This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
താനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =താനം= കര്‍ണാടക സംഗീത-രാഗാലാപനത്തിലെ ഒരംഗം. വിസ്തരിച്ച് രാഗാലാപനം ചെ...) |
|||
വരി 7: | വരി 7: | ||
ആലാപനത്തിനും താനത്തിനും തമ്മിലുള്ള പ്രധാന വ്യത്യാസം അവ ഉപയോഗപ്പെടുത്തുന്ന അക്ഷരങ്ങളിലും പാടപ്പെടുന്ന ലയ ത്തിലുമുള്ളതാണ്. താനം താളത്തോടുകൂടിയും അല്ലാതെയും പാടാറുണ്ട്. ഇപ്പോള്‍ താളമില്ലാതെ പാടുന്ന രീതിക്കാണ് പ്രചാരം. താളാനുസാരിയായ താനം കേരളത്തിലെ പല സംഗീതജ്ഞരും അവതരിപ്പിച്ചിരുന്നുവെന്നതിന് തെളിവുകളുണ്ട്. തിരുവനന്തപുരത്ത് നവരാത്രിമണ്ഡപത്തില്‍ താനം മൃദംഗത്തോടുകൂടി അവതരിപ്പിക്കുന്ന സമ്പ്രദായം ഇപ്പോഴും നിലവിലുള്ളത് ഒരുദാഹരണം. വാദ്യത്തില്‍ താനം അവതരിപ്പിക്കുമ്പോള്‍ മിക്കപ്പോഴും അത് ലഘുതാളനിബദ്ധമാകാറുണ്ട്. അപ്പോള്‍ കല്പനാസ്വരം വായിക്കുന്ന പ്രതീതിയാണുണ്ടാവുക. വാദ്യത്തില്‍ താളബദ്ധമല്ലാതെ അവതരിപ്പിക്കുമ്പോള്‍ ഹിന്ദുസ്ഥാനി സംഗീതത്തിലെ 'ജോഡി'ന്റെ പ്രതീതിയുമുണ്ടാകും. | ആലാപനത്തിനും താനത്തിനും തമ്മിലുള്ള പ്രധാന വ്യത്യാസം അവ ഉപയോഗപ്പെടുത്തുന്ന അക്ഷരങ്ങളിലും പാടപ്പെടുന്ന ലയ ത്തിലുമുള്ളതാണ്. താനം താളത്തോടുകൂടിയും അല്ലാതെയും പാടാറുണ്ട്. ഇപ്പോള്‍ താളമില്ലാതെ പാടുന്ന രീതിക്കാണ് പ്രചാരം. താളാനുസാരിയായ താനം കേരളത്തിലെ പല സംഗീതജ്ഞരും അവതരിപ്പിച്ചിരുന്നുവെന്നതിന് തെളിവുകളുണ്ട്. തിരുവനന്തപുരത്ത് നവരാത്രിമണ്ഡപത്തില്‍ താനം മൃദംഗത്തോടുകൂടി അവതരിപ്പിക്കുന്ന സമ്പ്രദായം ഇപ്പോഴും നിലവിലുള്ളത് ഒരുദാഹരണം. വാദ്യത്തില്‍ താനം അവതരിപ്പിക്കുമ്പോള്‍ മിക്കപ്പോഴും അത് ലഘുതാളനിബദ്ധമാകാറുണ്ട്. അപ്പോള്‍ കല്പനാസ്വരം വായിക്കുന്ന പ്രതീതിയാണുണ്ടാവുക. വാദ്യത്തില്‍ താളബദ്ധമല്ലാതെ അവതരിപ്പിക്കുമ്പോള്‍ ഹിന്ദുസ്ഥാനി സംഗീതത്തിലെ 'ജോഡി'ന്റെ പ്രതീതിയുമുണ്ടാകും. | ||
