This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിലോയപഞ്ഞത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിലോയപഞ്ഞത്തി ജൈന ധര്‍മഗ്രന്ഥം. 5-ാം ശ.-ത്തിലോ 6-ാം ശ.-ത്തിലോ ജീവിച്ചിരു...)
 
വരി 1: വരി 1:
-
തിലോയപഞ്ഞത്തി   
+
=തിലോയപഞ്ഞത്തി=  
ജൈന ധര്‍മഗ്രന്ഥം. 5-ാം ശ.-ത്തിലോ 6-ാം ശ.-ത്തിലോ ജീവിച്ചിരുന്ന ജഡിവഷ(യതിവൃഷഭന്‍)യാണ് പ്രാകൃതഭാഷയിലുളള ഈ കാവ്യത്തിന്റെ രചയിതാവ്. ത്രിലോകപ്രശസ്തി എന്ന് സംസ്കൃതനാമം. ദിഗംബരജൈനവിഭാഗത്തിന്റെ പുരാണഗ്രന്ഥങ്ങളില്‍ പ്രമുഖമാണിത്. ഭൂതലവിജ്ഞാനീയം, ജ്യോതിശ്ശാസ്ത്രം എന്നിവയ്ക്കു പുറമേ ജൈനധര്‍മത്തിന്റെ സാമൂഹികാനുഷ്ഠാനക്രമങ്ങളും പ്രസക്തിയും ഇതില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. മഹാവീരനുശേഷം ഭരണാധികാരികളും ജൈനധര്‍മപ്രചാരകരുമായ രാജാക്കന്മാരുടെ ചരിത്രം കാലാനുക്രമമായി വര്‍ണിച്ചിട്ടുണ്ടെന്ന വസ്തുത ചരിത്രപരമായ പ്രാധാന്യവും ഈ കാവ്യത്തിനു നേടിക്കൊടുത്തു.  

  ഒന്‍പത് അധ്യായങ്ങള്‍ (മഹാധികാരങ്ങള്‍) ആയാണ് കാവ്യം വിഭജിച്ചിട്ടുളളത്. 5652 ഗാഥകളോടൊപ്പം (ഈരടികള്‍) 25 ശ്ളോകങ്ങളും ചുരുക്കം സ്ഥലങ്ങളില്‍ ഗദ്യത്തിലുളള വിശദീകരണവുമുണ്ട്. പ്രപഞ്ചത്തെ നരകലോകം, ഭാവനാവാസിലോകം, മനുഷ്യലോകം, കിംപുരുഷലോകം, വ്യന്തരലോകം, ജ്യോതിഷ്കലോകം, സ്വര്‍ലോകം, മുക്തിലോകം എന്നിങ്ങനെ വര്‍ഗീകരിച്ചിട്ടാണ് ഓരോ ലോകത്തേയും ജ്യോതിര്‍ഗോളങ്ങളുടെ ബന്ധത്തേയും വിശദീകരിക്കുന്നത്.
+
ഒന്‍പത് അധ്യായങ്ങള്‍ (മഹാധികാരങ്ങള്‍) ആയാണ് കാവ്യം വിഭജിച്ചിട്ടുളളത്. 5652 ഗാഥകളോടൊപ്പം (ഈരടികള്‍) 25 ശ്ലോകങ്ങളും ചുരുക്കം സ്ഥലങ്ങളില്‍ ഗദ്യത്തിലുളള വിശദീകരണവുമുണ്ട്. പ്രപഞ്ചത്തെ നരകലോകം, ഭാവനാവാസിലോകം, മനുഷ്യലോകം, കിംപുരുഷലോകം, വ്യന്തരലോകം, ജ്യോതിഷ്കലോകം, സ്വര്‍ലോകം, മുക്തിലോകം എന്നിങ്ങനെ വര്‍ഗീകരിച്ചിട്ടാണ് ഓരോ ലോകത്തേയും ജ്യോതിര്‍ഗോളങ്ങളുടെ ബന്ധത്തേയും വിശദീകരിക്കുന്നത്.
-
  ഒന്നാമത്തെ മഹാധികാരത്തില്‍ വ്യത്യസ്ത രീതിയിലുള്ള പരിമാണ വ്യവസ്ഥകള്‍ വിശദീകരിക്കുന്നത് സൂക്ഷ്മമായ പരിമാണ വ്യവസ്ഥ പ്രാചീന ഭാരതത്തിലുണ്ടായിരുന്നു എന്നതിന് നിദര്‍ശനമാണ്. പദാര്‍ഥത്തെ പരമാണു തുടങ്ങിയ ഘടകങ്ങളായും അന്തരീക്ഷത്തെ അംഗുലം തുടങ്ങിയ പരിമാണങ്ങളുടെ അടിസ്ഥാനത്തിലും കാലത്തെ വ്യവഹാരപല്യം തുടങ്ങിയ ധര്‍മങ്ങളുടെ അടിസ്ഥാനത്തിലും വിഭജിച്ചിരിക്കുന്നു.  

