This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തട്ടേക്കാട് പക്ഷിസംരക്ഷണകേന്ദ്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =തട്ടേക്കാട് പക്ഷിസംരക്ഷണകേന്ദ്രം= കേരളത്തിലെ പക്ഷി സംരക്ഷണ കേന്ദ്ര...) |
(→തട്ടേക്കാട് പക്ഷിസംരക്ഷണകേന്ദ്രം) |
||
വരി 6: | വരി 6: | ||
അധികം തണുപ്പോ ചൂടോ അനുഭവപ്പെടാറില്ലാത്ത തട്ടേക്കാട് പ്രദേശത്ത് ജൂണ്‍-ജൂല., ഒ.-ന. മാസങ്ങളില്‍ സാമാന്യം നല്ല മഴയുണ്ടാകാറുണ്ട്. സാധാരണ 20ബ്ബ-30ബ്ബഇ താപനിലയാണ് ഇവിടെ. | അധികം തണുപ്പോ ചൂടോ അനുഭവപ്പെടാറില്ലാത്ത തട്ടേക്കാട് പ്രദേശത്ത് ജൂണ്‍-ജൂല., ഒ.-ന. മാസങ്ങളില്‍ സാമാന്യം നല്ല മഴയുണ്ടാകാറുണ്ട്. സാധാരണ 20ബ്ബ-30ബ്ബഇ താപനിലയാണ് ഇവിടെ. | ||
+ | |||
+ | [[Image:thettekad.png|300x300px|thumb|left]] | ||
പക്ഷി സംരക്ഷണകേന്ദ്രത്തിന്റെ ആസ്ഥാനം തട്ടേക്കാട് ആണ്. കോതമംഗലത്തുനിന്ന് 15 കി.മീ. ദൂരമുണ്ട്; കൊച്ചി വിമാനത്താവളത്തില്‍നിന്ന് 80 കി.മീറ്ററും. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ കോട്ടയമാണ്. കോട്ടയത്തുനിന്ന് 83 കി.മീറ്ററോളം ദൂരമുണ്ട്. പെരിയാറിന്റെ കടവാണ് തട്ടേക്കാട്. ഇവിടെ പുഴ മുറിച്ചു കടക്കാന്‍ ചങ്ങാടമുണ്ട്. തട്ടേക്കാടു കടത്തു കടന്നാണ് പക്ഷിസംരക്ഷണകേന്ദ്രത്തിലെത്തേണ്ടത്. ഇതുവഴി പോകുന്ന തട്ടേക്കാട്- കുട്ടമ്പുഴ റോഡിനിരുവശവും തേക്കിന്‍തോട്ടങ്ങളാണ്. അവിടവിടെയായി ജനവാസവുമുണ്ട്. | പക്ഷി സംരക്ഷണകേന്ദ്രത്തിന്റെ ആസ്ഥാനം തട്ടേക്കാട് ആണ്. കോതമംഗലത്തുനിന്ന് 15 കി.മീ. ദൂരമുണ്ട്; കൊച്ചി വിമാനത്താവളത്തില്‍നിന്ന് 80 കി.മീറ്ററും. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ കോട്ടയമാണ്. കോട്ടയത്തുനിന്ന് 83 കി.മീറ്ററോളം ദൂരമുണ്ട്. പെരിയാറിന്റെ കടവാണ് തട്ടേക്കാട്. ഇവിടെ പുഴ മുറിച്ചു കടക്കാന്‍ ചങ്ങാടമുണ്ട്. തട്ടേക്കാടു കടത്തു കടന്നാണ് പക്ഷിസംരക്ഷണകേന്ദ്രത്തിലെത്തേണ്ടത്. ഇതുവഴി പോകുന്ന തട്ടേക്കാട്- കുട്ടമ്പുഴ റോഡിനിരുവശവും തേക്കിന്‍തോട്ടങ്ങളാണ്. അവിടവിടെയായി ജനവാസവുമുണ്ട്. |
08:59, 20 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തട്ടേക്കാട് പക്ഷിസംരക്ഷണകേന്ദ്രം
കേരളത്തിലെ പക്ഷി സംരക്ഷണ കേന്ദ്രം. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ പെരിയാറിന്റെ വലതുകരയില്‍ സ്ഥിതിചെയ്യുന്ന തട്ടേക്കാട് വനമേഖല 1983 ആഗ. 27-ന് ആണ് 'പക്ഷിസംരക്ഷണകേന്ദ്രം' എന്ന പേരില്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കപ്പെട്ടത്. മലയാറ്റൂര്‍ വനം ഡിവിഷനില്‍പ്പെടുന്ന കുട്ടമ്പുഴ റേഞ്ചിലെ മലയാറ്റൂര്‍ റിസര്‍വ്് വനഭാഗമാണിത്. 25.16 ച.കി.മീ. വിസ്തീര്‍ണമുണ്ട്. ഇടുക്കി ആസ്ഥാനമായുള്ള വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഇതിന്റെ ഭരണച്ചുമതല.
