This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേസിക്ളാഡേലിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 7: വരി 7:
ഡേസിക്ലാഡേലിസ് ഗോത്രത്തിലെ ഏറ്റവും സരളമായ ഇനം ഡേസിക്ലാഡസ് ക്ലാവിഫോമിസ് (Dasycladus clavaeformis) ആണ്. ഇത് മെഡിറ്ററേനിയനില്‍ അധികം ആഴമില്ലാത്ത നിശ്ചലജലത്തില്‍ നിബിഡമായി വളരുന്നു. ഇതിന് ഏകകോശ സസ്യശരീര(thallus)മാണുള്ളത്. ഉയര്‍ന്നയിനം സസ്യങ്ങളെ മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന വേരുകളെപ്പോലെ ഇത്തരം ശൈവാലങ്ങളുടെ ശാഖിതമായ റൈസോയിഡുകളാണ് (rhizoids) ഇവയെ പദാര്‍ഥങ്ങളില്‍ ഒട്ടിപ്പിടിച്ചിരിക്കാന്‍ സഹായിക്കുന്നത്.
ഡേസിക്ലാഡേലിസ് ഗോത്രത്തിലെ ഏറ്റവും സരളമായ ഇനം ഡേസിക്ലാഡസ് ക്ലാവിഫോമിസ് (Dasycladus clavaeformis) ആണ്. ഇത് മെഡിറ്ററേനിയനില്‍ അധികം ആഴമില്ലാത്ത നിശ്ചലജലത്തില്‍ നിബിഡമായി വളരുന്നു. ഇതിന് ഏകകോശ സസ്യശരീര(thallus)മാണുള്ളത്. ഉയര്‍ന്നയിനം സസ്യങ്ങളെ മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന വേരുകളെപ്പോലെ ഇത്തരം ശൈവാലങ്ങളുടെ ശാഖിതമായ റൈസോയിഡുകളാണ് (rhizoids) ഇവയെ പദാര്‍ഥങ്ങളില്‍ ഒട്ടിപ്പിടിച്ചിരിക്കാന്‍ സഹായിക്കുന്നത്.
-
 
+
<gallery Caption ="1. അസെറ്റാബുലേറിയ2.സൈമോപോളിയ3.ബോര്‍നെറ്റെല ">
 +
Image:Assetabula.jpg|
 +
Image:Borenetlla.jpg|
 +
Image:K_89_3.png|
 +
</gallery>
മെര്‍മെയ്ഡ്സ് വൈന്‍ ഗ്ലാസ് (Mermaid's wine glass) എന്ന പൊതുനാമത്തില്‍ അറിയപ്പെടുന്ന അസെറ്റാബുലേറിയ എന്നയിനത്തില്‍ വളരെയധികം ശാസ്ത്രപഠനങ്ങളുണ്ടായിട്ടുണ്ട്. ഏകകോശ സസ്യമായ അസെറ്റാബുലേറിയയുടെ ഏതാനും സെ.മീ.മാത്രം നീളമുള്ള കേന്ദ്ര അക്ഷത്തിന്റെ അറ്റത്ത് മൂന്നു ഘട്ടങ്ങളിലായി മൂന്നു വൃത്തം (whorls) ശാഖകളുണ്ടാകുന്നു. ആദ്യത്തെ രണ്ടു ഘട്ടങ്ങളിലുണ്ടാകുന്നവ വന്ധ്യ ശാഖകളും മൂന്നാമത്തേത് പ്രത്യുത്പാദനശേഷിയുള്ളതുമായിരിക്കും.
മെര്‍മെയ്ഡ്സ് വൈന്‍ ഗ്ലാസ് (Mermaid's wine glass) എന്ന പൊതുനാമത്തില്‍ അറിയപ്പെടുന്ന അസെറ്റാബുലേറിയ എന്നയിനത്തില്‍ വളരെയധികം ശാസ്ത്രപഠനങ്ങളുണ്ടായിട്ടുണ്ട്. ഏകകോശ സസ്യമായ അസെറ്റാബുലേറിയയുടെ ഏതാനും സെ.മീ.മാത്രം നീളമുള്ള കേന്ദ്ര അക്ഷത്തിന്റെ അറ്റത്ത് മൂന്നു ഘട്ടങ്ങളിലായി മൂന്നു വൃത്തം (whorls) ശാഖകളുണ്ടാകുന്നു. ആദ്യത്തെ രണ്ടു ഘട്ടങ്ങളിലുണ്ടാകുന്നവ വന്ധ്യ ശാഖകളും മൂന്നാമത്തേത് പ്രത്യുത്പാദനശേഷിയുള്ളതുമായിരിക്കും.
