This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തുംകൂര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: തുംകൂര്‍ ഠൌാസൌൃ കര്‍ണാടക സംസ്ഥാനത്തിലെ ഒരു ജില്ല, താലൂക്ക്, ജില്ലാ ...) |
|||
വരി 1: | വരി 1: | ||
- | തുംകൂര്‍ | + | =തുംകൂര്‍ = |
+ | Tumkur | ||
- | + | കര്‍ണാടക സംസ്ഥാനത്തിലെ ഒരു ജില്ല, താലൂക്ക്, ജില്ലാ ആസ്ഥാനപട്ടണം. മൈസൂറിന് 128 കി.മീ. വ.കി. സ്ഥിതിചെയ്യുന്ന തുംകൂര്‍ പട്ടണത്തിന്റെ പൌരാണികനാമം 'തുമ്മേഗുരു' (Tummeguru) എന്നാണ്. തുമ്മേഗുരുവിന്റെ ആംഗലേയ രൂപമാണ് തുംകൂര്‍. ജില്ലയുടെ വിസ്തീര്‍ണം: 10,598 ച.കി.മീ.; ജനസംഖ്യ: 25,79,516(2001); അതിരുകള്‍: വ.ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ല; കി.കോലാര്‍, ബാംഗ്ലുര്‍ ജില്ലകള്‍. തെ.മാണ്ഡ്യജില്ല, പ.-ഉം, വ.പ.-ഉം ഹസ്സന്, ചിത്രദുര്‍ഗാ ജില്ലകള്‍. ഭരണസൗകര്യാര്‍ഥം തുംകൂര്‍ ജില്ലയെ 10 താലൂക്കുകളായി വിഭജിച്ചിരിക്കുന്നു. | |
- | + | കയറ്റിറക്കങ്ങളോടുകൂടിയ സമതലങ്ങളാണ് തുംകൂര്‍ ജില്ലാ ഭൂപ്രകൃതിയുടെ മുഖ്യ സവിശേഷത. ഇടയ്ക്കിടെ കുന്നിന്‍പുറങ്ങളും കാണാം. പ്രകൃതിരമണീയമായ ദേവരായ ദുര്ഗാകുന്ന് ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ദേവരായണ ദുര്‍ഗ (സു.1169 മീ.), നിജഗല്‍ (സു.1070 മീ.), മഡ്ഡഗിരിദുര്ഗ (സു.1200 മീ.), ഹൂത്രിദുര്ഗ (സു.1132 മീ.), കാമനദുര്ഗ (സു.1060 മീ.), ചന്നരായ ദുര്‍ഗ (സു.1120 മീ.) എന്നിവയാണ് ജില്ലയിലെ ഉയരം കൂടിയ പ്രദേശങ്ങള്‍; ഷിംഷ, ജയമംഗലി, സുവര്‍ണമുഖി എന്നിവ പ്രധാന നദികളും. ദേവരായ കുന്നിന്റെ തെക്കന്‍ ചരിവില്‍ നിന്നുദ്ഭവിക്കുന്ന ഷിംഷാനദി കാവേരിയുടെ ഒരു പോഷകനദിയാണ്. നാഗ, നാഗിനി എന്നീ ചെറു പുഴകളാണ് ഷിംഷയില് ജലമെത്തിക്കുന്നത്. മര്ക്കനഹള്ളിക്കു സമീപം ഷിംഷാനദിയില് ഒരു ജലസംഭരണി നിര്‍മിച്ചിട്ടുണ്ട്. ജയമംഗലി നദിയുടെ ഉദ്ഭവസ്ഥാനവും ദേവരായ കുന്നുകളാണ്. ജയമംഗലി നദിയില്‍ സംഗമിക്കുന്ന കിഴക്കന്‍ സുവര്ണമുഖിയും വേദാവതി നദിയുടെ പോഷക നദിയായ പടിഞ്ഞാറന്‍ സുവര്ണമുഖിയുമാണ് ജില്ലയിലെ മറ്റു പ്രധാന നദികള്‍. നാഗിനി നദിയിലെ ശങ്കന്പുര കൃത്രിമ തടാകം ജില്ലയുടെ ജലസേചനത്തില്‍ മുഖ്യ പങ്കു വഹിക്കുന്നു. | |
