This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്കോസ്റ്റാ, യൂറിയല്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അക്കോസ്റ്റാ, യൂറിയല് (1585 - 1640) = Acosta, Uriel ജൂതദാര്‍ശനികന്‍. സ്പിനോസയുടെ മുന്‍...) |
|||
വരി 1: | വരി 1: | ||
- | + | = അക്കോസ്റ്റാ, യൂറിയല് (1585 - 1640) = | |
Acosta, Uriel | Acosta, Uriel | ||
ജൂതദാര്‍ശനികന്‍. സ്പിനോസയുടെ മുന്‍ഗാമി. പോര്‍ച്ചുഗലില്‍ ഒട്ടോപ്പോവിലെ ഒരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു. മതപഠനതത്പരനായിരുന്ന ഇദ്ദേഹം കാനോന്‍ നിയമത്തില്‍ വിദഗ്ധപഠനം നടത്തി. വെളിപ്പെടുത്തപ്പെട്ട മതങ്ങളെല്ലാം അസംബന്ധമാണെന്നും പ്രകൃതി നിയമങ്ങളിലും യുക്തിവിചാരത്തിലും അധിഷ്ഠിതമായ മതം മാത്രമേ മനുഷ്യന് സന്തോഷവും അഭിവൃദ്ധിയും അന്തസ്സും നല്‍കുകയുള്ളു എന്നും ഇദ്ദേഹം വാദിച്ചു. പിന്നീട് ക്രിസ്തുമതം ഉപേക്ഷിച്ച് ജൂതമതം സ്വീകരിച്ചു. ഇദ്ദേഹം ആത്മാവിന്റെ അനശ്വരത എന്ന ആശയത്തെ എതിര്‍ത്തു. വിശുദ്ധ ഗ്രന്ഥങ്ങളിലെ ജൂതമതവും പ്രായോഗിക ജൂതമതവും തമ്മിലുള്ള വൈപരീത്യം അക്കോസ്റ്റായെ നിരാശനാക്കി. തുടര്‍ന്ന് റബിമാരുടെ ജൂതമതത്തെ എതിര്‍ത്തതിനെ ചൊല്ലി മതഭ്രഷ്ടനാക്കപ്പെട്ടു. എങ്കിലും ഒറ്റപ്പെട്ട ജീവിതം മുഷിഞ്ഞപ്പോള്‍ പശ്ചാത്താപം പ്രകടിപ്പിച്ചു തിരികെ ജൂതമതത്തില്‍ ചേര്‍ന്നു. പഴയ തെറ്റ് ആവര്‍ത്തിച്ചതിനാല്‍ വീണ്ടും ബഹിഷ്കൃതനായി. ഒരിക്കല്‍ക്കൂടി മതത്തില്‍ ചേര്‍ന്നു സ്വന്തം വിശ്വാസങ്ങള്‍ തെറ്റാണെന്നു പരസ്യമായി ഇദ്ദേഹത്തിന് പ്രഖ്യാപിക്കേണ്ടിവന്നു. അഭിമാനക്ഷതംകൊണ്ട് അസ്വസ്ഥനായിത്തീര്‍ന്ന അക്കോസ്റ്റാ ഒടുവില്‍ സ്വന്തം ജീവിതകഥ എഴുതിവച്ചശേഷം 1640-ല്‍ ആത്മഹത്യ ചെയ്തു. | ജൂതദാര്‍ശനികന്‍. സ്പിനോസയുടെ മുന്‍ഗാമി. പോര്‍ച്ചുഗലില്‍ ഒട്ടോപ്പോവിലെ ഒരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു. മതപഠനതത്പരനായിരുന്ന ഇദ്ദേഹം കാനോന്‍ നിയമത്തില്‍ വിദഗ്ധപഠനം നടത്തി. വെളിപ്പെടുത്തപ്പെട്ട മതങ്ങളെല്ലാം അസംബന്ധമാണെന്നും പ്രകൃതി നിയമങ്ങളിലും യുക്തിവിചാരത്തിലും അധിഷ്ഠിതമായ മതം മാത്രമേ മനുഷ്യന് സന്തോഷവും അഭിവൃദ്ധിയും അന്തസ്സും നല്‍കുകയുള്ളു എന്നും ഇദ്ദേഹം വാദിച്ചു. പിന്നീട് ക്രിസ്തുമതം