പ്രശസ്ത പക്ഷിശാസ്ത്രജ്ഞനായ സലിം അലി പക്ഷികളുടെ സര്‍വേ നടത്താനും അവയുടെ സ്വഭാവസവിശേഷതകള്‍ പഠി ക്കാനുമായി തട്ടേക്കാട് സന്ദര്‍ശിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കേരളത്തിലെ പക്ഷികള്‍ എന്ന ഗ്രന്ഥത്തില്‍ ഈ കേന്ദ്രത്തിലെ വൈവിധ്യമേറിയ പക്ഷികളെപ്പറ്റി വിവരിക്കുന്നുണ്ട്. 1979-ല്‍ 167 ഇനം പക്ഷികളെ ഈ പ്രദേശത്ത് കണ്ടെത്തുവാന്‍ അദ്ദേഹത്തിനു സാധിച്ചു. പക്ഷിസംരക്ഷണകേന്ദ്രമാക്കാന്‍ അനുയോജ്യമായ പ്രദേശമാണ് തട്ടേക്കാട് എന്ന് സംസ്ഥാന വന്യജീവി സംരക്ഷണ ഉപദേശക സമിതിയാണ് ഗവണ്‍മെന്റിനോട് ശുപാര്‍ശ ചെയ്തത്.
അധികം തണുപ്പോ ചൂടോ അനുഭവപ്പെടാറില്ലാത്ത തട്ടേക്കാട് പ്രദേശത്ത് ജൂണ്‍-ജൂല., ഒ.-ന. മാസങ്ങളില്‍ സാമാന്യം നല്ല മഴയുണ്ടാകാറുണ്ട്. സാധാരണ 20ബ്ബ-30ബ്ബഇ താപനിലയാണ് ഇവിടെ.
പക്ഷി സംരക്ഷണകേന്ദ്രത്തിന്റെ ആസ്ഥാനം തട്ടേക്കാട് ആണ്. കോതമംഗലത്തുനിന്ന് 15 കി.മീ. ദൂരമുണ്ട്; കൊച്ചി വിമാനത്താവളത്തില്‍നിന്ന് 80 കി.മീറ്ററും. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ കോട്ടയമാണ്. കോട്ടയത്തുനിന്ന് 83 കി.മീറ്ററോളം ദൂരമുണ്ട്. പെരിയാറിന്റെ കടവാണ് തട്ടേക്കാട്. ഇവിടെ പുഴ മുറിച്ചു കടക്കാന്‍ ചങ്ങാടമുണ്ട്. തട്ടേക്കാടു കടത്തു കടന്നാണ് പക്ഷിസംരക്ഷണകേന്ദ്രത്തിലെത്തേണ്ടത്. ഇതുവഴി പോകുന്ന തട്ടേക്കാട്- കുട്ടമ്പുഴ റോഡിനിരുവശവും തേക്കിന്‍തോട്ടങ്ങളാണ്. അവിടവിടെയായി ജനവാസവുമുണ്ട്.
തട്ടേക്കാട്ട് പശ്ചിമതീര ഉഷ്ണമേഖലാ നിത്യഹരിതവനം, പശ്ചിമതീരഅര്‍ധനിത്യഹരിത വനം, ഇലകൊഴിയും ഈര്‍പ്പവനം എന്നിങ്ങനെ മൂന്ന് ഇനം വനങ്ങളുണ്ട്. ഇത്തരം സ്വാഭാവിക വനങ്ങള്‍ക്കുപുറമേ ഈട്ടി, തേക്ക്, മഹാഗണി എന്നിവയുടെ വനത്തോട്ടങ്ങളും ഇവിടെയുണ്ട്.
