This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തീര്‍ഥാടന കേന്ദ്രങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ബുദ്ധമതം) |
(→ജൈനമതം) |
||
വരി 47: | വരി 47: | ||
===ജൈനമതം=== | ===ജൈനമതം=== | ||
- | + | 863 ജൈനക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഗുജറാത്തിലെ ഭാവനഗര്‍ ജില്ലയിലെ പലിതാനാ (ശത്രുഞ്ജയ), ഗുജറാത്തിലെ തന്നെ ഗുണഗാര്‍ പട്ടണത്തില്‍ നിന്ന് 16 കി.മീ. അകലെയുള്ള ഗിര്‍നാര്‍ പര്‍വതങ്ങള്‍, മഹാരാഷ്ട്രയിലെ ബാഹുബലി, രാജസ്ഥാനിലെ റാണക്പൂര്‍, ഝാര്‍ഖണ്ഡിലെ സമ്മദ്ശിഖര്‍ എന്നിവ പ്രമുഖ ജൈനമത തീര്‍ഥാടന കേന്ദ്രങ്ങളാണ്. | |
[[Image:Theerthadanam2.jpg|thumb|left|ബീഹാറിലെ ബോധഗയ]] | [[Image:Theerthadanam2.jpg|thumb|left|ബീഹാറിലെ ബോധഗയ]] |
10:24, 4 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്ളടക്കം |
തീര്‍ഥാടന കേന്ദ്രങ്ങള്‍
ആത്മസാക്ഷാത്കാരത്തിനായി ദൈവവിശ്വാസികള്‍ സന്ദര്‍ശിക്കുന്ന വിശുദ്ധ സ്ഥലങ്ങള്‍. ലക്ഷ്യസ്ഥാനങ്ങള്‍ എന്ന നിലയില്‍ തീര്‍ഥാടനങ്ങളേയും തീര്‍ഥയാത്രകളേയും സാര്‍ഥകമാക്കുന്നത് തീര്‍ഥാടനകേന്ദ്രങ്ങളാണ്. ഈ പുണ്യസ്ഥലങ്ങള്‍ മലകള്‍, ഗുഹകള്‍, നദികള്‍, നദികളുടെ ഉദ്ഭവസ്ഥാനങ്ങളോ സംഗമസ്ഥാനങ്ങളോ പോലുള്ള കേന്ദ്രങ്ങള്‍, പള്ളികള്‍, മസ്ജിദുകള്‍, ക്ഷേത്രങ്ങള്‍, സിനഗോഗുകള്‍, സമാധിപീഠങ്ങളോ ദര്‍ഗകളോ സ്തൂപങ്ങളോ പോലുള്ള മനുഷ്യനിര്‍മിതമായ വിശ്വാസകേന്ദ്രങ്ങള്‍ എന്നിവയുമാകാം. ചില നഗരങ്ങള്‍ തന്നെ പുണ്യ നഗരങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്.
ഒരു പ്രവാചകന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ടവയോ ഒരു ആത്മീയപാരമ്പര്യത്തിന്റെ ഉദയവുമായി ബന്ധപ്പെട്ടതോ ഒരു പുരാണ വ്യക്തിത്വത്തിന്റെ സ്ഥലമോ ആകാം ഒരു പുണ്യസ്ഥാനം. അത് ഒരു സന്ന്യാസിയുടെയോ ഫക്കീറിന്റെയോ ആത്മീയാചാര്യന്റെയോ ദിവ്യപുരുഷന്റെയോ സാന്നിധ്യവുമായി ബന്ധപ്പെട്ടവയുമാകാം. ഒരു തീര്‍ഥാടന കേന്ദ്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതിഹ്യങ്ങളും ദിവ്യകഥകളും നിലനില്ക്കും. ചില തീര്‍ഥാടന കേന്ദ്രങ്ങള്‍ നിലവില്‍ വരുന്നതു തന്നെ അത്ഭുത സംഭവങ്ങളിലൂടെയാണ്.
ആത്മീയമായ സാക്ഷാത്ക്കാരത്തിനാണ് തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കപ്പെടുന്നത്. ജീവിതാഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായും രോഗശാന്തി നേടുന്നതിനായും തീര്‍ഥാടനം നടത്തുന്നവരുണ്ട്.
മിക്ക തീര്‍ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നതിന് ചില പ്രത്യേക സന്ദര്‍ഭങ്ങളുണ്ട്. ആ സമയത്ത് അവിടെ സന്ദര്‍ശിക്കുന്നതിലൂടെ ആത്മീയമായ ഔന്നത്യം കൈവരിക്കാനാകുമെന്ന് വിശ്വസിക്കപ്പെടുന്നു. അതുപോലെ ഓരോ പുണ്യസ്ഥലം സന്ദര്‍ശിക്കുന്നതിനും തീര്‍ഥാടകര്‍ പാലിക്കേണ്ട ചിട്ടകളോ അനുഷ്ഠാനങ്ങളോ ആചാരങ്ങളോ ഉണ്ടാകും. വ്രതം അനുഷ്ഠിക്കലും പുണ്യസ്ഥലത്ത് അനുഷ്ഠിക്കേണ്ട കര്‍മങ്ങളും ഇതില്‍പ്പെടും.
വ്യത്യസ്ത മതവിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേകമായ തീര്‍ഥാടന കേന്ദ്രങ്ങള്‍ ഉണ്ട്. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ ജാതി മതഭേദമെന്യേ എല്ലാ വിഭാഗം തീര്‍ഥാടകരും എത്താറുണ്ട്. ജീവിച്ചിരിക്കുന്ന മഹദ്വ്യക്തികളുമായി ബന്ധപ്പെട്ടും ഇന്ന് ഒട്ടേറെ തീര്‍ഥാടന കേന്ദ്രങ്ങള്‍ നിലനില്ക്കുന്നുണ്ട്.
വ്യത്യസ്ഥ മതവിഭാഗങ്ങളുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങള്‍
ഹിന്ദുമതം
ഹിന്ദുമതത്തില്‍ പുണ്യസ്ഥലങ്ങളെ തീര്‍ഥങ്ങള്‍ എന്നു പറയുന്നു. തീര്‍ഥമെന്നാല്‍ മറികടക്കാവുന്ന സ്ഥലം അല്ലെങ്കില്‍ കടവ്, നീന്തിക്കടക്കാനുള്ള ഇടം എന്നാണര്‍ഥം. ലൗകിക ജീവിതത്തിന്റെ കടലില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും നീന്തിക്കടക്കാനുള്ള ഇടമായി ഹിന്ദുമതവിശ്വാസികള്‍ തീര്‍ഥത്തെ കാണുന്നു. സ്ഥാവര തീര്‍ഥങ്ങള്‍, ജംഗമതീര്‍ഥങ്ങള്‍, മാനസതീര്‍ഥങ്ങള്‍ എന്നീ മൂന്ന് തരം തീര്‍ഥങ്ങള്‍ ഉണ്ട്.