  2961 ഗാഥകളുളള നാലാമത്തെ മഹാധികാരത്തിലാണ് ഭൂമിയുടെ വര്‍ണന. ജംബൂദ്വീപ്, ലവണസമുദ്രം, ധാതകിഖണ്ഡദ്വീപ്, കാലോദസമുദ്രം, പുഷ്കരവരദ്വീപ് എന്നിങ്ങനെ ഭൂഖണ്ഡങ്ങളും സമുദ്രങ്ങളുമായി ഭൂമിയെ വ്യവച്ഛേദിച്ചിരിക്കുന്നു. ഓരോ ദ്വീപിന്റേയും പ്രത്യേകതകളും അവയെ സംബന്ധിച്ച അധിഷ്ഠാന പ്രമാണങ്ങളും വിശദീകരിക്കുന്നുണ്ട്. പ്രശസ്തരായ ശലാകാ പുരുഷന്മാരുടേയും തീര്‍ഥങ്കരന്മാരുടേയും സമവസാരണത്തിന്റേയും (ജൈനധര്‍മസമ്മേളനങ്ങള്‍), രാജാവിന്റെ ധര്‍മം, യുദ്ധസന്നാഹം തുടങ്ങിയവയുടേയും വര്‍ണന ഈ ഭാഗത്തുണ്ട്. പാലകന്‍, പുഷ്യമിത്രന്‍, വസുമിത്രന്‍, അഗ്നിമിത്രന്‍, ഗന്ധര്‍വന്‍, നരവാഹനന്‍, കല്ക്കി എന്നീ രാജാക്കന്മാരുടെ കഥയും പ്രതിപാദിക്കുന്നു.

  ഏഴാം അധികാരത്തില്‍ ജ്യോതിശ്ശാസ്ത്രമാണ് മുഖ്യ പ്രതിപാദ്യം. ജ്യോതിശ്ശാസ്ത്രത്തിനുപകരിക്കുന്ന ഗണിതശാസ്ത്രത്തിലെ അക്കങ്ങളുടെ (സംഖ്യകളുടെ) വിശദീകരണം, സൂര്യന്റേയും മറ്റു നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും ഉപഗ്രഹങ്ങളുടേയും സ്വഭാവം, സ്ഥിതി, ചലനം തുടങ്ങിയവ സൂക്ഷ്മമായ നിരീക്ഷണത്തിനു വിധേയമാക്കിയിരിക്കുന്നു.  

  എട്ടാം അധികാരത്തില്‍ നിര്‍വാണം പ്രാപിച്ചവരുടെ ചര്യകളും നിര്‍വാണപദത്തിലെത്തുന്നതിനുളള മാര്‍ഗവും വിശദീകരിക്കുന്നു. ഇതിലെ പ്രതിപാദ്യം ഗഹനമാണെങ്കിലും ലളിതവും ഋജുവുമായ ഭാഷാശൈലി വിഷയത്തിന്റെ അവബോധത്തിനു സഹായകമാണ്. എ.എന്‍.ഉപാദ്ധ്യെ 1943-ലും 51-ലും രണ്ടു ഭാഗമായി തിലോയപഞ്ഞത്തി ഷോലാപൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചു.

Current revision as of 07:14, 4 ജൂലൈ 2008

തിലോയപഞ്ഞത്തി

ജൈന ധര്‍മഗ്രന്ഥം. 5-ാം ശ.-ത്തിലോ 6-ാം ശ.-ത്തിലോ ജീവിച്ചിരുന്ന ജഡിവഷ(യതിവൃഷഭന്‍)യാണ് പ്രാകൃതഭാഷയിലുളള ഈ കാവ്യത്തിന്റെ രചയിതാവ്. ത്രിലോകപ്രശസ്തി എന്ന് സംസ്കൃതനാമം. ദിഗംബരജൈനവിഭാഗത്തിന്റെ പുരാണഗ്രന്ഥങ്ങളില്‍ പ്രമുഖമാണിത്. ഭൂതലവിജ്ഞാനീയം, ജ്യോതിശ്ശാസ്ത്രം എന്നിവയ്ക്കു പുറമേ ജൈനധര്‍മത്തിന്റെ സാമൂഹികാനുഷ്ഠാനക്രമങ്ങളും പ്രസക്തിയും ഇതില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. മഹാവീരനുശേഷം ഭരണാധികാരികളും ജൈനധര്‍മപ്രചാരകരുമായ രാജാക്കന്മാരുടെ ചരിത്രം കാലാനുക്രമമായി വര്‍ണിച്ചിട്ടുണ്ടെന്ന വസ്തുത ചരിത്രപരമായ പ്രാധാന്യവും ഈ കാവ്യത്തിനു നേടിക്കൊടുത്തു.