-
അസെറ്റാബുലേറിയയുടെ കോശകേന്ദ്രം ഇതിന്റെ വേരുകള്‍ പോലെയുള്ള ശാഖിതമായ റൈസോയിഡി(rhizoid)ലാണു കാണപ്പെടുക. പ്രത്യുത്പാദനഘട്ടത്തിനു മുമ്പുതന്നെ കോശകേന്ദ്രം വലുപ്പം കൂടി രണ്ടു മുതല്‍ 150? വരെ വ്യാസമുള്ളതായിത്തീരുന്നു. കോശകേന്ദ്രത്തിന്റെ വലുപ്പ വര്‍ധനയ്ക്കനുസരിച്ച് കോശകേന്ദ്രീയ സാന്ദ്രതയും (ിൌരഹീഹമൃ ാമ) വര്‍ധിക്കുകയും ഇതു വിഭജിച്ച് 24 ഏകകങ്ങ(ൌിശ)ളായിത്തീരുകയും ചെയ്യുന്നു. ക്രമേണ കോശകേന്ദ്രത്തിന്റേയും കോശകേന്ദ്രീയസാന്ദ്രതാ ഏകകങ്ങളുടേയും വലുപ്പത്തിലും എണ്ണത്തിലും കുറവു വരുന്നു. ഈ അവസ്ഥയില്‍ കോശ കേന്ദ്രം 40?ാ വ്യാസമുള്ളതും ഒരു ഉപകോശ കേന്ദ്രം മാത്രമുള്ളതുമായിരിക്കും. കോശകേന്ദ്ര വിഭജനശേഷം അതിനകത്ത് വലുപ്പം കൂടിയ (ഏതാണ്ട് 120?ാ) നീളമുള്ള കീലം (ുശിറഹല) രൂപപ്പെടുന്നു. കോശകേന്ദ്രവിഭജനശേഷം രണ്ടു കോശകേന്ദ്രങ്ങള്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ. എങ്കിലും ഇതിലെ ക്രോമസോമുകളുടെ എണ്ണം സൂചിപ്പിക്കുന്നത് വിഭജനം ക്രമാര്‍ധഭംഗം (ാലശീശെ) മൂലമായിരുന്നിരിക്കാമെന്നാണ്. ഈ പുത്രികാ കോശകേന്ദ്രങ്ങളുടെ (വമുഹീശറ റമൌഴവലൃേ ിൌരഹലശ) ക്രമഭംഗ (ാശീശെ) വിഭജനം മൂലം നിരവധി അനുജാത കോശകേന്ദ്ര(ലെരീിറമ്യൃ ിൌരഹലശ)ങ്ങളുണ്ടാകുന്നു. ഇവ സൈറ്റോപ്ളാസ്മിക ധാരയില്‍ (ര്യീുഹമാശര ൃലമാശിഴ) ക്കൂടി മൂന്നാമത്തെ (പ്രത്യുത്പാദന ശേഷിയുള്ള)ശാഖാവൃന്താഗ്ര (ഴമാലമിേഴശമ)ത്തിലേക്കു പോകുന്നു. ഓരോ കോശകേന്ദ്രവും സമീപ പ്രോട്ടോപ്ളാസ്റ്റും കൂടി ഒരു പ്രച്ഛദ സിസ്റ്റ് (ീുലൃൌഹമലേ ര്യ) ആയിത്തീരുന്നു. ഈ സിസ്റ്റുകളില്‍ ചിലവ സുപ്താവസ്ഥയ്ക്കു (റീൃാമിര്യ) മുമ്പുതന്നെ മുളച്ച് നിരവധി കോശകേന്ദ്രങ്ങളുണ്ടാ കുന്നു. ഈ കോശകേന്ദ്രങ്ങള്‍ ദ്വിഫ്ളാജല്ലിത സമയുഗ്മക(ശീഴമാലലേ)ങ്ങളായിത്തീരുകയാണു പതിവ്. ഇത്തരം പ്രച്ഛദ സിസ്റ്റുകള്‍ കാല്‍സ്യപൂരിതമാവുകയും മാതൃസസ്യത്തിന്റെ വിഘടനശേഷം സ്വതന്ത്രമാക്കപ്പെടുകയുംചെയ്യുന്നു.ഈരണ്ടുയുഗ്മകങ്ങളുംപൊരുത്തമില്ലാത്തവ(ശിരീാുമശേയഹല)യായിരുന്നാല്‍ അവ സംയോജിച്ച് നാലു ഫ്ളാജല്ലങ്ങളുള്ള യുഗ്മനജ(്വ്യഴീലേ)മുണ്ടാകുന്നു. ഇവ കുറച്ചു സമയം ജലത്തില്‍ നീന്തിയ ശേഷം പദാര്‍ഥങ്ങളില്‍ ഒട്ടിപ്പിടിച്ച് നാളീയ (ശുെവീിീൌ) രൂപത്തിലുള്ള അനിയമിത (ശൃൃലഴൌഹമൃ) താലസ് ആയി രൂപപ്പെടുന്നു. ഒട്ടിപ്പിടിച്ച തലത്തില്‍ പടര്‍ന്നു വളരുന്ന ഈ താലസ്സാണ് പ്രാഥമിക അക്ഷത്തിനു രൂപംനല്കുന്നത്. ഡേസിക്ളാഡേലിസുകള്‍ ആകൃതിയില്‍ വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. വളരെക്കുറച്ചു മാത്രം കാല്‍സ്യപൂരിതമായ ബോര്‍നെറ്റെല്ല (യീൃിലലേഹഹമ) ജീനസിന് ഉരുണ്ട ആകൃതിയാണുള്ളത്. ഡേസി ക്ളാഡേലിസ് ഗോത്രത്തിലെ ഏറ്റവും കൂടുതല്‍ കാല്‍സ്യപൂരിത കോശമുള്ള നിയോമെരിസിന് (ചലീാലൃശ) സിലിന്‍ഡറാകാരമാണുള്ളത്. ബറ്റോഫോറ ഒട്ടുംതന്നെ കാല്‍സ്യപൂരിതമല്ല. സിലിന്‍ഡറാകൃതിയില്‍ മുത്തുകള്‍ പതിച്ചപോലെയുള്ള കാല്‍സ്യപൂരിത ശരീരമാണ് സൈമോപോളിയ ഇനത്തിന്റേത്. ഇവയുടെ ശരീരത്തിന്റെ (താലസ്സിന്റെ) ശാഖകള്‍ അനിയതമോ ദ്വിശാഖിതമോ ആയിരിക്കും.
