This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവല്ലം യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തിരുവല്ലം യുദ്ധം= രാഷ്ട്രകൂടരും ചോളരും തമ്മില്‍ 913-ല്‍ വലാളം എന്ന സ്ഥ...)
 
വരി 1: വരി 1:
=തിരുവല്ലം യുദ്ധം=  
=തിരുവല്ലം യുദ്ധം=  
-
രാഷ്ട്രകൂടരും ചോളരും തമ്മില്‍ 913-ല്‍ വലാളം എന്ന സ്ഥലത്തുവച്ച് നടന്ന യുദ്ധം. വടക്കന്‍ ആര്‍ക്കാടു ജില്ലയിലെ തിരുവല്ലത്തിന്റെ പഴയ പേരാണ് വലാളം. ചോളകിരീടത്തിനു വേണ്ടിയുള്ള അവകാശത്തര്‍ക്കമായിരുന്നു യുദ്ധ കാരണം. ആദിത്യന്‍ എന്ന ചോളരാജാവിന്റെ പിന്‍ഗാമിയായി കണ്ണറദേവനെ നിശ്ചയിക്കണമെന്നതായിരുന്നു രാഷ്ട്രകൂട ചക്രവര്‍ത്തി കൃഷ്ണന്‍ കക-ന്റെ ആവശ്യം. ഇത് ചെവിക്കൊള്ളാതെ ആദിത്യന്‍ തന്റെ മകനായ പരാന്തകനെ രാജാവായി 907-ല്‍ വാഴിച്ചു. അതാണ് ചോള രാജ്യം ആക്രമിക്കുവാന്‍ കൃഷ്ണന്‍ കകനെ പ്രേരിപ്പിച്ചത്. വൈഡുംബ രാജാവും ബാണ രാജാവും രാഷ്ട്രകൂടരെ യുദ്ധത്തില്‍ സഹായിച്ചു. ഗംഗവംശത്തിലെ പൃഥ്വീപതി കക ചോളപക്ഷത്തായിരുന്നു. യുദ്ധത്തില്‍ രാഷ്ട്രകൂടപക്ഷം പരാജയപ്പെട്ടു. യുദ്ധത്തില്‍ സഹായിച്ചതിന് ബാണരാജ്യം പൃഥ്വീപതിക്ക് ചോളരാജാവ് കൈമാറി. ചേരന്മാരുടേയും പാണ്ഡ്യന്മാരുടേയും മേല്‍ ആധിപത്യം സ്ഥാപിക്കുവാനും ചോളസാമ്രാജ്യം സ്ഥാപിക്കുവാനും പരാന്തകന് ഈ വിജയം സാധ്യമാക്കി. ചേരവംശത്തിലെ കിഴാനടികള്‍ ആയിരുന്നു പരാന്തകന്റെ ഭാര്യമാരില്‍ ഒരുവള്‍. അതില്‍ ജനിച്ച രാജാദിത്യനെ യുവരാജാവാക്കി വടക്കന്‍ ആര്‍ക്കാട്ടിലെതന്നെ തിരുനാമനല്ലൂരില്‍ വാഴിച്ചു. രാജാദിത്യന്റെ  പേരിലുള്ള തിരുനാമനല്ലൂര്‍ ക്ഷേത്രത്തില്‍ മലയാളികളായ നാടുവാഴികളുടെ പേര് കാണാം. അതില്‍ ആദ്യ പേര് ഇരവികോത എന്ന കേരളപ്പെരുമാളിന്റേതാണ്. കേരളപ്പെരുമാളും അഞ്ച് നാടുവാഴികളും തിരുവല്ലം യുദ്ധത്തില്‍ ചോളപക്ഷത്തുണ്ടായിരുന്നു എന്നു മനസ്സിലാക്കാം.
+
രാഷ്ട്രകൂടരും ചോളരും തമ്മില്‍ 913-ല്‍ വലാളം എന്ന സ്ഥലത്തുവച്ച് നടന്ന യുദ്ധം. വടക്കന്‍ ആര്‍ക്കാടു ജില്ലയിലെ തിരുവല്ലത്തിന്റെ പഴയ പേരാണ് വലാളം. ചോളകിരീടത്തിനു വേണ്ടിയുള്ള അവകാശത്തര്‍ക്കമായിരുന്നു യുദ്ധ കാരണം. ആദിത്യന്‍ എന്ന ചോളരാജാവിന്റെ പിന്‍ഗാമിയായി കണ്ണറദേവനെ നിശ്ചയിക്കണമെന്നതായിരുന്നു രാഷ്ട്രകൂട ചക്രവര്‍ത്തി കൃഷ്ണന്‍ II-ന്റെ ആവശ്യം. ഇത് ചെവിക്കൊള്ളാതെ ആദിത്യന്‍ തന്റെ മകനായ പരാന്തകനെ രാജാവായി 907-ല്‍ വാഴിച്ചു. അതാണ് ചോള രാജ്യം ആക്രമിക്കുവാന്‍ കൃഷ്ണന്‍ IIനെ പ്രേരിപ്പിച്ചത്. വൈഡുംബ രാജാവും ബാണ രാജാവും രാഷ്ട്രകൂടരെ യുദ്ധത്തില്‍ സഹായിച്ചു. ഗംഗവംശത്തിലെ പൃഥ്വീപതി II ചോളപക്ഷത്തായിരുന്നു. യുദ്ധത്തില്‍ രാഷ്ട്രകൂടപക്ഷം പരാജയപ്പെട്ടു. യുദ്ധത്തില്‍ സഹായിച്ചതിന് ബാണരാജ്യം പൃഥ്വീപതിക്ക് ചോളരാജാവ് കൈമാറി. ചേരന്മാരുടേയും പാണ്ഡ്യന്മാരുടേയും മേല്‍ ആധിപത്യം സ്ഥാപിക്കുവാനും ചോളസാമ്രാജ്യം സ്ഥാപിക്കുവാനും പരാന്തകന് ഈ വിജയം സാധ്യമാക്കി. ചേരവംശത്തിലെ കിഴാനടികള്‍ ആയിരുന്നു പരാന്തകന്റെ ഭാര്യമാരില്‍ ഒരുവള്‍. അതില്‍ ജനിച്ച രാജാദിത്യനെ യുവരാജാവാക്കി വടക്കന്‍ ആര്‍ക്കാട്ടിലെതന്നെ തിരുനാമനല്ലൂരില്‍ വാഴിച്ചു. രാജാദിത്യന്റെ  പേരിലുള്ള തിരുനാമനല്ലൂര്‍ ക്ഷേത്രത്തില്‍ മലയാളികളായ നാടുവാഴികളുടെ പേര് കാണാം. അതില്‍ ആദ്യ പേര് ഇരവികോത എന്ന കേരളപ്പെരുമാളിന്റേതാണ്. കേരളപ്പെരുമാളും അഞ്ച് നാടുവാഴികളും തിരുവല്ലം യുദ്ധത്തില്‍ ചോളപക്ഷത്തുണ്ടായിരുന്നു എന്നു മനസ്സിലാക്കാം.
(കെ. ശിവശങ്കരന്‍ നായര്‍)
(കെ. ശിവശങ്കരന്‍ നായര്‍)

Current revision as of 07:04, 2 ജൂലൈ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