാതലിന് ഇളം ചുവപ്പു കലര്‍ന്ന തവിട്ടുനിറമായിരിക്കും. തടി ഈടു നില്‍ക്കു ന്നതായതിനാല്‍ വേലികെട്ടാനും മേല്‍ത്തരം വീട്ടുപകരണങ്ങളുണ്ടാക്കാനും ഉപയോഗിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B8%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