കാശി, കാഞ്ചി, ഹരിദ്വാര്‍, മഥുര, അവാന്തിക (ഉജ്ജയിന്‍), ദ്വാരക, അയോധ്യ എന്നിവ പുണ്യനഗരങ്ങളായും ഗംഗ, യമുന, ഗോദാവരി, സരസ്വതി, കാവേരി, നര്‍മദ, സിന്ധു എന്നിവ പുണ്യ നദികളായും കണക്കാക്കപ്പെടുന്നു. ഈ പുണ്യനദികളുടെ തീരങ്ങളിലും ഉദ്ഭവസ്ഥാനങ്ങളിലും സംഗമസ്ഥാനങ്ങളിലുമായി ഒട്ടേറെ തീര്‍ഥാടന കേന്ദ്രങ്ങള്‍ നിലനില്ക്കുന്നു. ഗംഗയുടെ ഉദ്ഭവസ്ഥാനമായ ഗംഗോത്രി (ഉത്തരാഞ്ചല്‍), യമുനയുടെ ഉദ്ഭവസ്ഥാനമായ യമുനോത്രി (ഉത്തരാഞ്ചല്‍), ഗംഗ കടലില്‍ ചേരുന്ന സ്ഥാനമായ ഗംഗാസാഗര്‍ (പഞ്ചിമ ബംഗാള്‍), ഗോദാവരിയുടെ തീരത്തെ കുംഭമേളയുടെ വേദിയായ നാസിക്, സരസ്വതീനദിയുടെ തീരത്തെ പെഹോവാ (ഗുജറാത്ത്), കാവേരിയുടെ തീരത്തെ ശ്രീരംഗംക്ഷേത്രം (കര്‍ണാടകം), തിരുച്ചിറപ്പള്ളി ശ്രീരംഗംക്ഷേത്രം (തമിഴ്നാട്) എന്നിവ ഉദാഹരണങ്ങളാണ്. ഏഴ് പുണ്യനഗരങ്ങളും നദികളും കൂടാതെ പഞ്ചസരോവര്‍ എന്നറിയപ്പെടുന്ന അഞ്ച് തടാകങ്ങളും പ്രധാനപ്പെട്ട ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളാണ്. തിബത്തില്‍ കൈലാസ പര്‍വതത്തില്‍ സ്ഥിതിചെയ്യുന്ന മാനസസരോവര്‍, രാജസ്ഥാനിലെ പുഷ്ക്കര്‍ സരോവര്‍, ഗുജറാത്തിലെ സിദ്ധ്പൂരിലുള്ള ബിന്ദുസരോവര്‍, കര്‍ണാടകത്തിലെ പമ്പാസരോവര്‍, ഗുജറാത്തിലെ നാരായണ സരോവര്‍ എന്നിവയാണ് അഞ്ച് പുണ്യ തടാകങ്ങള്‍. ഹിന്ദു തീര്‍ഥാടന കേന്ദ്രങ്ങള്‍ ഇന്ത്യയിലും നേപ്പാളിലും തിബത്തിലുമായി വ്യാപിച്ചു കിടക്കുന്നു. ഇതില്‍ കാശി (ബനാറസ്), പുരി, ഭുവനേശ്വര്‍, പ്രയാഗ്, ബദരീനാഥ്, കേദാര്‍നാഥ്, മാനസസരോവര്‍, കൈലാസം എന്നിവയാണ് പ്രധാനപ്പെട്ടവ.
ഉത്തര്‍പ്രദേശില്‍ ഗംഗാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന വാരണാസിയില്‍ മൂവായിരത്തോളം ഹിന്ദുക്ഷേത്രങ്ങളുണ്ട്. കാശിവിശ്വനാഥ ക്ഷേത്രമാണ് മുഖ്യ ആകര്‍ഷണ കേന്ദ്രം. ഇവിടത്തെ പ്രതിഷ്ഠ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ്. അന്നപൂര്‍ണക്ഷേത്രം, കാലഭൈരവക്ഷേത്രം, ബാലഗണേശക്ഷേത്രം, സങ്കടമോചനക്ഷേത്രം, ദുര്‍ഗാക്ഷേത്രങ്ങള്‍ എന്നിവയാണ് മറ്റു പ്രധാന ക്ഷേത്രങ്ങള്‍. ഗംഗാനദിയുടെ തീരത്തെ പക്കഗട്ടുകളിലെ (കടവ്) സ്നാനം തീര്‍ഥാടകര്‍ പുണ്യസ്നാനമായി കരുതുന്നു.
ഗംഗ, യമുന, അദൃശ്യമായ സരസ്വതി എന്നീ നദികളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന അലഹാബാദിലെ പ്രയാഗ് 'തീര്‍ഥരാജാ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഇവിടത്തെ ഭരദ്വാജ ആശ്രമവും നാഗാവാസുകിയുടെ ക്ഷേത്രവും നിരവധി തീര്‍ഥാടകരെ ആകര്‍ഷിക്കുന്നു. ലോകപ്രസിദ്ധ സ്നാനോത്സവമായ 'കുംഭമേള' പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഇവിടെ നടക്കുന്നു. ഉത്തരാഞ്ചലിലെ ബദരിനാഥ് മറ്റൊരു പ്രധാന ഹൈന്ദവ തീര്‍ഥാടനകേന്ദ്രമാണ്. നരനാരായണന്‍, ശ്രീദേവി, ഭൂദേവി, ലക്ഷ്മി, ആദിശങ്കരാചാര്യര്‍ എന്നിവരുടെ വിഗ്രഹങ്ങളും ക്ഷേത്രങ്ങളുമാണ് ഇവിടത്തെ പ്രധാന പുണ്യസ്ഥലങ്ങള്‍. ബദരിനാഥില്‍ ദര്‍ശനം നടത്താതെ ഒരു തീര്‍ഥാടനവും പൂര്‍ണമാകില്ല എന്നാണ് സങ്കല്‍പ്പം. തീര്‍ഥങ്ങളുടെ ഗുരുവായി പരിഗണിക്കപ്പെടുന്ന പുഷ്ക്കര്‍ തടാകം രാജസ്ഥാനില്‍ ജോദ്പുരിനും അജ്മറിനുമടുത്ത് സ്ഥിതി ചെയ്യുന്നു. ബ്രഹ്മാവ്, ബദരിനാരായണ്‍, വരാഹജി, അത്മേശ്വര, ശിവന്‍, സാവിത്രി എന്നിവരുടെ ക്ഷേത്രങ്ങള്‍ തടാകത്തെ വലയം ചെയ്യുന്നു. പുഷ്ക്കര്‍ തടാകത്തില്‍ നിന്ന് അല്‍പം അകലെയുള്ള യഗ്യപര്‍വതത്തിലാണ് അഗസ്ത്യമുനിയുടെ ആശ്രമവും അഗസ്ത്യകുണ്ടും സ്ഥിതിചെയ്യുന്നത്. പുഷ്ക്കര്‍ തീര്‍ഥാടനത്തിന്റെ ഭാഗമായി ഭക്തര്‍ ഇവിടെയുമെത്തുന്നു. ഒറീസയിലെ പുരിയിലുള്ള ജഗന്നാഥക്ഷേത്രവും നിരവധി തീര്‍ഥാടകരെ ആകര്‍ഷിക്കുന്നുണ്ട്. ഇവിടെയെത്തുന്ന തീര്‍ഥാടകര്‍ മൂന്ന് ദിവസം തങ്ങി ജഗന്നാഥനേയും ബലഭദ്രനേയും സുഭദ്രയേയും പൂജിക്കുന്നു. ജൂണ്‍-ജൂലായ് മാസത്തില്‍ രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന രഥയാത്രയില്‍ അനേകം തീര്‍ഥാടകര്‍ പങ്കെടുക്കാറുണ്ട്. ഗംഗാനദി പീഠഭൂമിയില്‍ പ്രവേശിക്കുന്ന സ്ഥാനമായ ഹരിദ്വാര്‍ കപിലമുനിയുടെ തപോഭൂമിയാണെന്നാണ് സങ്കല്‍പ്പം. ഇവിടെ വിഷ്ണുവിന്റേതെന്നു വിശ്വസിക്കപ്പെടുന്ന കാല്‍പ്പാടുകള്‍ കണ്ടുവണങ്ങാന്‍ നിരവധി തീര്‍ഥാടകരെത്താറുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഇവിടെ കുംഭമേള നടക്കുന്നു. ആന്ധ്രപ്രദേശിലെ തിരുമലൈ പര്‍വതങ്ങളില്‍ സ്ഥിതിചെയ്യുന്ന തിരുപ്പതി ദക്ഷിണേന്ത്യയിലെ മുഖ്യ തീര്‍ഥാടന കേന്ദ്രമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നതിവിടെയാണെന്നു പറയപ്പെടുന്നു. ഓരോ ദിവസവും അന്‍പതിനായിരത്തോളം തീര്‍ഥാടകര്‍ ഇവിടെയെത്തുന്നു എന്നാണ് കണക്ക്. മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള അവാന്തിക ദേവിക്ഷേത്രം, മഹാബാലേശ്വര്‍ ശിവക്ഷേത്രം, കോടിതീര്‍ഥ തടാകം എന്നിവയും ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായി സങ്കല്‍പ്പിക്കപ്പെടുന്ന മഥുര(ഉത്തര്‍പ്രദേശ്)യിലെ കേശവക്ഷേത്രം, ഗോപിനാഥക്ഷേത്രം, രാധാ-കൃഷ്ണ ക്ഷേത്രം തുടങ്ങിയവയും ശ്രീരാമന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന അയോദ്ധ്യ(ഉത്തര്‍പ്രദേശ്)യിലെ ഹനുമാന്‍ ഗാര്‍ഹി, കനകഭവന്‍, ജാനകിഭവന്‍, അഗ്നിതീര്‍ഥം, രാംഗട്ട് എന്നിവയും ശിര്‍ദി സായിബാബയുടെ സമാധി സ്ഥിതിചെയ്യുന്ന ശിര്‍ദി, സത്യസായി ബാബയുടെ ആശ്രമം സ്ഥിതിചെയ്യുന്ന പുട്ടപര്‍ത്തി, ശ്രീനാരായണ ഗുരുവിന്റെ മഹാസമാധിയായ വര്‍ക്കല-ശിവഗിരി (കേരളം) തുടങ്ങിയവയും അനേകം തീര്‍ഥാടകരെ ആകര്‍ഷിക്കുന്നു.
ക്രിസ്തുമതം
യേശുക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ബെത്ലഹേം, ജെറുസലേം, നസ്രേത്ത് എന്നീ നഗരങ്ങളും മാര്‍പാപ്പയുടെ ആസ്ഥാനമായ വത്തിക്കാന്‍ നഗരവുമാണ് ക്രൈസ്തവരുടെ മുഖ്യ തീര്‍ഥാടന കേന്ദ്രങ്ങള്‍. ബെത്ലഹേമിലെ ചര്‍ച്ച് ഒഫ് നേറ്റിവിറ്റി, ജെറുസലേമിലെ ചര്‍ച്ച് ഒഫ് സെപല്‍കര്‍, ചര്‍ച്ച് ഒഫ് അസന്‍ഷന്‍, ചര്‍ച്ച് ഒഫ് വിസിറ്റേഷന്‍, ലൂഥറന്‍ ചര്‍ച്ച് ഒഫ് ദ് റഡിമര്‍, ചര്‍ച്ച് ഒഫ് ആഗണി എന്നിവയും നസ്രേത്ത് പള്ളിയും നിരവധി തീര്‍ഥാടകരെ ആകര്‍ഷിക്കുന്നു. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ വേളാങ്കണ്ണി പള്ളിയും ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ സര്‍ദാന പള്ളിയും ഇന്ത്യയിലെ പ്രമുഖ ക്രൈസ്തവ തീര്‍ഥാടന കേന്ദ്രങ്ങളാണ്. വേളാങ്കണ്ണിയില്‍ ആഗ.-സെപ്.-ലും സര്‍ദാന പള്ളിയില്‍ നവ.-ലും നടക്കുന്ന പെരുന്നാളാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ നിരവധി തീര്‍ഥാടകരെത്തുന്നു. രോഗശാന്തിക്ക് പ്രസിദ്ധമായ വേളാങ്കണ്ണിയില്‍ ഹിന്ദുമതവിശ്വാസികളും തീര്‍ഥാടകരായെത്താറുണ്ട്.
ഇസ്ലാം മതം
ഇസ്ലാം മതവിശ്വാസികളുടെ തീര്‍ഥാടന കേന്ദ്രങ്ങളില്‍ സൗദി അറേബ്യയിലെ 'മക്ക'യും 'മദീന'യുമാണ് മുഖ്യം. പ്രവാചകനായ മുഹമ്മദിന്റെ ജന്മസ്ഥലമായ മക്കയിലെ അല്‍-ഹറം പള്ളിയും, പ്രവാചകന്‍ അന്ത്യവിശ്രമം കൊള്ളുന്ന മദീനയിലെ 'മസ്ജിദുന്നബവി'യും ലക്ഷക്കണക്കിന് തീര്‍ഥാടകരെ ആകര്‍ഷിക്കുന്നു. മക്കയിലെത്തുന്ന തീര്‍ഥാടകര്‍ ജബല്‍ അര്‍ റഹ്മാ, മുസ്ദലിഫ, മിന എന്നിവിടങ്ങളും സന്ദര്‍ശിക്കാറുണ്ട്.
13-ാം ശ.-ത്തില്‍ മക്കയിലെ കഅബയില്‍ നിന്ന് മണ്ണുമായെത്തിയ ബാഗ്ദാദുകാരനായ ഗിയാസുദീന്‍ ഔലിയ പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്ന, അസമിലെ ഹാജോയിലുള്ള 'പോ വമക്ക' പള്ളി, മുഹമ്മദ് നബിയുടെ മുടിനാരിഴകള്‍ സംരക്ഷിച്ചിട്ടുള്ള ശ്രീനഗറിലെ ഹസ്രത്ത്ബാല്‍ പള്ളി, അജ്മീറിലെ ഗരീബ് നവാസിന്റെ ദര്‍ഗ, ഫരീദ്കോട്ടിലെ ഹസ്രത് ബാബാ ഷേഖ് ഫരീദ്-ഉദ്-ദിന്‍ മസൂദിന്റെ ദര്‍ഗ, ന്യൂഡല്‍ഹിയിലെ ഹസ്രത് ഖ്വാജാസയ്യദ് നിസാമുദ്ദീന്‍ ഔലിയയുടെ ദര്‍ഗ തുടങ്ങിയവയാണ് ഇന്ത്യയിലെ പ്രമുഖ ഇസ്ളാമിക തീര്‍ഥാടന കേന്ദ്രങ്ങള്‍.
ബുദ്ധമതം
ബുദ്ധന്‍ ജനിച്ച നേപ്പാളിലെ ലുംബിനി, ബോധോദയം കൈവരിച്ച ബിഹാറിലെ ബോധഗയ, ധര്‍മസംഹിത ഉദ്ഘോഷിച്ച ഉത്തര്‍പ്രദേശിലെ സാരനാഥ്, പരിനിര്‍വാണം കൈവരിച്ച ഉത്തര്‍പ്രദേശിലെ ഖുഷിനഗര്‍ എന്നിവയാണ് ബുദ്ധമതവിശ്വാസികളുടെ മുഖ്യ തീര്‍ഥാടന കേന്ദ്രങ്ങള്‍. ഉത്തര്‍പ്രദേശിലെ ശ്രാവസ്തിയും തീലോര്‍ക്കോട്ടും ബിഹാറിലെ വൈശാലിയും നേപ്പാളിലെ കപിലവസ്തുവും പ്രധാന പുണ്യസ്ഥലങ്ങളാണ്.
പാകിസ്ഥാനിലെ തക്ഷശില, സാഞ്ചി, ആന്ധ്രപ്രദേശിലെ അമരാവതി, നാഗാര്‍ജുനകൊണ്ട എന്നിവിടങ്ങളിലെ സ്തൂപങ്ങളും; ലഡാക്കും സിക്കിമും; അജന്ത, എല്ലോറാ തുടങ്ങിയ ഗുഹാ വിഹാരങ്ങളും ബുദ്ധമത പുണ്യസങ്കേതങ്ങളാണ്.
ജൈനമതം
863 ജൈനക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഗുജറാത്തിലെ ഭാവനഗര്‍ ജില്ലയിലെ പലിതാനാ (ശത്രുഞ്ജയ), ഗുജറാത്തിലെ തന്നെ ഗുണഗാര്‍ പട്ടണത്തില്‍ നിന്ന് 16 കി.മീ. അകലെയുള്ള ഗിര്‍നാര്‍ പര്‍വതങ്ങള്‍, മഹാരാഷ്ട്രയിലെ ബാഹുബലി, രാജസ്ഥാനിലെ റാണക്പൂര്‍, ഝാര്‍ഖണ്ഡിലെ സമ്മദ്ശിഖര്‍ എന്നിവ പ്രമുഖ ജൈനമത തീര്‍ഥാടന കേന്ദ്രങ്ങളാണ്.
6. സിക്കുമതം. പത്ത് ഗുരുക്കന്മാരുടെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ള മതമായതിനാല്‍ ഇവരുടെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സിക്കുകാര്‍ക്ക് പുണ്യസ്ഥലങ്ങളാണ്. ഇവയില്‍ പ്രധാനം അമൃതസറിലെ സുവര്‍ണ ക്ഷേത്രവും ഹിമാലയത്തിലെ ഹേമകുണ്ഠം സാഹിബ് ഗുരുദ്വാരയും അനന്തപൂര്‍ സാഹിബിലെ കേശ്ഗാര്‍ സാഹിബ് ഗുരുദ്വാരയുമാണ്.
കേരളത്തിലെ തീര്‍ഥാടന കേന്ദ്രങ്ങള്‍
കേരളത്തിലെ ഓരോ ജില്ലയിലേയും തീര്‍ഥാടന കേന്ദ്രങ്ങള്‍ ഇവയാണ്.
തിരുവനന്തപുരം. വൈഷ്ണവര്‍ക്ക് ഏറ്റവും പുണ്യമായ നൂറ്റിയെട്ട് ക്ഷേത്രങ്ങളിലൊന്നായ ശ്രീപദ്മനാഭസ്വാമിക്ഷേത്രം കിഴക്കേകോട്ടയില്‍ സ്ഥിതിചെയ്യുന്നു. പുരാതനമായ ഈ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ അനന്തപദ്മനാഭന്റേതാണ്. ക്ഷേത്രത്തിനു മുന്‍വശത്തായി പദ്മതീര്‍ഥക്കുളം ഉണ്ട്. ഇവിടെ ദിവസേന ഒട്ടേറെ തീര്‍ഥാടകര്‍ എത്താറുണ്ടെങ്കിലും തുലാമാസത്തിലും മീനമാസത്തിലും നടക്കുന്ന രണ്ടുത്സവങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്നത്. വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം നടക്കുന്ന 'ഭദ്രദീപവും' ആറുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന 'മുറ ജപവും' മുഖ്യ ആഘോഷങ്ങളാണ്.
ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ആദ്യത്തെ ശിവക്ഷേത്രം അരുവിപ്പുറത്ത് സ്ഥിതിചെയ്യുന്നു. ജില്ലയിലെ പെരുങ്കടവിള പഞ്ചായത്തില്‍ നെയ്യാറ്റിന്‍കരയ്ക്കടുത്ത് പെരുമ്പഴുതൂരില്‍ നിന്ന് ഒരു കി.മീറ്റര്‍ അകലെയാണ് ഈ സ്ഥലം. വൈദിക മേധാവിത്വത്തിനെതിരായി നടന്ന ഈ പ്രതിഷ്ഠ കേരള നവോത്ഥാന ചരിത്രത്തിലെ ശ്രദ്ധേയമായ ഒരേടായി കണക്കാക്കപ്പെടുന്നു. 1888-ലെ ശിവരാത്രി ദിവസം നെയ്യാറില്‍ നിന്നു മുങ്ങിയെടുത്ത ശിലയാണ് ശിവലിംഗമായി ഗുരു ഇവിടെ പ്രതിഷ്ഠിച്ചത്. ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായി ശ്രീനാരായണ വിശ്വാസികള്‍ ഈ പുണ്യസ്ഥലവും സന്ദര്‍ശിക്കുന്നു.
വര്‍ക്കലയില്‍ സ്ഥിതിചെയ്യുന്ന ശിവഗിരിയും ശാരദാക്ഷേത്രവും പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളാണ്. ഡിസംബര്‍ 30, 31, ജനുവരി 1 എന്നീ ദിവസങ്ങളില്‍ നടക്കുന്ന ശിവഗിരി തീര്‍ഥാടനത്തില്‍ കേരളത്തിലും പുറത്തുമുള്ള നിരവധി ശ്രീനാരായണ ഭക്തര്‍ മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് ഇവിടേക്ക് തീര്‍ഥാടനം നടത്തുന്നു. ആഗ.-ല്‍ ശ്രീനാരായണ ജയന്തി ആഘോഷവും സെപ്.-ല്‍ ഗുരു സമാധിദിന ആചരണവും നടത്തുന്നു. ശ്രീനാരായണ ഗുരുവിന്റെ മഹാസമാധിയാണ് തര്‍ഥാടകരുടെ മറ്റൊരു ആകര്‍ഷണകേന്ദ്രം.