- | + | കൂവരകാണ് തുംകൂറിലെ മുഖ്യവിള. മൊത്തം കൃഷിയുടെ മൂന്നിലൊന്ന് ഭാഗത്തോളം കൂവരക് കൃഷി ചെയ്യുന്നു. കൂവരകിനു പുറമേ നെല്ല്, ചോളം, മുതിര, അടയ്ക്ക, പുകയില, കടല, കരിമ്പ് തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. വാണിജ്യ വിളകളില്‍ നാളികേരം, നിലക്കടല, മള്‍ബറി എന്നിവയ്ക്കാണ് മുഖ്യസ്ഥാനം. കന്നുകാലി വളര്‍ത്തലിനും ഉള്‍നാടന്‍ മത്സ്യബന്ധനത്തിനും ജില്ലയുടെ ധനാഗമ മാര്‍ഗത്തില്‍ നിര്‍ണായകമായ സ്ഥാനമുണ്ട്. മര്ക്കനഹള്ളിലെ മത്സ്യം വളര്‍ത്തല്‍ കേന്ദ്രം ശ്രദ്ധേയമാണ്. | |
- | + | ചുണ്ണാമ്പുകല്ല്, കളിമണ്ണ്, മണല്‍ തുടങ്ങിയ പ്രകൃതി വിഭവങ്ങളാല്‍ സമ്പുഷ്ടമാണ് തുംകൂര്‍. എന്നാല്‍ വ്യാവസായിക മേഖലയില്‍ ജില്ലയ്ക്ക് വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആദിത്യപട്ടണത്തില് പ്രവര്‍ത്തിക്കുന്ന സിമന്റ് ഫാക്റ്ററി (1960)യും എച്ച്.എം.ടി.ഫാക്റ്ററി (1978)യുമാണ് ജില്ലയിലെ മുഖ്യവ്യവസായസ്ഥാപനങ്ങള്. കരുപ്പട്ടി, വെളിച്ചെണ്ണ, ആവണക്കെണ്ണ എന്നിവയുടെ ഉത്പാദനം, പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍, നിലക്കടല സംസ്കരണം, കൈത്തറി വ്യവസായം, കമ്പിളിനെയ്ത്ത് എന്നിവയും ഗണ്യമായ പുരോഗതി നേടിയിട്ടുണ്ട്. ജില്ലാ ആസ്ഥാനമായ തുംകൂര്‍, ടിപ് തൂര്‍, സീര, മധുഗിരി എന്നിവയാണ് മുഖ്യവിപണന കേന്ദ്രങ്ങള്‍. | |
- | + | 1884-ല്‍ ബാംഗ്ലൂര്‍-തുംകൂര്‍ റെയില്‍പ്പാത നിലവില്‍ വന്നതോടെ ജില്ലയുടെ ഗതാഗത മേഖലയുടെ പുരോഗതി ആരംഭിച്ചു. ഇപ്പോള്‍ ജില്ലയിലെ എല്ലാ താലൂക്കാസ്ഥാനങ്ങളേയും റോഡ് മാര്‍ഗം സംസ്ഥാന തലസ്ഥാനമായ ബാംഗ്ലുരുമായി ബന്ധിച്ചിട്ടുണ്ട്. | |
- | + | തുംകൂര്‍ ജില്ലയിലെ സീറ മുഗള്‍ രാജാക്കന്മാര്, ബീജാപ്പൂര്‍ സുല്ത്താന്മാര്, ഹൈദരലി, ടിപ്പു സുല്‍ത്താന്‍ തുടങ്ങിയവരുടെ ഭരണസ്ഥാനമെന്ന നിലയില്‍ ചരിത്രപ്രസിദ്ധമാണ്. ചിക്നായ്ക്കന് പള്ളി, ദ്രാവിഡ വാസ്തുശില്പ മാതൃകയില്‍ നിര്‍മിച്ച രാമേശ്വര ക്ഷേത്രം, വെങ്കിടരാമണ്ണ ക്ഷേത്രം, ഗുബ്ലിയിലെ മല്ലേശ്വര ക്ഷേത്രം എന്നിവ തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്ന നിലയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. | |
