This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെനിസ് (1261 - 1325)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെനിസ് (1261 - 1325)

Denis / Dinis/ Diniz

പോര്‍ച്ചുഗലിലെ രാജാവ്. രാജാവായിരുന്ന അല്‍ഫോണ്‍സൊ മൂന്നാമന്റെ മകനായി 1261 ഒ. 9-ന് ഇദ്ദേഹം ജനിച്ചു. പിതാവിനെ പിന്തുടര്‍ന്ന് 1279 മുതല്‍ 1325 വരെ ഭരണം നടത്തി. ഒരു കവിയായിരുന്ന ഇദ്ദേഹം കലയേയും സാഹിത്യത്തേയും വിദ്യാഭ്യാസത്തേയും പ്രോത്സാഹിപ്പിച്ചിരുന്നു. പോര്‍ച്ചുഗലിലെ ആദ്യ സര്‍വകലാശാല സ്ഥാപിച്ചത് ഇദ്ദേഹമാണ്. ലിസ്ബണില്‍ 1290-ല്‍ ആയിരുന്നു ഇത്. കാര്‍ഷിക കാര്യങ്ങളില്‍ ഏറെ ശ്രദ്ധ ചെലുത്തിയിരുന്ന ഭരണാധികാരിയായിരുന്നതിനാല്‍ 'റെലാവ്രഡൊര്‍' (relavrador; കര്‍ഷകനായ രാജാവ്) എന്ന് ഇദ്ദേഹം അറിയപ്പെടുകയുണ്ടായി. രാജ്യത്തിന്റെ വാണിജ്യാഭിവൃദ്ധിക്കുവേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കപ്പല്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കുകയും രാജ്യത്തിന്റെ നാവികശേഷി വികസിപ്പിക്കുകയും ചെയ്തു. ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഇറ്റലി, ഫ്ളാന്‍ഡേഴ്സ് തുടങ്ങിയ പ്രദേശങ്ങളുമായി പോര്‍ച്ചുഗലിനുള്ള വാണിജ്യബന്ധം ഇദ്ദേഹത്തിന്റെ ഭരണകാലത്ത് അഭിവൃദ്ധി പ്രാപിച്ചു. കുലീനരുടെ അധികാരങ്ങള്‍ക്കും മതപുരോഹിതരുടെ മേല്‍ക്കോയ്മയ്ക്കും നിയന്ത്രണം വരുത്തിയ ഇദ്ദേഹത്തിനു രാജഭരണം ശക്തമാക്കാന്‍ കഴിഞ്ഞു. പള്ളികളുടെ ഭൂസ്വത്തവകാശം സംബന്ധിച്ചു നിയമമുണ്ടാക്കി. ഇദ്ദേഹത്തിന്റെ ഭരണകാലം ഏറെക്കുറെ സമാധാനപരമായിരുന്നു. അന്ത്യകാലത്ത് പുത്രന്‍ അല്‍ഫോണ്‍സൊ നാലാമന്‍ ഇദ്ദേഹത്തിനെതിരെ കലാപം ഉയര്‍ത്തിയിരുന്നു. ഇദ്ദേഹം 1325 ജനു. 7-ന് മരണമടഞ്ഞു.

(വി. ജയഗോപന്‍ നായര്‍, സ. പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%86%E0%B4%A8%E0%B4%BF%E0%B4%B8%E0%B5%8D_(1261_-_1325)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