നിത്യവും ബലികര്‍മങ്ങള്‍ക്കായി നിരവധി ഭക്തജനങ്ങള്‍ എത്തുന്ന തിരുവല്ലം പരശുരാമസ്വാമിക്ഷേത്രം ജില്ലയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമാണ്. കര്‍ക്കടകവാവു ദിവസം ഇവിടെ പതിനായിരങ്ങള്‍ എത്തിച്ചേരാറുണ്ട്. ബലികര്‍മങ്ങളനുഷ്ഠിക്കപ്പെടുന്ന മറ്റൊരു പുണ്യസ്ഥലമാണ് അരുവിക്കര.
ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തി ഗുരുകുലവും മണക്കല്‍ക്ഷേത്രവും ശ്രീനാരായണഭക്തരുടെ പുണ്യസ്ഥലങ്ങളാണ്.
ചിറയിന്‍കീഴിലെ ശാര്‍ക്കര ക്ഷേത്രത്തില്‍ പ്രധാന മൂര്‍ത്തി ഭദ്രകാളിയാണ്. മീനഭരണി ആറാട്ടായി പത്തു ദിവസത്തെ ഉത്സവ വേളയില്‍ നടക്കുന്ന ഗരുഡന്‍തൂക്കം ഒട്ടേറെ ഭക്തജനങ്ങളെ ആകര്‍ഷിക്കുന്നു.
കേരളത്തില്‍ ഏറ്റവുമധികം സ്ത്രീകള്‍ തീര്‍ഥാടകരായെത്തുന്നത് തിരുവനന്തപുരത്തുള്ള ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലാണ്. ഇവിടത്തെ പൊങ്കാലയുത്സവത്തിന് ലക്ഷക്കണക്കിന് ഭക്തകളാണ് എത്തിച്ചേരുന്നത്.
വേളിക്കു സമീപം വെട്ടുകാട് സെയ്ന്റ്മേരീസ് പള്ളി സ്ഥിതിചെയ്യുന്നു. ഇവിടത്തെ പെരുന്നാള്‍ ക്രിസ്തുരാജന്റെ പേരിലുള്ളതാണ്. പതിനൊന്നു ദിവസം നീണ്ടുനില്ക്കുന്ന പെരുന്നാളിന് ധാരാളം തീര്‍ഥാടകര്‍ എത്തുന്നു. വെള്ളിയാഴ്ചതോറും വിവിധ പ്രദേശങ്ങളില്‍ നിന്ന് തീര്‍ഥാടകര്‍ എത്താറുണ്ട്. ഇവിടെ തീര്‍ഥാടകര്‍ ആഴ്ചകളോളവും മാസങ്ങളോളവും താമസിച്ച് നേര്‍ച്ച നടത്താറുണ്ട്. റോഡിനരികിലായി നില്ക്കുന്ന ക്രിസ്തുരാജ പ്രതിമ ജാതിമത ഭേദമെന്യേ എല്ലാവരേയും ആകര്‍ഷിക്കുന്നു. രോഗശാന്തിക്കായി ഇതിനു മുമ്പില്‍ ഭക്തര്‍ അഭയം പ്രാപിക്കാറുണ്ട്. പോര്‍ച്ചുഗീസുകാരാണ് ഈ പള്ളി നിര്‍മിച്ചത്. നിരവധി ക്രൈസ്തവ മതവിശ്വാസികളെ ആകര്‍ഷിക്കുന്ന മറ്റൊരു തീര്‍ഥാടന കേന്ദ്രമാണ് ജില്ലയുടെ തെക്കേയറ്റത്തായുള്ള തെക്കന്‍ കുരിശുമല.
തിരുവനന്തപുരത്തു നിന്ന് 8 കി.മീ. തെ.പടിഞ്ഞാറായി പൂന്തുറയില്‍ സ്ഥിതിചെയ്യുന്ന ബീമാപള്ളി കേരളത്തിലെ മുസ്ളിം ആരാധനാലയങ്ങളില്‍ പ്രധാനമാണ്. സയ്യദുന്നിസ ബീമാ ബീവിയുടേയും സയ്യദുഷുഹാദമഹീന്‍ അബൂബക്കറിന്റേയും ഖബറുകള്‍ ഇവിടെയുണ്ട്. ഇവിടെ എല്ലാ മതക്കാരും ദര്‍ശനം നടത്താറുണ്ട്. ബീമാബീവിയുടെ സ്മരണയ്ക്കായി നിര്‍മിച്ചതാണ് ബീമാപള്ളി. ബീമാപ്പള്ളിയുടെ വടക്കായി മരുന്നു കിണര്‍ സ്ഥിതിചെയ്യുന്നു. കല്ലടി മസ്താന്റെ മക്ബറാ ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. ചന്ദനക്കുടമഹോത്സവം ഇവിടത്തെ പ്രധാന ഉത്സവമാണ്. ആറ്റിങ്ങലിനടുത്ത് കല്ലമ്പലത്തെ കടുവാപള്ളിയും വിഴിഞ്ഞത്തെ മൊഹിയുദ്ദീന്‍ പള്ളിയും തിരുവനന്തപുരത്തെ പ്രധാന പുണ്യ സ്ഥലങ്ങളാണ്.
കൊല്ലം. 108 ശാസ്താ ക്ഷേത്രങ്ങളില്‍ ഒന്നായ ആര്യങ്കാവ് ശാസ്താക്ഷേത്രം ആര്യങ്കാവ് പഞ്ചായത്തില്‍ പുനലൂര്‍-ചെങ്കോട്ട റൂട്ടില്‍ സ്ഥിതിചെയ്യുന്നു. പത്താമുദയ ദിവസം സൂര്യരശ്മി പ്രതിഷ്ഠയ്ക്കു നേരെ തിരിയും. തൃക്കല്യാണ ദിവസം ക്ഷേത്രത്തില്‍ നിന്നു കിട്ടുന്ന മംഗല്യചരടണിഞ്ഞാല്‍ യുവതികളുടെ വിവാഹം പെട്ടെന്നു നടക്കുമെന്നാണ് വിശ്വാസം.
കൊല്ലം ജില്ലയുടെ വടക്കേ അതിര്‍ത്തിയായ ഓച്ചിറയില്‍ കായംകുളം രാജാവിന്റെ പതിനെട്ട് പടനിലങ്ങളില്‍ ഒന്നായ ഓച്ചിറ പടനിലത്ത് സ്ഥിതിചെയ്യുന്ന പരബ്രഹ്മക്ഷേത്രത്തില്‍ തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരത്തിനു മുമ്പുതന്നെ എല്ലാ ജാതിയിലുംപെട്ട ഹിന്ദുക്കള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നു. ഓച്ചിറയിലെ പന്ത്രണ്ടാം ഉത്സവവും ഓച്ചിറക്കളിയും ധാരാളം ഭക്തജനങ്ങളെ ആകര്‍ഷിക്കുന്നു. കുളത്തുപ്പുഴ ശാസ്താക്ഷേത്രവും തട്ടാമല ജുമാമസ്ജിദും മണ്ണടിയും പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളാണ്.