സങ്കേതത്തിന്റെ ഉയരം കൂടിയ പ്രദേശങ്ങളിലാണ് നിത്യഹരിതവനങ്ങള്‍. അറയാഞ്ഞിലി, ചോളവേങ്ങ, നരിവേങ്ങ, കുളമാവ്, വെള്ളപ്പൈന്‍, കല്‍പ്പൈന്‍, പാലി, വെണ്‍കൊട്ട തുടങ്ങിയ വന്‍ മരങ്ങളും തെളളിപ്പൈന്‍, കനല, രുദ്രാക്ഷം, ചെമ്പുന്ന, ചേര്, പച്ചിലമരം, കുങ്കുമപ്പൂമരം തുടങ്ങിയ ഇടത്തരം മരങ്ങളും ഇവിടെ യുണ്ട്. കുറിഞ്ഞി, ആനച്ചൊറിയന്‍, പെരുവലം, ചൂരല്‍, പന്നല്‍, ഈറ തുടങ്ങിയ സസ്യങ്ങളുള്‍പ്പെട്ട അടിക്കാടുകളും ഇവിടെ കാണാം.
നിത്യഹരിത വനപ്രദേശത്തിനും ഇലകൊഴിയും വനഭാഗത്തിനുമിടയില്‍ അങ്ങിങ്ങായിട്ടാണ് അര്‍ധഹരിത വനശകലങ്ങള്‍ കാണപ്പെടുന്നത്. ചീനി, തമ്പകം, അയിനി മുതലായ വന്‍വൃക്ഷങ്ങളും മുളങ്കാടുകളുമാണ് ഇവിടെയുള്ളത്. ഇത്തരം വനപ്രദേശങ്ങളില്‍ വിവിധ പക്ഷിയിനങ്ങളേയും കണ്ടെത്താന്‍ സാധിക്കും.
ഈര്‍പ്പവനങ്ങളിലെ നനവാര്‍ന്ന താഴ്ന്ന പ്രദേശങ്ങളില്‍ ഹരിത മരങ്ങളും കുറ്റിച്ചെടികളും വളരുന്നു. ഈട്ടി,തേക്ക്,വേങ്ങ, വെന്തേക്ക്, താന്നി, കടുക്ക, മുള്ളുവേങ്ങ, നെല്ലി, ചടച്ചി, മഴുക്കാഞ്ഞിരം, ഇലവ് മുതലായവ വളരുന്നു. ഇവിടം തറയില്‍ കഴിഞ്ഞുകൂടാറുള്ള പക്ഷിയിനങ്ങളുടെ ഒളിത്താവളങ്ങളാണ്.
217.13 ഹെക്ടറോളം വരുന്ന ഏഴ് തേക്കിന്‍തോട്ടങ്ങള്‍ ഈ സങ്കേതത്തിലുണ്ട്. 5 ഹെ. ഈട്ടിത്തോട്ടവും 6.7 ഹെ. മഹാഗണിത്തോട്ടവും ഇവിടെയുണ്ട്. പക്ഷികളെ ഇവിടേക്ക് ആകര്‍ഷിക്കാനായി 4.5 ഹെ.-ല്‍ ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്.
1997 മാര്‍ച്ചില്‍ ഇവിടെ 327 ഇനം പക്ഷികളെ കണ്ടതായി പക്ഷിഗവേഷകനായ സുഗതന്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. സലിം അലി യുടെ സ്മരണയ്ക്കായി ഇവിടെ ഒരു പക്ഷിപഠനകേന്ദ്രവും പ്രവര്‍ത്തിക്കുന്നു.
