This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തവാഫ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | തവാഫ് | + | = തവാഫ് = |
- | + | Thawaf | |
- | ഒരു | + | ഒരു ഇസ്ലാമിക അനുഷ്ഠാനം. ആചാരപ്രകാരം മക്കയിലെ കഅ്ബയില്‍ ഏഴ് തവണ നടത്തുന്ന പ്രദക്ഷിണമാണ് ഒരു തവാഫ്. 'ഹജറുല്‍ അസ്വദി' (കറുത്ത ശില)ന്റെ ഭാഗത്തുനിന്നാണ് തവാഫ് ആരംഭിക്കുക. കഅ്ബയ്ക്ക് അഭിമുഖമായി നിന്ന് 'നിയ്യത്തു' ചെയ്തശേഷം വിശുദ്ധ ശിലയ്ക്കഭിമുഖമായി നടക്കുകയും കല്ലിനെ കടന്നുപോകുമ്പോള്‍ ശരീരത്തിന്റെ ഇടതുഭാഗം കഅ്ബയുടെ ഭാഗത്താക്കിക്കൊണ്ടു തിരിയുകയും വേണം. ഏഴ് പ്രദക്ഷിണത്തില്‍ ആദ്യത്തെ മൂന്നില്‍ ചവിട്ടടികള്‍ നന്നേ അടുപ്പിച്ചുവച്ചുകൊണ്ട് വേഗത്തില്‍ നടന്ന് നിര്‍വഹിക്കുന്നത് 'സുന്നത്താ'ണ്. പിന്നീടുള്ള നാലില്‍ സാധാരണ രീതിയില്‍ നടന്നാല്‍ മതി. 'ഹജറുല്‍ അസ്വദി'ന്റെ മുന്നിലെത്തിയാണ് പ്രദക്ഷിണം അവസാനിപ്പിക്കുന്നത്. |
- | കുളിച്ച്, നഗ്നതമറച്ച് ശുദ്ധിയോടെ വേണം തവാഫ് ചെയ്യേണ്ടത്. 'ഉംറ'യോടൊപ്പമുള്ള തവാഫിന് ധരിക്കുന്ന മേല്‍മുണ്ടിന്റെ രണ്ടറ്റവും ഇടതുചുമലിലും മധ്യഭാഗം വലതുകക്ഷഭാഗത്തും ആയിരിക്കണം. 'ഹജുറല്‍ അസ്വദ്' തൊട്ടു ചുംബിച്ചുകൊണ്ട് തവാഫ് ആരംഭിക്കലും ഓരോ തവാഫിലും അപ്രകാരം ചെയ്യലും 'സുന്നത്താ'ണ്. തവാഫ് അനുഷ്ഠിക്കുമ്പോള്‍ അറിവുള്ള 'ദിക്ക്റു'കള്‍ (ദൈവസ്തുതി) ചൊല്ലുന്നത് നല്ലതാണ്. പ്രാര്‍ഥനകള്‍ക്കും ഈ സമയം ഉചിതമാണ്. തവാഫുല്‍ ഖുദൂം, തവാഫുല്‍ ഇഫാളത്ത്, തവാഫുല്‍ വിദാഅ് എന്നിങ്ങനെ തവാഫ് മൂന്ന് തരത്തിലുണ്ട്. കഅ്ബയിലേക്ക് ആദ്യമായി ചെല്ലുമ്പോള്‍ അനുഷ്ഠിക്കുന്ന തവാഫ് ആണ് തവാഫുല്‍ ഖുദൂം. തവാഫുല്‍ ഇഫാളത്ത് അറാഫയില്‍ നിന്നു മടങ്ങിയ ശേഷം ചെയ്യുന്നതാണ്. ഹജ്ജ് കഴിഞ്ഞ് വിശുദ്ധമന്ദിരത്തോട് വിടപറയാന്‍ നേരത്ത് നടത്തുന്ന തവാഫാണ് തവാഫുല്‍ വിദാഅ്. ഇതില്‍ തവാഫുല്‍ ഖുദൂം പൊതുവേ നിര്‍ബന്ധമല്ല. എന്നാല്‍ | + | [[Image:thavaf.jpg|300x250px|thumb|right|കഅ്ബ:'തവാഫ് 'നടത്തുന്ന ഭക്തജനങ്ങള്‍]] |
