This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോഗൊന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോഗൊന്‍

Dogon

നെയ് ത്തുജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോഗൊന്‍ യുവാവ്
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഒരു ജനവിഭാഗം. നൈജര്‍ നദിക്കു കിഴക്കായി പശ്ചിമമാലിയിലാണ് ഇവര്‍ വസിക്കുന്നത്. ഡോഗൊനുകളുടെ ജനസംഖ്യ രണ്ടര ലക്ഷത്തിലധികമില്ല. കോംഗോ-കോര്‍ഡോ-ഫാനിയന്‍ ഭാഷാകുടുംബത്തില്‍ ഉള്‍പ്പെട്ട വോള്‍ട്ടെയിക്ക് വിഭാഗത്തില്‍പ്പെടുന്ന ഭാഷയാണ് ഇവരുടേത്. ഡോഗൊനുകള്‍ പ്രധാനമായും ഒരു കാര്‍ഷിക സമൂഹമാണ്. മണ്ണുകിളച്ചുള്ള കൃഷിരീതിയാണ് ഇവരുടേത്. വിളകള്‍ മാറിമാറി കൃഷിചെയ്യുന്ന സമ്പ്രദായവും ഇവര്‍ പരീക്ഷിക്കാറുണ്ട്. ചെറുകിട ജലസേചന സൗകര്യവും ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചാമയും (Millet) കരിമ്പുമാണ് (Sorghum) ഇവരുടെ പ്രധാന ആഹാരം. ഡോഗൊനുകളുടെ അധിവാസമേഖലകള്‍ വളരെയധികം ശിഥിലമാണ്. പൊതു സംസ്കാരം, ഭാഷ, വിവാഹം എന്നിവയാണ് ഇവരെ ഏകോപിപ്പിക്കുന്ന ഘടകങ്ങള്‍. കേന്ദ്രീകൃത രാഷ്ട്രീയ സ്ഥാപനങ്ങളുടെ അഭാവം ഈ സമൂഹത്തില്‍ ശ്രദ്ധേയമാണ്. ഡോഗൊനുകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ദായക്രമം മക്കത്തായത്തിലധിഷ്ഠിതമാണ്. കുടുംബനാഥനായ പുരുഷന് അധികാരം നല്‍കുന്ന ഒരു സാമൂഹിക സംവിധാനമാണ് ഇവരുടേത്. ഡോഗൊനുകളുടെ മതം, ലോക ബോധം, തത്ത്വചിന്ത എന്നിവ പ്രതീകാത്മകമാണ്.
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%8B%E0%B4%97%E0%B5%8A%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