This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുലിസ്താന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുലിസ്താന്‍

ഒരു പേര്‍ഷ്യന്‍ ഗ്രന്ഥം. കവിയും ചിന്തകനുമായിരുന്ന സഅ്ദി(Sadi)യാണ് ഇതിന്റെ കര്‍ത്താവ്. പ്രത്യേകിച്ച് ക്രമമൊന്നുമില്ലാതെ സന്മാര്‍ഗചിന്തകളും കഥാശകലങ്ങളും ചെറുകഥകളും അടങ്ങിയ ഗ്രന്ഥമാണിത്. 'പനിനീര്‍പ്പൂന്തോട്ടം' എന്നാണ് ഗുലിസ്താന്‍ എന്ന പേര്‍ഷ്യന്‍ പദത്തിന്റെ അര്‍ഥം. "ഓരോ പുറവും നമ്മുടെ അദ്ഭുതാഹ്ളാദങ്ങള്‍ തൊട്ടുണര്‍ത്തുന്ന ഒരു കൃതി എന്നാണ് പിയേര്‍ സെഗര്‍ ഗുലിസ്താനെപ്പറ്റി പറയുന്നത്. ഗുലിസ്താനില്‍ രാജധര്‍മം, സന്ന്യാസധര്‍മം, ആഗ്രഹനിയന്ത്രണം, മൗനത്തിന്റെ ഗുണം, പ്രേമവും യൌവനവും, പ്രായാധിക്യം, വിദ്യാഭ്യാസത്തിന്റെ പ്രയോജനം, സമുദായനന്മ എന്നിങ്ങനെ എട്ട് അധ്യായങ്ങളുണ്ട്.

പ്രബോധനപരമായ ധാരാളം കഥകളുള്ള ഗുലിസ്താന്‍ അവസാനിക്കുന്നത് ഈ പ്രാര്‍ഥനയോടെയാണ് - "ഈ ഗ്രന്ഥം വായിക്കുന്ന നിങ്ങള്‍ ഗ്രന്ഥകാരനുവേണ്ടി പ്രാര്‍ഥിക്കുക; പകര്‍ത്തിയെഴുത്തുകാരനുവേണ്ടിയും വായിക്കുന്ന നിങ്ങള്‍ക്കുവേണ്ടിത്തന്നെയും പ്രാര്‍ഥിക്കുക. മാത്രമല്ല, ഈ ഗ്രന്ഥത്തിന്റെ ഉടമസ്ഥനുവേണ്ടിയും പ്രാര്‍ഥിക്കുക. നോ: സാദി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