+
അസെറ്റാബുലേറിയയുടെ കോശകേന്ദ്രം ഇതിന്റെ വേരുകള്‍ പോലെയുള്ള ശാഖിതമായ റൈസോയിഡി(rhizoid)ലാണു കാണപ്പെടുക. പ്രത്യുത്പാദനഘട്ടത്തിനു മുമ്പുതന്നെ കോശകേന്ദ്രം വലുപ്പം കൂടി രണ്ടു മുതല്‍ 150&mu; വരെ വ്യാസമുള്ളതായിത്തീരുന്നു. കോശകേന്ദ്രത്തിന്റെ വലുപ്പ വര്‍ധനയ്ക്കനുസരിച്ച് കോശകേന്ദ്രീയ സാന്ദ്രതയും (nuclolar mass) വര്‍ധിക്കുകയും ഇതു വിഭജിച്ച് 24 ഏകകങ്ങ(units)ളായിത്തീരുകയും ചെയ്യുന്നു. ക്രമേണ കോശകേന്ദ്രത്തിന്റേയും കോശകേന്ദ്രീയസാന്ദ്രതാ ഏകകങ്ങളുടേയും വലുപ്പത്തിലും എണ്ണത്തിലും കുറവു വരുന്നു. ഈ അവസ്ഥയില്‍ കോശ കേന്ദ്രം 40&mu;m വ്യാസമുള്ളതും ഒരു ഉപകോശ കേന്ദ്രം മാത്രമുള്ളതുമായിരിക്കും. കോശകേന്ദ്ര വിഭജനശേഷം അതിനകത്ത് വലുപ്പം കൂടിയ (ഏതാണ്ട് 120&mu;m) നീളമുള്ള കീലം (spindle) രൂപപ്പെടുന്നു. കോശകേന്ദ്രവിഭജനശേഷം രണ്ടു കോശകേന്ദ്രങ്ങള്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ. എങ്കിലും ഇതിലെ ക്രോമസോമുകളുടെ എണ്ണം സൂചിപ്പിക്കുന്നത് വിഭജനം ക്രമാര്‍ധഭംഗം (meiosis) മൂലമായിരുന്നിരിക്കാമെന്നാണ്. ഈ പുത്രികാ കോശകേന്ദ്രങ്ങളുടെ (haploid daughter nuclei) ക്രമഭംഗ (mitosis) വിഭജനം മൂലം നിരവധി അനുജാത കോശകേന്ദ്ര(secondary nuclei)ങ്ങളുണ്ടാകുന്നു. ഇവ സൈറ്റോപ്ലാസ്മിക ധാരയില്‍ (cytoplasmic streaming) ക്കൂടി മൂന്നാമത്തെ (പ്രത്യുത്പാദന ശേഷിയുള്ള)ശാഖാവൃന്താഗ്ര (gametangia)ത്തിലേക്കു പോകുന്നു. ഓരോ കോശകേന്ദ്രവും സമീപ പ്രോട്ടോപ്ലാസ്റ്റും കൂടി ഒരു പ്രച്ഛദ സിസ്റ്റ് (operulate cyst) ആയിത്തീരുന്നു. ഈ സിസ്റ്റുകളില്‍ ചിലവ സുപ്താവസ്ഥയ്ക്കു (dormancy) മുമ്പുതന്നെ മുളച്ച് നിരവധി കോശകേന്ദ്രങ്ങളുണ്ടാ കുന്നു. ഈ കോശകേന്ദ്രങ്ങള്‍ ദ്വിഫ്ളജല്ലിത സമയുഗ്മക(isogametes)ങ്ങളായിത്തീരുകയാണു പതിവ്. ഇത്തരം പ്രച്ഛദ സിസ്റ്റുകള്‍ കാല്‍സ്യപൂരിതമാവുകയും മാതൃസസ്യത്തിന്റെ വിഘടനശേഷം സ്വതന്ത്രമാക്കപ്പെടുകയുംചെയ്യുന്നു.ഈരണ്ടുയുഗ്മകങ്ങളുംപൊരുത്തമില്ലാത്തവ(incompatible)യായിരുന്നാല്‍ അവ സംയോജിച്ച് നാലു ഫ്ളാജല്ലങ്ങളുള്ള യുഗ്മനജ(zygote)മുണ്ടാകുന്നു. ഇവ കുറച്ചു സമയം ജലത്തില്‍ നീന്തിയ ശേഷം പദാര്‍ഥങ്ങളില്‍ ഒട്ടിപ്പിടിച്ച് നാളീയ (siphonous) രൂപത്തിലുള്ള അനിയമിത (irregular) താലസ് ആയി രൂപപ്പെടുന്നു. ഒട്ടിപ്പിടിച്ച തലത്തില്‍ പടര്‍ന്നു വളരുന്ന ഈ താലസ്സാണ് പ്രാഥമിക അക്ഷത്തിനു രൂപംനല്കുന്നത്. ഡേസിക്ലാ ഡേലിസുകള്‍ ആകൃതിയില്‍ വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. വളരെക്കുറച്ചു മാത്രം കാല്‍സ്യപൂരിതമായ ബോര്‍നെറ്റെല്ല (bormetella) ജീനസിന് ഉരുണ്ട ആകൃതിയാണുള്ളത്. ഡേസി ക്ലാഡേലിസ് ഗോത്രത്തിലെ ഏറ്റവും കൂടുതല്‍ കാല്‍സ്യപൂരിത കോശമുള്ള നിയോമെരിസിന് (Neomeris) സിലിന്‍ഡറാകാരമാണുള്ളത്. ബറ്റോഫോറ ഒട്ടുംതന്നെ കാല്‍സ്യപൂരിതമല്ല. സിലിന്‍ഡറാകൃതിയില്‍ മുത്തുകള്‍ പതിച്ചപോലെയുള്ള കാല്‍സ്യപൂരിത ശരീരമാണ് സൈമോപോളിയ ഇനത്തിന്റേത്. ഇവയുടെ ശരീരത്തിന്റെ (താലസ്സിന്റെ) ശാഖകള്‍ അനിയതമോ ദ്വിശാഖിതമോ ആയിരിക്കും.

