This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൂടൂഈല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൂടൂഈല

Tutuila

അമേരിക്കന്‍ സമോവ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ്. ദക്ഷിണ പസിഫിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്നു. ദ്വീപസമൂഹത്തിന്റെ പടിഞ്ഞാറേയറ്റത്താണ് ടൂടുഈലയുടെ സ്ഥാനം. ടൂടൂഈല ഉള്‍പ്പെടെയുള്ള ചില ദ്വീപുകള്‍ ഫിജിയില്‍നിന്നും ഏകദേശം 1040 കി.മീ. കിഴക്ക് വ.കിഴക്കായാണ് സ്ഥിതിചെയ്യുന്നത്.

പ്രധാനമായും ഒരു പര്‍വതപ്രദേശമാണ് ടൂടൂഈല. കടലില്‍നിന്ന് കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന ഈ ദ്വീപിന് 135 ച.കി.മീ. വിസ്തീര്‍ണമുണ്ട്. തുറമുഖ നഗരമായ പാഗോ പാഗോ (Pago pago) ആണ് അമേരിക്കന്‍ സമോവയുടെ തലസ്ഥാനം. ദക്ഷിണ പസിഫിക്കിലെ ഏറ്റവും മനോഹരമായ തുറമുഖങ്ങളില്‍ ഒന്നാണ് പാഗോ പാഗോ.

അമേരിക്കന്‍ സമോവയില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന കൃഷിയിടങ്ങളില്‍ ചിലത് പടിഞ്ഞാറന്‍ ടൂടൂഈലയിലാണ് സ്ഥിതിചെയ്യുന്നത്. ഉഷ്ണമേഖലാ വിളകളായ ടാരോ, ശീമച്ചക്ക, കിഴങ്ങുകള്‍, നേന്ത്രപ്പഴം, തേങ്ങ തുടങ്ങിയവ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നു. പാഗോ പാഗോ, ഹോണോലുലു, ടോങ്ഗ, താഹിതി, ഒക്ലന്‍ഡ് എന്നീ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന വ്യോമഗതാഗത സൗകര്യവും ടൂടൂഈലയില്‍ വികസിച്ചിട്ടുണ്ട്. 1900 ഏ.-ലില്‍ ടൂടൂഈലയും മറ്റൊരു പ്രദേശമായ അവ്നുവും (Avnuu) യു.എസിന് കൈമാറ്റം ചെയ്യപ്പെട്ടു. അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ഒരു ഭരണവ്യവസ്ഥയാണ് ഇപ്പോള്‍ ഇവിടെ നിലവിലുള്ളത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%82%E0%B4%9F%E0%B5%82%E0%B4%88%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