+ | |||
+ | കുളിച്ച്, നഗ്നതമറച്ച് ശുദ്ധിയോടെ വേണം തവാഫ് ചെയ്യേണ്ടത്. 'ഉംറ'യോടൊപ്പമുള്ള തവാഫിന് ധരിക്കുന്ന മേല്‍മുണ്ടിന്റെ രണ്ടറ്റവും ഇടതുചുമലിലും മധ്യഭാഗം വലതുകക്ഷഭാഗത്തും ആയിരിക്കണം. 'ഹജുറല്‍ അസ്വദ്' തൊട്ടു ചുംബിച്ചുകൊണ്ട് തവാഫ് ആരംഭിക്കലും ഓരോ തവാഫിലും അപ്രകാരം ചെയ്യലും 'സുന്നത്താ'ണ്. തവാഫ് അനുഷ്ഠിക്കുമ്പോള്‍ അറിവുള്ള 'ദിക്ക്റു'കള്‍ (ദൈവസ്തുതി) ചൊല്ലുന്നത് നല്ലതാണ്. പ്രാര്‍ഥനകള്‍ക്കും ഈ സമയം ഉചിതമാണ്. തവാഫുല്‍ ഖുദൂം, തവാഫുല്‍ ഇഫാളത്ത്, തവാഫുല്‍ വിദാഅ് എന്നിങ്ങനെ തവാഫ് മൂന്ന് തരത്തിലുണ്ട്. കഅ്ബയിലേക്ക് ആദ്യമായി ചെല്ലുമ്പോള്‍ അനുഷ്ഠിക്കുന്ന തവാഫ് ആണ് തവാഫുല്‍ ഖുദൂം. തവാഫുല്‍ ഇഫാളത്ത് അറാഫയില്‍ നിന്നു മടങ്ങിയ ശേഷം ചെയ്യുന്നതാണ്. ഹജ്ജ് കഴിഞ്ഞ് വിശുദ്ധമന്ദിരത്തോട് വിടപറയാന്‍ നേരത്ത് നടത്തുന്ന തവാഫാണ് തവാഫുല്‍ വിദാഅ്. ഇതില്‍ തവാഫുല്‍ ഖുദൂം പൊതുവേ നിര്‍ബന്ധമല്ല. എന്നാല്‍ ഉംറ മാത്രം ചെയ്തു വിരമിക്കുന്നവര്‍ അത് നിര്‍ബന്ധമായും അനുഷ്ഠിക്കണമെന്നാണ് സങ്കല്പം. | ||
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇതനുഷ്ഠിക്കാവുന്നതാണ്. ഹജ്ജിനോടനുബന്ധിച്ചും സാധാരണ ഉംറയോടനുബന്ധിച്ചും കഅ്ബയ്ക്കുള്ള കാണിക്കയായും തവാഫ് നടത്തിവരുന്നു. | സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇതനുഷ്ഠിക്കാവുന്നതാണ്. ഹജ്ജിനോടനുബന്ധിച്ചും സാധാരണ ഉംറയോടനുബന്ധിച്ചും കഅ്ബയ്ക്കുള്ള കാണിക്കയായും തവാഫ് നടത്തിവരുന്നു. |
Current revision as of 08:24, 25 ജൂണ്‍ 2008
തവാഫ്
Thawaf