തട്ടേക്കാട് പക്ഷിസംരക്ഷണകേന്ദ്രമാണെങ്കിലും ഇവിടെ വിവ ധയിനം വന്യമൃഗങ്ങളുമുണ്ട്. ആന, കടുവ, കാട്ടുപോത്ത്, മ്ളാവ്, കേഴമാന്‍, കരടി, കാട്ടുപന്നി, കാട്ടുനായ്, നാടന്‍കുരങ്ങ്, പുലി, പുലിപ്പൂച്ച, കാട്ടുപൂച്ച, മരപ്പട്ടി, ചെറുവെരുക്, മലയണ്ണാന്‍, ചെമ്പന്‍ മരപ്പട്ടി, കുട്ടിത്തേവാങ്ക്, നാടന്‍കീരി, ഊളന്‍, മുള്ളന്‍പന്നി, മലമ്പാറാന്‍, കാട്ടുമുയല്‍, കൂരമാന്‍, അളുങ്ക് മുതലായവയാണ് ഇവയില്‍ പ്രധാനം. മൂര്‍ഖന്‍, പെരുമ്പാമ്പ്, ഉടുമ്പ്, മുതലായ ഉരഗങ്ങളേയും ഇവിടെ കാണാറുണ്ട.് നദികളിലും ജലാശയങ്ങളിലും ജലപ്പക്ഷികള്‍ക്കാവശ്യമായ മത്സ്യങ്ങളുണ്ട്.
സങ്കേതത്തിലെത്തന്നെ 10 ച.കി.മീറ്ററോളം നിത്യഹരിത വനപ്രദേശങ്ങള്‍ വന്യജന്തുക്കളുടെ താവളമായതിനാല്‍ ഈ പ്രദേശം പക്ഷിനിരീക്ഷണകേന്ദ്രത്തില്‍ നിന്നൊഴിവാക്കി കോര്‍പ്രദേശമാക്കി സംരക്ഷിച്ചുവരുന്നു. വനത്തോട്ടങ്ങളും വനഭാഗങ്ങളും ബഫര്‍ മേഖലയിലുള്‍പ്പെടുന്നു. ബഫര്‍ മേഖലയിലെ തട്ടേക്കാട്-ഓവുങ്കുള്‍, തട്ടേക്കാട്-കുട്ടമ്പുഴ എന്നീ റോഡുകള്‍ക്കിരുവശവും കൂട്ടിക്കല്‍ മുതല്‍ ഓവുങ്കുള്‍ വരെയുള്ള ജലാശയതീരവുമാണ് ടൂറിസം മേഖലയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. വിവിധതരത്തിലുള്ള ശബ്ദം പുറപ്പെടുവിച്ച് വര്‍ണപ്പകിട്ടുള്ള പക്ഷികള്‍ പറന്നുയരുന്നത് ഇവിടത്തെ കമനീയമായ കാഴ്ചയാണ്. സെപ്.-മാര്‍ച്ച് മാസങ്ങളില്‍ ജലപ്പക്ഷികളായ അനേകം ദേശാടനപ്പക്ഷികള്‍ ഇവിടെ എത്തിച്ചേരാറുണ്ട്.
വേഴാമ്പല്‍, പാണ്ടന്‍ വേഴാമ്പല്‍, കുട്ടുറുവന്‍, മണികണ്ഠന്‍, ഇരട്ടത്തലച്ചി, പച്ചമരപ്പൊട്ടന്‍, കുയില്‍, ചെമ്പുകൊട്ടി, പനങ്കാക്ക, ഓലേഞ്ഞാലി, തത്ത, തത്തച്ചിന്നന്‍, പൂന്തത്ത, കരിയിലക്കിളി, കാട്ടുമൈന, ചൂളക്കാക്ക, ഗൌളിക്കിളി, തീക്കുരുവി, ചോലക്കു ട്ടുവന്‍, വിറയന്‍ പുള്ള്, വാലുകുലുക്കി, തേന്‍കിളി, മഞ്ഞക്കിളി, ചുറ്റീന്തല്‍ക്കിളി, കാട്ടുവേലിതത്ത, മണ്ണാത്തിപ്പുള്ള്, ഉപ്പൂപ്പന്‍ (ഉപ്പന്‍), നാകമോഹന്‍, തീക്കാക്ക, ആനറാഞ്ചി, കാടുമുഴക്കി, നീര്‍ ക്കാട, ചേരക്കോഴി തുടങ്ങിയവ ഇവിടെ സാധാരണ കണ്ടുവരുന്ന പക്ഷിയിനങ്ങളാണ്.