This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തവിഞ്ഞാല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =തവിഞ്ഞാല്‍ = വയനാട് ജില്ലയില്‍, മാനന്തവാടി താലൂക്കിലെ, മാനന്തവാടി ബ്...) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | =തവിഞ്ഞാല്‍ | + | =തവിഞ്ഞാല്‍= |
- | = | + | |
- | വയനാട് ജില്ലയില്‍, മാനന്തവാടി താലൂക്കിലെ, മാനന്തവാടി | + | വയനാട് ജില്ലയില്‍, മാനന്തവാടി താലൂക്കിലെ, മാനന്തവാടി ബ്ലോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. 13 വാര്‍ഡുകളോടെ വാളാട്, പേരിയ, തവിഞ്ഞാല്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 142.3 ച.കി.മീ. വിസ്തൃതിയുണ്ട്. വേടരാജാക്കന്‍മാരുടേയും പഴശ്ശിരാജാവിന്റേയും വീരസ്മരണകള്‍ നിറഞ്ഞുനില്ക്കുന്ന പ്രദേശമാണ് തവിഞ്ഞാല്‍. വേടരാജകുമാരിയായിരുന്ന ഇരവി തന്റെ കാതിലെ തോടകള്‍ വിറ്റ് സ്ഥാപിച്ചെന്നു വിശ്വസിക്കപ്പെടുന്ന മൂന്ന് ക്ഷേത്രങ്ങളിലൊന്നായ തവിഞ്ഞാലിലെ ഇരവിമല (ഇരുമനത്തൂര്‍) ക്ഷേത്രം തദ്ദേശീയര്‍ക്കിടയില്‍ പ്രസിദ്ധമാണ്. പഴശ്ശിരാജാവുമായുള്ള പോരാട്ടത്തില്‍ അദ്ദേഹത്തെ തോല്പിക്കാന്‍ തവിഞ്ഞാലിലെ പേരിയയിലും തിണ്ടുമ മലയിലും ബ്രിട്ടീഷുകാര്‍ തമ്പടിച്ചിരുന്നു. തവിഞ്ഞാലിലെ ആദിവാസികളെ സംഘടിപ്പിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരായി ഒളിപ്പോരിലേര്‍പ്പെട്ട എടത്തന കുങ്കന്റേയും തലയ്ക്കല്‍ ചന്തുവിന്റേയും വീരകഥകള്‍ വയനാട്ടിന്റെ സ്വാതന്ത്യ്ര സമരചരിത്രത്തിലെ സുവര്‍ണാധ്യായമാണ്. തവിഞ്ഞാലിലെ കഴുക്കോട്ടൂരില്‍ മുമ്പ് പഴശ്ശിരാജാവ് സ്ഥാപിച്ച കോട്ടയും ക്ഷേത്രവും വളരെക്കാലം നിലനിന്നിരുന്നു. |
സഹ്യപര്‍വതത്തിന്റെ ഭാഗമായ തവിഞ്ഞാലിന് പൊതുവേ ചെങ്കുത്തായ മലനിരകളും കുന്നിന്‍പുറങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ്. ഭൂവിസ്തൃതിയുടെ 30 ശ.മാ.-ത്തോളം പ്രദേശം നിരന്ന വയലുകളുമാണ്. ഇരുന്നൂറോളം ഔഷധസസ്യങ്ങള്‍ ഇവിടത്തെ കാടുകളില്‍ കണ്ടെത്തിയിട്ടുണ്ട്. കാപ്പിയാണ് പ്രധാന ഉത്പന്നം; നാമമാത്രമായി തേയിലക്കൃഷിയുമുണ്ട്. മുമ്പ് നല്ലയിനം ഏലം ഉത്പാദിപ്പിച്ചിരുന്ന ഇവിടെ ഇപ്പോഴും നാണ്യവിളയായി ഏലം കൃഷിചെയ്യുന്നു. ചുരുക്കം ചിലയിടങ്ങളില്‍ തെങ്ങും നെല്ലും ഇഞ്ചിയുമാണ് കൃഷിചെയ്യുന്നത്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് തേയില ഫാക്ടറികളും ഒരു ഖാദി വ്യവസായ യൂണിറ്റും ഇവിടെയുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ (18), പ്രാഥമികാരോഗ്യകേന്ദ്രം, വില്ലേജ് ഓഫീസുകള്‍, ഗ്രന്ഥശാലകള്‍, പഞ്ചായത്ത് ഓഫീസ്, അംഗന്‍വാടികള്‍ (32) തുടങ്ങിയവയാണ് തവിഞ്ഞാലിലെ പൊതു സ്ഥാപനങ്ങള്‍. | സഹ്യപര്‍വതത്തിന്റെ ഭാഗമായ തവിഞ്ഞാലിന് പൊതുവേ ചെങ്കുത്തായ മലനിരകളും കുന്നിന്‍പുറങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ്. ഭൂവിസ്തൃതിയുടെ 30 ശ.മാ.