- | + | ദേവരായ ദുര്‍ഗാ കുന്നുകളുടെ തെ.പടിഞ്ഞാറന്‍ ചരിവില്‍ രൂപംകൊണ്ടിട്ടുള്ള സമതലത്തിലാണ് തുംകൂര്‍ പട്ടണത്തിന്റെ സ്ഥാനം. മൈസൂര്‍ രാജവംശത്തിലെ രാജാവായ കാന്തി അരശാണ് ഈ പട്ടണം സ്ഥാപിച്ചതെന്നു കരുതുന്നു. ദ്രാവിഡ വാസ്തുശില്പ മാതൃകയില്‍ പണികഴിപ്പിച്ച ലക്ഷ്മീകാന്ത ക്ഷേത്രമാണ് പട്ടണത്തിന്റെ മുഖ്യ ആകര്‍ഷണം. ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാം, ജൈന മതവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പട്ടണത്തില്‍ കന്നടയ്ക്കൊപ്പം ഹിന്ദി, മറാഠി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളും വ്യവഹാരത്തിലുണ്ട്. | |
- | + | ||
- | + |
Current revision as of 07:06, 5 ജൂലൈ 2008
തുംകൂര്‍
Tumkur
കര്‍ണാടക സംസ്ഥാനത്തിലെ ഒരു ജില്ല, താലൂക്ക്, ജില്ലാ ആസ്ഥാനപട്ടണം. മൈസൂറിന് 128 കി.മീ. വ.കി. സ്ഥിതിചെയ്യുന്ന തുംകൂര്‍ പട്ടണത്തിന്റെ പൌരാണികനാമം 'തുമ്മേഗുരു' (Tummeguru) എന്നാണ്. തുമ്മേഗുരുവിന്റെ ആംഗലേയ രൂപമാണ് തുംകൂര്‍. ജില്ലയുടെ വിസ്തീര്‍ണം: 10,598 ച.കി.മീ.; ജനസംഖ്യ: 25,79,516(2001); അതിരുകള്‍: വ.ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ല; കി.കോലാര്‍, ബാംഗ്ലുര്‍ ജില്ലകള്‍. തെ.മാണ്ഡ്യജില്ല, പ.-ഉം, വ.പ.-ഉം ഹസ്സന്, ചിത്രദുര്‍ഗാ ജില്ലകള്‍. ഭരണസൗകര്യാര്‍ഥം തുംകൂര്‍ ജില്ലയെ 10 താലൂക്കുകളായി വിഭജിച്ചിരിക്കുന്നു.
കയറ്റിറക്കങ്ങളോടുകൂടിയ സമതലങ്ങളാണ് തുംകൂര്‍ ജില്ലാ ഭൂപ്രകൃതിയുടെ മുഖ്യ സവിശേഷത. ഇടയ്ക്കിടെ കുന്നിന്‍പുറങ്ങളും കാണാം. പ്രകൃതിരമണീയമായ ദേവരായ ദുര്ഗാകുന്ന് ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ദേവരായണ ദുര്‍ഗ (സു.1169 മീ.), നിജഗല്‍ (സു.1070 മീ.), മഡ്ഡഗിരിദുര്ഗ (സു.1200 മീ.), ഹൂത്രിദുര്ഗ (സു.1132 മീ.), കാമനദുര്ഗ (സു.1060 മീ.), ചന്നരായ ദുര്‍ഗ (സു.1120 മീ.) എന്നിവയാണ് ജില്ലയിലെ ഉയരം കൂടിയ പ്രദേശങ്ങള്‍; ഷിംഷ, ജയമംഗലി, സുവര്‍ണമുഖി എന്നിവ പ്രധാന നദികളും. ദേവരായ കുന്നിന്റെ തെക്കന്‍ ചരിവില്‍ നിന്നുദ്ഭവിക്കുന്ന ഷിംഷാനദി കാവേരിയുടെ ഒരു പോഷകനദിയാണ്. നാഗ, നാഗിനി എന്നീ ചെറു പുഴകളാണ് ഷിംഷയില് ജലമെത്തിക്കുന്നത്. മര്ക്കനഹള്ളിക്കു സമീപം ഷിംഷാനദിയില് ഒരു ജലസംഭരണി നിര്‍മിച്ചിട്ടുണ്ട്. ജയമംഗലി നദിയുടെ ഉദ്ഭവസ്ഥാനവും ദേവരായ കുന്നുകളാണ്. ജയമംഗലി നദിയില്‍ സംഗമിക്കുന്ന കിഴക്കന്‍ സുവര്ണമുഖിയും വേദാവതി നദിയുടെ പോഷക നദിയായ പടിഞ്ഞാറന്‍ സുവര്ണമുഖിയുമാണ് ജില്ലയിലെ മറ്റു പ്രധാന നദികള്‍. നാഗിനി നദിയിലെ ശങ്കന്പുര കൃത്രിമ തടാകം ജില്ലയുടെ ജലസേചനത്തില്‍ മുഖ്യ പങ്കു വഹിക്കുന്നു.