Current revision as of 08:31, 11 ജൂണ്‍ 2008

ഡേസിക്ളാഡേലിസ്

Dasycladales

ഹരിതശൈവാല (Chlorophyta) വിഭാഗത്തിലെ ഒരു സസ്യഗോത്രം. 11 ജീനസുകളും അതിന്റെ 50 സ്പീഷീസും മാത്രമേ ഇന്നു കാണപ്പെടുന്നുള്ളു. ബറ്റോഫോറ (Batophora), ഡേസിക്ളാഡസ് (Dasycladus), അസെറ്റാബുലേറിയ (Acetabularia), നിയോമെറിസ് (Neomeris), സൈമോപോളിയ (Cymopolia) തുടങ്ങിയവയാണ് ഈ ഗോത്രത്തിലെ പ്രധാന ജീനസുകള്‍. ബറ്റോഫോറ ഒഴികെ ബാക്കിയെല്ലാം ഉഷ്ണ സമുദ്രജലത്തില്‍ കാണപ്പെടുന്നവയാണ്. ബറ്റോ ഫോറ ന്യു മെക്സിക്കോയിലേയും കരീബിയന്‍ പ്രദേശങ്ങളിലേയും ലവണജലം കെട്ടിക്കിടക്കുന്ന ചെറുകുഴികളിലാണ് വളരുന്നത്.

ഡേസിക്ലാഡേലിസ് ഗോത്രത്തിലുള്‍പ്പെടുന്ന 140 അസ്തമിത ജീനസുകളുടെ ജീവാശ്മങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം ഓര്‍ഡോവിഷ്യന്‍, കാര്‍ബോണിഫെറസ്, ജൂറാസിക്, ക്രിട്ടേഷ്യസ്, ഇയോ സീന്‍ എന്നീ കാലഘട്ടങ്ങളില്‍ കാണപ്പെട്ടിരുന്ന ജീനസുകളുടേതാണ്. ഹരിതശൈവാലങ്ങളില്‍ ഡേസിക്ളാഡേലിസ് ഗോത്രത്തിലെ അംഗങ്ങളുടെ ജീവാശ്മങ്ങള്‍ മാത്രമാണ് വംശപാരമ്പര്യ സിദ്ധാന്തങ്ങളെ പിന്തുണയ്ക്കത്തക്കവിധത്തിലുള്ളവയായിരുന്നത്. ഡേസിക്ളാഡേലിസുകളുടെ കോശഭിത്തി മാന്നാന്‍ ധാമിിമി- മാനോസിന്റെ (mannose) പോളിമര്‍പ കൊണ്ടുള്ള ചട്ടക്കൂട്ടില്‍ കാല്‍സ്യം കാര്‍ബണേറ്റിന്റെ വേറൊരു രൂപമായ അരാഗോനൈറ്റ് (aragonite) എന്ന വസ്തുകൊണ്ട് സംസേചിത(impregnated)മായിരിക്കും. ഈ പദാര്‍ഥമാണ് ഇത്തരം സസ്യങ്ങള്‍ ജീവാശ്മങ്ങളായിത്തീരുവാന്‍ സഹായകമാകുന്നത്.

