This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തഴവ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തഴവ= കൊല്ലം ജില്ലയില്‍, കരുനാഗപ്പള്ളി താലൂക്കിലെ ഓച്ചിറ ബ്ളോക്കില്‍ ...)
(തഴവ)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=തഴവ=
=തഴവ=
-
കൊല്ലം ജില്ലയില്‍, കരുനാഗപ്പള്ളി താലൂക്കിലെ ഓച്ചിറ ബ്ളോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തഴവ, പാവുമ്പ വില്ലേജുകള്‍ ചേര്‍ന്നുളള ഈ പഞ്ചായത്തിന് 23.50 ച.കി.മീ. വിസ്തീര്‍ണമുണ്ട്. 1953-ല്‍ നിലവില്‍ വന്ന ഈ പഞ്ചായത്തിനെ 13 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. പ.കുലശേഖരപുരം, വ.വള്ളിക്കുന്നം, കി.ശൂരനാട് വടക്ക്, തെ.തൊടിയൂര്‍ എന്നിവയാണ് അതിര്‍ത്തി പഞ്ചായത്തുകള്‍. മെത്തപ്പായ നിര്‍മാണത്തിനാവശ്യമായ തഴവ (പെണ്‍കൈത) സമൃദ്ധമായി വളരുന്നതിനാലാണ് ഈ പ്രദേശത്തിന് തഴവ എന്ന പേര് ലഭിച്ചത്. ഒരു കാര്‍ഷിക ഗ്രാമമായ തഴവയുടെ 60 ശ.മാ. ഭാഗത്ത് മിശ്രിതവിളകളും ബാക്കിയിടങ്ങളില്‍ നെല്ലും കൃഷി ചെയ്യുന്നു. കിഴക്കേ അതിര്‍ത്തിയിലൂടെ ഒഴുകുന്ന പള്ളിക്കലാറും തോടുകളും ചിറകളും കുളങ്ങളുമാണ് പഞ്ചായത്തിലെ മുഖ്യ ജലസ്രോതസ്സുകള്‍. തഴവയിലെ സ്ത്രീകളില്‍ നല്ലൊരു വിഭാഗം തഴപ്പായ നെയ്ത്ത് തൊഴിലായി സ്വീകരിച്ചിരിക്കുന്നു.
+
കൊല്ലം ജില്ലയില്‍, കരുനാഗപ്പള്ളി താലൂക്കിലെ ഓച്ചിറ ബ്ലോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തഴവ, പാവുമ്പ വില്ലേജുകള്‍ ചേര്‍ന്നുളള ഈ പഞ്ചായത്തിന് 23.50 ച.കി.മീ. വിസ്തീര്‍ണമുണ്ട്. 1953-ല്‍ നിലവില്‍ വന്ന ഈ പഞ്ചായത്തിനെ 13 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. പ.കുലശേഖരപുരം, വ.വള്ളിക്കുന്നം, കി.ശൂരനാട് വടക്ക്, തെ.തൊടിയൂര്‍ എന്നിവയാണ് അതിര്‍ത്തി പഞ്ചായത്തുകള്‍. മെത്തപ്പായ നിര്‍മാണത്തിനാവശ്യമായ തഴവ (പെണ്‍കൈത) സമൃദ്ധമായി വളരുന്നതിനാലാണ് ഈ പ്രദേശത്തിന് തഴവ എന്ന പേര് ലഭിച്ചത്. ഒരു കാര്‍ഷിക ഗ്രാമമായ തഴവയുടെ 60 ശ.മാ. ഭാഗത്ത് മിശ്രിതവിളകളും ബാക്കിയിടങ്ങളില്‍ നെല്ലും കൃഷി ചെയ്യുന്നു. കിഴക്കേ അതിര്‍ത്തിയിലൂടെ ഒഴുകുന്ന പള്ളിക്കലാറും തോടുകളും ചിറകളും കുളങ്ങളുമാണ് പഞ്ചായത്തിലെ മുഖ്യ ജലസ്രോതസ്സുകള്‍. തഴവയിലെ സ്ത്രീകളില്‍ നല്ലൊരു വിഭാഗം തഴപ്പായ നെയ്ത്ത് തൊഴിലായി സ്വീകരിച്ചിരിക്കുന്നു.
-
തഴവയിലുടനീളം ചെറുതും വലുതുമായ നിരവധി സര്‍പ്പക്കാ വുകള്‍ കാണാം. ഇവയില്‍ ഏറ്റവും വലുത് വവ്വാക്കാവാണ്. അപൂര്‍വസസ്യങ്ങള്‍ വളരുന്ന ഈ കാവുകളെ നൈസര്‍ഗിക കാടുകളെന്ന് വിശേഷിപ്പിക്കാം. പാവുമ്പക്ഷേത്രം, കൊച്ചു ഗുരുവായൂര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ശ്രീകൃഷ്ണക്ഷേത്രം എന്നിവ ഇവിടത്തെ പ്രസിദ്ധ ഹൈന്ദവ ആരാധനാലയങ്ങളാണ്. പാവുമ്പക്ഷേത്രത്തില്‍ മുമ്പ് പാമ്പിനെ ഉപയോഗിച്ച് കുറ്റവിചാരണ നടത്തുന്ന രീതി നിലനിന്നിരുന്നു.
+
തഴവയിലുടനീളം ചെറുതും വലുതുമായ നിരവധി സര്‍പ്പക്കാവുകള്‍ കാണാം. ഇവയില്‍ ഏറ്റവും വലുത് വവ്വാക്കാവാണ്. അപൂര്‍വസസ്യങ്ങള്‍ വളരുന്ന ഈ കാവുകളെ നൈസര്‍ഗിക കാടുകളെന്ന് വിശേഷിപ്പിക്കാം. പാവുമ്പക്ഷേത്രം, കൊച്ചു ഗുരുവായൂര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ശ്രീകൃഷ്ണക്ഷേത്രം എന്നിവ ഇവിടത്തെ പ്രസിദ്ധ ഹൈന്ദവ ആരാധനാലയങ്ങളാണ്. പാവുമ്പക്ഷേത്രത്തില്‍ മുമ്പ് പാമ്പിനെ ഉപയോഗിച്ച് കുറ്റവിചാരണ നടത്തുന്ന രീതി നിലനിന്നിരുന്നു.
ശ്രീമൂലം പ്രജാസഭാംഗമായിരുന്ന ശാരദാലയം പദ്മനാഭന്‍, സ്വാതന്ത്യ്രസമരസേനാനിയും ശ്രീനാരായണ ശിഷ്യനുമായ കോട്ടു കോയിക്കല്‍ കെ.എം. വേലായുധന്‍, പിന്നോക്ക വിഭാഗങ്ങളുടെ നേതാവും രാജ്യസഭാംഗവുമായിരുന്ന തഴവകേശവന്‍ എന്നിവര്‍ കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ നിറഞ്ഞുനിന്ന തഴവാ സ്വദേശികളാണ്.