വിദേശീയരടക്കം നിരവധിപേര്‍ സന്ദര്‍ശനം നടത്തുന്ന മറ്റൊരു തീര്‍ഥാടന കേന്ദ്രമാണ് വള്ളിക്കാവിലുള്ള മാതാ അമൃതാനന്ദമയി മഠം. കൊട്ടാരക്കര ഗണപതി ക്ഷേത്രമാണ് ജില്ലയിലെ മറ്റൊരു പ്രമുഖ തീര്‍ഥാടനകേന്ദ്രം.
പത്തനംതിട്ട. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ രണ്ടാമത്തെ തീര്‍ഥാടനകേന്ദ്രമായ ശബരിമല ഈ ജില്ലയിലാണ് (ഒന്നാമത് തിരുപ്പതി). സമുദ്രനിരപ്പില്‍ നിന്ന് ആയിരം മീറ്ററില്‍ അധികം ഉയരത്തിലാണ് ശബരിമല ശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്നത്. വൃശ്ചികം ഒന്നു മുതല്‍ ധനു പതിനൊന്നു വരെയുള്ള മണ്ഡലപൂജയ്ക്കും മകരവിളക്കിനും എല്ലാ മലയാള മാസത്തെയും ആദ്യ അഞ്ച് ദിവസങ്ങളിലും ഭക്തര്‍ ഇവിടെയെത്താറുണ്ട്. വ്രതമനുഷ്ഠിച്ചു മാത്രമേ തീര്‍ഥാടനത്തിന് പോകാന്‍ കഴിയൂ. കറുത്തതോ നീലയോ വസ്ത്രമണിഞ്ഞ് ഇരുമുടിക്കെട്ടുമേന്തിയാണ് ശബരിമല തീര്‍ഥാടനത്തിനു പോകുന്നത്. ശബരിമലയുടെ താഴ്വരയിലൂടെ ഒഴുകുന്ന പമ്പാനദിയില്‍ കുളിക്കുന്നത് പുണ്യമായ അനുഷ്ഠാനമായി അയ്യപ്പഭക്തര്‍ കരുതുന്നു.
തിരുവല്ലയില്‍ പരുമല പള്ളിയിലെ പെരുന്നാളിന് കേരളത്തിലെ പല ഭാഗത്തുനിന്ന് തീര്‍ഥാടകര്‍ എത്തുന്നു. കുരിശും ചുമന്നുള്ള ആചാരപരമായ യാത്രയാണ് ഇതില്‍ പ്രധാനം. നിരണം പള്ളി, മഞ്ഞനിക്കര പള്ളി എന്നിവ പത്തനംതിട്ടയിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളാണ്.
ശബരിമലയുമായി ബന്ധപ്പെട്ട ചരിത്രമുള്ള എരുമേലിയിലെ വാവര്‍പള്ളി ഹിന്ദുക്കളുടേയും മുസ്ളിങ്ങളുടേയും തീര്‍ഥാടന കേന്ദ്രമാണ്. ഇവിടെ പ്രാര്‍ഥിച്ചതിനു ശേഷമാണ് അയ്യപ്പഭക്തന്മാര്‍ ശബരിമലയ്ക്ക് പോകുന്നത്. മകരവിളക്കിന് ശബരിമല തീര്‍ഥാടകര്‍ ഇവിടെ പേട്ടതുള്ളാന്‍ എത്തുന്നു.
അടൂരിനടുത്ത് ഏനാത്തുള്ള കലാമല തയ്ക്കാപള്ളിയില്‍ മിയാഖാന്‍ ഒലിയുള്ളയുടെ ഖബര്‍ സ്ഥിതിചെയ്യുന്നു. ഇവിടത്തെ ചന്ദനക്കുടമഹോത്സവത്തിന് ധാരാളം തീര്‍ഥാടകര്‍ പങ്കെടുക്കുന്നു.
പന്തളത്തെ ശിവക്ഷേത്രവും ജില്ലയിലെ പ്രധാന പുണ്യസ്ഥലമാണ്. ഇരവിപേരൂരിലെ പൊയ്കയില്‍ കുമാരഗുരുദേവമന്ദിരവും പി.ആര്‍.ഡി.എസ്. ആസ്ഥാനവും തീര്‍ഥാടന കേന്ദ്രങ്ങളാണ്.
ആലപ്പുഴ. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തി പാര്‍ഥസാരഥിയാണ്. ഈ ക്ഷേത്രത്തില്‍ വച്ചാണ് കുഞ്ചന്‍നമ്പ്യാര്‍ തന്റെ ആദ്യ ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചത് എന്നു കരുതപ്പെടുന്നു. ഇവിടത്തെ പാല്‍പ്പായസം പ്രസിദ്ധമാണ്.
ക്രിസ്തുമത വിശ്വാസികളേയും അല്ലാത്തവരേയും ഒരുപോലെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന തീര്‍ഥാടന കേന്ദ്രമാണ് ചേര്‍ത്തലയ്ക്കടുത്തുള്ള അര്‍ത്തുങ്കല്‍ പള്ളി. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ജനുവരി 20-ന് ഇവിടെ കൊണ്ടാടുന്നു. അര്‍ത്തുങ്കല്‍ 'വെളുത്തച്ചന്‍' വസൂരി, കോളറ മുതലായ പകര്‍ച്ചവ്യാധികളില്‍ നിന്നു മോചനം നല്കുന്നു എന്നാണു വിശ്വാസം.
അമ്പലപ്പുഴയ്ക്കടുത്ത് കരുമാടിയിലെ കാമപുരം ക്ഷേത്രത്തിനു പടിഞ്ഞാറുള്ള തോടിന്റെ കരയില്‍ സ്ഥിതിചെയ്യുന്ന കരുമാടിക്കുട്ടന്‍ ബുദ്ധക്ഷേത്രം മറ്റൊരു പ്രധാന തീര്‍ഥാടനകേന്ദ്രമാണ്. കൃഷ്ണശിലയില്‍ തീര്‍ത്ത ഛേദിക്കപ്പെട്ട ബുദ്ധവിഗ്രഹം ഇവിടെയുണ്ട്.
കേരളത്തിലെ പ്രമുഖ നാഗാരാധനാകേന്ദ്രമായ മണ്ണാറശാല ആലപ്പുഴ ജില്ലയിലാണ്. പ്രധാന മൂര്‍ത്തി വാസുകിയും നാഗയക്ഷിയും. കുഷ്ഠം, വെള്ളപ്പാണ്ട്, കണ്ണുരോഗങ്ങള്‍, സന്താനദുരിതം എന്നിവയ്ക്ക് നൂറും പാലും കൊടുക്കുന്ന അനുഷ്ഠാനമുണ്ട്. പാമ്പു കടിച്ചവര്‍ക്ക് ഇവിടത്തെ പാലും പഴനേദ്യവും കൊടുത്താല്‍ വിഷം ഛര്‍ദിക്കുമെന്നാണ് വിശ്വാസം. ഒരു ലക്ഷത്തിലധികം നാഗരൂപങ്ങള്‍ ഇവിടെയുണ്ട്.