ഡേസിക്ലാഡേലിസ് ഗോത്രത്തിലെ ഏറ്റവും സരളമായ ഇനം ഡേസിക്ലാഡസ് ക്ലാവിഫോമിസ് (Dasycladus clavaeformis) ആണ്. ഇത് മെഡിറ്ററേനിയനില്‍ അധികം ആഴമില്ലാത്ത നിശ്ചലജലത്തില്‍ നിബിഡമായി വളരുന്നു. ഇതിന് ഏകകോശ സസ്യശരീര(thallus)മാണുള്ളത്. ഉയര്‍ന്നയിനം സസ്യങ്ങളെ മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന വേരുകളെപ്പോലെ ഇത്തരം ശൈവാലങ്ങളുടെ ശാഖിതമായ റൈസോയിഡുകളാണ് (rhizoids) ഇവയെ പദാര്‍ഥങ്ങളില്‍ ഒട്ടിപ്പിടിച്ചിരിക്കാന്‍ സഹായിക്കുന്നത്.

മെര്‍മെയ്ഡ്സ് വൈന്‍ ഗ്ലാസ് (Mermaid's wine glass) എന്ന പൊതുനാമത്തില്‍ അറിയപ്പെടുന്ന അസെറ്റാബുലേറിയ എന്നയിനത്തില്‍ വളരെയധികം ശാസ്ത്രപഠനങ്ങളുണ്ടായിട്ടുണ്ട്. ഏകകോശ സസ്യമായ അസെറ്റാബുലേറിയയുടെ ഏതാനും സെ.മീ.മാത്രം നീളമുള്ള കേന്ദ്ര അക്ഷത്തിന്റെ അറ്റത്ത് മൂന്നു ഘട്ടങ്ങളിലായി മൂന്നു വൃത്തം (whorls) ശാഖകളുണ്ടാകുന്നു. ആദ്യത്തെ രണ്ടു ഘട്ടങ്ങളിലുണ്ടാകുന്നവ വന്ധ്യ ശാഖകളും മൂന്നാമത്തേത് പ്രത്യുത്പാദനശേഷിയുള്ളതുമായിരിക്കും.

അസെറ്റാബുലേറിയയുടെ കോശകേന്ദ്രം ഇതിന്റെ വേരുകള്‍ പോലെയുള്ള ശാഖിതമായ റൈസോയിഡി(rhizoid)ലാണു കാണപ്പെടുക. പ്രത്യുത്പാദനഘട്ടത്തിനു മുമ്പുതന്നെ കോശകേന്ദ്രം വലുപ്പം കൂടി രണ്ടു മുതല്‍ 150μ വരെ വ്യാസമുള്ളതായിത്തീരുന്നു. കോശകേന്ദ്രത്തിന്റെ വലുപ്പ വര്‍ധനയ്ക്കനുസരിച്ച് കോശകേന്ദ്രീയ സാന്ദ്രതയും (nuclolar mass) വര്‍ധിക്കുകയും ഇതു വിഭജിച്ച് 24 ഏകകങ്ങ(units)ളായിത്തീരുകയും ചെയ്യുന്നു. ക്രമേണ കോശകേന്ദ്രത്തിന്റേയും കോശകേന്ദ്രീയസാന്ദ്രതാ ഏകകങ്ങളുടേയും വലുപ്പത്തിലും എണ്ണത്തിലും കുറവു വരുന്നു. ഈ അവസ്ഥയില്‍ കോശ കേന്ദ്രം 40μm വ്യാസമുള്ളതും ഒരു ഉപകോശ കേന്ദ്രം മാത്രമുള്ളതുമായിരിക്കും. കോശകേന്ദ്ര വിഭജനശേഷം അതിനകത്ത് വലുപ്പം കൂടിയ (ഏതാണ്ട് 120μm) നീളമുള്ള കീലം (spindle) രൂപപ്പെടുന്നു. കോശകേന്ദ്രവിഭജനശേഷം രണ്ടു കോശകേന്ദ്രങ്ങള്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ. എങ്കിലും ഇതിലെ ക്രോമസോമുകളുടെ എണ്ണം സൂചിപ്പിക്കുന്നത് വിഭജനം