This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തുളുവ വംശം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: തുളുവ വംശം ദക്ഷിണഭാരതത്തിലെ പ്രബല ഹിന്ദുരാജ്യമായിരുന്ന വിജയനഗരം 1505 ...) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | തുളുവ വംശം | + | = തുളുവ വംശം = |
+ | |||
+ | [[Image:p744a.png|right]] | ||
+ | [[Image:p744b.png|right]] | ||
ദക്ഷിണഭാരതത്തിലെ പ്രബല ഹിന്ദുരാജ്യമായിരുന്ന വിജയനഗരം 1505 മുതല്‍ 42 വരെ ഭരിച്ചിരുന്ന ഒരു രാജവംശം. കൃഷ്ണദേവരായര്‍ ആയിരുന്നു ഈ വംശത്തിലെ പ്രമുഖനായ രാജാവ്. | ദക്ഷിണഭാരതത്തിലെ പ്രബല ഹിന്ദുരാജ്യമായിരുന്ന വിജയനഗരം 1505 മുതല്‍ 42 വരെ ഭരിച്ചിരുന്ന ഒരു രാജവംശം. കൃഷ്ണദേവരായര്‍ ആയിരുന്നു ഈ വംശത്തിലെ പ്രമുഖനായ രാജാവ്. | ||
- | + | 1336-ല്‍ ഹരിഹരന്‍ ഒന്നാമന്‍ സ്ഥാപിച്ച വിജയനഗര സാമ്രാ ജ്യം 1485 വരെ സംഗമ വംശവും 1486 മുതല്‍ 1504 വരെ സാലുവ വംശവും 1505 മുതല്‍ 42 വരെ തുളുവ വംശവും 1542 മുതല്‍ 1649 വരെ അരവീട് വംശവുമാണ് ഭരിച്ചിരുന്നത്. | |
- | + | വിജയനഗരത്തിലെ യഥാര്‍ഥ കിരീടാവകാശിയായിരുന്ന ഇമ്മ ഡിനരസിംഹന് പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ തുളുവ എന്ന നാടുവാഴി കുടുംബത്തിലെ അംഗവും മന്ത്രിപുത്രനുമായിരുന്ന വീരനരസിംഹനായിരുന്നു റീജന്റായി ഭരണം നടത്തിയിരുന്നത്. അധികാരമോഹം മൂത്ത വീരനരസിംഹന്‍ രാജാവിനെ വധിച്ച് 1505-ല്‍ സിംഹാസനം കരസ്ഥമാക്കി. അങ്ങനെ വിജയനഗര സാമ്രാജ്യത്തിലെ മൂന്നാമത്തെ രാജവംശമായ തുളുവ വംശത്തിന്റെ തുടക്കം കുറിച്ചു. രാജാവിനെ വധിച്ചതില്‍ നാട്ടിലുടനീളം കലാപം തലപൊക്കിയെങ്കിലും അധികാരശക്തികൊണ്ട് അതെല്ലാം അടിച്ചമര്‍ത്തി. ഈ അവസരത്തില്‍ അയല്‍പ്രദേശത്തുള്ള ചില മുസ്ളിം സുല്‍ത്താന്മാര്‍ വിജയനഗരത്തെ ആക്രമിച്ചുവെങ്കിലും അവരെയെല്ലാം ഇദ്ദേഹത്തിന് പരാജയപ്പെടുത്താന്‍ കഴിഞ്ഞുവെന്നുമാത്രമല്ല, തുളുനാട് വിജയനഗരത്തിന്റെ അധീനതയില്‍ കൊണ്ടുവരുവാനും കഴിഞ്ഞു. 1509-ല്‍ വീരനരസിംഹന്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ പിതാവിന് മറ്റൊരു പത്നിയില്‍ ജനിച്ച പുത്രനായ കൃഷ്ണദേവരായനാണ് പിന്നീടു രാജാവായത്. ഇദ്ദേഹത്തിന്റെ സ്ഥാനാരോഹണ സമയത്ത് രാജ്യത്തിന്റെ സ്ഥിതി ശോഭനമായിരുന്നില്ല. നാട്ടില്‍ പല സ്ഥലങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. അതിനുപുറമേ അയല്‍രാജ്യങ്ങളിലെ മുസ്ളിം സുല്‍ത്താന്മാര്‍ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയുമായിരുന്നു. ഇതിനെല്ലാറ്റിനും പുറമേ പോര്‍ച്ചുഗീസുകാരെന്ന പുതിയ ഭീഷണി പശ്ചിമതീരത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. രാജാവിന്റെ തന്ത്രപരമായ നീക്കങ്ങള്‍കൊണ്ട് രാജ്യത്തുടനീളം ശാന്തിയും സമാധാനവും സ്ഥാപിക്കാനും രാജ്യവിസ്തൃതി വര്‍ധിപ്പിക്കാനും കഴിഞ്ഞു. | |