- | ചില സംഗീതജ്ഞര്‍ ആലപിച്ചുകൊണ്ടിരിക്കുന്ന രാഗത്തില്‍ താനം പാടിയിട്ട്, മറ്റുചില രാഗങ്ങളിലുംകൂടെ താനം തുടര്‍ന്നവ തരിപ്പിക്കാറുണ്ട്. ഇങ്ങനെ താനം രാഗമാലികയായി അവതരിപ്പി ക്കുമ്പോള്‍ ഉപയോഗിക്കാറുള്ള മുഖ്യരാഗങ്ങള്‍ നാട്ട, | + | ചില സംഗീതജ്ഞര്‍ ആലപിച്ചുകൊണ്ടിരിക്കുന്ന രാഗത്തില്‍ താനം പാടിയിട്ട്, മറ്റുചില രാഗങ്ങളിലുംകൂടെ താനം തുടര്‍ന്നവ തരിപ്പിക്കാറുണ്ട്. ഇങ്ങനെ താനം രാഗമാലികയായി അവതരിപ്പി ക്കുമ്പോള്‍ ഉപയോഗിക്കാറുള്ള മുഖ്യരാഗങ്ങള്‍ നാട്ട, ഗൗളം, വരാളി, ആരഭി, ശ്രീ എന്നിവയാണ്. |
- | പ്രാചീന ശാസ്ത്രപ്രകാരം 'താനം' | + | പ്രാചീന ശാസ്ത്രപ്രകാരം 'താനം'എന്നത് ഏതെങ്കിലും സ്വര ങ്ങള്‍ ഇല്ലാത്തതോ സ്വരങ്ങള്‍ ക്രമം തെറ്റിയിരിക്കുന്നതോ ആയ 'മൂര്‍ച്ഛക'ങ്ങളാണ്. സ്വരങ്ങള്‍ ഇല്ലാത്ത 'മൂര്‍ച്ഛക'ങ്ങള്‍ ശുദ്ധ താനങ്ങള്‍ എന്നും സ്വരങ്ങള്‍ ക്രമം തെറ്റിയിരിക്കുന്നത് കൂടതാനങ്ങള്‍ എന്നും അറിയപ്പെട്ടിരുന്നു. ഇവയെ ഇന്നു നിലവിലുള്ള വര്‍ജ്യരാഗങ്ങളുടേയും വക്രരാഗങ്ങളുടേയും പൂര്‍വഗാമികളായി കണക്കാക്കുന്നു. എന്നാല്‍ ആധുനികകാലത്ത് താനത്തിന്റെ ഈ അര്‍ഥം നിലവിലില്ല. |
Current revision as of 06:54, 26 ജൂണ്‍ 2008
താനം
കര്‍ണാടക സംഗീത-രാഗാലാപനത്തിലെ ഒരംഗം. വിസ്തരിച്ച് രാഗാലാപനം ചെയ്തതിനുശേഷം 'ത, അ, നം'എന്ന അക്ഷരങ്ങളുപയോഗിച്ച് മധ്യകാലത്തില്‍ പാടി രാഗത്തിന്റെ സ്വരൂപത്തെ പൂര്‍ണമായി കാണിക്കുന്നതാണ് താനം അഥവാ ഘനം. ചിലര്‍ ഇതിനെ 'തഹനം'എന്നും വ്യവഹരിച്ചു കാണുന്നു. തേനകം എന്ന തിലുള്ള ശുഭസൂചകമായ 'തേന' പദത്തില്‍ നിന്നാണ് ഈ പേരു വന്നതെന്ന് അനുമാനിക്കപ്പെടുന്നു. 'ഓം അനന്തം' എന്ന ഈശ്വര വാചിയായ പദത്തിലെ അക്ഷരങ്ങളെ വേര്‍തിരിച്ചതാണ് 'ത, അ, നം' എന്നും കരുതപ്പെടുന്നുണ്ട്.
താനം, വായ്പ്പാട്ടായും വാദ്യങ്ങളുപയോഗിച്ചും അവതരിപ്പിക്കാറുണ്ട്. മുന്‍കാലങ്ങളില്‍ ഓരോ രാഗത്തിനും നിയതരീതിയില്‍ വേണം താനം അവതരിപ്പിക്കേണ്ടത് എന്ന വ്യവസ്ഥയുണ്ടായിരുന്നുവത്രെ. താനത്തിന്റെ ക്രമത്തേയും രൂപത്തേയും വിവരിക്കുന്ന 'ചിട്ട താനങ്ങള്‍'അല്ലെങ്കില്‍ 'കടകങ്ങള്‍'എന്ന ചില ഗാന രൂപങ്ങളായാണ് ആ വ്യവസ്ഥകള്‍ നിലനിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതൊന്നും നിലവിലില്ല. മനോധര്‍മമായിട്ടാണ് ഇപ്പോള്‍ ഇതവതരിപ്പിക്കുക.
