This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡ്രോസെറ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =ഡ്രോസെറ= ഉൃീലൃെമ ഡ്രോസെറേസി (ഉൃീലൃെമരലമല) സസ്യകുടുംബത്തില്‍പ്പെടു...) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
=ഡ്രോസെറ= | =ഡ്രോസെറ= | ||
+ | Drosera | ||
+ | ഡ്രോസെറേസി (Droseraceae) സസ്യകുടുംബത്തില്‍പ്പെടുന്ന കീടഭോജി സസ്യം. ''ഡ്രോസെറോസ്'' (Droseros) എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ് ഈ സസ്യനാമം നിഷ്പന്നമായിട്ടുള്ളത്. ഡ്രോസെറയുടെ ഇലയില്‍ ഗ്രന്ഥികളായി രൂപാന്തരപ്പെട്ടിരിക്കുന്ന രോമങ്ങളാണ് കീടങ്ങളെ കെണിയില്‍പ്പെടുത്താന്‍ സഹായിക്കുന്ന ഒരു ദ്രാവകം സ്രവിപ്പിക്കുന്നത്. ഈ സ്രവത്തില്‍ സൂര്യപ്രകാശമേല്ക്കുമ്പോള്‍ ഇത് തൂഷാരബിന്ദുക്കളെപ്പോലെ വെട്ടിത്തിളങ്ങുന്നു. അതിനാല്‍ സൂര്യ തുഷാരം (സണ്‍ ഡ്യൂസ്), ഡ്യൂപ്ളാന്റ്സ് എന്നീ പേരുകളിലും ഡ്രോസെറ അറിയപ്പെടുന്നു. ഡ്രോസെറയ്ക്ക് തൊണ്ണൂറോളം സ്പീഷീസുണ്ട്. ഇന്ത്യയില്‍ ഇതിന്റെ മൂന്ന് ഇനങ്ങളുണ്ടെങ്കിലും ''ഡ്രോസെറ പെല്‍ടേറ്റ'' (Drosera peltata) എന്നയിനമാണ് സാധാരണ കാണപ്പെടുന്നത്. | ||
+ | |||
+ | [[Image:304A.jpg|thumb|250x250px|left|ഡ്രോസെറ]]എല്ലാ ഭൂപ്രദേശങ്ങളിലും കാണപ്പെടുന്ന സസ്യമാണ് ഡ്രോസെറ. എന്നാല്‍ ചതുപ്പുനിലങ്ങളിലാണ് ഇവ സമൃദ്ധമായി വളരുന്നത്. ഈ ദുര്‍ബല സസ്യത്തിന്റെ കാണ്ഡം വളരെച്ചെറുതാണ്. ഇലകള്‍ പുഷ്പാകാരികമായി (rosette) ക്രമീകരിച്ചിരിക്കുന്നു. രൂപാന്തരം സംഭവിച്ച ഇലകളാണ് പ്രാണികളെ പിടിക്കാന്‍ സഹായിക്കുന്നത്. പത്രതലം നീളം കൂടിയതോ വൃത്താകൃതിയിലുള്ളതോ ആയിരിക്കും. പത്രതലത്തിലെ അഗ്രം ഉരുണ്ടു തടിച്ച സ്പര്‍ശകങ്ങള്‍ പശപോലെയള്ള ദ്രാവകം സ്രവിപ്പിക്കുന്നു. സ്പര്‍ശകങ്ങളുടെ അഗ്രത്തില്‍ മഞ്ഞുതുള്ളി പോലെ കാണുന്ന ഈ സ്രവത്തെ തേന്‍തുള്ളിയാണെന്ന് തെറ്റിദ്ധരിച്ച് പറന്നെത്തുന്ന പ്രാണികള്‍ അതില്‍ ഒട്ടിപ്പിടിക്കുന്നു. സൂക്ഷ്മഗ്രാഹകങ്ങളായ സ്പര്‍ശകങ്ങള്‍ വളരെ വേഗത്തില്‍ അകത്തേക്കു വളയുന്നതിനാല്‍ പ്രാണി പത്രതലത്തിലെത്തുന്നു. സ്പര്‍ശകങ്ങളുടെ ഇത്തരത്തിലുള്ള വളയല്‍ അതിനടുത്തുള്ള മറ്റു സ്പര്‍ശകങ്ങളെക്കൂടി വളയാന്‍ പ്രേരിപ്പിക്കുന്നു. അതിനാല്‍ മറ്റു സ്പര്‍ശകങ്ങളുടെ അഗ്രഭാഗവും പ്രാണിയെ പൊതിയുന്നു. വളരെയധികം സ്പര്‍ശകങ്ങളുടെ അഗ്രങ്ങള്‍ ഇത്തരത്തില്‍ ഇരയെ പൊതിഞ്ഞു ബന്ധിക്കുന്നു. ചിലയവസരങ്ങളില്‍ ഇല തന്നെ വളഞ്ഞ് ഒരു കപ്പിന്റെ ആകൃതിയിലായിത്തീരാറുണ്ട്. ഇരയെ പൊതിയുന്ന സ്പര്‍ശകങ്ങളുടെ അഗ്രഭാഗത്തുനിന്നും സ്രവിക്കുന്ന ദ്രാവകത്തിലെ പെപ്സിന്‍ ഹൈഡ്രോക്ളോറിക് ആസിഡ് ഇരയുടെ ശരീരത്തിലുള്ള നൈട്രോജിനസ് സംയുക്തങ്ങളെ മുഴു വന്‍ ലായനി രൂപത്തിലാക്കുന്നു. ഈ ലായനിയെ ഇലയിലുള്ള കലകള്‍ (tissues) ആഗിരണം ചെയ്യുന്നു. ലായനി വലിച്ചെടുത്തു കഴിയുമ്പോള്‍ സ്പര്‍ശകങ്ങള്‍ വീണ്ടും പൂര്‍വസ്ഥിതിയിലെത്തുകയും പശയുള്ള ദ്രാവകം സ്രവിക്കുകയും ചെയ്യുന്നു. കാറ്റു വീശുന്നതോടെ ദഹിക്കാതെ അവശേഷിക്കുന്ന പ്രാണിയുടെ ഭാഗങ്ങള്‍ ഇലയില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നു. | ||
- | |||
- | |||
- | |||
- | |||
- | |||
- | |||
- | |||
- | |||
- | |||
പ്രാണികളെ ഭക്ഷിക്കാതെയും ഡ്രോസെറ സസ്യത്തിന് ജീവിക്കാനാകും എന്നതാണ് ഇവയുടെ മറ്റൊരു സവിശേഷത. | പ്രാണികളെ ഭക്ഷിക്കാതെയും ഡ്രോസെറ സസ്യത്തിന് ജീവിക്കാനാകും എന്നതാണ് ഇവയുടെ മറ്റൊരു സവിശേഷത. | ||
വിത്തുകളുപയോഗിച്ചും കാണ്ഡം മുറിച്ചു നട്ടും പ്രജനനം നടത്തുന്ന ഈ സസ്യത്തെ ഗ്രീന്‍ ഹൌസുകളില്‍ നട്ടുവളര്‍ ത്താറുണ്ട്. | വിത്തുകളുപയോഗിച്ചും കാണ്ഡം മുറിച്ചു നട്ടും പ്രജനനം നടത്തുന്ന ഈ സസ്യത്തെ ഗ്രീന്‍ ഹൌസുകളില്‍ നട്ടുവളര്‍ ത്താറുണ്ട്. |
Current revision as of 07:36, 21 ജൂണ്‍ 2008
ഡ്രോസെറ
Drosera
ഡ്രോസെറേസി (Droseraceae) സസ്യകുടുംബത്തില്‍പ്പെടുന്ന കീടഭോജി സസ്യം. ഡ്രോസെറോസ് (Droseros) എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ് ഈ സസ്യനാമം നിഷ്പന്നമായിട്ടുള്ളത്. ഡ്രോസെറയുടെ ഇലയില്‍ ഗ്രന്ഥികളായി രൂപാന്തരപ്പെട്ടിരിക്കുന്ന രോമങ്ങളാണ് കീടങ്ങളെ കെണിയില്‍പ്പെടുത്താന്‍ സഹായിക്കുന്ന ഒരു ദ്രാവകം സ്രവിപ്പിക്കുന്നത്. ഈ സ്രവത്തില്‍ സൂര്യപ്രകാശമേല്ക്കുമ്പോള്‍ ഇത് തൂഷാരബിന്ദുക്കളെപ്പോലെ വെട്ടിത്തിളങ്ങുന്നു. അതിനാല്‍ സൂര്യ തുഷാരം (സണ്‍ ഡ്യൂസ്), ഡ്യൂപ്ളാന്റ്സ് എന്നീ പേരുകളിലും ഡ്രോസെറ അറിയപ്പെടുന്നു. ഡ്രോസെറയ്ക്ക് തൊണ്ണൂറോളം സ്പീഷീസുണ്ട്. ഇന്ത്യയില്‍ ഇതിന്റെ മൂന്ന് ഇനങ്ങളുണ്ടെങ്കിലും ഡ്രോസെറ പെല്‍ടേറ്റ (Drosera peltata) എന്നയിനമാണ് സാധാരണ കാണപ്പെടുന്നത്.