ഉപേക്ഷിച്ച് ജൂതമതം സ്വീകരിച്ചു. ഇദ്ദേഹം ആത്മാവിന്റെ അനശ്വരത എന്ന ആശയത്തെ എതിര്‍ത്തു. വിശുദ്ധ ഗ്രന്ഥങ്ങളിലെ ജൂതമതവും പ്രായോഗിക ജൂതമതവും തമ്മിലുള്ള വൈപരീത്യം അക്കോസ്റ്റായെ നിരാശനാക്കി. തുടര്‍ന്ന് റബിമാരുടെ ജൂതമതത്തെ എതിര്‍ത്തതിനെ ചൊല്ലി മതഭ്രഷ്ടനാക്കപ്പെട്ടു. എങ്കിലും ഒറ്റപ്പെട്ട ജീവിതം മുഷിഞ്ഞപ്പോള്‍ പശ്ചാത്താപം പ്രകടിപ്പിച്ചു തിരികെ ജൂതമതത്തില്‍ ചേര്‍ന്നു. പഴയ തെറ്റ് ആവര്‍ത്തിച്ചതിനാല്‍ വീണ്ടും ബഹിഷ്കൃതനായി. ഒരിക്കല്‍ക്കൂടി മതത്തില്‍ ചേര്‍ന്നു സ്വന്തം വിശ്വാസങ്ങള്‍ തെറ്റാണെന്നു പരസ്യമായി ഇദ്ദേഹത്തിന് പ്രഖ്യാപിക്കേണ്ടിവന്നു. അഭിമാനക്ഷതംകൊണ്ട് അസ്വസ്ഥനായിത്തീര്‍ന്ന അക്കോസ്റ്റാ ഒടുവില്‍ സ്വന്തം ജീവിതകഥ എഴുതിവച്ചശേഷം 1640-ല്‍ ആത്മഹത്യ ചെയ്തു. |
08:26, 29 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അക്കോസ്റ്റാ, യൂറിയല് (1585 - 1640)
Acosta, Uriel
ജൂതദാര്‍ശനികന്‍. സ്പിനോസയുടെ മുന്‍ഗാമി. പോര്‍ച്ചുഗലില്‍ ഒട്ടോപ്പോവിലെ ഒരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു. മതപഠനതത്പരനായിരുന്ന ഇദ്ദേഹം കാനോന്‍ നിയമത്തില്‍ വിദഗ്ധപഠനം നടത്തി. വെളിപ്പെടുത്തപ്പെട്ട മതങ്ങളെല്ലാം അസംബന്ധമാണെന്നും പ്രകൃതി നിയമങ്ങളിലും യുക്തിവിചാരത്തിലും അധിഷ്ഠിതമായ മതം മാത്രമേ മനുഷ്യന് സന്തോഷവും അഭിവൃദ്ധിയും അന്തസ്സും നല്‍കുകയുള്ളു എന്നും ഇദ്ദേഹം വാദിച്ചു. പിന്നീട് ക്രിസ്തുമതം ഉപേക്ഷിച്ച് ജൂതമതം സ്വീകരിച്ചു. ഇദ്ദേഹം ആത്മാവിന്റെ അനശ്വരത എന്ന ആശയത്തെ എതിര്‍ത്തു. വിശുദ്ധ ഗ്രന്ഥങ്ങളിലെ ജൂതമതവും പ്രായോഗിക ജൂതമതവും തമ്മിലുള്ള വൈപരീത്യം അക്കോസ്റ്റായെ നിരാശനാക്കി. തുടര്‍ന്ന് റബിമാരുടെ ജൂതമതത്തെ എതിര്‍ത്തതിനെ ചൊല്ലി മതഭ്രഷ്ടനാക്കപ്പെട്ടു. എങ്കിലും ഒറ്റപ്പെട്ട ജീവിതം മുഷിഞ്ഞപ്പോള്‍ പശ്ചാത്താപം പ്രകടിപ്പിച്ചു തിരികെ ജൂതമതത്തില്‍ ചേര്‍ന്നു. പഴയ തെറ്റ് ആവര്‍ത്തിച്ചതിനാല്‍ വീണ്ടും ബഹിഷ്കൃതനായി. ഒരിക്കല്‍ക്കൂടി മതത്തില്‍ ചേര്‍ന്നു സ്വന്തം വിശ്വാസങ്ങള്‍ തെറ്റാണെന്നു പരസ്യമായി ഇദ്ദേഹത്തിന് പ്രഖ്യാപിക്കേണ്ടിവന്നു. അഭിമാനക്ഷതംകൊണ്ട് അസ്വസ്ഥനായിത്തീര്‍ന്ന അക്കോസ്റ്റാ ഒടുവില്‍ സ്വന്തം ജീവിതകഥ എഴുതിവച്ചശേഷം 1640-ല്‍ ആത്മഹത്യ ചെയ്തു.