This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവപ്രശ്നം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേവപ്രശ്നം

ജ്യോതിഷ സംബന്ധിയായ ഒരു അനുഷ്ഠാനം. ക്ഷേത്രങ്ങളില്‍ ദേവസാന്നിധ്യത്തിനു ഹാനികരമായ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നറിയാനായി നടത്തുന്ന 'പ്രശ്നം വയ്ക്കല്‍' ആണിത്. ക്ഷേത്രത്തില്‍ അപമൃതികള്‍ ഉണ്ടാവുക, ക്ഷേത്രപരിസരത്ത് തുടര്‍ച്ചയായി ദുരിതങ്ങള്‍ പെരുകുക, പൂജാദികര്‍മങ്ങള്‍ക്ക് അകാരണമായി വിഘ്നങ്ങള്‍ ഉണ്ടാവുക, കവര്‍ച്ച തുടങ്ങിയ കാര്യങ്ങള്‍ സംഭവിക്കുക എന്നീ സന്ദര്‍ഭങ്ങളിലെല്ലാം അതിനുള്ള കാരണം കണ്ടുപിടിക്കാനായി ദേവപ്രശ്നം നടത്തും. ക്ഷേത്ര നവീകരണത്തിനു മുന്നോടിയായും ദേവപ്രശ്നം നടത്താറുണ്ട്. ചുരുക്കത്തില്‍ ദേവന് അഹിതമായതു വല്ലതും ദേവാലയത്തില്‍ നടന്നിട്ടുണ്ടോ എന്നു കണ്ടുപിടിക്കുന്നതിനായോ ദേവാലയത്തില്‍ നടത്താനുദ്ദേശിക്കുന്ന പരിഷ്കാരങ്ങള്‍ ദേവനു ഹിതമായവയാണോ എന്നറിയുന്നതിനായോ ആണ് ദേവപ്രശ്നം നടത്തുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