- | + | ഒരു യോദ്ധാവെന്ന നിലയില്‍ അദ്വിതീയനായിരുന്നുവെന്നു മാത്രമല്ല മഹാനായ രാജ്യതന്ത്രജ്ഞനും ഭരണകര്‍ത്താവും കലകളുടെ രക്ഷാധികാരിയും കൂടിയായിരുന്നു കൃഷ്ണദേവരായര്‍. പ്രജകളുടെ സാര്‍വത്രികമായ ബഹുമാനം ആര്‍ജിക്കുകയും തന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതില്‍ വലുതായ ഊര്‍ജസ്വലതയും ജാഗ്രതയും പുലര്‍ത്തുകയും ചെയ്തിരുന്നു. തലസ്ഥാനത്തിന്റെ ഭംഗിയും സൌന്ദര്യവും വര്‍ധിപ്പിക്കാന്‍ അദ്ദേഹം നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്നു. തന്റെ വ്യക്തിപരമായ താത്പര്യം വൈഷ്ണവ വിശ്വാസത്തോടായിരുന്നുവെങ്കിലും ഹിന്ദുമതത്തിലെ എല്ലാ വിഭാഗങ്ങളേയും ഒരുപോലെ ബഹുമാനിച്ചു. അനീസ് എന്ന പോര്‍ച്ചുഗീസ് ചരിത്രകാരന്‍ കൃഷ്ണദേവരായരെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. | |
- | + | 20 വര്‍ഷത്തെ അതിപ്രശസ്തമായ ഭരണത്തിനുശേഷം 1529-ല്‍ കൃഷ്ണദേവരായര്‍ നിര്യാതനായി. തന്റെ പിന്‍ഗാമിയായി അദ്ദേഹം തിരഞ്ഞെടുത്തത് സഹോദരനായ അച്യുതരായനെയായിരുന്നു. 1542 വരെ അദ്ദേഹം രാജ്യം ഭരിച്ചു. കലാപകലുഷിതമായ ആ കാലഘട്ടത്തില്‍ വെങ്കിടന്‍ രാജ്യഭരണം ഏറ്റെടുത്തുവെങ്കിലും ആറുമാസത്തിലധികം ആ സ്ഥാനത്തു തുടരാന്‍ കഴിഞ്ഞില്ല. പിന്നീട് അച്യുതരായന്റെ സഹോദരപുത്രനായ സദാശിവരായനെ രാജാവായി അഭിഷേകം ചെയ്യിച്ചത് മന്ത്രിയായ രാമരായന്റെ തന്ത്രങ്ങള്‍ മൂലമാണ്. യഥാര്‍ഥത്തില്‍ ഭരണം നടത്തിയിരുന്നത് രാമരായനായിരുന്നു. ഈ അവസരത്തിലാണ് ഡെക്കാനിലെ മുസ്ളിം സുല്‍ത്താന്മാര്‍ സംഘടിച്ച് യുദ്ധത്തിനെത്തിയത്. തളിക്കോട്ടയില്‍വച്ചു നടന്ന യുദ്ധത്തില്‍ രാമരായന്‍ വധിക്കപ്പെടുകയും വിജയനഗരം പാടെ നശിപ്പിക്കുകയും ചെയ്തു. വിജയനഗരത്തിന്റെ പ്രതാപം അസ്തമിക്കുകയും തുളുവ വംശത്തിന് അറുതിവരുകയും ചെയ്തു. | |
(വേലായുധന്‍ പണിക്കശ്ശേരി) | (വേലായുധന്‍ പണിക്കശ്ശേരി) |
Current revision as of 08:31, 5 ജൂലൈ 2008
തുളുവ വംശം
ദക്ഷിണഭാരതത്തിലെ പ്രബല ഹിന്ദുരാജ്യമായിരുന്ന വിജയനഗരം 1505 മുതല്‍ 42 വരെ ഭരിച്ചിരുന്ന ഒരു രാജവംശം. കൃഷ്ണദേവരായര്‍ ആയിരുന്നു ഈ വംശത്തിലെ പ്രമുഖനായ രാജാവ്.