ഒരിക്കല്‍ ബൌദ്ധ സംസ്കാരത്തിന്റെ പ്രഭാവത്തില്‍പ്പെട്ടിരുന്ന പ്രദേശമാണ് തഴവ. സമീപസ്ഥലങ്ങളായ മൈനാഗപ്പള്ളി, കരുനാ ഗപ്പള്ളി എന്നിവിടങ്ങളില്‍ ബുദ്ധവിഹാരങ്ങള്‍ നിലനിന്നിരുന്നു. തഴവയിലുടനീളം കാണപ്പെടുന്ന വഴിക്കിണറുകളും ചുമടു താങ്ങികളും ബൌദ്ധസംസ്കാരത്തിന്റെ സംഭാവനയാണെന്നാണ് അനുമാനം.
+
ഒരിക്കല്‍ ബൗദ്ധ സംസ്കാരത്തിന്റെ പ്രഭാവത്തില്‍പ്പെട്ടിരുന്ന പ്രദേശമാണ് തഴവ. സമീപസ്ഥലങ്ങളായ മൈനാഗപ്പള്ളി, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ ബുദ്ധവിഹാരങ്ങള്‍ നിലനിന്നിരുന്നു. തഴവയിലുടനീളം കാണപ്പെടുന്ന വഴിക്കിണറുകളും ചുമടു താങ്ങികളും ബൗദ്ധസംസ്കാരത്തിന്റെ സംഭാവനയാണെന്നാണ് അനുമാനം.