കോട്ടയം. കേരളത്തിലെ ഏക സൂര്യക്ഷേത്രമായ ആദിത്യപുരം സൂര്യക്ഷേത്രം കടുത്തുരുത്തി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു.
കോട്ടയത്തുനിന്ന് 12 കി.മീ.വ. ഏറ്റുമാനൂരിലെ മഹാദേവക്ഷേത്രം കേരളത്തിലെ ശിവക്ഷേത്രങ്ങളില്‍ പ്രമുഖമാണ്. കുംഭത്തിരുവാതിരയ്ക്ക് നടക്കുന്ന ആറാട്ടുത്സവമാണ് മുഖ്യ ആഘോഷം. തുലാഭാരം ഈ ക്ഷേത്രത്തിലെ മുഖ്യ അനുഷ്ഠാനമാണ്. പട്ടണത്തില്‍ത്തന്നെ സ്ഥിതിചെയ്യുന്ന തിരുനക്കര ക്ഷേത്രമാണ് മറ്റൊരു പ്രസിദ്ധ തീര്‍ഥാടനകേന്ദ്രം.
പാലായ്ക്ക് അടുത്ത് സ്ഥിതിചെയ്യുന്ന ഭരണങ്ങാനം പള്ളി വിശ്വാസികള്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും ഒരുപോലെ അഭയകേന്ദ്രമാണ്. മേരിമാതാവിനായി സമര്‍പ്പിക്കപ്പെട്ട കേരളത്തിലെ ഏറ്റവും പുരാതനമായ പള്ളികളില്‍ ഒന്നാണ് ഇവിടെ സ്ഥിതിചെയ്യുന്ന സെയ്ന്റ് മേരീസ് ഫൊറോന ചര്‍ച്ച്. സിസ്റ്റര്‍ അല്‍ഫോന്‍സ വാഴ്ത്തപ്പെട്ടവളായതോടുകൂടി ഇവിടം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറി.
കൊച്ചിയില്‍ നിന്നും 40 കി.മീ. അകലെ സ്ഥിതി ചെയ്യുന്ന ചരിത്രപ്രധാനമായ ശിവക്ഷേത്രമാണ് വൈക്കം മഹാദേവക്ഷേത്രം. പ്രസിദ്ധമായ വൈക്കം സത്യഗ്രഹം നടന്നത് ഈ സ്ഥലത്താണ്. നവംബറിനും ഡിസംബറിനുമിടയ്ക്ക് പന്ത്രണ്ട് ദിവസം നടക്കുന്ന അഷ്ടമി ഉത്സവം ധാരാളം തീര്‍ഥാടകരെ ആകര്‍ഷിക്കുന്നു.
കേരളത്തിലെ ഏറ്റവും പഴക്കമുള്ള മുസ്ളിം പള്ളിയായ താഴത്തങ്ങാടി ജുമാമസ്ജിദ്, പുത്തൂര്‍പള്ളി, ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതിക്ഷേത്രം എന്നിവ കോട്ടയം ജില്ലയിലെ മറ്റു പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളാണ്.
ഇടുക്കി. അതിപുരാതനമായ മംഗളാദേവിക്ഷേത്രമാണ് ഇടുക്കിയിലെ മുഖ്യ തീര്‍ഥാടനകേന്ദ്രം. കണ്ണകിയുടെ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. മൂന്നാര്‍ നഗരം, ഒരേ നിരയില്‍ത്തന്നെ ക്രിസ്ത്യന്‍-മുസ്ളിം പള്ളികളും സുബ്രഹ്മണ്യക്ഷേത്രവുമായി മതസൌഹാര്‍ദത്തിന്റെ മാതൃകയെന്നവണ്ണം നിലനില്ക്കുന്നു.
എറണാകുളം. പെരിയാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടിയിലെ ശൃംഗേരി മഠത്തില്‍ നിരവധി തീര്‍ഥാടകരെത്തുന്നു. ശിവരാത്രിക്ക് പത്ത് ദിവസത്തെ ഉത്സവം നടക്കുന്നു. രഥഘോഷയാത്രയും ഇവിടെയുണ്ട്.
എറണാകുളം ജില്ലയില്‍ കാലടിയില്‍ നിന്ന് അഞ്ചുമൈല്‍ വ.കിഴക്കായി പെരിയാറിന്റെ തീരത്ത് മലയാറ്റൂരില്‍ 2000 അടി ഉയരമുള്ള മലയുടെ (കുരിശുമല) മുകളിലാണ് പുരാതനമായ സെയ്ന്റ്തോമസ് പള്ളി സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ കത്തോലിക്കരുടെ ഏറ്റവും വലിയ ഉത്സവമായ മലയാറ്റൂര്‍ പെരുന്നാള്‍ ഈസ്റ്ററിനു ശേഷമുള്ള ഞായറാഴ്ചയാണ് നടക്കുന്നത്.
ചോറ്റാനിക്കര രാജരാജേശ്വരി ക്ഷേത്രം ജില്ലയിലെ മറ്റൊരു തീര്‍ഥാടന കേന്ദ്രമാണ്. ആലുവ മണപ്പുറവും ശ്രീനാരായണഗുരു സ്ഥാപിച്ച അദ്വൈതാശ്രമവും ശിവരാത്രി നാളില്‍ പതിനായിരങ്ങളെ ആകര്‍ഷിക്കുന്ന തീര്‍ഥാടന കേന്ദ്രങ്ങളാണ്.
തൃപ്പൂണിത്തുറ പൂര്‍ണത്രയീശ്വര ക്ഷേത്രം നിരവധി ഭക്തരെ ആകര്‍ഷിക്കുന്ന ഒന്നാണ്. ഇവിടത്തെ അത്തച്ചമയാഘോഷത്തിന് പതിനായിരക്കണക്കിന് ഭക്തരാണ് എത്തിച്ചേരുക.
എറണാകുളത്തു നിന്ന് 25 കി.മീ. അകലെയുള്ള കാഞ്ഞിരമറ്റം ജുമാമസ്ജിദില്‍ ഷെയ്ക്ക് ഫരിദുദീന്റെ മക്ബറ സ്ഥിതിചെയ്യുന്നു. എല്ലാ മതക്കാരും മക്ബറ സന്ദര്‍ശിക്കാറുണ്ട്. കൊടികുത്ത് ചന്ദനക്കുട മഹോത്സവം പ്രധാന ഉത്സവമാണ്.
തൃശൂര്‍. കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നും തീര്‍ഥാടകര്‍ എത്തുന്ന പ്രമുഖ ക്ഷേത്രമാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം. ആയിരക്കണക്കിന് വിവാഹങ്ങള്‍ ഇവിടെ നടക്കാറുണ്ട്. ഇവിടെ വച്ച് വിവാഹങ്ങള്‍ നടത്തുന്നത് മംഗളകര്‍മമാണെന്നാണ് വിശ്വാസം. വാതരോഗത്തില്‍ നിന്ന് ശാന്തി നേടാന്‍ ഇവിടെ തീര്‍ഥാടകര്‍ ഭജനമിരിക്കാറുണ്ട്. തുലാഭാരം പ്രമുഖ നേര്‍ച്ചയാണ്.