1336-ല്‍ ഹരിഹരന്‍ ഒന്നാമന്‍ സ്ഥാപിച്ച വിജയനഗര സാമ്രാ ജ്യം 1485 വരെ സംഗമ വംശവും 1486 മുതല്‍ 1504 വരെ സാലുവ വംശവും 1505 മുതല്‍ 42 വരെ തുളുവ വംശവും 1542 മുതല്‍ 1649 വരെ അരവീട് വംശവുമാണ് ഭരിച്ചിരുന്നത്.
വിജയനഗരത്തിലെ യഥാര്‍ഥ കിരീടാവകാശിയായിരുന്ന ഇമ്മ ഡിനരസിംഹന് പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ തുളുവ എന്ന നാടുവാഴി കുടുംബത്തിലെ അംഗവും മന്ത്രിപുത്രനുമായിരുന്ന വീരനരസിംഹനായിരുന്നു റീജന്റായി ഭരണം നടത്തിയിരുന്നത്. അധികാരമോഹം മൂത്ത വീരനരസിംഹന്‍ രാജാവിനെ വധിച്ച് 1505-ല്‍ സിംഹാസനം കരസ്ഥമാക്കി. അങ്ങനെ വിജയനഗര സാമ്രാജ്യത്തിലെ മൂന്നാമത്തെ രാജവംശമായ തുളുവ വംശത്തിന്റെ തുടക്കം കുറിച്ചു. രാജാവിനെ വധിച്ചതില്‍ നാട്ടിലുടനീളം കലാപം തലപൊക്കിയെങ്കിലും അധികാരശക്തികൊണ്ട് അതെല്ലാം അടിച്ചമര്‍ത്തി. ഈ അവസരത്തില്‍ അയല്‍പ്രദേശത്തുള്ള ചില മുസ്ളിം സുല്‍ത്താന്മാര്‍ വിജയനഗരത്തെ ആക്രമിച്ചുവെങ്കിലും അവരെയെല്ലാം ഇദ്ദേഹത്തിന് പരാജയപ്പെടുത്താന്‍ കഴിഞ്ഞുവെന്നുമാത്രമല്ല, തുളുനാട് വിജയനഗരത്തിന്റെ അധീനതയില്‍ കൊണ്ടുവരുവാനും കഴിഞ്ഞു. 1509-ല്‍ വീരനരസിംഹന്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ പിതാവിന് മറ്റൊരു പത്നിയില്‍ ജനിച്ച പുത്രനായ കൃഷ്ണദേവരായനാണ് പിന്നീടു രാജാവായത്. ഇദ്ദേഹത്തിന്റെ സ്ഥാനാരോഹണ സമയത്ത് രാജ്യത്തിന്റെ സ്ഥിതി ശോഭനമായിരുന്നില്ല. നാട്ടില്‍ പല സ്ഥലങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. അതിനുപുറമേ അയല്‍രാജ്യങ്ങളിലെ മുസ്ളിം സുല്‍ത്താന്മാര്‍ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയുമായിരുന്നു. ഇതിനെല്ലാറ്റിനും പുറമേ പോര്‍ച്ചുഗീസുകാരെന്ന പുതിയ ഭീഷണി പശ്ചിമതീരത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. രാജാവിന്റെ തന്ത്രപരമായ നീക്കങ്ങള്‍കൊണ്ട് രാജ്യത്തുടനീളം ശാന്തിയും സമാധാനവും സ്ഥാപിക്കാനും രാജ്യവിസ്തൃതി വര്‍ധിപ്പിക്കാനും കഴിഞ്ഞു.
