This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാന്‍ടലൈറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Technoworld (സംവാദം | സംഭാവനകള്‍)
(New page: ടാന്‍ടലൈറ്റ് ഠമിമേഹശലേ ടാന്‍ടലത്തിന്റെ മുഖ്യ അയിര്. രാസസംഘടനം: (എല, ...)
അടുത്ത വ്യത്യാസം →
05:54, 6 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടാന്‍ടലൈറ്റ്
ഠമിമേഹശലേ
ടാന്‍ടലത്തിന്റെ മുഖ്യ അയിര്. രാസസംഘടനം:
(എല, ങി) (ഠമ2 ചയ)2 ഛ6, നൂറു ശ.മാ.വും ശുദ്ധമായ ടാന്‍ടലൈറ്റ് വിരളമാണ്. ഇരുമ്പും മാങ്ഗനീസുമാണ് പ്രധാന മാലിന്യങ്ങള്‍. ചുരുക്കത്തില്‍ ഇരുമ്പ്, മാങ്ഗനീസ്, ടാന്‍ടലം എന്നിവയുടെ ഓക്സൈഡാണ് ടാന്‍ടലൈറ്റ്. ടാന്ടലത്തിനു പകരം കുളംബിയം (നിയോബിയം) ആദേശം ചെയ്യപ്പെടുകയും കുളംബൈറ്റില് ധ(എല,ങി) ഇയ2ഛ6പ അവസാനിക്കുന്ന ഒരു സമരൂപിശ്രേണി രൂപംകൊള്ളുകയും ചെയ്യുന്നു.
ഓര്‍തോറോംബിക് ക്രിസ്റ്റല്‍ വ്യൂഹത്തില്‍ വളരെ ചെറിയ പ്രിസ്മീയ പരലുകളായി ക്രിസ്റ്റലീകരിക്കപ്പെടുന്ന ടാന്ടലൈറ്റിന് കറുപ്പുനിറമാണ്. വിദളനം: പിനകോയ്ഡ്; കാഠിന്യം, 6; ആ.ഘ: 7.95; ദ്യൂതി: ഉപലോഹിതം എന്നിവയാണ് മുഖ്യ ഭൌതിക ഗുണങ്ങള്‍.
ഗ്രാനൈറ്റ് പെഗ്മറ്റൈറ്റ് ശിലകളിലാണ് പ്രധാനമായും ടാന്ടലൈറ്റിന്റെ ഉപസ്ഥിതി. ഇവിടെ ഒരു അപക്ഷയ ഖനിജമായാണ് ടാന്‍ടലൈറ്റ് കാണപ്പെടുന്നത്.
ലോകത്തെ പ്രധാന ടാന്‍ടലൈറ്റ് ഉത്പാദനരാജ്യങ്ങള്‍ കോങ്ഗോയും നൈജീരിയയുമാണ്.