-ത്തോളം പ്രദേശം നിരന്ന വയലുകളുമാണ്. ഇരുന്നൂറോളം ഔഷധസസ്യങ്ങള്‍ ഇവിടത്തെ കാടുകളില്‍ കണ്ടെത്തിയിട്ടുണ്ട്. കാപ്പിയാണ് പ്രധാന ഉത്പന്നം; നാമമാത്രമായി തേയിലക്കൃഷിയുമുണ്ട്. മുമ്പ് നല്ലയിനം ഏലം ഉത്പാദിപ്പിച്ചിരുന്ന ഇവിടെ ഇപ്പോഴും നാണ്യവിളയായി ഏലം കൃഷിചെയ്യുന്നു. ചുരുക്കം ചിലയിടങ്ങളില്‍ തെങ്ങും നെല്ലും ഇഞ്ചിയുമാണ് കൃഷിചെയ്യുന്നത്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് തേയില ഫാക്ടറികളും ഒരു ഖാദി വ്യവസായ യൂണിറ്റും ഇവിടെയുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ (18), പ്രാഥമികാരോഗ്യകേന്ദ്രം, വില്ലേജ് ഓഫീസുകള്‍, ഗ്രന്ഥശാലകള്‍, പഞ്ചായത്ത് ഓഫീസ്, അംഗന്‍വാടികള്‍ (32) തുടങ്ങിയവയാണ് തവിഞ്ഞാലിലെ പൊതു സ്ഥാപനങ്ങള്‍. |
Current revision as of 08:26, 25 ജൂണ്‍ 2008
തവിഞ്ഞാല്‍
വയനാട് ജില്ലയില്‍, മാനന്തവാടി താലൂക്കിലെ, മാനന്തവാടി ബ്ലോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. 13 വാര്‍ഡുകളോടെ വാളാട്, പേരിയ, തവിഞ്ഞാല്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 142.3 ച.കി.മീ. വിസ്തൃതിയുണ്ട്. വേടരാജാക്കന്‍മാരുടേയും പഴശ്ശിരാജാവിന്റേയും വീരസ്മരണകള്‍ നിറഞ്ഞുനില്ക്കുന്ന പ്രദേശമാണ് തവിഞ്ഞാല്‍. വേടരാജകുമാരിയായിരുന്ന ഇരവി തന്റെ കാതിലെ തോടകള്‍ വിറ്റ് സ്ഥാപിച്ചെന്നു വിശ്വസിക്കപ്പെടുന്ന മൂന്ന് ക്ഷേത്രങ്ങളിലൊന്നായ തവിഞ്ഞാലിലെ ഇരവിമല (ഇരുമനത്തൂര്‍) ക്ഷേത്രം തദ്ദേശീയര്‍ക്കിടയില്‍ പ്രസിദ്ധമാണ്. പഴശ്ശിരാജാവുമായുള്ള പോരാട്ടത്തില്‍ അദ്ദേഹത്തെ തോല്പിക്കാന്‍ തവിഞ്ഞാലിലെ പേരിയയിലും തിണ്ടുമ മലയിലും ബ്രിട്ടീഷുകാര്‍ തമ്പടിച്ചിരുന്നു. തവിഞ്ഞാലിലെ ആദിവാസികളെ സംഘടിപ്പിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരായി ഒളിപ്പോരിലേര്‍പ്പെട്ട എടത്തന കുങ്കന്റേയും തലയ്ക്കല്‍ ചന്തുവിന്റേയും വീരകഥകള്‍ വയനാട്ടിന്റെ സ്വാതന്ത്യ്ര സമരചരിത്രത്തിലെ സുവര്‍ണാധ്യായമാണ്. തവിഞ്ഞാലിലെ കഴുക്കോട്ടൂരില്‍ മുമ്പ് പഴശ്ശിരാജാവ് സ്ഥാപിച്ച കോട്ടയും ക്ഷേത്രവും വളരെക്കാലം നിലനിന്നിരുന്നു.
സഹ്യപര്‍വതത്തിന്റെ ഭാഗമായ തവിഞ്ഞാലിന് പൊതുവേ ചെങ്കുത്തായ മലനിരകളും കുന്നിന്‍പുറങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ്. ഭൂവിസ്തൃതിയുടെ 30 ശ.മാ.-ത്തോളം പ്രദേശം നിരന്ന വയലുകളുമാണ്. ഇരുന്നൂറോളം ഔഷധസസ്യങ്ങള്‍ ഇവിടത്തെ കാടുകളില്‍ കണ്ടെത്തിയിട്ടുണ്ട്. കാപ്പിയാണ് പ്രധാന ഉത്പന്നം; നാമമാത്രമായി തേയിലക്കൃഷിയുമുണ്ട്. മുമ്പ് നല്ലയിനം ഏലം ഉത്പാദിപ്പിച്ചിരുന്ന ഇവിടെ ഇപ്പോഴും നാണ്യവിളയായി ഏലം കൃഷിചെയ്യുന്നു. ചുരുക്കം ചിലയിടങ്ങളില്‍ തെങ്ങും നെല്ലും ഇഞ്ചിയുമാണ് കൃഷിചെയ്യുന്നത്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് തേയില ഫാക്ടറികളും ഒരു ഖാദി വ്യവസായ യൂണിറ്റും ഇവിടെയുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ (18), പ്രാഥമികാരോഗ്യകേന്ദ്രം, വില്ലേജ് ഓഫീസുകള്‍, ഗ്രന്ഥശാലകള്‍, പഞ്ചായത്ത് ഓഫീസ്, അംഗന്‍വാടികള്‍ (32) തുടങ്ങിയവയാണ് തവിഞ്ഞാലിലെ പൊതു സ്ഥാപനങ്ങള്‍.