This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോവര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 1: വരി 1:
=ഡോവര്‍=
=ഡോവര്‍=
-
ഉീ്ലൃ
+
Dover
-
1. ഉത്തര ന്യൂജേഴ്സിയിലെ ഒരു നഗരം. 'റോക്കാവെ' (ഞീരസമംമ്യ)  നദീതീരത്ത് സ്ഥിതിചെയ്യുന്ന ഡോവര്‍ ഒരു പ്രമുഖ വ്യാവസായിക ഉത്പാദന കേന്ദ്രം കൂടിയാണ്. ലോഹ ഉത്പന്നങ്ങള്‍, സ്പോര്‍ട്സ് സാമഗ്രികള്‍, ഗാര്‍ഹികോപകരണങ്ങള്‍ എന്നിവ ഇവിടെ വന്‍തോതില്‍ നിര്‍മിക്കുന്നു. നിര്‍മാണശിലയ്ക്കു പുറമേ ഇരുമ്പയിരും ഡോവറില്‍ നിന്ന് ഖനനം ചെയ്യുന്നുണ്ട്.
+
1. ഉത്തര ന്യൂജേഴ്സിയിലെ ഒരു നഗരം. 'റോക്കാവെ' (Rockaway)  നദീതീരത്ത് സ്ഥിതിചെയ്യുന്ന ഡോവര്‍ ഒരു പ്രമുഖ വ്യാവസായിക ഉത്പാദന കേന്ദ്രം കൂടിയാണ്. ലോഹ ഉത്പന്നങ്ങള്‍, സ്പോര്‍ട്സ് സാമഗ്രികള്‍, ഗാര്‍ഹികോപകരണങ്ങള്‍ എന്നിവ ഇവിടെ വന്‍തോതില്‍ നിര്‍മിക്കുന്നു. നിര്‍മാണശിലയ്ക്കു പുറമേ ഇരുമ്പയിരും ഡോവറില്‍ നിന്ന് ഖനനം ചെയ്യുന്നുണ്ട്.
1826-ല്‍ ഒരു ഗ്രാമമായിരുന്ന ഡോവര്‍ 1869-ലാണ് നഗരമായി വികസിച്ചത്.