ഒരു യോദ്ധാവെന്ന നിലയില്‍ അദ്വിതീയനായിരുന്നുവെന്നു മാത്രമല്ല മഹാനായ രാജ്യതന്ത്രജ്ഞനും ഭരണകര്‍ത്താവും കലകളുടെ രക്ഷാധികാരിയും കൂടിയായിരുന്നു കൃഷ്ണദേവരായര്‍. പ്രജകളുടെ സാര്‍വത്രികമായ ബഹുമാനം ആര്‍ജിക്കുകയും തന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതില്‍ വലുതായ ഊര്‍ജസ്വലതയും ജാഗ്രതയും പുലര്‍ത്തുകയും ചെയ്തിരുന്നു. തലസ്ഥാനത്തിന്റെ ഭംഗിയും സൌന്ദര്യവും വര്‍ധിപ്പിക്കാന്‍ അദ്ദേഹം നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്നു. തന്റെ വ്യക്തിപരമായ താത്പര്യം വൈഷ്ണവ വിശ്വാസത്തോടായിരുന്നുവെങ്കിലും ഹിന്ദുമതത്തിലെ എല്ലാ വിഭാഗങ്ങളേയും ഒരുപോലെ ബഹുമാനിച്ചു. അനീസ് എന്ന പോര്‍ച്ചുഗീസ് ചരിത്രകാരന്‍ കൃഷ്ണദേവരായരെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
20 വര്‍ഷത്തെ അതിപ്രശസ്തമായ ഭരണത്തിനുശേഷം 1529-ല്‍ കൃഷ്ണദേവരായര്‍ നിര്യാതനായി. തന്റെ പിന്‍ഗാമിയായി അദ്ദേഹം തിരഞ്ഞെടുത്തത് സഹോദരനായ അച്യുതരായനെയായിരുന്നു. 1542 വരെ അദ്ദേഹം രാജ്യം ഭരിച്ചു. കലാപകലുഷിതമായ ആ കാലഘട്ടത്തില്‍ വെങ്കിടന്‍ രാജ്യഭരണം ഏറ്റെടുത്തുവെങ്കിലും ആറുമാസത്തിലധികം ആ സ്ഥാനത്തു തുടരാന്‍ കഴിഞ്ഞില്ല. പിന്നീട് അച്യുതരായന്റെ സഹോദരപുത്രനായ സദാശിവരായനെ രാജാവായി അഭിഷേകം ചെയ്യിച്ചത് മന്ത്രിയായ രാമരായന്റെ തന്ത്രങ്ങള്‍ മൂലമാണ്. യഥാര്‍ഥത്തില്‍ ഭരണം നടത്തിയിരുന്നത് രാമരായനായിരുന്നു. ഈ അവസരത്തിലാണ് ഡെക്കാനിലെ മുസ്ളിം സുല്‍ത്താന്മാര്‍ സംഘടിച്ച് യുദ്ധത്തിനെത്തിയത്. തളിക്കോട്ടയില്‍വച്ചു നടന്ന യുദ്ധത്തില്‍ രാമരായന്‍ വധിക്കപ്പെടുകയും വിജയനഗരം പാടെ നശിപ്പിക്കുകയും ചെയ്തു. വിജയനഗരത്തിന്റെ പ്രതാപം അസ്തമിക്കുകയും തുളുവ വംശത്തിന് അറുതിവരുകയും ചെയ്തു.
(വേലായുധന്‍ പണിക്കശ്ശേരി)