ഒന്‍പത് അധ്യായങ്ങള്‍ (മഹാധികാരങ്ങള്‍) ആയാണ് കാവ്യം വിഭജിച്ചിട്ടുളളത്. 5652 ഗാഥകളോടൊപ്പം (ഈരടികള്‍) 25 ശ്ലോകങ്ങളും ചുരുക്കം സ്ഥലങ്ങളില്‍ ഗദ്യത്തിലുളള വിശദീകരണവുമുണ്ട്. പ്രപഞ്ചത്തെ നരകലോകം, ഭാവനാവാസിലോകം, മനുഷ്യലോകം, കിംപുരുഷലോകം, വ്യന്തരലോകം, ജ്യോതിഷ്കലോകം, സ്വര്‍ലോകം, മുക്തിലോകം എന്നിങ്ങനെ വര്‍ഗീകരിച്ചിട്ടാണ് ഓരോ ലോകത്തേയും ജ്യോതിര്‍ഗോളങ്ങളുടെ ബന്ധത്തേയും വിശദീകരിക്കുന്നത്.

ഒന്നാമത്തെ മഹാധികാരത്തില്‍ വ്യത്യസ്ത രീതിയിലുള്ള പരിമാണ വ്യവസ്ഥകള്‍ വിശദീകരിക്കുന്നത് സൂക്ഷ്മമായ പരിമാണ വ്യവസ്ഥ പ്രാചീന ഭാരതത്തിലുണ്ടായിരുന്നു എന്നതിന് നിദര്‍ശനമാണ്. പദാര്‍ഥത്തെ പരമാണു തുടങ്ങിയ ഘടകങ്ങളായും അന്തരീക്ഷത്തെ അംഗുലം തുടങ്ങിയ പരിമാണങ്ങളുടെ അടിസ്ഥാനത്തിലും കാലത്തെ വ്യവഹാരപല്യം തുടങ്ങിയ ധര്‍മങ്ങളുടെ അടിസ്ഥാനത്തിലും വിഭജിച്ചിരിക്കുന്നു.

2961 ഗാഥകളുളള നാലാമത്തെ മഹാധികാരത്തിലാണ് ഭൂമിയുടെ വര്‍ണന. ജംബൂദ്വീപ്, ലവണസമുദ്രം, ധാതകിഖണ്ഡദ്വീപ്, കാലോദസമുദ്രം, പുഷ്കരവരദ്വീപ് എന്നിങ്ങനെ ഭൂഖണ്ഡങ്ങളും സമുദ്രങ്ങളുമായി ഭൂമിയെ വ്യവച്ഛേദിച്ചിരിക്കുന്നു. ഓരോ ദ്വീപിന്റേയും പ്രത്യേകതകളും അവയെ സംബന്ധിച്ച അധിഷ്ഠാന പ്രമാണങ്ങളും വിശദീകരിക്കുന്നുണ്ട്. പ്രശസ്തരായ ശലാകാ പുരുഷന്മാരുടേയും തീര്‍ഥങ്കരന്മാരുടേയും സമവസാരണത്തിന്റേയും (ജൈനധര്‍മസമ്മേളനങ്ങള്‍), രാജാവിന്റെ ധര്‍മം, യുദ്ധസന്നാഹം തുടങ്ങിയവയുടേയും വര്‍ണന ഈ ഭാഗത്തുണ്ട്. പാലകന്‍, പുഷ്യമിത്രന്‍, വസുമിത്രന്‍, അഗ്നിമിത്രന്‍, ഗന്ധര്‍വന്‍, നരവാഹനന്‍, കല്ക്കി എന്നീ രാജാക്കന്മാരുടെ കഥയും പ്രതിപാദിക്കുന്നു.

ഏഴാം അധികാരത്തില്‍ ജ്യോതിശ്ശാസ്ത്രമാണ് മുഖ്യ പ്രതിപാദ്യം. ജ്യോതിശ്ശാസ്ത്രത്തിനുപകരിക്കുന്ന ഗണിതശാസ്ത്രത്തിലെ അക്കങ്ങളുടെ (സംഖ്യകളുടെ) വിശദീകരണം, സൂര്യന്റേയും മറ്റു നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും ഉപഗ്രഹങ്ങളുടേയും സ്വഭാവം, സ്ഥിതി, ചലനം തുടങ്ങിയവ സൂക്ഷ്മമായ നിരീക്ഷണത്തിനു വിധേയമാക്കിയിരിക്കുന്നു.

എട്ടാം അധികാരത്തില്‍ നിര്‍വാണം പ്രാപിച്ചവരുടെ ചര്യകളും നിര്‍വാണപദത്തിലെത്തുന്നതിനുളള മാര്‍ഗവും വിശദീകരിക്കുന്നു. ഇതിലെ പ്രതിപാദ്യം ഗഹനമാണെങ്കിലും ലളിതവും ഋജുവുമായ ഭാഷാശൈലി വിഷയത്തിന്റെ അവബോധത്തിനു സഹായകമാണ്. എ.എന്‍.ഉപാദ്ധ്യെ 1943-ലും 51-ലും രണ്ടു ഭാഗമായി തിലോയപഞ്ഞത്തി ഷോലാപൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