2. മധ്യ ഡെലവെയറിന്റെ (ഉലഹമംമൃല) തലസ്ഥാനം. കെന്റ് പ്രവിശ്യയുടെ ആസ്ഥാനമായ ഡോവര്‍ വില്‍മിങ്ടണിന് (ണശഹാശ ിഴീി) കിഴക്ക് 75 കി.മീ. അകലെ സെയ്ന്റ് ജോണ്‍സ് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു. ഒരു വാണിജ്യ-വ്യാവസായിക കേന്ദ്രം കൂടിയാണ് ഡോവര്‍. ജോര്‍ജിയന്‍ ശില്പചാരുത നിറഞ്ഞു നില്ക്കുന്ന നിരവധി വാസ്തുശില്പങ്ങള്‍ ഈ നഗരത്തിലുണ്ട്.
+
2. മധ്യ ഡെലവെയറിന്റെ (Delaware) തലസ്ഥാനം. കെന്റ് പ്രവിശ്യയുടെ ആസ്ഥാനമായ ഡോവര്‍ വില്‍മിങ്ടണിന് (Wimington) കിഴക്ക് 75 കി.മീ. അകലെ സെയ്ന്റ് ജോണ്‍സ് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു. ഒരു വാണിജ്യ-വ്യാവസായിക കേന്ദ്രം കൂടിയാണ് ഡോവര്‍. ജോര്‍ജിയന്‍ ശില്പചാരുത നിറഞ്ഞു നില്ക്കുന്ന നിരവധി വാസ്തുശില്പങ്ങള്‍ ഈ നഗരത്തിലുണ്ട്.
-
അമേരിക്കന്‍ കോര്‍പ്പറേഷനുകളുടെ നിരവധി പ്ളാന്റുകള്‍ ഡോവറില്‍ കാണാം. ജലാറ്റിന്‍ ഫുഡ് പ്രോഡക്റ്റ്സ് പ്ളാന്റാണ്  ഇവയില്‍ പ്രധാനപ്പെട്ടത്. നാസയുടെ ബഹിരാകാശ സാമഗ്രികള്‍ നിര്‍മിക്കുന്ന ഒരു യൂണിറ്റും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പോളിമറുകള്‍, ലാറ്റക്സ്, വിവിധയിനം രാസവസ്തുക്കള്‍ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍.
+
അമേരിക്കന്‍ കോര്‍പ്പറേഷനുകളുടെ നിരവധി പ്ലാന്റുകള്‍ ഡോവറില്‍ കാണാം. ജലാറ്റിന്‍ ഫുഡ് പ്രോഡക്റ്റ്സ് പ്ളാന്റാണ്  ഇവയില്‍ പ്രധാനപ്പെട്ടത്. നാസയുടെ ബഹിരാകാശ സാമഗ്രികള്‍ നിര്‍മിക്കുന്ന ഒരു യൂണിറ്റും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പോളിമറുകള്‍, ലാറ്റക്സ്, വിവിധയിനം രാസവസ്തുക്കള്‍ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍.
-
ഡോവര്‍ നഗരത്തിന്റെ വടക്കാണ് ഡെലവെയര്‍ സ്റ്റേറ്റ് കോളജിന്റെ ആസ്ഥാനം. വെസ്ലി കോളജ് (ണലഹ്യെ ഇീഹഹലഴല) സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ഗവര്‍ണറുടെ ആസ്ഥാനമായ വുഡ് ബേം (ണീീറ യമാ), ഡെലവെയര്‍ സ്റ്റേറ്റ് മ്യൂസിയം, റിഡ്ലി ഹൌസ് (ഞശറഴലഹ്യ ഒീൌലെ), ബ്രാഡ്ഫോഡ് ലോക്കര്‍മാന്‍ ഹൌസ് (ആൃമറളീൃറ ഘീരസീൃാമി വീൌലെ) എന്നീ മന്ദിരങ്ങള്‍ വാസ്തു സൌകുമാര്യത്തിലൂടെ സവിശേഷതയാര്‍ജിച്ചിരിക്കുന്നു.
+
ഡോവര്‍ നഗരത്തിന്റെ വടക്കാണ് ഡെലവെയര്‍ സ്റ്റേറ്റ് കോളജിന്റെ ആസ്ഥാനം. വെസ് ലി കോളജ് (Wesly College) സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ഗവര്‍ണറുടെ ആസ്ഥാനമായ വുഡ് ബേം (Wood bam), ഡെലവെയര്‍ സ്റ്റേറ്റ് മ്യൂസിയം, റിഡ്ലി ഹൗസ് (Ridgely house), ബ്രാഡ്ഫോഡ് ലോക്കര്‍മാന്‍ ഹൗസ് (Bradford Lockorman house) എന്നീ മന്ദിരങ്ങള്‍ വാസ്തു സൌകുമാര്യത്തിലൂടെ സവിശേഷതയാര്‍ജിച്ചിരിക്കുന്നു.
-
3. ഇംഗ്ളണ്ടിലെ കെന്റ് പ്രവിശ്യയിലുള്ള ഒരു സ്വയംഭരണാധികാര തുറമുഖനഗരം. ഡോവര്‍ കടലിടുക്കില്‍ വ്യാപിച്ചു കിടക്കുന്ന ഈ നഗരത്തിന് 35 കി.മീ. നീളമുണ്ട്. നൂറ്റാണ്ടുകളോളം 'ബ്രിട്ടനിലേക്കുള്ള കവാടം' എന്നറിയപ്പെട്ടിരുന്ന ഡോവര്‍ ഇംഗ്ളീഷ് ചാനലിലെ തിരക്കേറിയ കടത്തുകളില്‍ ഒന്നുകൂടിയാണ്.
+
3. ഇംഗ്ലണ്ടിലെ കെന്റ് പ്രവിശ്യയിലുള്ള ഒരു സ്വയംഭരണാധികാര തുറമുഖനഗരം. ഡോവര്‍ കടലിടുക്കില്‍ വ്യാപിച്ചു കിടക്കുന്ന ഈ നഗരത്തിന് 35 കി.മീ. നീളമുണ്ട്. നൂറ്റാണ്ടുകളോളം 'ബ്രിട്ടനിലേക്കുള്ള കവാടം' എന്നറിയപ്പെട്ടിരുന്ന ഡോവര്‍ ഇംഗ്ലീഷ് ചാനലിലെ തിരക്കേറിയ കടത്തുകളില്‍ ഒന്നുകൂടിയാണ്.
പുരാതന പ്രസിദ്ധിയാര്‍ജിച്ചിരുന്ന ഡോവര്‍ നഗരം രണ്ടാം ലോകയുദ്ധത്തില്‍ നിശ്ശേഷം തകര്‍ക്കപ്പെട്ടു. യുദ്ധാനന്തരം നഗരത്തിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചു. റോമാക്കാര്‍ നിര്‍മിച്ച കൊട്ടാരവും ലൈറ്റ്ഹൌസും ചരിത്രസ്മാരകങ്ങളായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 11-ാം ശ.-ത്തില്‍ നോര്‍മന്‍കാര്‍ ഇവിടെ ഒരു കൊട്ടാരം പണിതതോടെയാണ് ഡോവര്‍ ഒരു യഥാര്‍ഥ തുറമുഖനഗരമായി വികസിച്ചത്. നോര്‍മന്‍കാര്‍ നിര്‍മിച്ച ആരാധനാലയം ഇന്നത്തെ ഡോവര്‍ കോളജിന്റെ ഭാഗമായി നിലനില്ക്കുന്നു. 1278-ല്‍ ഡോവര്‍ ഏകീകരിക്കപ്പെട്ടു.