Current revision as of 06:29, 26 ജൂണ്‍ 2008

തഴവ

കൊല്ലം ജില്ലയില്‍, കരുനാഗപ്പള്ളി താലൂക്കിലെ ഓച്ചിറ ബ്ലോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തഴവ, പാവുമ്പ വില്ലേജുകള്‍ ചേര്‍ന്നുളള ഈ പഞ്ചായത്തിന് 23.50 ച.കി.മീ. വിസ്തീര്‍ണമുണ്ട്. 1953-ല്‍ നിലവില്‍ വന്ന ഈ പഞ്ചായത്തിനെ 13 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. പ.കുലശേഖരപുരം, വ.വള്ളിക്കുന്നം, കി.ശൂരനാട് വടക്ക്, തെ.തൊടിയൂര്‍ എന്നിവയാണ് അതിര്‍ത്തി പഞ്ചായത്തുകള്‍. മെത്തപ്പായ നിര്‍മാണത്തിനാവശ്യമായ തഴവ (പെണ്‍കൈത) സമൃദ്ധമായി വളരുന്നതിനാലാണ് ഈ പ്രദേശത്തിന് തഴവ എന്ന പേര് ലഭിച്ചത്. ഒരു കാര്‍ഷിക ഗ്രാമമായ തഴവയുടെ 60 ശ.മാ. ഭാഗത്ത് മിശ്രിതവിളകളും ബാക്കിയിടങ്ങളില്‍ നെല്ലും കൃഷി ചെയ്യുന്നു. കിഴക്കേ അതിര്‍ത്തിയിലൂടെ ഒഴുകുന്ന പള്ളിക്കലാറും തോടുകളും ചിറകളും കുളങ്ങളുമാണ് പഞ്ചായത്തിലെ മുഖ്യ ജലസ്രോതസ്സുകള്‍. തഴവയിലെ സ്ത്രീകളില്‍ നല്ലൊരു വിഭാഗം തഴപ്പായ നെയ്ത്ത് തൊഴിലായി സ്വീകരിച്ചിരിക്കുന്നു.

തഴവയിലുടനീളം ചെറുതും വലുതുമായ നിരവധി സര്‍പ്പക്കാവുകള്‍ കാണാം. ഇവയില്‍ ഏറ്റവും വലുത് വവ്വാക്കാവാണ്. അപൂര്‍വസസ്യങ്ങള്‍ വളരുന്ന ഈ കാവുകളെ നൈസര്‍ഗിക കാടുകളെന്ന് വിശേഷിപ്പിക്കാം. പാവുമ്പക്ഷേത്രം, കൊച്ചു ഗുരുവായൂര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ശ്രീകൃഷ്ണക്ഷേത്രം എന്നിവ ഇവിടത്തെ പ്രസിദ്ധ ഹൈന്ദവ ആരാധനാലയങ്ങളാണ്. പാവുമ്പക്ഷേത്രത്തില്‍ മുമ്പ് പാമ്പിനെ ഉപയോഗിച്ച് കുറ്റവിചാരണ നടത്തുന്ന രീതി നിലനിന്നിരുന്നു.

ശ്രീമൂലം പ്രജാസഭാംഗമായിരുന്ന ശാരദാലയം പദ്മനാഭന്‍, സ്വാതന്ത്യ്രസമരസേനാനിയും ശ്രീനാരായണ ശിഷ്യനുമായ കോട്ടു കോയിക്കല്‍ കെ.എം. വേലായുധന്‍, പിന്നോക്ക വിഭാഗങ്ങളുടെ നേതാവും രാജ്യസഭാംഗവുമായിരുന്ന തഴവകേശവന്‍ എന്നിവര്‍ കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ നിറഞ്ഞുനിന്ന തഴവാ സ്വദേശികളാണ്.

ഒരിക്കല്‍ ബൗദ്ധ സംസ്കാരത്തിന്റെ പ്രഭാവത്തില്‍പ്പെട്ടിരുന്ന പ്രദേശമാണ് തഴവ. സമീപസ്ഥലങ്ങളായ മൈനാഗപ്പള്ളി, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ ബുദ്ധവിഹാരങ്ങള്‍ നിലനിന്നിരുന്നു. തഴവയിലുടനീളം കാണപ്പെടുന്ന വഴിക്കിണറുകളും ചുമടു താങ്ങികളും ബൗദ്ധസംസ്കാരത്തിന്റെ സംഭാവനയാണെന്നാണ് അനുമാനം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%B4%E0%B4%B5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