ക്രമാര്‍ധഭംഗം (meiosis) മൂലമായിരുന്നിരിക്കാമെന്നാണ്. ഈ പുത്രികാ കോശകേന്ദ്രങ്ങളുടെ (haploid daughter nuclei) ക്രമഭംഗ (mitosis) വിഭജനം മൂലം നിരവധി അനുജാത കോശകേന്ദ്ര(secondary nuclei)ങ്ങളുണ്ടാകുന്നു. ഇവ സൈറ്റോപ്ലാസ്മിക ധാരയില്‍ (cytoplasmic streaming) ക്കൂടി മൂന്നാമത്തെ (പ്രത്യുത്പാദന ശേഷിയുള്ള)ശാഖാവൃന്താഗ്ര (gametangia)ത്തിലേക്കു പോകുന്നു. ഓരോ കോശകേന്ദ്രവും സമീപ പ്രോട്ടോപ്ലാസ്റ്റും കൂടി ഒരു പ്രച്ഛദ സിസ്റ്റ് (operulate cyst) ആയിത്തീരുന്നു. ഈ സിസ്റ്റുകളില്‍ ചിലവ സുപ്താവസ്ഥയ്ക്കു (dormancy) മുമ്പുതന്നെ മുളച്ച് നിരവധി കോശകേന്ദ്രങ്ങളുണ്ടാ കുന്നു. ഈ കോശകേന്ദ്രങ്ങള്‍ ദ്വിഫ്ളജല്ലിത സമയുഗ്മക(isogametes)ങ്ങളായിത്തീരുകയാണു പതിവ്. ഇത്തരം പ്രച്ഛദ സിസ്റ്റുകള്‍ കാല്‍സ്യപൂരിതമാവുകയും മാതൃസസ്യത്തിന്റെ വിഘടനശേഷം സ്വതന്ത്രമാക്കപ്പെടുകയുംചെയ്യുന്നു.ഈരണ്ടുയുഗ്മകങ്ങളുംപൊരുത്തമില്ലാത്തവ(incompatible)യായിരുന്നാല്‍ അവ സംയോജിച്ച് നാലു ഫ്ളാജല്ലങ്ങളുള്ള യുഗ്മനജ(zygote)മുണ്ടാകുന്നു. ഇവ കുറച്ചു സമയം ജലത്തില്‍ നീന്തിയ ശേഷം പദാര്‍ഥങ്ങളില്‍ ഒട്ടിപ്പിടിച്ച് നാളീയ (siphonous) രൂപത്തിലുള്ള അനിയമിത (irregular) താലസ് ആയി രൂപപ്പെടുന്നു. ഒട്ടിപ്പിടിച്ച തലത്തില്‍ പടര്‍ന്നു വളരുന്ന ഈ താലസ്സാണ് പ്രാഥമിക അക്ഷത്തിനു രൂപംനല്കുന്നത്. ഡേസിക്ലാ ഡേലിസുകള്‍ ആകൃതിയില്‍ വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. വളരെക്കുറച്ചു മാത്രം കാല്‍സ്യപൂരിതമായ ബോര്‍നെറ്റെല്ല (bormetella) ജീനസിന് ഉരുണ്ട ആകൃതിയാണുള്ളത്. ഡേസി ക്ലാഡേലിസ് ഗോത്രത്തിലെ ഏറ്റവും കൂടുതല്‍ കാല്‍സ്യപൂരിത കോശമുള്ള നിയോമെരിസിന് (Neomeris) സിലിന്‍ഡറാകാരമാണുള്ളത്. ബറ്റോഫോറ ഒട്ടുംതന്നെ കാല്‍സ്യപൂരിതമല്ല. സിലിന്‍ഡറാകൃതിയില്‍ മുത്തുകള്‍ പതിച്ചപോലെയുള്ള കാല്‍സ്യപൂരിത ശരീരമാണ് സൈമോപോളിയ ഇനത്തിന്റേത്. ഇവയുടെ ശരീരത്തിന്റെ (താലസ്സിന്റെ) ശാഖകള്‍ അനിയതമോ ദ്വിശാഖിതമോ ആയിരിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