വരി 19: വരി 19:
പേപ്പര്‍ നിര്‍മാണം, എന്‍ജിനീയറിങ് സാമഗ്രികളുടെ ഉത്പാദനം എന്നിവയാണ് ഇവിടത്തെ പ്രധാന വ്യവസായങ്ങള്‍. ജനങ്ങളില്‍ നല്ലൊരു ശതമാനം തുറമുഖ മേഖലയില്‍ തൊഴില്‍ ചെയ്യുന്നു. 1898-നും 1909-നും മധ്യേ ഡോവറില്‍ സ്ഥാപിച്ച നാവികത്താവളം 1923-ല്‍  പൊതുജനങ്ങള്‍ക്കു വേണ്ടി തുറന്നു കൊടുത്തു. മാത്യു ആര്‍നോള്‍ഡ് ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സാഹിത്യകാരന്മാരുടെ രചനകള്‍ക്ക് ഡോവറിന്റെ പ്രകൃതിസൌന്ദര്യം പ്രചോദനം നല്കിയിട്ടുണ്ട്. ഡോവര്‍ കടല്‍ത്തീരത്തിന്റെ ദൃശ്യവിസ്മയം പശ്ചാത്തലമാക്കി മാത്യു ആര്‍നോള്‍ഡ് എഴുതിയ ഡോവര്‍ ബീച്ച് എന്ന കവിത സാഹിത്യലോകത്ത് വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്.