കൂവരകാണ് തുംകൂറിലെ മുഖ്യവിള. മൊത്തം കൃഷിയുടെ മൂന്നിലൊന്ന് ഭാഗത്തോളം കൂവരക് കൃഷി ചെയ്യുന്നു. കൂവരകിനു പുറമേ നെല്ല്, ചോളം, മുതിര, അടയ്ക്ക, പുകയില, കടല, കരിമ്പ് തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. വാണിജ്യ വിളകളില്‍ നാളികേരം, നിലക്കടല, മള്‍ബറി എന്നിവയ്ക്കാണ് മുഖ്യസ്ഥാനം. കന്നുകാലി വളര്‍ത്തലിനും ഉള്‍നാടന്‍ മത്സ്യബന്ധനത്തിനും ജില്ലയുടെ ധനാഗമ മാര്‍ഗത്തില്‍ നിര്‍ണായകമായ സ്ഥാനമുണ്ട്. മര്ക്കനഹള്ളിലെ മത്സ്യം വളര്‍ത്തല്‍ കേന്ദ്രം ശ്രദ്ധേയമാണ്.
ചുണ്ണാമ്പുകല്ല്, കളിമണ്ണ്, മണല്‍ തുടങ്ങിയ പ്രകൃതി വിഭവങ്ങളാല്‍ സമ്പുഷ്ടമാണ് തുംകൂര്‍. എന്നാല്‍ വ്യാവസായിക മേഖലയില്‍ ജില്ലയ്ക്ക് വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആദിത്യപട്ടണത്തില് പ്രവര്‍ത്തിക്കുന്ന സിമന്റ് ഫാക്റ്ററി (1960)യും എച്ച്.എം.ടി.ഫാക്റ്ററി (1978)യുമാണ് ജില്ലയിലെ മുഖ്യവ്യവസായസ്ഥാപനങ്ങള്. കരുപ്പട്ടി, വെളിച്ചെണ്ണ, ആവണക്കെണ്ണ എന്നിവയുടെ ഉത്പാദനം, പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍, നിലക്കടല സംസ്കരണം, കൈത്തറി വ്യവസായം, കമ്പിളിനെയ്ത്ത് എന്നിവയും ഗണ്യമായ പുരോഗതി നേടിയിട്ടുണ്ട്. ജില്ലാ ആസ്ഥാനമായ തുംകൂര്‍, ടിപ് തൂര്‍, സീര, മധുഗിരി എന്നിവയാണ് മുഖ്യവിപണന കേന്ദ്രങ്ങള്‍.
1884-ല്‍ ബാംഗ്ലൂര്‍-തുംകൂര്‍ റെയില്‍പ്പാത നിലവില്‍ വന്നതോടെ ജില്ലയുടെ ഗതാഗത മേഖലയുടെ പുരോഗതി ആരംഭിച്ചു. ഇപ്പോള്‍ ജില്ലയിലെ എല്ലാ താലൂക്കാസ്ഥാനങ്ങളേയും റോഡ് മാര്‍ഗം സംസ്ഥാന തലസ്ഥാനമായ ബാംഗ്ലുരുമായി ബന്ധിച്ചിട്ടുണ്ട്.
തുംകൂര്‍ ജില്ലയിലെ സീറ മുഗള്‍ രാജാക്കന്മാര്, ബീജാപ്പൂര്‍ സുല്ത്താന്മാര്, ഹൈദരലി, ടിപ്പു സുല്‍ത്താന്‍ തുടങ്ങിയവരുടെ ഭരണസ്ഥാനമെന്ന നിലയില്‍ ചരിത്രപ്രസിദ്ധമാണ്. ചിക്നായ്ക്കന് പള്ളി, ദ്രാവിഡ വാസ്തുശില്പ മാതൃകയില്‍ നിര്‍മിച്ച രാമേശ്വര ക്ഷേത്രം, വെങ്കിടരാമണ്ണ ക്ഷേത്രം, ഗുബ്ലിയിലെ മല്ലേശ്വര ക്ഷേത്രം എന്നിവ തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്ന നിലയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ദേവരായ ദുര്‍ഗാ കുന്നുകളുടെ തെ.പടിഞ്ഞാറന്‍ ചരിവില്‍ രൂപംകൊണ്ടിട്ടുള്ള സമതലത്തിലാണ് തുംകൂര്‍ പട്ടണത്തിന്റെ സ്ഥാനം. മൈസൂര്‍ രാജവംശത്തിലെ രാജാവായ കാന്തി അരശാണ് ഈ പട്ടണം സ്ഥാപിച്ചതെന്നു കരുതുന്നു. ദ്രാവിഡ വാസ്തുശില്പ മാതൃകയില്‍ പണികഴിപ്പിച്ച ലക്ഷ്മീകാന്ത ക്ഷേത്രമാണ് പട്ടണത്തിന്റെ മുഖ്യ ആകര്‍ഷണം. ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാം, ജൈന മതവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പട്ടണത്തില്‍ കന്നടയ്ക്കൊപ്പം ഹിന്ദി, മറാഠി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളും വ്യവഹാരത്തിലുണ്ട്.