എല്ലാ ഭൂപ്രദേശങ്ങളിലും കാണപ്പെടുന്ന സസ്യമാണ് ഡ്രോസെറ. എന്നാല്‍ ചതുപ്പുനിലങ്ങളിലാണ് ഇവ സമൃദ്ധമായി വളരുന്നത്. ഈ ദുര്‍ബല സസ്യത്തിന്റെ കാണ്ഡം വളരെച്ചെറുതാണ്. ഇലകള്‍ പുഷ്പാകാരികമായി (rosette) ക്രമീകരിച്ചിരിക്കുന്നു. രൂപാന്തരം സംഭവിച്ച ഇലകളാണ് പ്രാണികളെ പിടിക്കാന്‍ സഹായിക്കുന്നത്. പത്രതലം നീളം കൂടിയതോ വൃത്താകൃതിയിലുള്ളതോ ആയിരിക്കും. പത്രതലത്തിലെ അഗ്രം ഉരുണ്ടു തടിച്ച സ്പര്‍ശകങ്ങള്‍ പശപോലെയള്ള ദ്രാവകം സ്രവിപ്പിക്കുന്നു. സ്പര്‍ശകങ്ങളുടെ അഗ്രത്തില്‍ മഞ്ഞുതുള്ളി പോലെ കാണുന്ന ഈ സ്രവത്തെ തേന്‍തുള്ളിയാണെന്ന് തെറ്റിദ്ധരിച്ച് പറന്നെത്തുന്ന പ്രാണികള്‍ അതില്‍ ഒട്ടിപ്പിടിക്കുന്നു. സൂക്ഷ്മഗ്രാഹകങ്ങളായ സ്പര്‍ശകങ്ങള്‍ വളരെ വേഗത്തില്‍ അകത്തേക്കു വളയുന്നതിനാല്‍ പ്രാണി പത്രതലത്തിലെത്തുന്നു. സ്പര്‍ശകങ്ങളുടെ ഇത്തരത്തിലുള്ള വളയല്‍ അതിനടുത്തുള്ള മറ്റു സ്പര്‍ശകങ്ങളെക്കൂടി വളയാന്‍ പ്രേരിപ്പിക്കുന്നു. അതിനാല്‍ മറ്റു സ്പര്‍ശകങ്ങളുടെ അഗ്രഭാഗവും പ്രാണിയെ പൊതിയുന്നു. വളരെയധികം സ്പര്‍ശകങ്ങളുടെ അഗ്രങ്ങള്‍ ഇത്തരത്തില്‍ ഇരയെ പൊതിഞ്ഞു ബന്ധിക്കുന്നു. ചിലയവസരങ്ങളില്‍ ഇല തന്നെ വളഞ്ഞ് ഒരു കപ്പിന്റെ ആകൃതിയിലായിത്തീരാറുണ്ട്. ഇരയെ പൊതിയുന്ന സ്പര്‍ശകങ്ങളുടെ അഗ്രഭാഗത്തുനിന്നും സ്രവിക്കുന്ന ദ്രാവകത്തിലെ പെപ്സിന്‍ ഹൈഡ്രോക്ളോറിക് ആസിഡ് ഇരയുടെ ശരീരത്തിലുള്ള നൈട്രോജിനസ് സംയുക്തങ്ങളെ മുഴു വന്‍ ലായനി രൂപത്തിലാക്കുന്നു. ഈ ലായനിയെ ഇലയിലുള്ള കലകള്‍ (tissues) ആഗിരണം ചെയ്യുന്നു. ലായനി വലിച്ചെടുത്തു കഴിയുമ്പോള്‍ സ്പര്‍ശകങ്ങള്‍ വീണ്ടും പൂര്‍വസ്ഥിതിയിലെത്തുകയും പശയുള്ള ദ്രാവകം സ്രവിക്കുകയും ചെയ്യുന്നു. കാറ്റു വീശുന്നതോടെ ദഹിക്കാതെ അവശേഷിക്കുന്ന പ്രാണിയുടെ ഭാഗങ്ങള്‍ ഇലയില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നു.പ്രാണികളെ ഭക്ഷിക്കാതെയും ഡ്രോസെറ സസ്യത്തിന് ജീവിക്കാനാകും എന്നതാണ് ഇവയുടെ മറ്റൊരു സവിശേഷത.
വിത്തുകളുപയോഗിച്ചും കാണ്ഡം മുറിച്ചു നട്ടും പ്രജനനം നടത്തുന്ന ഈ സസ്യത്തെ ഗ്രീന്‍ ഹൌസുകളില്‍ നട്ടുവളര്‍ ത്താറുണ്ട്.