4. യു.എസ്സില്‍ തെ.കിഴക്കന്‍ ന്യൂഹാം ഷെയറിലെ ഒരു നഗരവും സ്ട്രാഫോഡ് പ്രവിശ്യയുടെ ആസ്ഥാനവും. പോര്‍ട്മത്തിന് വ. 17 കി.മീ. അകലെ കൊചെകൊ (ഇീരവലരീ) നദീതീരത്തു സ്ഥിതിചെയ്യുന്നു. വിവിധ സാധനസാമഗ്രികളുടെ ഉത്പാദന നഗരമായ ഡോവറില്‍ പേപ്പര്‍, ഇലക്ട്രോണിക് സാമഗ്രികള്‍, കൃത്രിമ റബര്‍, തടി ഉത്പന്നങ്ങള്‍, അലൂമിനിയം എന്നിവ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ചുവരുന്നു.
+
4. യു.എസ്സില്‍ തെ.കിഴക്കന്‍ ന്യൂഹാം ഷെയറിലെ ഒരു നഗരവും സ്ട്രാഫോഡ് പ്രവിശ്യയുടെ ആസ്ഥാനവും. പോര്‍ട്മത്തിന് വ. 17 കി.മീ. അകലെ കൊചെകൊ (Cocheco) നദീതീരത്തു സ്ഥിതിചെയ്യുന്നു. വിവിധ സാധനസാമഗ്രികളുടെ ഉത്പാദന നഗരമായ ഡോവറില്‍ പേപ്പര്‍, ഇലക്ട്രോണിക് സാമഗ്രികള്‍, കൃത്രിമ റബര്‍, തടി ഉത്പന്നങ്ങള്‍, അലൂമിനിയം എന്നിവ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ചുവരുന്നു.
 +
[[Image:dover1.jpg|300px|thumb|ഡോവര്‍ തുറമുഖത്തെ ചരിത്ര സ്മാരകം(ഇംഗ്ലണ്ട്)|left]]
-
ദ് വുഡ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, വുഡ്മാന്‍ ഹൌസ്, സെയ്ന്റ് ജോണ്‍സ് ഹാലെഹൌസ് എന്നിവ ഇവിടത്തെ പ്രധാന വാസ്തുശില്പങ്ങളാണ്. ന്യൂഹാംഷെയറിലെ ആദ്യത്തെ ഗ്രന്ഥശാല ഡോവറിലാണ് സ്ഥാപിതമായത്.
+
ദ് വുഡ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, വുഡ്മാന്‍ ഹൗസ്, സെയ്ന്റ് ജോണ്‍സ് ഹാലെഹൗസ് എന്നിവ ഇവിടത്തെ പ്രധാന വാസ്തുശില്പങ്ങളാണ്. ന്യൂഹാംഷെയറിലെ ആദ്യത്തെ ഗ്രന്ഥശാല ഡോവറിലാണ് സ്ഥാപിതമായത്.
-
വെക്കോഹാനെറ്റ് (ണലരീവമിില), ബ്രിസ്റ്റോള്‍, നോര്‍തം (ചീൃവേമാ) എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഈ നഗരം 1651മുതല്‍ ഡോവര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. 1885-ല്‍ ഏകീകരിച്ച ഡോവറില്‍ കൌണ്‍സില്‍ മാനേജരാണ് ഉന്നത ഭരണാധികാരി.  
+
വെക്കോഹാനെറ്റ് (Wecohannet), ബ്രിസ്റ്റോള്‍, നോര്‍തം (Northam) എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഈ നഗരം 1651മുതല്‍ ഡോവര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. 1885-ല്‍ ഏകീകരിച്ച ഡോവറില്‍ കൌണ്‍സില്‍ മാനേജരാണ് ഉന്നത ഭരണാധികാരി.  
-
5. ടസ്കരാവസ് (ഠൌരെമൃമംമ) പ്രവിശ്യയിലെ ഒരു നഗരം. യു.എസ്സില്‍ ക്ളീവ്ലന്‍ഡിന് 113 കി.മീ. തെക്കായി സ്ഥിതിചെയ്യുന്നു. വിവിധയിനം സ്റ്റീല്‍ സാധനങ്ങള്‍, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍.
+
5. ടസ്കരാവസ് (Tuscarawas) പ്രവിശ്യയിലെ ഒരു നഗരം. യു.എസ്സില്‍ ക്ലീവ്ലന്‍ഡിന് 113 കി.മീ. തെക്കായി സ്ഥിതിചെയ്യുന്നു. വിവിധയിനം സ്റ്റീല്‍ സാധനങ്ങള്‍, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍.

05:19, 16 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡോവര്‍

Dover

1. ഉത്തര ന്യൂജേഴ്സിയിലെ ഒരു നഗരം. 'റോക്കാവെ' (Rockaway) നദീതീരത്ത് സ്ഥിതിചെയ്യുന്ന ഡോവര്‍ ഒരു പ്രമുഖ വ്യാവസായിക ഉത്പാദന കേന്ദ്രം കൂടിയാണ്. ലോഹ ഉത്പന്നങ്ങള്‍, സ്പോര്‍ട്സ് സാമഗ്രികള്‍, ഗാര്‍ഹികോപകരണങ്ങള്‍ എന്നിവ ഇവിടെ വന്‍തോതില്‍ നിര്‍മിക്കുന്നു. നിര്‍മാണശിലയ്ക്കു പുറമേ ഇരുമ്പയിരും ഡോവറില്‍ നിന്ന് ഖനനം ചെയ്യുന്നുണ്ട്.

