This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെക്സ്ട്രാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെക്സ്ട്രാന്‍

Dextran

ഒരു സങ്കീര്‍ണ പോളിസാക്കറൈഡ്. ല്യൂകോണോസ്റ്റോക്ക് ജനുസില്‍പ്പെടുന്ന ബാക്ടീരയങ്ങളാണ് എന്‍സൈം സംശ്ലേഷണം വഴി സുക്രോസില്‍ നിന്ന് ഡെക്സ്ട്രാന്‍ ഉത്പാദിപ്പിക്കുന്നത്. ഗ്ലൈക്കൊജന്‍, അമൈലോപെക്ടിന്‍ എന്നിവയെപ്പോലെ ഒരു ശാഖിത ഗ്ലൂക്കോസ് പോളിമറാണ് ഡെക്സ്ട്രാന്‍. ഡെക്സ്ട്രാനില്‍ നിര്‍ജല ഗ്ലൂക്കോസ് യൂണിറ്റുകള്‍ തമ്മില്‍ α 1, 6 ബന്ധമാണുള്ളത്. എന്നാല്‍ ഗ്ലൈക്കൊജനിലും അമൈലോപെക്ടിനിലും α 1, 4; α 1, 3 കണ്ണികളാണുള്ളത്

രക്തദ്രാവകം വ്യാപ്തമാക്കാനും പൂര്‍ണമായി മാറ്റി പകരം വയ്ക്കാനും ആയി ഡെക്സ്ട്രാന്‍ വൈദ്യശാസ്ത്രരംഗത്ത് ഉപയോഗിക്കുന്നുണ്ട്. സു. മ. 75,000 തന്മാത്രാഭാരമുള്ള ഡെക്സ്ട്രാന്‍ ആണ് ഈ ആവശ്യത്തിനുപയോഗിക്കുന്നത്. ഉയര്‍ന്ന തന്മാത്രാഭാരമുള്ള ഡെക്സ്ട്രാന്‍ (സു. മ. 4,000,000) അമ്ല ജലാപഘടനത്തിന് വിധേയമാക്കുമ്പോള്‍ പോളിമറിക് ശൃംഖല ഭാഗികമായി വിഘടിച്ച് സ്വീകാര്യമായ തന്മാത്രാ ഭാരമുള്ള ഡെക്സ്ട്രാന്‍ ലഭിക്കുന്നു. കര്‍ശനമായ വ്യവസ്ഥകളനുസരിച്ച് ശുദ്ധീകരിച്ച ശേഷമാണ് രക്തദ്രാവകമായി ഉപയോഗിക്കുന്നത്. രോഗിക്ക് അടിയന്തിരമായി രക്തം കൊടുക്കേണ്ടിവരുമ്പോള്‍ ശരിയായ ഗ്രൂപ്പിലുള്ള രക്തം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഒരു തത്ക്കാല നടപടിയെന്ന നിലയില്‍ ഡെക്സ്ട്രാന്‍ ഞരമ്പുകളിലേക്ക് കുത്തിവയ്ക്കാറുണ്ട്. തന്മാത്രകളെ വലിപ്പത്തിനനുസരിച്ച് വേര്‍തിരിക്കാനുള്ള അരിപ്പ (molecular sieve)യായും ഡെക്സ്ട്രാന്‍ ഉപയോഗിക്കുന്നു. ഉദാ: പ്രോട്ടീനുകളുടെ ശുദ്ധീകരണം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