This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെരഷ്ക്കോവ, വാലെന്റീന വ്ളാദിമിറൊവ്ന (1937 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെരഷ്ക്കോവ, വാലെന്റീന വ്ളാദിമിറൊവ്ന (1937 - )

Tereshkova,Valentina Vladimirovna

ബഹിരാകാശ സഞ്ചാരം നടത്തിയ പ്രഥമ വനിത. 1937 മാ. 6-ന് റഷ്യന്‍ SFSR- യാരൊസ്ലാവ് ഒബ്ലാസ്റ്റിലെ മസ്ലെനിക്കൊവൊ ഗ്രാമത്തില്‍ തെരഷ്ക്കോവ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസശേഷം അല്പകാലം ഒരു ടയര്‍ ഫാക്റ്ററിയില്‍ ജോലി നോക്കി. തുടര്‍ന്ന് എന്‍ജിനീയറിങ് പഠനത്തോടൊപ്പം പാരച്ച്യൂട്ട് പരിശീലനവും നേടി. 1962-ല്‍ റഷ്യന്‍ വനിതാ ബഹിരാകാശ സംഘത്തില്‍ അംഗത്വം ലഭിച്ചു.

വാലന്റീന തെരഷ്ക്കോവ

1963 ജൂണ്‍ 16-ന് റഷ്യയുടെ വൊസ്തോക്-6 ബഹിരാകാശ വാഹനത്തില്‍ 'സീഗല്‍' എന്ന കോഡ് നാമത്തില്‍ ബഹിരാകാശയാത്ര നടത്തിയതോടെ പ്രസ്തുത രംഗത്തെ പ്രഥമ വനിത എന്ന അംഗീകാരം നേടി. റഷ്യന്‍ വ്യോമസേനാ അക്കാദമിയില്‍ നിന്ന് 1969-ല്‍ ബഹിരാകാശ എന്‍ജിനീയറിങ്ങില്‍ ബിരുദവും 1977-ല്‍ ഡോക്റ്ററേറ്റും നേടി.

സുപ്രീം സോവിയറ്റ് അംഗം (1966-74), സുപ്രീം സോവിയറ്റ് പ്രസീഡിയം അംഗം (1974-89), റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം (1969-91) എന്നീ രാഷ്ട്രീയ പദവികള്‍ വഹിച്ച തെരഷ്ക്കോവ 1997 ഏ. 30-ന് റഷ്യന്‍ വ്യോമസേനയില്‍നിന്നു വിരമിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