1826-ല്‍ ഒരു ഗ്രാമമായിരുന്ന ഡോവര്‍ 1869-ലാണ് നഗരമായി വികസിച്ചത്.

2. മധ്യ ഡെലവെയറിന്റെ (Delaware) തലസ്ഥാനം. കെന്റ് പ്രവിശ്യയുടെ ആസ്ഥാനമായ ഡോവര്‍ വില്‍മിങ്ടണിന് (Wimington) കിഴക്ക് 75 കി.മീ. അകലെ സെയ്ന്റ് ജോണ്‍സ് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു. ഒരു വാണിജ്യ-വ്യാവസായിക കേന്ദ്രം കൂടിയാണ് ഡോവര്‍. ജോര്‍ജിയന്‍ ശില്പചാരുത നിറഞ്ഞു നില്ക്കുന്ന നിരവധി വാസ്തുശില്പങ്ങള്‍ ഈ നഗരത്തിലുണ്ട്.

അമേരിക്കന്‍ കോര്‍പ്പറേഷനുകളുടെ നിരവധി പ്ലാന്റുകള്‍ ഡോവറില്‍ കാണാം. ജലാറ്റിന്‍ ഫുഡ് പ്രോഡക്റ്റ്സ് പ്ളാന്റാണ് ഇവയില്‍ പ്രധാനപ്പെട്ടത്. നാസയുടെ ബഹിരാകാശ സാമഗ്രികള്‍ നിര്‍മിക്കുന്ന ഒരു യൂണിറ്റും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പോളിമറുകള്‍, ലാറ്റക്സ്, വിവിധയിനം രാസവസ്തുക്കള്‍ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍.

ഡോവര്‍ നഗരത്തിന്റെ വടക്കാണ് ഡെലവെയര്‍ സ്റ്റേറ്റ് കോളജിന്റെ ആസ്ഥാനം. വെസ് ലി കോളജ് (Wesly College) സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ഗവര്‍ണറുടെ ആസ്ഥാനമായ വുഡ് ബേം (Wood bam), ഡെലവെയര്‍ സ്റ്റേറ്റ് മ്യൂസിയം, റിഡ്ലി ഹൗസ് (Ridgely house), ബ്രാഡ്ഫോഡ് ലോക്കര്‍മാന്‍ ഹൗസ് (Bradford Lockorman house) എന്നീ മന്ദിരങ്ങള്‍ വാസ്തു സൌകുമാര്യത്തിലൂടെ സവിശേഷതയാര്‍ജിച്ചിരിക്കുന്നു.

3. ഇംഗ്ലണ്ടിലെ കെന്റ് പ്രവിശ്യയിലുള്ള ഒരു സ്വയംഭരണാധികാര തുറമുഖനഗരം. ഡോവര്‍ കടലിടുക്കില്‍ വ്യാപിച്ചു കിടക്കുന്ന ഈ നഗരത്തിന് 35 കി.മീ. നീളമുണ്ട്. നൂറ്റാണ്ടുകളോളം 'ബ്രിട്ടനിലേക്കുള്ള കവാടം' എന്നറിയപ്പെട്ടിരുന്ന ഡോവര്‍ ഇംഗ്ലീഷ് ചാനലിലെ തിരക്കേറിയ കടത്തുകളില്‍ ഒന്നുകൂടിയാണ്.

പുരാതന പ്രസിദ്ധിയാര്‍ജിച്ചിരുന്ന ഡോവര്‍ നഗരം രണ്ടാം ലോകയുദ്ധത്തില്‍ നിശ്ശേഷം തകര്‍ക്കപ്പെട്ടു. യുദ്ധാനന്തരം നഗരത്തിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചു. റോമാക്കാര്‍ നിര്‍മിച്ച കൊട്ടാരവും ലൈറ്റ്ഹൌസും ചരിത്രസ്മാരകങ്ങളായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 11-ാം ശ.-ത്തില്‍ നോര്‍മന്‍കാര്‍ ഇവിടെ ഒരു കൊട്ടാരം പണിതതോടെയാണ് ഡോവര്‍ ഒരു യഥാര്‍ഥ തുറമുഖനഗരമായി വികസിച്ചത്. നോര്‍മന്‍കാര്‍ നിര്‍മിച്ച ആരാധനാലയം ഇന്നത്തെ ഡോവര്‍ കോളജിന്റെ ഭാഗമായി നിലനില്ക്കുന്നു. 1278-ല്‍ ഡോവര്‍ ഏകീകരിക്കപ്പെട്ടു.