ഒരു ഇസ്ലാമിക അനുഷ്ഠാനം. ആചാരപ്രകാരം മക്കയിലെ കഅ്ബയില്‍ ഏഴ് തവണ നടത്തുന്ന പ്രദക്ഷിണമാണ് ഒരു തവാഫ്. 'ഹജറുല്‍ അസ്വദി' (കറുത്ത ശില)ന്റെ ഭാഗത്തുനിന്നാണ് തവാഫ് ആരംഭിക്കുക. കഅ്ബയ്ക്ക് അഭിമുഖമായി നിന്ന് 'നിയ്യത്തു' ചെയ്തശേഷം വിശുദ്ധ ശിലയ്ക്കഭിമുഖമായി നടക്കുകയും കല്ലിനെ കടന്നുപോകുമ്പോള്‍ ശരീരത്തിന്റെ ഇടതുഭാഗം കഅ്ബയുടെ ഭാഗത്താക്കിക്കൊണ്ടു തിരിയുകയും വേണം. ഏഴ് പ്രദക്ഷിണത്തില്‍ ആദ്യത്തെ മൂന്നില്‍ ചവിട്ടടികള്‍ നന്നേ അടുപ്പിച്ചുവച്ചുകൊണ്ട് വേഗത്തില്‍ നടന്ന് നിര്‍വഹിക്കുന്നത് 'സുന്നത്താ'ണ്. പിന്നീടുള്ള നാലില്‍ സാധാരണ രീതിയില്‍ നടന്നാല്‍ മതി. 'ഹജറുല്‍ അസ്വദി'ന്റെ മുന്നിലെത്തിയാണ് പ്രദക്ഷിണം അവസാനിപ്പിക്കുന്നത്.
കുളിച്ച്, നഗ്നതമറച്ച് ശുദ്ധിയോടെ വേണം തവാഫ് ചെയ്യേണ്ടത്. 'ഉംറ'യോടൊപ്പമുള്ള തവാഫിന് ധരിക്കുന്ന മേല്‍മുണ്ടിന്റെ രണ്ടറ്റവും ഇടതുചുമലിലും മധ്യഭാഗം വലതുകക്ഷഭാഗത്തും ആയിരിക്കണം. 'ഹജുറല്‍ അസ്വദ്' തൊട്ടു ചുംബിച്ചുകൊണ്ട് തവാഫ് ആരംഭിക്കലും ഓരോ തവാഫിലും അപ്രകാരം ചെയ്യലും 'സുന്നത്താ'ണ്. തവാഫ് അനുഷ്ഠിക്കുമ്പോള്‍ അറിവുള്ള 'ദിക്ക്റു'കള്‍ (ദൈവസ്തുതി) ചൊല്ലുന്നത് നല്ലതാണ്. പ്രാര്‍ഥനകള്‍ക്കും ഈ സമയം ഉചിതമാണ്. തവാഫുല്‍ ഖുദൂം, തവാഫുല്‍ ഇഫാളത്ത്, തവാഫുല്‍ വിദാഅ് എന്നിങ്ങനെ തവാഫ് മൂന്ന് തരത്തിലുണ്ട്. കഅ്ബയിലേക്ക് ആദ്യമായി ചെല്ലുമ്പോള്‍ അനുഷ്ഠിക്കുന്ന തവാഫ് ആണ് തവാഫുല്‍ ഖുദൂം. തവാഫുല്‍ ഇഫാളത്ത് അറാഫയില്‍ നിന്നു മടങ്ങിയ ശേഷം ചെയ്യുന്നതാണ്. ഹജ്ജ് കഴിഞ്ഞ് വിശുദ്ധമന്ദിരത്തോട് വിടപറയാന്‍ നേരത്ത് നടത്തുന്ന തവാഫാണ് തവാഫുല്‍ വിദാഅ്. ഇതില്‍ തവാഫുല്‍ ഖുദൂം പൊതുവേ നിര്‍ബന്ധമല്ല. എന്നാല്‍ ഉംറ മാത്രം ചെയ്തു വിരമിക്കുന്നവര്‍ അത് നിര്‍ബന്ധമായും അനുഷ്ഠിക്കണമെന്നാണ് സങ്കല്പം.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇതനുഷ്ഠിക്കാവുന്നതാണ്. ഹജ്ജിനോടനുബന്ധിച്ചും സാധാരണ ഉംറയോടനുബന്ധിച്ചും കഅ്ബയ്ക്കുള്ള കാണിക്കയായും തവാഫ് നടത്തിവരുന്നു.