ആലാപനത്തിനും താനത്തിനും തമ്മിലുള്ള പ്രധാന വ്യത്യാസം അവ ഉപയോഗപ്പെടുത്തുന്ന അക്ഷരങ്ങളിലും പാടപ്പെടുന്ന ലയ ത്തിലുമുള്ളതാണ്. താനം താളത്തോടുകൂടിയും അല്ലാതെയും പാടാറുണ്ട്. ഇപ്പോള്‍ താളമില്ലാതെ പാടുന്ന രീതിക്കാണ് പ്രചാരം. താളാനുസാരിയായ താനം കേരളത്തിലെ പല സംഗീതജ്ഞരും അവതരിപ്പിച്ചിരുന്നുവെന്നതിന് തെളിവുകളുണ്ട്. തിരുവനന്തപുരത്ത് നവരാത്രിമണ്ഡപത്തില്‍ താനം മൃദംഗത്തോടുകൂടി അവതരിപ്പിക്കുന്ന സമ്പ്രദായം ഇപ്പോഴും നിലവിലുള്ളത് ഒരുദാഹരണം. വാദ്യത്തില്‍ താനം അവതരിപ്പിക്കുമ്പോള്‍ മിക്കപ്പോഴും അത് ലഘുതാളനിബദ്ധമാകാറുണ്ട്. അപ്പോള്‍ കല്പനാസ്വരം വായിക്കുന്ന പ്രതീതിയാണുണ്ടാവുക. വാദ്യത്തില്‍ താളബദ്ധമല്ലാതെ അവതരിപ്പിക്കുമ്പോള്‍ ഹിന്ദുസ്ഥാനി സംഗീതത്തിലെ 'ജോഡി'ന്റെ പ്രതീതിയുമുണ്ടാകും.
ചില സംഗീതജ്ഞര്‍ ആലപിച്ചുകൊണ്ടിരിക്കുന്ന രാഗത്തില്‍ താനം പാടിയിട്ട്, മറ്റുചില രാഗങ്ങളിലുംകൂടെ താനം തുടര്‍ന്നവ തരിപ്പിക്കാറുണ്ട്. ഇങ്ങനെ താനം രാഗമാലികയായി അവതരിപ്പി ക്കുമ്പോള്‍ ഉപയോഗിക്കാറുള്ള മുഖ്യരാഗങ്ങള്‍ നാട്ട, ഗൗളം, വരാളി, ആരഭി, ശ്രീ എന്നിവയാണ്.
പ്രാചീന ശാസ്ത്രപ്രകാരം 'താനം'എന്നത് ഏതെങ്കിലും സ്വര ങ്ങള്‍ ഇല്ലാത്തതോ സ്വരങ്ങള്‍ ക്രമം തെറ്റിയിരിക്കുന്നതോ ആയ 'മൂര്‍ച്ഛക'ങ്ങളാണ്. സ്വരങ്ങള്‍ ഇല്ലാത്ത 'മൂര്‍ച്ഛക'ങ്ങള്‍ ശുദ്ധ താനങ്ങള്‍ എന്നും സ്വരങ്ങള്‍ ക്രമം തെറ്റിയിരിക്കുന്നത് കൂടതാനങ്ങള്‍ എന്നും അറിയപ്പെട്ടിരുന്നു. ഇവയെ ഇന്നു നിലവിലുള്ള വര്‍ജ്യരാഗങ്ങളുടേയും വക്രരാഗങ്ങളുടേയും പൂര്‍വഗാമികളായി കണക്കാക്കുന്നു. എന്നാല്‍ ആധുനികകാലത്ത് താനത്തിന്റെ ഈ അര്‍ഥം നിലവിലില്ല.