പേപ്പര്‍ നിര്‍മാണം, എന്‍ജിനീയറിങ് സാമഗ്രികളുടെ ഉത്പാദനം എന്നിവയാണ് ഇവിടത്തെ പ്രധാന വ്യവസായങ്ങള്‍. ജനങ്ങളില്‍ നല്ലൊരു ശതമാനം തുറമുഖ മേഖലയില്‍ തൊഴില്‍ ചെയ്യുന്നു. 1898-നും 1909-നും മധ്യേ ഡോവറില്‍ സ്ഥാപിച്ച നാവികത്താവളം 1923-ല്‍ പൊതുജനങ്ങള്‍ക്കു വേണ്ടി തുറന്നു കൊടുത്തു. മാത്യു ആര്‍നോള്‍ഡ് ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സാഹിത്യകാരന്മാരുടെ രചനകള്‍ക്ക് ഡോവറിന്റെ പ്രകൃതിസൌന്ദര്യം പ്രചോദനം നല്കിയിട്ടുണ്ട്. ഡോവര്‍ കടല്‍ത്തീരത്തിന്റെ ദൃശ്യവിസ്മയം പശ്ചാത്തലമാക്കി മാത്യു ആര്‍നോള്‍ഡ് എഴുതിയ ഡോവര്‍ ബീച്ച് എന്ന കവിത സാഹിത്യലോകത്ത് വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്.

4. യു.എസ്സില്‍ തെ.കിഴക്കന്‍ ന്യൂഹാം ഷെയറിലെ ഒരു നഗരവും സ്ട്രാഫോഡ് പ്രവിശ്യയുടെ ആസ്ഥാനവും. പോര്‍ട്മത്തിന് വ. 17 കി.മീ. അകലെ കൊചെകൊ (Cocheco) നദീതീരത്തു സ്ഥിതിചെയ്യുന്നു. വിവിധ സാധനസാമഗ്രികളുടെ ഉത്പാദന നഗരമായ ഡോവറില്‍ പേപ്പര്‍, ഇലക്ട്രോണിക് സാമഗ്രികള്‍, കൃത്രിമ റബര്‍, തടി ഉത്പന്നങ്ങള്‍, അലൂമിനിയം എന്നിവ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ചുവരുന്നു.

ഡോവര്‍ തുറമുഖത്തെ ചരിത്ര സ്മാരകം(ഇംഗ്ലണ്ട്)

ദ് വുഡ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, വുഡ്മാന്‍ ഹൗസ്, സെയ്ന്റ് ജോണ്‍സ് ഹാലെഹൗസ് എന്നിവ ഇവിടത്തെ പ്രധാന വാസ്തുശില്പങ്ങളാണ്. ന്യൂഹാംഷെയറിലെ ആദ്യത്തെ ഗ്രന്ഥശാല ഡോവറിലാണ് സ്ഥാപിതമായത്.

വെക്കോഹാനെറ്റ് (Wecohannet), ബ്രിസ്റ്റോള്‍, നോര്‍തം (Northam) എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഈ നഗരം 1651മുതല്‍ ഡോവര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. 1885-ല്‍ ഏകീകരിച്ച ഡോവറില്‍ കൌണ്‍സില്‍ മാനേജരാണ് ഉന്നത ഭരണാധികാരി.

5. ടസ്കരാവസ് (Tuscarawas) പ്രവിശ്യയിലെ ഒരു നഗരം. യു.എസ്സില്‍ ക്ലീവ്ലന്‍ഡിന് 113 കി.മീ. തെക്കായി സ്ഥിതിചെയ്യുന്നു. വിവിധയിനം സ്റ്റീല്‍ സാധനങ്ങള്‍, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%8B%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