തൃശൂരിലെ വടക്കുംനാഥക്ഷേത്രമാണ് മറ്റൊരു പ്രസിദ്ധ തീര്‍ഥാടനകേന്ദ്രം. കേരളത്തിന്റെ ഏറ്റവും വലിയ ക്ഷേത്രോത്സവമായ തൃശൂര്‍പൂരം ഈ ക്ഷേത്രത്തിലാണ് അരങ്ങേറുന്നത്.
കൊടുങ്ങല്ലൂര്‍ ഭരണിയുത്സവം നടക്കുന്ന കൊടുങ്ങല്ലൂര്‍ ശ്രീ കുറുമ്പക്ഷേത്രവും തൃശൂരിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമാണ്.
കേരളത്തിലെ മഹാക്ഷേത്രങ്ങളില്‍ ഒന്നായ ശ്രീകൂടല്‍മാണിക്യസ്വാമി ക്ഷേത്രം ഇരിങ്ങാലക്കുടയില്‍ സ്ഥിതി ചെയ്യുന്നു. പ്രധാന മൂര്‍ത്തി ഭരതന്‍. സന്താനസൌഭാഗ്യത്തിനായി നടത്തുന്ന പായസ വഴിപാട് ഇവിടത്തെ പ്രധാന നേര്‍ച്ചയാണ്. കേരളീയ വാസ്തുവിദ്യാരീതിയിലുള്ള ഈ ക്ഷേത്രം അതിമനോഹരമാണ്.
പെരിയാറിന്റെ തീരത്ത് മെതലയില്‍ ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ മുസ്ളിം പള്ളിയായ ചേരമാന്‍ ജുമാമസ്ജിദ് സ്ഥിതി ചെയ്യുന്നു. മതപ്രവാചകനായ മാലിക് ഇബ്ന ദിനാര്‍ ആണിത് പണികഴിപ്പിച്ചത്. കേരള വാസ്തുശില്പ മാതൃകയില്‍ പണികഴിപ്പിച്ചിട്ടുള്ള പള്ളിയാണിത്. 1400 വര്‍ഷം പഴക്കമുള്ള തൂക്കുവിളക്ക് ഇവിടെയുണ്ട്. ഈ പള്ളിയില്‍ ഉത്സവങ്ങള്‍ ഒന്നും നടത്തപ്പെടാറില്ല.
ചാലക്കുടിക്കടുത്തുള്ള പോട്ട, മുരിങ്ങൂര്‍ ധ്യാനകേന്ദ്രങ്ങള്‍ ഇന്ന് കേരളത്തിലെ തന്നെ പ്രമുഖ ക്രൈസ്തവ തീര്‍ഥാടനകേന്ദ്രങ്ങള്‍ ആയി മാറിയിട്ടുണ്ട്.
പാലക്കാട്. പാലക്കാട് പട്ടണത്തിനടുത്ത് ജൈനമേട്ടില്‍ സ്ഥിതിചെയ്യുന്ന ജൈനക്ഷേത്രമാണ് ഇവിടത്തെ പ്രധാന തീര്‍ഥാടനകേന്ദ്രം.
മലപ്പുറം. മാറാക്കര പഞ്ചായത്തിലെ കാടാമ്പുഴ ക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തി ഭഗവതിയാണ്. ഇവിടത്തെ മുട്ടറുക്കല്‍ എന്ന അനുഷ്ഠാനം അയല്‍ സംസ്ഥാനങ്ങളിലും പ്രസിദ്ധമാണ്.
തിരുനാവായ ക്ഷേത്രം, പൊന്നാനിയിലെ മക്ദൂമപള്ളി എന്നിവ ജില്ലയിലെ മറ്റു പ്രധാന പുണ്യസ്ഥലങ്ങളാണ്.
കോഴിക്കോട്. കോഴിക്കോട് ജില്ലയിലെ തളിക്ഷേത്രം, വടകരയിലെ സിദ്ധാശ്രമം, ലോകനാര്‍കാവ്, കൊയിലാണ്ടിയിലെ പിഷാരി കാവ് തുടങ്ങിയവ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളാണ്.
വയനാട്. മാനന്തവാടിയില്‍ നിന്ന് നാല് കി.മീ. അകലെ സ്ഥിതിചെയ്യുന്ന വള്ളിയൂര്‍ക്കാവ് ഭഗവതിക്ഷേത്രത്തിലെ ഉത്സവം വയനാടന്‍ മലകളിലെ ദേശീയ ഉത്സവമാണ്. ഹിന്ദുക്കള്‍ക്കും മുസ്ളിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പ്രവേശനമുള്ള ക്ഷേത്രമാണിത്. വയനാട്ടിലെ ഏറെ പ്രസിദ്ധമായ മറ്റൊരു ക്ഷേത്രമാണ് ബ്രഹ്മഗിരി കുന്നുകളുടെ താഴ്വാരത്തുള്ള തിരുനെല്ലി ക്ഷേത്രം. കൂതമുണ്ടയിലെ കണ്ണാടി ക്ഷേത്രം ജില്ലയിലെ മറ്റൊരു പ്രധാന തീര്‍ഥാടന കേന്ദ്രമാണ്.
കണ്ണൂര്‍. കല്ലിയാശേരിക്കടുത്തുള്ള പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം എല്ലാ ജാതിക്കാര്‍ക്കും പ്രവേശനമുള്ള ഒന്നാണ്. ഇവിടത്തെ പൂജാരികള്‍ പിന്നോക്ക ജാതിയില്‍പ്പെട്ടവരാണ്. ഇവിടത്തെ ദേവനായ മുത്തപ്പന്‍ 'പാവപ്പെട്ടവരുടെ ദേവനായി' അറിയപ്പെടുന്നു. കള്ളും കരുവാടുമാണ് നേര്‍ച്ച. വിഗ്രഹത്തിനൊപ്പം ഓടില്‍ തീര്‍ത്ത പട്ടിയുടെ രൂപവുമുണ്ട്. ഇവിടെ എത്തുന്ന ഭക്തര്‍ക്ക് സൌജന്യമായി ഭക്ഷണം നല്‍കുന്ന രീതി നിലവിലുണ്ട്. കേരളത്തിന്റെ നാനാഭാഗത്തു നിന്നുള്ള ആയിരക്കണക്കിന് തീര്‍ഥാടകര്‍ ഇവിടെയെത്തുന്നു.
കൊട്ടിയൂര്‍ പഞ്ചായത്തിലെ ശിവക്ഷേത്രം ഉത്തരകേരളത്തിലെ പ്രധാന ശിവക്ഷേത്രമാണ്. ഇക്കര കൊട്ടിയൂര്‍, അക്കര കൊട്ടിയൂര്‍ എന്നീ രണ്ട് ക്ഷേത്രങ്ങള്‍ ഉണ്ട്.
കാസര്‍കോട്. കാസര്‍കോട് ജില്ലയിലെ ഇടനീര്‍മഠം, മാലിക് ദിനാര്‍ മസ്ജിദ്, ഉള്ളാളം പള്ളി മുതലായവ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രങ്ങളാണ്.
(അജിത്കുമാര്‍ എ.എസ്., സ.പ.)